{"title":"Horror","description":"","products":[{"product_id":"ouija-board","title":"Ouija Board","description":"\u003cp\u003e\u003cspan\u003eപ്രേതങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനായി കാനഡയിൽ നിന്ന് കേരളത്തിലെത്തിയ മാധ്യമപ്രവർത്തകൻ അലക്സ് വാടകയ്ക്ക് താമസിക്കാനെടുത്ത വീടിന് ദുർമരണങ്ങളുടെ ഇരുണ്ട ഭൂതകാലമുണ്ട്. മരണങ്ങളെ ക്കുറിച്ച് കാലങ്ങൾക്കിപ്പുറവും അവശേഷിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ അലക്സും കൂട്ടൂകാരും ഓജോബോർഡിൻ്റെ സഹായത്തോടെ നടത്തുന്ന യാത്രയാണ് ഈ നോവൽ. വായനക്കാരെ ഭീതിയുടെ ലോകത്ത് അകപ്പെടുത്തുന്ന സിനിമാറ്റിക്കായ ആഖ്യാനം .\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50007506026800,"sku":null,"price":213.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250731-WA0040.jpg?v=1753988630"},{"product_id":"gillattin","title":"Gillattin","description":"\u003cp\u003eഒരു സമ്മര്ദ്ദിത നാടകവേദിയിലെ കുടിപാര്പ്പുകാരാണ് മനുഷ്യര് എന്നതിന് ഈ കഥകള് അടിവരയിടുന്നു. ചരിത്രം കോമാളിവേഷത്തില് മര്ദ്ദനോപകരണങ്ങളുമായി പ്രത്യക്ഷപ്പെടുമ്പോള് കഥകള്കൊണ്ടു തീര്ക്കാവുന്ന പ്രതിരോധങ്ങളാണ് ഒാരോ കഥയിലും സംഭവിക്കുന്നത്. നര്മ്മബോധംപോലും വിലക്കപ്പെട്ട സ്ത്രീലോകത്തിന്റെ പലതരം ഏകാന്തതകളെ ആത്മപരിഹാസത്തോളമെത്തുന്ന നിര്മമതയോടെ ഈ കഥാകാരി അടയാളപ്പെടുത്തുന്നു.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50010975961392,"sku":null,"price":111.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250224-WA0069.jpg?v=1753847993"},{"product_id":"rest-in-peace-rip","title":"Rest In Peace (RIP)","description":"\u003cp\u003e\u003cspan\u003eഒരു ലക്ഷ്വറി വൃദ്ധസദനത്തിൽ നടക്കുന്ന കൊലപാതകങ്ങളുടെ രഹസ്യം അന്വേഷിച്ച് അവിടുത്തെ അന്തേവാസികൾ നടത്തുന്ന അന്വേഷണമാണ് ഇതിനകത്ത് പറഞ്ഞിരിക്കുന്നത്\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50015305072944,"sku":null,"price":298.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250711-WA0002.jpg?v=1754013362"},{"product_id":"vijanaveedhi","title":"Vijanaveedhi","description":"\u003cp\u003e\u003cspan\u003eസൈക്കോളജിയിൽ ഗവേഷണം നടത്തുന്ന ഗൗരി എന്ന പെൺകുട്ടി രാത്രി പതിനൊന്നര മണിക്ക് തിരുവനന്തപുരത്തെ കവടിയാർ ജങ്ഷനിൽ ബസ്സിറങ്ങി ഏകയായി നടന്നുപോകുന്നു. വിജനമായ ആ തെരുവില് വെച്ചുണ്ടായ ഭീതിജനകമായൊരു അനുഭവം അവളുടെ മാനസികനിലയാകെ തെറ്റിക്കുന്നു. ബോധരഹിതയായ ഗൗരിയെ പട്രോൾ പോലീസ് കണ്ടെത്തി ആശുപത്രിയിൽ എത്തിക്കുന്നു. പിറ്റേദിവസം രാത്രി ഗൗരി വേറൊരു മുറിയിലേക്ക് മാറിക്കിടന്നതിനാൽ അവൾ കിടന്നിരുന്ന ബെഡ്ഡിൽ കിടന്ന മറ്റൊരു രോഗി ഭീകരമായി വധിക്കപ്പെടുന്നു. പോലീസ് അന്വേഷണത്തിനിടെ മണം പിടിച്ചുപോയ പോലീസ്നായ മോർച്ചറിക്കു മുന്നിൽ പോയിനിന്ന് ദയനീയമായി ഓരിയിടുന്നു.\u003c\/span\u003e\u003cbr\u003e\u003cbr\u003e\u003cspan\u003eഗൗരി പഴയ തിരുവിതാംകൂര് ചരിത്രത്തിലെ ഒരു സ്ത്രീയുടെ ശബ്ദത്തില് സംസാരിക്കാൻ തുടങ്ങുന്നു. മന:ശാസ്ത്ര വിദഗ്ദ്ധര് ഗൗരിയിലെ അപരവ്യക്തിത്വം സി വി രാമന്പിള്ളയുടെ ചരിത്രാഖ്യായികയായ ‘മാര്ത്താണ്ഡവര്മ്മ’യിലെ സുഭദ്ര എന്ന കഥാപാത്രമാണ് എന്ന് കണ്ടെത്തുന്നു\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50111633883440,"sku":null,"price":509.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250903-WA0016.jpg?v=1756909839"},{"product_id":"anandhabadhram","title":"Anandhabadhram","description":"\u003cp\u003e\u003cspan\u003eദിഗംബരൻ എന്ന യുവമാന്ത്രികന്റെ പ്രണയവും പ്രതികാരവും രതിയും ആഭിചാരവും കൊണ്ട് അന്ധകാരത്തിലായിപ്പോകുന്ന ശിവപുരം എന്ന ഗ്രാമത്തിന്റെ കഥ പറയുന്നു ഈ മാന്ത്രികനോവൽ.\u003c\/span\u003e\u003cbr\u003e\u003cspan\u003eചലച്ചിത്രലോകത്തും അംഗീകാരങ്ങൾ വാങ്ങിക്കൂട്ടി ചലനങ്ങൾ സൃഷ്ടിച്ച മാന്ത്രികതയുടെ മാസ്മരവലയം സൃഷ്ടിച്ച രചന.\u003c\/span\u003e\u003cbr\u003e\u003cspan\u003eരണ്ടായിരത്തി നാലിൽ പ്രശസ്ത ഛായാഗ്രാഹകനായ സന്തോഷ് ശിവൻ സംവിധാനം ചെയ്തു ചലച്ചിത്രമാക്കിയ അനന്തഭദ്രം സംസ്ഥാന ചലച്ചിത്ര അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടി.\u003c\/span\u003e\u003cbr\u003e\u003cspan\u003eഭീതിയുടെയും ഭീകരതയുടെയും അന്തരീക്ഷത്തിലുടെ വായനക്കാരെ കൂട്ടിക്കൊണ്ട് പോകുന്ന പ്രത്യേക ‘മാന്ത്രികനോവലിന്റെ ഏറ്റവും പുതിയ പതിപ്പ്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50111636111664,"sku":null,"price":298.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250903-WA0015.jpg?v=1756910055"},{"product_id":"pallivetta","title":"Pallivetta","description":"\u003cp\u003e\u003cspan\u003eപി വി തമ്പിയുടെ ഏറ്റവും ജനപ്രിയ മാന്ത്രികനോവൽ. കായംകുളം ദേശത്തെ യക്ഷിയെ തളയ്ക്കുവാൻ പുറപ്പെട്ട മഹാമാന്ത്രികൻ മാർത്താണ്ഡപ്പിള്ള നേരിട്ട അഗ്നിപരീക്ഷകൾ തപസ്സനുഷ്ഠിക്കുന്ന സന്ന്യാസിയുടേതിനെക്കാൾ കഠിനമായിരുന്നു. മാന്ത്രികന്റെ ഓരോ ക്രിയയുടെയും കരുത്ത് ചോർത്താൻ യക്ഷിയുടെ പക്കൽ തന്ത്രങ്ങളുണ്ട്. നോവലിലെ സംഭവികാസങ്ങൾക്കൊപ്പം കേരളത്തിൻ്റെ മന്ത്രവാദപാരമ്പര്യവും മന്ത്രതന്ത്രങ്ങളുടെ ഗൂഢാർഥങ്ങളും അവതരിപ്പിക്കുന്നു.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50199579099440,"sku":null,"price":417.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251007-WA0010.jpg?v=1759842114"},{"product_id":"sooryakaladi","title":"Sooryakaladi","description":"\u003cp\u003e\u003cspan\u003eസൂര്യകാലടി പി.വി. തമ്പി ഈ നോവലിലെ ഭീകരമായ സംഭവവികാസങ്ങൾ ഇന്നാട്ടിലുണ്ടായതാണ് എന്നത് നമ്മെ അമ്പരപ്പിക്കും. കേരളചരിത്രത്തിലെ ഇരുളടഞ്ഞ കാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം കുമാരനല്ലൂർ ദേശത്തെ കേന്ദ്രമാക്കി അവതരിപ്പിക്കുകയാണിവിടെ. ബെസ്റ്റ്സെല്ലറായി മാറിയ കൃഷ്ണപ്പരുന്തിനും പള്ളിവേട്ടയ്ക്കും ശേഷം എഴുതപ്പെട്ട ഈ സാമൂഹിക നോവലിലൂടെ ചരിത്രവും സർഗാത്മകതയും തമ്മിലുള്ള ഇടവരമ്പ് വളരെ നേർത്തതാണെന്ന് പി.വി. തമ്പി ബോധ്യപ്പെടുത്തി. കാലത്തിരിച്ചിലിൽ നാം വലിച്ചെറിഞ്ഞ ദുരാചാരങ്ങൾ ഒരുകാലത്ത് എത്രയോ മനുഷ്യരെ നരകക്കയത്തിലേക്കു വലിച്ചിട്ടതിന്റെ യഥാർഥ ചിത്രങ്ങൾ ഇതിൽ വായിക്കാം. സവർണ വാഴ്ചകളുടെ പച്ചയായ ജീവിതം വരച്ചുകാട്ടുകയല്ല അനുഭവിപ്പിക്കുകയാണ് ഈ നോവൽ,\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50210844737840,"sku":null,"price":655.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251011-WA0009.jpg?v=1760253446"},{"product_id":"kumaran","title":"Kumaran","description":"\u003cp\u003e\u003cspan\u003eമലയാള സാഹിത്യത്തിൽ ഭീതിയുടെ പുത്തൻ ചരിത്രം കുറിച്ച കറുത്തച്ചന്റെ രചയിതാവിൽ നിന്നും മറ്റൊരു ഹൊറർ പുസ്തകം. പ്രതികാരമുള്ള ആത്മാക്കളാണത്രേ പ്രേതങ്ങൾ. ആത്മാക്കളെല്ലാം പ്രതികാരദാഹികളോ പ്രേതങ്ങളോ അല്ലെന്നിരിക്കെ ഏതൊരു അജ്ഞാതശക്തിയോടും മനുഷ്യർക്ക് ഒരേയൊരു വികാരം മാത്രം ഭയം…… ഭയം മാത്രം……!” കുമരൻ ‘ എസ് കെ ഹരിനാഥിന്റെ ഭീതി കഥകൾ. അപൂർവ്വ ഭീതിയുടെ അഞ്ച് ആഖ്യാനങ്ങൾ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50256187687216,"sku":null,"price":170.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/Kumaran.png?v=1761707172"},{"product_id":"adrishya-pournamai","title":"Adrishya Pournamai","description":"\u003cp\u003e\u003cspan\u003eമനസ്സിൻ്റെ ഇരുണ്ട നിഗൂഢതകളിൽ ഭീതിയുടെ സ്പന്ദനം സൃഷ്ടിക്കുന്ന രചന. മന്ത്ര താന്ത്രികതയെ നൂൽപ്പാലത്തിലൂടെ നമ്മുടെ ബോധത്തെ നിശബ്ദമായി ഇരച്ചു കൊണ്ടുപോകുന്ന അക്ഷരക്കൂട്ടങ്ങളാണ് ഇതിലെ ഓരോ വരികളും. മഹാമാന്ത്രികൻ ധനഞ്ജയൻ്റെ മനോവികാരങ്ങളും വിഷ്ണു ശർമ്മയുടെ സഞ്ചാരചിന്തകളും കൃതികയെന്ന പെണ്ണിൻ്റെ സ്വപ്നസഞ്ചാരവും ജലഗന്ധമനയുടെ നിഗൂഢനിഴലുകൾ ദീർഘനിശ്വാസങ്ങൾ വലിക്കുന്ന മാന്ത്രികരുടെ ഇരുൾ മാളങ്ങളിലേക്ക് കടന്നു ചെല്ലാം ഈ നോവലിലൂടെ\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50402204975408,"sku":null,"price":187.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251130-WA0009.jpg?v=1764511838"},{"product_id":"nakshathrangal-illatha-rathri","title":"Nakshathrangal Illatha Rathri","description":"\u003cp\u003e\u003cspan\u003eലോകോത്തര പ്രേതകഥകൾ ഭീതിസാഹിത്യം എന്ന് മനസ്സിൽ നിനയ്ക്കുമ്പോൾ തന്നെ ഉയർന്നു വരുന്ന ഒരു പേരാണ് ബ്രാം സ്റ്റോക്കറുടേത്. ബ്രാം സ്റ്റോക്കർക്ക് മുമ്പും പിമ്പും ധാരാളം എഴുത്തുകാർ ഭീതിസാഹിത്യം എഴുതിയിരുന്നു. അതിൽ റോബർട്ട് ലൂയിസ് സ്റ്റീവൻസൺ ഭീതിസാഹിത്യത്തിലെ എക്കാലത്തെയും മാസ്റ്റർപീസ് എന്ന് വിളിക്കാവുന്ന The Body Snatcher എഴുതി. അതുപോലെ The Phantom Coach എഴുതിയ അമേലിയ എഡ്വെർഡ്സ്, Mrs Lunt എന്ന വിഭ്രമാത്മക കഥയെഴുതിയ സർ ഹ്യൂഗ് വാൾപോൾ, റിപ് വാൻ വിങ്കിൾ പോലെയുള്ള നിഗൂഢ രചനകളാൽ നമ്മെ വിഭ്രമിപ്പിച്ച വാഷിംഗ്ടൺ ഇർവിംഗ്, ഭീതി- കുറ്റാന്വേഷണ സാഹിത്യത്തിലെ മുടിചൂടാ മന്നനായ എഡ്ഗാർ അലൻപോ, വായനക്കാരെ ജിജ്ഞാസയുടെ മുൾമുനയിൽ നിർത്തുന്ന അമ്യാസ് നോർത്ത് കോട്ട്, കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ ഓസ്കാർ വൈൽഡ്, കാർഷികവൃത്തിയും പ്രണയവും രതിയും വിവരിച്ച മോപ്പസാങ്. അങ്ങനെ ലോക സാഹിത്യത്തിലെ പല മുഖങ്ങൾ ഈ പുസ്തകത്തിൽ ഒരുമിച്ച് ചേരുന്നു. രാത്രിയിലെ ഓരോ ചലനവും തന്നെ മാത്രം ലക്ഷ്യം വെക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന, അനുഭവിപ്പിക്കുന്ന അനശ്വര പ്രേതകഥകൾ. നിഗൂഢതകൾ ഉറങ്ങുന്ന കഥാപരിസരവും, ഭീതിയിലാഴ്ത്തുന്ന അപാരമായ ആഖ്യാനവും.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50418042896688,"sku":null,"price":254.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/nakshathrangalillatharathri.jpg?v=1765119166"},{"product_id":"vidhishoolam","title":"Vidhishoolam","description":"\u003cp\u003e\u003cspan\u003eഅവിചാരിതമായി ചെന്നുപെടുന്ന ഒരു കേസില് നിന്നും രക്ഷപെടാന് വേണ്ടി ഒളിച്ചോടുന്ന അപ്പു എത്തിപ്പെടുന്നത് മറ്റൊരു കാലത്തെ ചില സംഭവങ്ങളാണ്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50418054168880,"sku":null,"price":128.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/vidhishoolam.jpg?v=1765120990"},{"product_id":"ghost-house","title":"Ghost House ","description":"","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":51094253502768,"sku":"Default Title","price":298.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260512-WA0017.jpg?v=1778672727"},{"product_id":"raktha-kanyaka","title":"Raktha Kanyaka","description":"\u003cp\u003e\u003cspan\u003eടെക്നോളജിയുടെ വിജയമാഘോഷിക്കുന്ന ഈ നൂറ്റാണ്ടിലും, യന്ത്രങ്ങള്ക്കു പിടി കൊടുക്കാതെ ആദിമമായ സ്വാതന്ത്ര്യമാഘോഷിക്കുന്ന പ്രേതാത്മാവിന്റെ കഥ. മഞ്ഞും തണുപ്പും നേരിയ കാറ്റും ഇരുട്ടിനെ പതുക്കെ തലോടുമ്പോള് അവള് വരുന്നു. രക്തക്കലിയുടെ ഉഗ്ര നേത്രങ്ങളുമായി പാപത്തിനു ശമ്പളം നല്കാന് ....\u003c\/span\u003e\u003c\/p\u003e","brand":"Hemambika Books","offers":[{"title":"Default Title","offer_id":51094280438064,"sku":"Default Title","price":170.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260324-WA0013.jpg?v=1774514095"},{"product_id":"saira","title":"Saira","description":"\u003cp\u003e\u003cspan\u003eജന്മജന്മാന്തരങ്ങള്ക്കപ്പുറത്തേക്ക് നീളുന്ന പ്രണയത്തിന്റെയും പകയുടെയും കഥ. അനുവാചകര്ക്ക് തന്റെ ജീവിതം അനുഭവപ്പെടുത്തുകയാണ് ഇതിലെ കഥാനായിക സൈറ. വര്ത്തമാനകാലം ഭൂതകാലത്തിലേക്കുള്ള താക്കോലാണെന്ന് ഈ നോവല് ഓര്മ്മപ്പെടുത്തുന്നു. ബ്രിട്ടീഷ് ഇന്ത്യയില് നിന്നും തുടങ്ങി ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരെയുള്ള ഒരു കാലം ഭയത്തിന്റെ കാണാനൂലിഴകള്കൊണ്ട് ബന്ധിച്ചിരിക്കുന്ന ഹൊറര് നോവല്.\u003c\/span\u003e\u003c\/p\u003e","brand":"Book Carry","offers":[{"title":"Default Title","offer_id":51094281126192,"sku":"Default Title","price":213.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260323-WA0051.jpg?v=1774377082"},{"product_id":"bastet","title":"Bastet","description":"\u003cp\u003e\u003cspan\u003eതികച്ചും പുതുമയുള്ള കഥാ പരിസരവുമായാണ് നസിം മുഹമ്മദിൻ്റെ നോവൽ ത്രയം (trilogy) ബാസ്തേത് ദി കാറ്റ് ഗോഡസ് (Bastet -The Cat Goddess) വായനക്കാരിലേക്കെത്തുന്നത്. പുരാതന ഈജിപ്തിലെ ഗോത്രവർഗ്ഗക്കാർ ആരാധിച്ചിരുന്ന പൂച്ച ദൈവം ആയിരുന്ന, ഒരേപോലെ സ്നേഹത്തിൻ്റെയും പ്രതികാരത്തിന്റെറെയും മുഖമുള്ള ബാസ്തേത്. തൻ്റെ വിധിയെ മറികടക്കാൻ അഥീനയെയും കുഞ്ഞിനേയും മമ്മികളുടെ നാട്ടിൽ (ഈജിപ്തിൽ) നിന്നും കേരളത്തിലേക്ക് പറഞ്ഞയക്കുന്ന സാം എന്ന ചെറുപ്പക്കാരൻ. അതുപിന്നീട് ഒരു ഗ്രാമത്തിൻ്റെ തന്നെ സർവ്വ നാശത്തിലേക്ക് നീങ്ങുന്നതും അതൊഴിവാക്കാൻ വിധിയുടെ അത്ഭുതകരമായ കൂട്ടിയിണക്കലിൽ ബാതേതുമായി എന്നേ ഇഴചേർക്കപ്പെട്ട മനു എന്ന പോലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന ഇടപെടലുകളുടെയും സംഭ്രമജനകമായ കഥയാണ് ആദ്യ ഭാഗമായ ബസ്തേത് ദി ബിഗിനിങ്ങിൽ പറയുന്നത്. മലയാള നോവലിൻ്റെ ചരിത്രവഴിയിലേക്ക് ഒരു നോവലിസ്റ്റ് നിഗൂഢമായൊരു കഥയുമായി വരവറിയിക്കുന്നു.\u003c\/span\u003e\u003c\/p\u003e","brand":"Mankind Literature","offers":[{"title":"Default Title","offer_id":51237645877552,"sku":"Default Title","price":238.0,"currency_code":"INR","in_stock":true}]},{"product_id":"varathupokku","title":"Varathupokku","description":"\u003cp\u003e\u003cspan\u003eവരത്തുപോക്ക്.പേടികൊണ്ട് മരവിപ്പിക്കുന്ന, സത്യയെന്നോ മിഥ്യയെന്നോ പറയാനാകാത്ത അതിമാനുഷിക കഥകൾ. അതിലേക്ക് ഊളിയിട്ടിറങ്ങുന്ന വായനക്കാരനെ കാത്തിരിക്കുന്നത് മറ്റൊരു നിഗൂഢ ലോകമാണ്. മുണ്ടാറിന് പറയാൻ ഇനിയും ഓർമകളേറെ ബാക്കിയുണ്ട്. പേടികൊണ്ട് മരവിപ്പിക്കുന്ന സത്യമെന്നോ മിഥ്യയെന്നോ തിരിച്ചറിയാൻ ആവാതെ വായനക്കാരനെ കുഴക്കുന്ന അതിമാനുഷ കഥകൾ. ഇവിടെ കാല സങ്കൽപ്പങ്ങൾ മാറി മറയുന്നു.. പുസ്തകം തുറക്കും മുൻപ് ജാഗ്രത 'ഈ കഥയിൽ നിന്നോ കോൾപപാ ടങ്ങളും കായലും അതിരിടുന്ന ദേശത്തു നിന്നോ നമുക്ക് ഉടനൊരു മോചനം ഉണ്ടാവില്ല S P ശരത്തിന്റെ അതി മനോഹര നോവൽ\u003c\/span\u003e\u003c\/p\u003e","brand":"Manorama Books","offers":[{"title":"Default Title","offer_id":66716674785584,"sku":"Default Title","price":323.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260521-WA0009.jpg?v=1779598567"},{"product_id":"karutha-kurbana","title":"Karutha Kurbana","description":"","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":66768523755824,"sku":"Default Title","price":306.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260512-WA0018.jpg?v=1778672823"}],"url":"https:\/\/yellowfeatherbookstore.in\/collections\/horror.oembed?page=2","provider":"Yellow Feather Bookstore","version":"1.0","type":"link"}