{"title":"malayalam-fiction","description":"","products":[{"product_id":"alikhitha","title":"Alikhitha","description":"\u003cp\u003eനൂറ്റാണ്ടുകൾ കഴിഞ്ഞാലും സെന്തമിഴ് ശീലുകൾ ഇവിടെ ഉയരും.. അവരുടെ കഥകളും.. മണ്ണിനടിയിലെ വേരുകൾ ഒരിക്കലും നശിച്ചു പോകാത്തത് പോലെ അവരുടെ തലമുറകൾ ഇവിടെ തളിർക്കും.. നമ്മൾ പോലും അറിയാതെ നമ്മളിൽ ഒരാളായി അവർ ചേരും.. \u003c\/p\u003e\n\u003cp\u003eഅലിഖിത... എഴുതപ്പെടാത്ത ചരിത്രത്തിന്റെ പുനരാവിഷ്ക്കാരം\u003c\/p\u003e","brand":"Yellow Feather Books","offers":[{"title":"Default Title","offer_id":49996512067888,"sku":null,"price":360.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260302-WA0017.jpg?v=1772524831"},{"product_id":"chittilasseryile-choolamvilikkar","title":"Chittilasseriyile Choolamvilikkar","description":"\u003cp\u003e\u003cspan\u003eഅവിചാരിതമായി ചിറ്റിലശ്ശേരിയിലേക്ക് ജീവിതം ചെന്ന് ചേർന്ന ശ്രീഹരിയുടെ ആദ്യ ദിവസങ്ങൾ മനോഹരമായ ഗ്രാമകാഴ്ചകളിലും കഥകളിലും നിറഞ്ഞതായിരുന്നു. പതിയെ പതിയെ ചിറ്റിലശ്ശേരിയുടെ ജീവതാളത്തിലേക്ക് അവൻ ചേർന്ന് പോയി. ചിറ്റിലശ്ശേരിയുടെ രീതികളും ഗന്ധങ്ങളും അവന്റേതായിത്തീർന്നു\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":49997207929136,"sku":"C3-8S9H-4TQJ","price":424.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260302-WA0004.jpg?v=1772523730"},{"product_id":"chillakal-pookkumbol","title":"Chillakal Pookkumbol","description":"\u003cp\u003eതുടർമഴയിൽ ചില്ലകൾ താനെയടർന്ന് വീഴുമെങ്കിലും പൂക്കാതെ പോകുന്നില്ല ഒരു ചില്ലയും..\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":49997218218288,"sku":"BO-K6UT-141P","price":104.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250220-WA0018.jpg?v=1753346367"},{"product_id":"kule","title":"Kule","description":"\u003cp\u003e\u003cspan data-huuid=\"41518950490014294\"\u003e\u003cspan\u003eകൂളെ എന്നത് മൃദുൽ വി.എം.\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003c\/span\u003e\u003cspan data-huuid=\"41518950490016447\"\u003e\u003cspan\u003eഎഴുതിയ ഒരു കഥയാണ്.\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003c\/span\u003e\u003cspan data-huuid=\"41518950490014504\"\u003e\u003cspan\u003eഈ കഥയിൽ, സജീവൻ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങളാണ് പറയുന്നത്.\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003c\/span\u003e\u003cspan data-huuid=\"41518950490016657\"\u003e\u003cspan\u003eഉറക്കത്തിൽ ഭയം കാരണം ഞെട്ടിയുണരുന്ന സജീവൻ, പിന്നീട് ഒരു സ്ത്രീയെ വിവാഹം കഴിക്കാൻ നിർബന്ധിതനാകുന്നു.\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003c\/span\u003e\u003cspan data-huuid=\"41518950490014714\"\u003e\u003cspan\u003eഈ കഥയിൽ, ഭയം, നിർബന്ധിത വിവാഹം, അന്ധവിശ്വാസങ്ങൾ തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു\u003c\/span\u003e\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50000749101360,"sku":null,"price":119.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250730-WA0042.jpg?v=1753947666"},{"product_id":"shankupuzhpangal","title":"Shankupuzhpangal","description":"\u003cp\u003eമനോഹരമായി പൂക്കുന്ന ഒരു വള്ളിച്ചെടി പോലെ, ഒരുമിച്ച് ഇഴചേർന്ന സ്ത്രീകളുടെ കഥകൾ. ശ്രദ്ധേയമായ ചെറുകഥാ സമാഹാരത്തിൽ, എഴുത്തുകാരി സ്മിത ദാസ്, അതിജീവനത്തിന്റെയും മരണത്തിന്റെയും, ജീവിതത്തിന്റെ പൂക്കാലം നഷ്ടപ്പെട്ടപ്പോഴും ജീവിക്കുന്നതിന്റെയും കഥകൾ പറയുന്നു. കാരണം, സന്തോഷത്തിനും വിജയത്തിനും ചിരിക്കും ഒപ്പം ജീവിതത്തിന്റെ സങ്കീർണ്ണതകളിൽ ഇഴചേർന്ന് കിടക്കുന്നത് ഹൃദയവേദനകളും, വഞ്ചനകളും, ക്രൂരതകളുമാണ്. പറയേണ്ടി വന്ന കഥകളുടെ ഒരു സമാഹാരം. വായിക്കേണ്ട കഥകളുടെ ഒരു സമാഹാരം\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50001881661744,"sku":null,"price":118.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/Shanku.jpg?v=1753548076"},{"product_id":"ettavum-priyapetta-enndou","title":"Ettavum Priyapetta Enndou","description":"\u003cp\u003e\u003cspan\u003eഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാന് ആവശ്യപ്പെട്ടാല് എത്ര പേരുകള്ക്കൊടുവിലാണ് നാം നമ്മെക്കുറിച്ചോര്ക്കുന്നത് ? എനിക്ക് എന്നെത്തന്നെയാണ് ഏറ്റവും ഇഷ്ടം എന്ന് പറയാന് നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത്, നാം നമ്മെ സ്വയം ചേര്ത്തു നിര്ത്തുന്നിടത്തുവെച്ചാണ് സത്യത്തില് ജീവിതം മാറി തുടങ്ങുന്നത്. അങ്ങനെ ഒരു യാഥാര്ത്ഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവല്. ജീവിതത്തിന്റെ എല്ലാ വൈകാരികതയും കടന്നുവരുന്ന ഈ യാത്രക്കൊടുവില് എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടമെന്ന് നിങ്ങള് തിരിച്ചറിയുന്നിടത്ത് ഈ നോവല് പൂര്ണമാകുന്നു.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50001889001776,"sku":null,"price":298.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250802-WA0011.jpg?v=1754160800"},{"product_id":"lanki","title":"Lanki","description":"\u003cp\u003eജീവിതത്തിൽ കഥകൾ പറഞ്ഞവസാനിക്കുന്നില്ല. പ്രകൃതിയുള്ളിടത്തോളം കാലം അത്തു ടർന്നുകൊണ്ടേയിരിക്കും. പകയും ദേഷ്യവും വിരഹവും പ്രണയവുമൊക്കെ മനസ്സിൽ നിന്നും മനസ്സുകളിലേക്ക് പടരും ഒരു കഥയിൽ നിന്നും മറ്റൊരു കഥയിലേക്ക് പ്രണയം യാത്ര തുടരും.\u003c\/p\u003e\n\u003cp\u003eസത്യമായ പ്രണയത്തിന്റെ വഴി അപരിചിതമാണ്. ഒരു വാക്കിൽ നിന്നും നോട്ടത്തിൽ നിന്നും സജീവമാകുന്ന പ്രണയം നിന്നെ കുറിച്ചുള്ള ഓർമ്മകളിൽ ഞാൻ സദാ ഉണർന്നിരിക്കുന്നു.\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50001895489840,"sku":null,"price":136.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250308-WA0033.jpg?v=1753500902"},{"product_id":"ashithayude-kathakal","title":"Ashithayude Kathakal","description":"\u003cp\u003eഅഷിത രചിച്ച ചെറുകഥാ സമാഹാരമാണ് അഷിതയുടെ കഥകൾ. 2015 ലെ ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനു ലഭിച്ചു. \u003cspan\u003eലളിതവും സൗമ്യവുമായ സത്യങ്ങളാണ് അഷിതയുടെ കഥകള്. നടക്കുന്തോറും കൂടുതല്ക്കൂടുതല് ഏകാന്തവും വിജനവുമാകുന്ന കഥാവീഥികളിലൂടെയാണ് ഈ എഴുത്തുകാരിയുടെ യാത്രകള്. തനിക്കു മാത്രം സ്വായത്തമായ മാന്ത്രികശൈലിയില് മനുഷ്യന്റെ ജീവിതാവസ്ഥകളും വേവലാതികളും ഹൃദയസ്പര്ശിയായ കഥകളായി അഷിത അവതരിപ്പിക്കുന്നു; അവ ചൊരിയുന്ന പ്രത്യാശയുടെ പ്രകാശനാളങ്ങള് വായനക്കാരന്റെ ഹൃദയചക്രവാളങ്ങളെ തേജോമയമാക്കുന്നു. സൂക്ഷ്മമായ ജീവിതനിരീക്ഷണവും ആഖ്യാനത്തിലെ നൈര്മല്യവും സവിശേഷതകളായുള്ള ഈ കഥകള് വായനക്കാരനു നേര്ക്കു പിടിച്ച കണ്ണാടിയാണ്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50001896702256,"sku":null,"price":281.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250310-WA0049.jpg?v=1753501054"},{"product_id":"oda","title":"Oda","description":"\u003cp\u003e\u003cspan\u003eഒമ്പത് കഥകളാണ് ഇതിൽ. ഓരോ കഥയ്ക്കും ഓരോ ഭൂമിക. ഓരോ ആശയം. ഓരോതരം മുഖത്തെഴുത്ത്. പക്ഷേ, എല്ലാത്തിനും ഒരേ അനുഭവതീവ്രത. വായിച്ചും എഴുതിയും പിന്നെയും എഴുതിയും കൈത്തഴക്കം വന്ന, ഒരു തീച്ചാമുണ്ഡിത്തെയ്യത്തിന്റെ ചിലമ്പു മുഴങ്ങുന്ന ഭാഷ. പിഴകളേതുമില്ല. ഉരിയാട്ടം നന്നായി. വാചാലം നന്നായി. ലക്ഷണമൊത്ത കഥകളുടെ എഴുത്തുകാരി. ജിൻഷയെയും ജിൻഷയുടെ കഥകളുടെ വായനക്കാരെയും ഓർമ്മിപ്പിക്കാൻ ഒന്നുമാത്രം\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50001900044592,"sku":null,"price":187.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250730-WA0041.jpg?v=1753945503"},{"product_id":"mananchira","title":"Mananchira","description":"\u003cp\u003eഗ്രാമത്തിന്റെ പച്ചയും താരുണ്യവും രേഖയുടെ പുതിയ കഥകളിലും സുഖകരമായ തണലിടമൊരുക്കുന്നുണ്ട്. പുതിയ കഥാകൃത്തുക്കളിൽ അപൂർവമായ സവിശേഷത. അപ്പോഴും നഗരത്തിരത്തിന്റെ ആരവവും എത്തിപ്പിടിക്കാനാവാത്ത ഉയരങ്ങളിലേക്കു കുതിക്കുന്ന പുതിയ ജീവിതസാഹചര്യങ്ങളുടെ സങ്കീർണതയും കാണാതെപോകുന്നുമില്ല...\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50001903255856,"sku":null,"price":60.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250311-WA0042.jpg?v=1753502193"},{"product_id":"deseeya-mrigam","title":"Deseeya Mrigam","description":"\u003cp\u003e\u003cspan\u003eമിസാറു, ദേശീയമൃഗം, ഡ്രാക്കുള, ഹൃദയകോശം, ഗോശാല, നിറ, ISLA DE SAN VALENTIN എന്നീ സന്തോഷ് ഏച്ചിക്കാനത്തിന്റെ ഏറെ ചർച്ചചെയ്യപ്പെട്ട കഥകളുടെ സമാഹാരം. സമകാലിക സാമൂഹിക-രാഷ്ട്രീയ ജീവിതത്തിന് പുതിയൊരു ഭാഷാനുഭവം പകരുന്നു ഇക്കഥകൾ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50003679478064,"sku":null,"price":153.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250316-WA0014.jpg?v=1753585142"},{"product_id":"adrishyamurivukal","title":"Adrishyamurivukal","description":"\u003cp\u003e\u003cspan\u003eഅദൃശ്യമുറിവുകൾ മരണങ്ങളും അതിൻ്റെ അന്വേഷണവും അടങ്ങിയ ഒരു നോവൽ എന്നതിലുപരി ചരിത്രത്തെ അന്വേഷിച്ചുകണ്ടെത്തുന്ന ഒരു രേഖയുമാകുന്നു.\" - ശ്രീപാർവതി ഇടുക്കിയിലെ പുലിയൻമല എന്ന മലയോരഗ്രാമത്തിൽ അടുത്തടുത്തായി നടക്കുന്ന ഏഴ് ആത്മഹത്യകളും, അതിനെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന ദുരൂഹതകളുടെ ചുരുളഴിക്കാൻ ഇറങ്ങി പുറപ്പെടുന്ന കട്ടപ്പന സ്റ്റേഷനിലെ രണ്ട് പോലീസുകാരുടെയും കഥയാണിത്. Crime investigation, myths, fantasy ഒക്കെ ഇഷ്ടപ്പെടുന്നവർക്ക് ഇഷ്ടമാകുന്ന, ഒരു സിനിമ കാണുമ്പോലെ imagine ചെയ്തു വായിക്കാൻ കഴിയുന്നൊരു പുസ്തകമാണിത്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50003684360496,"sku":null,"price":272.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250316-WA0017.jpg?v=1753585720"},{"product_id":"nee-nadanna-pathayil","title":"Nee Nadanna Pathayil","description":"\u003cp\u003e\u003cspan\u003eവെറുപ്പും പകയും ഭ്രാന്തും നിറഞ്ഞ, അഭിയുടെയും അനാമിയുടെയും അപൂർവ പ്രണയ കഥ\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50003684524336,"sku":null,"price":145.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250316-WA0018.jpg?v=1753585914"},{"product_id":"kalyanee-madhavam","title":"Kalyanee Madhavam","description":"\u003cp\u003e\u003cspan\u003eഒരു ഗ്രാമീണജീവിതത്തിന്റെ ഉള്ത്തുടിപ്പാര്ന്ന നോവല്. അപ്പൂപ്പന്പ്ലാവിന്റെയും മുത്തശ്ശിമാരുടെയും നാട്ടുനന്മയുടെയും കഥ. കല്യാണിയുടെയും മാധവന്റെയും പ്രണയജീവിതം. അവരുടെ മക്കളുടെയും പേരമക്കളുടെയും സ്വപ്നങ്ങള്. കഠിനാദ്ധ്വാനത്തിന്റെ നാള്വഴികള് താണ്ടി ഉയരങ്ങള് കീഴടക്കി, തങ്ങളുടെ തലമുറയെ പുതുപാഠം പഠിപ്പിച്ചവര്. പ്രണയത്തിന്റെയും സാഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും അദ്ധ്വാനമഹത്വത്തിന്റെയും കഥ പറയുന്ന ഈ രചന, കാലത്തിന്റെ നൈര്മ്മല്യത്തെ തോറ്റിയുണര്ത്തുന്നു. മാധവന്റെയും കല്യാണിയുടെയും അവരുടെ കുടുംബത്തിന്റെയും ചരിത്രത്തില് നിന്നു തുടങ്ങിയ നോവല്,കേരളത്തിന്റെ രണ്ടു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു.\u003c\/span\u003e\u003cbr\u003e\u003cspan\u003eഭാഷയുടെ തെളിമയും ബന്ധങ്ങളുടെ ഇഴയടുപ്പവും സൂക്ഷ്മമായി പകര്ത്തുന്നതില് എഴുത്തുകാരിയുടെ രചനാവൈഭവം പ്രകടമാണ്. തോല്പ്പിക്കാനാവാത്ത ഇച്ഛാശക്തിയുടെ വക്താക്കളായ കല്യാണീമാധവജീവിതം സഫലമായിരുന്നു എന്ന് കാനഡയിലിരുന്ന് കൊച്ചുമകളുടെ ഓര്മ്മകളിലൂടെ അനാവരണം ചെയ്യുന്നു. എന്നാല് കല്യാണിയുടെ അന്ത്യത്തില് മക്കള് കൊടുത്ത വിധിയെന്ത് എന്ന ദുഃഖം വായനക്കാരന്റേതുമായി മാറ്റുന്ന മനോഹരമായ എഴുത്ത്. ആകാംക്ഷയോടെ വായിച്ചു പോകാവുന്ന മികവുറ്റ നോവല്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50003687113008,"sku":null,"price":468.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250805-WA0018.jpg?v=1754383287"},{"product_id":"ente-chembakam-parukuttikku-vendi","title":"Ente Chembakam Parukuttikku Vendi","description":"\u003cdiv class=\"row\"\u003e\n\u003cdiv class=\"col-md-12\"\u003e\u003cspan\u003eഈ കഥകളിൽ ഹൃദയസ്നാനം ചെയ്യപ്പെട്ട ജീവിതത്തിന്റെ ഭിന്ന മുഖങ്ങളുണ്ട്. കാത്തിരിപ്പും പ്രതീക്ഷയും ദുഃഖവും പ്രതികാരവും നിഗൂഢമായ അന്വേഷണങ്ങളും ഓർമ്മകളിലേക്ക് കുഴമറിഞ്ഞു വീഴാനുള്ള സർവ്വലൗകീകമായ മനുഷ്യന്റെ ആശയും ഈ കഥകളുടെ ആന്തരിക ജീവിതത്തെ കരുപ്പിടിപ്പിക്കുന്നു. ചോരയും നീരും മാംസവും വിഷാദവും ഫലിതബോധവും ഇഴപിരിയുന്ന സാധാരണ മനുഷ്യരുടെ അസാധാരണ ജീവിതങ്ങളെ കാലത്തിന്റെയും ചരിത്രത്തിന്റെയും ഹാങ്ങറിൽ കൊരുത്തിടാനുള്ള ശ്രമമാണ് ഈ പുസ്തകം.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50003687735600,"sku":null,"price":145.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250316-WA0020.jpg?v=1753586291"},{"product_id":"othappu","title":"Othappu","description":"\u003cp\u003e\u003cspan\u003eആനന്ദമാണ് ദൈവമെന്നും ലോകത്തിലെ എല്ലാവർക്കും പ്രണയത്തിന്റെ ആനന്ദം നിലനിർത്താൻ കഴിഞ്ഞാൽ സമാധാനമുണ്ടാകുമെന്നും ഭൂമി ഹരിതാഭമവുമെന്നും പ്രണയിക്കുമ്പോൾ ശരീരം അനുഭവിക്കുന്നത് ആദ്ധ്യാത്മികാനന്ദമണെന്നുമുള്ള മർഗലീത്തയുടെ തിരിച്ചരിവുകൾ അവളുടെ കാഴ്ചകളെ തന്നെ മാറ്റിമറിക്കുന്നു. മതം, പള്ളി, കുടുംബം, സമൂഹം, സദാചാരസങ്കല്പങ്ങൾ, തന്നെതന്നെയും അവൾക്ക് പുതുക്കിപണിയേണ്ടിവരുന്നു. നഷ്ടപ്പെട്ട മതത്തിന്റെ ആത്മ്മാവിനെ തിരിച്ചുപിടിക്കാലാണതെന്ന്, ആത്മാവും ശരീരവും തമ്മിൽ അകലങ്ങളില്ലതാവലാണതെന്ന് മർഗലീത്ത അറിയുന്നു. കണ്ണീരും വിയർപ്പുംകൊണ്ട് ലോകത്തെ പുതുക്കിപണിയാൻ ശ്രമിക്കുന്ന മനുഷ്യരെ അവൾ ഹൃദയം കൊണ്ട് തൊടുന്നു. പൊടുന്നനെ ഉയർന്നുവന്ന തിരപോലെ അപമാനങ്ങൾക്കിടയിലും ആന്ദത്തെ അവൾക്ക് വേർതിരിച്ചെടുക്കാനാകുന്നു... മലയാള നോവൽസാഹിത്യചരിത്രത്തിലെ സ്ത്രീജന്മങ്ങളിൽ സഹനം കൊണ്ടും ധിഷണാപാടവം കൊണ്ടും സ്ത്രൈണതയുടെ ആർജ്ജവം കൊണ്ടും വേറിട്ടുനില്ക്കുന്നു. ഒതപ്പിലെ മർഗലീത്ത.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50003690914096,"sku":null,"price":298.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250317-WA0044.jpg?v=1753586765"},{"product_id":"aalam-noor","title":"Aalam Noor","description":"\u003cp\u003e\u003cspan\u003eഒരു നോവലും അതിന്റെ കഥാസാരമല്ല. ആഖ്യാനമാണ് നോവലിന്റെ ശരീരം. ഒരു യാത്രയിലെന്നപോലെ ഗദ്യത്തിന്റെ തീവണ്ടിപ്പാളത്തിലൂടെ ശ്രുതി മുറിയാതെ, താളം പിഴയ്ക്കാതെ വായനക്കാരായ യാത്രികരെ കൊണ്ടുപോകാന് കഴിയുന്നുണ്ട് ഇതിന്റെ രചയിതാവിന്. ഖവാലികളുടെയും തുമ്രികളുടെയും സുഫിഗീതത്തിന്റെയും പശ്ചാത്തലസംഗീതം നിറഞ്ഞ, ഉത്തരേന്ത്യന് വാസ്തുശില്പങ്ങളുടെ നിരതിശായിത്വം ഏതുരംഗത്തിനും പിന്കാഴ്ചയായി പുലരുന്ന വ്യത്യസ്തമായ ഒരു കഥയാണ് റഫീക്ക് ആഖ്യാനം ചെയ്യുന്നത്. ഓര്മ്മകളും സ്വപ്നവും ഊടും പാവുമായി നെയ്ത ഒരു ചിത്രകംബളം എന്ന് ഈ നോവലിനെ വിശേഷിപ്പിക്കാം.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50003691798832,"sku":null,"price":153.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250317-WA0045.jpg?v=1753586897"},{"product_id":"kali","title":"Kali","description":"\u003cp\u003e\u003cspan\u003eകണ്ടുമറന്നതോ, പറഞ്ഞുപിരിഞ്ഞതോ ആയ പെൺജീവിതങ്ങളെക്കുറിച്ചുള്ള എഴുത്തുകൾ, അഥവാ ഉള്ളിൽ ഇപ്പോഴും തോർന്നിട്ടില്ലാത്ത സ്വപ്നസന്നിഭമായ മഴപ്പെയ്ത്തുകൾ. സകല പെൺഭാവങ്ങളെയും ഉൾക്കൊള്ളുന്ന ഒമ്പത് കഥകൾ.വായനക്കാർ ഹൃദയത്തിലേറ്റിയ 'ഠാ' യില്ലാത്ത മുട്ടായികൾ, മഴയുറുമ്പുകളുടെ രാജ്യം തുടങ്ങിയ കൃതികളിലൂടെ ശ്രദ്ധേയയായ അശ്വതി ശ്രീകാന്തിന്റെ ഏറ്റവും പുതിയ പുസ്തകം.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50003691864368,"sku":null,"price":169.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250317-WA0046.jpg?v=1753587066"},{"product_id":"pusthakangalude-veedu","title":"Pusthakangalude Veedu","description":"\u003cp\u003e\u003cspan\u003eജീവിതസന്ദര്ഭങ്ങളെ വളരെ സൂക്ഷ്മതലത്തില് അവതരിപ്പിക്കുന്ന കഥകളാണ് ഷാഹിന ഇ.കെയുടേത്. ഒറ്റയായ മനുഷ്യര്, അരികുവത്കരിക്കപ്പെട്ടവരുടെ അസ്തിത്വപ്രശ്നങ്ങള്, മനുഷ്യജീവിതത്തെപ്രതിയുള്ള സ്വത്വപ്രതിസന്ധികള്, വ്യഥകള്, നിര്ല്ലോഭമായ ഔദാര്യങ്ങള്, തിരിച്ചറിവുകള്, ആത്മഹത്യയില്പ്പോലുംബാക്കിവെച്ചുപോകുന്ന ജീവിതത്തെക്കുറിച്ചുള്ള നിഗൂഢതകള്- ഇങ്ങനെ ഓരോ വ്യക്തിയുടെയും വളിപ്പെടാത്ത വ്യക്തിമനസ്സിന്റെ അബോധതലങ്ങളെ ഈ കഥകള് ആവിഷ്കരിക്കുന്നു. -ഡോ. ഹസീന കെ.പി.എ. ചിന്നബുദ്ധന്, തമാലം, അലിഖിതം, ഇതരവൃത്താന്തങ്ങള്, ചരിത്രാതീതകാലത്തെ അപ്പാപ്പന് അഥവാ ഭഗവാനും തങ്ങളുപ്പാപ്പയും, പുസ്തകങ്ങളുടെ വീട്, യക്ഷിരാത്രി... തുടങ്ങി ഏക്കാലത്തെയും മനുഷ്യവ്യഥകള്ക്കും സംഘര്ഷങ്ങള്ക്കും വെല്ലുവിളികള്ക്കുമെല്ലാം പുത്തന്ലോകത്തിന്റെ വ്യാഖ്യാനങ്ങളായിത്തീരുന്ന ഒന്പതു രചനകള്. ഷാഹിന ഇ.കെയുടെ ഏറ്റവും പുതിയ കഥാസമാഹാരം\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50007499538736,"sku":null,"price":153.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250222-WA0040.jpg?v=1753755426"},{"product_id":"sancharipravu","title":"Sancharipravu","description":"\u003cp\u003e\u003cspan\u003eഅതുവരെയുള്ള യാത്രകൾക്കൊന്നും ഒരർത്ഥവും ഇല്ലായിരുന്നെന്ന് ഷാല മിസ് എന്ന സഞ്ചാരിപ്രാവ് തിരിച്ചറിയുന്നത് ഒടുവിലത്തെ ഈ യാത്രയിലാണ് . ആർക്കും പിടികൊടുക്കാത്ത ഷാല മിസ്സും ചെങ്കുത്തായ മലനിരപോലുള്ള അവരുടെ മനസ്സും. പ്രേമത്തിന്റെ പല രൂപഭാവങ്ങളിലൂടെ പ്രേമാനുഭവത്തിന്റെ ആരും സഞ്ചരിച്ചി ട്ടില്ലാത്ത താഴ് വരകളിലൂടെ ഒരുകൂട്ടം തീർത്ഥാടകരുടെ യാത്ര-വഴിതെറ്റിയും വഴിതെറ്റിച്ചും അവരങ്ങനെ സഞ്ചരിച്ചു കൊണ്ടേണ്ടയിരിക്കുന്നു. നിങ്ങൾ ഒരിക്കലെങ്കിലും പ്രണയത്തിന്റെ മന്ദാരഭംഗിയും സായന്തനച്ചോപ്പും അറിഞ്ഞവരാണെങ്കിൽ നിങ്ങൾക്ക് ഷാല മിസ്സിനെ ചേർത്തുപിടിക്കാനാകും.ഈ പുസ്തകത്തിൽ ''സഞ്ചാരിപ്രാവി''നൊപ്പം''കൂരിരുട്ടിന്റെ കുഞ്ഞാലില'' എന്ന മറ്റൊരു കഥപറച്ചിൽ കൂടിയുണ്ടണ്ട്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50007500063024,"sku":null,"price":84.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250222-WA0041.jpg?v=1753755586"},{"product_id":"marannu-vecha-hridayam","title":"Marannu Vecha Hridayam","description":"\u003cp\u003e\u003cspan\u003eനിങ്ങൾക്കെപ്പോഴെങ്കിലും ആരെയെങ്കിലും നഷ്ടപ്പെട്ടതുപോലെ തോന്നിയിട്ടുണ്ടോ? പ്രണയത്തിൽ, ജീവിതത്തിൽ, ജീവിച്ചിരിയ്ക്കെ തന്നെ നമുക്ക് നഷ്ടപ്പെട്ടു പോകുന്നവർ.. എന്നാൽ, ഈ ബഹളങ്ങൾക്കിടയിൽ, നിങ്ങൾ മറന്നു വെച്ച ഹൃദയം നിങ്ങളുടേതാണെങ്കിലോ? നിങ്ങൾക്ക് നഷ്ടപ്പെട്ടത് നിങ്ങളെത്തന്നെയായിരുന്നു എന്ന് നിങ്ങൾ തിരിച്ചറിയുന്നതിനേപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അവനവനെ അന്വേഷിച്ചു കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ എങ്ങനെയാണ് നമുക്ക് മറ്റൊരാളെ കണ്ടെത്താനാവുക? ജീവിതത്തിന്റെയും അതിജീവനത്തിന്റെയും വഴികളിലൂടെ മറന്നു വെച്ച ഹൃദയങ്ങൾ തേടിയൊരു യാത്ര..\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50007501603120,"sku":null,"price":357.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250805-WA0001.jpg?v=1754371262"},{"product_id":"moongamguzhi","title":"Moongamguzhi","description":"\u003cp\u003eപുതിയ കഥയിലെ ബലിഷ്ഠസുന്ദരമായ ശബ്ദമാണ് ആഷ് അഷിതയുടേത്. കാപട്യങ്ങളിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച നവസംസ്കാരബോധത്തിൽ അടിയുറച്ചതാണ് ഈ കഥകളിലെ സ്ത്രീ–പുരുഷ–മനുഷ്യവിനിമയങ്ങൾ. ശക്തമായ രാഷ്ട്രീയബോധം; തെളിഞ്ഞ, ദൃഢമായ എഴുത്ത്; വെടിപ്പുള്ള ഭാഷയുടെ ഊർജ്ജം; തന്മയത്വമുള്ള ലൈംഗികതാവിഷ്കാരങ്ങൾ.\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50007504879920,"sku":null,"price":169.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250222-WA0044.jpg?v=1753755985"},{"product_id":"m-t-yude-kathakal","title":"M T yude Kathakal","description":"\u003cp\u003e\u003cspan\u003eകഥയുടെ നിത്യവസന്തത്തിൽനിന്നും ഒരുകുടന്ന കഥാമലരുകൾ വായനക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട എം ടി കഥകളുടെ സമാഹാരം. എക്കാലവും വായിക്കപ്പെടുന്ന മലയാളത്തിന്റെ പ്രിയകഥകൾ. ഓപ്പോൾമുതൽ ഷെർലക് വരെയുള്ള വ്യത്യസ്ത കാലഘട്ടങ്ങളിൽ എഴുതിയ കഥകളിൽനിന്നു തെരഞ്ഞെടുത്തവ\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50007508156720,"sku":null,"price":468.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250805-WA0002.jpg?v=1754371190"},{"product_id":"ezham-branthan","title":"Ezham Branthan","description":"\u003cp\u003e\u003cspan\u003eവിചിത്ര ഭാവനകളുടെ പായ്മരം കെട്ടിയ വഞ്ചിയാണ് ഈ പുസ്തകം. തുഴഞ്ഞു നാമെത്തുന്നത്, അടിമുടി പരിക്കേറ്റവരുടെ ഒരു തുരുത്തിലാണ്. 'ഇതല്ല ജീവിതം.. ഇതല്ല ജീവിതം' എന്ന വീണ്ടു വിചാരത്തിന്റെ മിന്നലേറ്റ് നീലിച്ചുപോയ മനുഷ്യരാണവർ. നാമണഞ്ഞ ജീവിതത്തിനും, നാം തിരഞ്ഞ ജീവിതത്തിനുമിടയിലുള്ള ദീർഘനിശ്വാസത്തിന്റെ ചുടുകാറ്റ് മീതെ വീശുന്നുണ്ട്. എന്നിട്ടും, ഇരുട്ടിപ്പിഴിഞ്ഞ വെളിച്ചം എന്നൊക്കെ പറയാറുമാറ്, പ്രസാദത്തിൻ്റെ ഒരു കനൽ വായനക്കാരനെ തേടിയെത്തുന്നു. ‘പോയിന്റ് ഓഫ് നോ റിട്ടേർണി‘ലല്ല ആരുമെന്ന് സാരം\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50007509762352,"sku":null,"price":187.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250809-WA0005.jpg?v=1754712257"},{"product_id":"jewel","title":"Jewel","description":"\u003cp\u003e\u003cspan\u003eജയ്ലക്ഷ്മി ശ്രീനിവാസന്റെ ആദ്യ നോവലായ ’ജ്യുവൽ’ അടിസ്ഥാനപരമായി ഒരു പ്രണയകഥയാണ് . പ്രിൻസ്, ജ്യുവൽ, അനു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെങ്കിലും ഇതൊരു ത്രികോണ പ്രണയകഥയുമല്ല. സാമ്പ്രദായിക കഥാകഥന രീതിയേയും സമൂഹത്തിന്റെ സദാചാര കണ്ണുകളേയുമെല്ലാം ഒരു കൈപ്പാടകലം നിർത്തുവാൻ ജയ് ലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50007512482096,"sku":null,"price":169.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250806-WA0025.jpg?v=1754471614"},{"product_id":"vettala","title":"Vettala","description":"\u003cp\u003eഈ സമാഹാരത്തിലെ എല്ലാ കഥകളിലും മനുഷ്യമനസ്സിന്റെ സങ്കീര്ണതകളെ അടയാളപ്പെടുത്താനുള്ള ശ്രമങ്ങള് കാണാം. ഇഫ്രീത്ത് എന്നു പേരുള്ള പെണ്ജിന്നിന്റെ കഥയിലെ നായിക നടത്തുന്ന പ്രേതഭാഷണങ്ങളും, 'ചില സ്വയം തോന്നലുകളില് അഭിരമിച്ചാലല്ലാതെ ഒരു സ്ത്രീക്കും പ്രണയത്തില് വിജയിക്കാനാവില്ല' എന്ന ചിന്തയും സ്വതന്ത്രമായ പെണ്ജീവിതവുമെല്ലാം സ്വപ്നസമാനമാണ്.......\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50010961117488,"sku":null,"price":179.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250813-WA0023.jpg?v=1755067460"},{"product_id":"tharangazhi","title":"Tharangazhi","description":"\u003cp\u003eപ്രശസ്ത നോവലിസ്റ്റായ കോവിലന്റെ അതിപ്രശസ്തമായ തട്ടകം മുഴുമിപ്പിക്കാത്ത നോവലായിരുന്നു. അതു മുഴുമിപ്പിക്കാനുള്ള ഒരു ശ്രമത്തിന്റെ കഥപറയുകയാണ് രജിതൻ കണ്ടാണശ്ശേരി തരങ്ങഴിയിലൂടെ. തട്ടകം ഇവിടെ ദേശമാകുന്നു. കോവിലൻ വരുണനും. ഒരു ദേശത്തിലെ നിരവധി കഥാപാത്രങ്ങളും അനവധി സംഭവപരമ്പരകളും വിഭ്രമാത്മകമായ കഥകളും നിറഞ്ഞ തരങ്ങഴി ദേശത്തെയും നോവലിനെയും നോവലിസ്റ്റിനെയും വായനക്കാരെയും കുറിച്ചുള്ള നോവലായി മാറുന്നു...\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50010965868848,"sku":null,"price":424.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250805-WA0003.jpg?v=1754371081"},{"product_id":"thattakam","title":"Thattakam","description":"\u003cp\u003e\u003cspan\u003eതട്ടകം ഐതിഹാസികമാകുന്നത് വ്യക്തികളെ ഗോത്രകഥനത്തിന്റെ അധ്യായങ്ങളാക്കിക്കൊണ്ടാണ്. ഭാഷ ഈ കൃതിയില് പൂവിടുന്നതും നൃത്തം ചെയ്യുന്നതും ഞാന് കാണുന്നു. മലയാളത്തിന്റെ സംഗീതം ഇതിന്റെ മുന്നൂറ് തന്ത്രികളിലും മുഴങ്ങിനില്ക്കുന്നു. അനുഭവങ്ങളുടെ സാന്ദ്രവിപിനം, പുരാവൃത്തങ്ങളുടെ മഹാഗോപുരം..- സച്ചിദാനന്ദന്\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50010969309488,"sku":null,"price":340.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250224-WA0067.jpg?v=1753847566"},{"product_id":"gillattin","title":"Gillattin","description":"\u003cp\u003eഒരു സമ്മര്ദ്ദിത നാടകവേദിയിലെ കുടിപാര്പ്പുകാരാണ് മനുഷ്യര് എന്നതിന് ഈ കഥകള് അടിവരയിടുന്നു. ചരിത്രം കോമാളിവേഷത്തില് മര്ദ്ദനോപകരണങ്ങളുമായി പ്രത്യക്ഷപ്പെടുമ്പോള് കഥകള്കൊണ്ടു തീര്ക്കാവുന്ന പ്രതിരോധങ്ങളാണ് ഒാരോ കഥയിലും സംഭവിക്കുന്നത്. നര്മ്മബോധംപോലും വിലക്കപ്പെട്ട സ്ത്രീലോകത്തിന്റെ പലതരം ഏകാന്തതകളെ ആത്മപരിഹാസത്തോളമെത്തുന്ന നിര്മമതയോടെ ഈ കഥാകാരി അടയാളപ്പെടുത്തുന്നു.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50010975961392,"sku":null,"price":111.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250224-WA0069.jpg?v=1753847993"},{"product_id":"janeman","title":"Janeman","description":"\u003cp\u003e\u003cspan\u003eഏത് ഋതുവും വസന്തമെന്നു മാത്രം അനുഭവിക്കാൻ നമ്മെ ക്ഷണിക്കുന്ന പ്രണയത്തിന്റെ പുസ്തകം.പ്രണയത്തിന്റെ അതിസങ്കീർണ്ണതയും പകയും പ്രതികാരവും പതഞ്ഞു പെയ്യുന്ന ഈ കഥ തുടങ്ങുന്നതും അവസാനിക്കുന്നതും കോഴിക്കോടെ ഉൾഗ്രാമത്തിലെ ഒരു തെരുവിൽ നിന്നാണ്. മനോഹരമായ ഒരു റൊമാന്റിക്ക് ത്രില്ലർ നോവൽ..\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50013257400624,"sku":null,"price":204.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250821-WA0016.jpg?v=1755781009"},{"product_id":"lilly-pookkalude-ormakku","title":"Lilly Pookkalude Ormakku","description":"\u003cdiv class=\"row\"\u003e\n\u003cdiv class=\"col-md-12\"\u003e\u003cspan\u003eപല രീതിയിലുള്ള വാത്മീകങ്ങൾ തീർത്ത്, അതിൽ ഒളിച്ചിരിക്കുന്ന ഒരിക്കലും പഠിച്ചുതീരാത്ത 'മനുഷ്യൻ' എന്ന ജന്തുലോകസമസ്യ, ലളിതമായ രീതിയിൽ അവതരിപ്പിക്കപ്പെടുന്നു. ഹൃദയസ്പർശിയായ ചില തേങ്ങലുകൾ, ഗദ്ഗദങ്ങൾ, നിഷ്കളങ്കമായ ചില ചോദ്യങ്ങൾ, അലഞ്ഞു നടക്കുന്ന നാടോടിയുടെ താത്വിക പരിവേഷം ചാർത്തപ്പെടാത്ത ചില ചിന്തകൾ, അവയുടെ പൂരണങ്ങൾ, ഒത്തുതീർപ്പുകൾ, അറിവിന്റെയും വെളിച്ചത്തിന്റെയും മേഖലകളിലേയ്ക്കുള്ള പ്രയാണങ്ങൾ, ലിംഗസമത്വത്തിന്റെ അനിവാര്യതകൾ, അങ്ങനെയുള്ള പതിമൂന്ന് ചെറുകഥകളുടെ ആവിഷ്ക്കാരം.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50013266739504,"sku":null,"price":187.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250224-WA0015.jpg?v=1753941651"},{"product_id":"isneham","title":"Isneham","description":"\u003cp\u003e\u003cspan\u003eസ്നേഹം അതിന്റെ ചില വേരിയന്റുകളെ എനിക്ക് മുന്നിലേക്കും അയച്ചു. അതിൽ ചിലതെന്നെ സ്നേഹിച്ചു, ചിലതെന്നെ ചിന്തിപ്പിച്ചു. ചിലതെന്നെ കൂടുതൽ മനുഷ്യനാക്കി. കൊടുക്കൽ വാങ്ങലുകളിലല്ലാതെ ഭൂമിയിൽ എനിക്ക് ചുറ്റും സ്നേഹമുണ്ടെന്നും സ്നേഹിക്കാൻ മാത്രമല്ലാതെ ചുറ്റിലും സ്നേഹത്തിന് സാധ്യതകളുണ്ടെന്നും അവരെന്നെ ഓർമപ്പെടുത്തി. എന്റെ ജീവന് ദൈവം തന്ന സ്നേഹത്തിന്റെ മുഖവുമായി ഞാൻ കണ്ടുമുട്ടിയ മനുഷ്യരെ ഞാൻ എന്റെ മനുഷ്യരെന്ന് വിളിച്ചു. ഈ പുസ്തകത്തിലുടനീളം എന്റെ മനുഷ്യരെ ഞാൻ നിങ്ങൾക്ക് തുറന്ന് തരുന്നു. ഇതാണ് ഞങ്ങൾ... ഇസ്നേഹം!\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50013650256176,"sku":null,"price":187.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250224-WA0018.jpg?v=1753951301"},{"product_id":"premanagaram","title":"Premanagaram","description":"\u003cp\u003e\u003cspan\u003eപ്രേമവും രതിയും ദർശനവും ആത്മബോധവുമെല്ലാം ഇഴചേർന്ന നോവലാണ് പ്രേമനഗരം. നീലുവും മാധവും തമ്മിലുള്ള അനശ്വര പ്രേമകഥയിലൂടെ നിരുപാധിക സ്നേഹത്തിന്റെ പൊരുൾ തേടുന്നു. ഒപ്പം സ്ത്രീ പുരുഷ ബന്ധത്തിന്റെ ആഴവും പരപ്പും ആവോളം ആവിഷ്ക്കരിക്കുന്നു. ഒരു ഭാഗത്ത് പുരോഗമനവും മറുഭാഗത്ത് കനത്ത അന്ധവിശ്വാസവും തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്ന കേരളത്തിന്റെ ദ്വന്ദ്വ മുഖത്തെ നോവൽ വെളിപ്പെടുത്തുന്നുണ്ട്. വായനാരസത്തിന്റെ മുകുളങ്ങളാൽ ഒറ്റയിരുപ്പിൽ വായിക്കാവുന്ന മനോഹര പുസ്തകം.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50013656285488,"sku":null,"price":169.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250224-WA0074.jpg?v=1753951552"},{"product_id":"anuragalolagathri","title":"Anuraga Lolagathri","description":"\u003cp\u003e\u003cspan\u003eഓരോ യാത്രയും വ്യത്യസ്തമാണ്. ചിലത് ജീവിതത്തിൽ നിന്ന്, ചിലത് ജീവിതത്തിലേയ്ക്ക്. കോളേജ് പഠനകാലത്തെ ട്രെയിൻ യാത്രയിൽ തന്റെ സഹയാത്രികനോട് തോന്നിയ പ്രണയത്തിന്റെ തുടർച്ചയെന്നോണം മതവും ഭാഷയും സംസ്കാരവും താണ്ടി ഒരു നീണ്ട യാത്ര ചെയ്യുകയാണ് അനാമിക. അവളുടെ യാത്രയിലുടനീളം പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും നിറങ്ങൾ മാറിമാറി വന്നണയുന്നു. തീർത്തുമൊരു സിനിമാറ്റിക് രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ആ യാത്രയിലേക്ക് നിങ്ങളെയും സ്വാഗതം ചെയ്യുന്നു.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50013676699952,"sku":null,"price":169.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250224-WA0077.jpg?v=1753951947"},{"product_id":"karnnan","title":"Karnnan","description":"\u003cp\u003e\u003cspan\u003eമഹാഭാരതത്തിന്റെ കേന്ദ്രകഥാപാത്രങ്ങളുടെ വ്യക്തിത്വ ബഹിര്സ്ഫുരണത്തിലൂടെ ജീവിതമെന്ന വിഹ്വലസമസ്യയുടെ അര്ത്ഥമന്വേഷിക്കുകയാണ് വിശ്രുത മറാത്തി നോവലിസ്റ്റ് ശിവാജി സാവന്ത്. കര്ണ്ണന്, കുന്തി, വൃഷാലി, ദുര്യോധനന്, ശോണന്, ശ്രീകൃഷ്ണന് എന്നിവരുടെ ആത്മകഥാകഥനത്തിലൂടെ, ഒന്പത് അദ്ധ്യായങ്ങളിലായി ഭാരതകഥ ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. അത്യന്തം നൂതനമായ കഥാഖ്യാനരീതിയാലും ഭാവതലങ്ങളെ തൊട്ടുണര്ത്തുന്ന വൈകാരികസംഭവങ്ങളാലും സമ്പുഷ്ടമായ ഈ നോവലില് ഭാവനാസമ്പന്നനായ ഒരു ശില്പിയുടെ കരവിരുത് പ്രകടമാണ്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50013684924720,"sku":null,"price":553.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250805-WA0019.jpg?v=1754383212"},{"product_id":"manju-orhan-pamuk","title":"Manju - Orhan Pamuk","description":"\u003cp\u003e\u003cspan\u003eകീറിമുറിക്കപ്പെട്ട ആധുനിക തുർക്കിയുടെ ആത്മാവിലേക്ക് പാമുക് നടത്തുന്ന യാത്രയുടെ നോവലനുഭവം. പന്ത്രണ്ടു വർഷത്തെ ജർമ്മൻ പ്രവാസത്തിനുശേഷം പത്രപ്രവർത്തകനായ കാ, തുർക്കിയിൽ തിരിച്ചെത്തുന്നു. സ്കൂളിൽ തലമുണ്ടു ധരിക്കാൻ അനുമതി നിഷേധിക്കപ്പെട്ടതിന്റെ പേരിൽ ആത്മഹത്യ ചെയ്ത പെൺകുട്ടികളെക്കുറിച്ചുള്ള അന്വേഷണത്തിലാണയാൾ. സഹപാഠിയും വിവാഹ മോചിതയുമായ യൂപ്ക് എന്ന സുന്ദരിയെക്കുറിച്ചും അടുത്തിടെ കൊലചെയ്യപ്പെട്ട സിറ്റി മേയറെക്കുറിച്ചും അയാൾക്കറിയണം. അനാട്ടോലിയയിലെ കാർ അഥവാ മഞ്ഞ് എന്ന പട്ടണത്തിലൂടെ അയാൾ യാത്ര തുടങ്ങുന്നു. അപ്പോൾ ദുരന്തങ്ങളുടെയും അശാന്തിയുടെയും തീവ്രമൗലികവാദത്തിന്റെയും ഒട്ടനവധി സംഘർഷങ്ങൾ അയാളെ തേടിയെത്തുന്നു. ആധുനിക തുർക്കിയുടെ സകലമാന ജീർണ്ണതകൾക്കും നേരേ ഉയർത്തുന്ന കണ്ണാടിയാണിത്\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50013689282864,"sku":null,"price":451.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250112-WA0006.jpg?v=1753952495"},{"product_id":"kalyaniyennum-dakshayaniyennum-perulla-randu-sthreekalude-katha","title":"Kalyaniyennum Dakshayaniyennum Perulla Randu Sthreekalude Katha","description":"\u003cp\u003e\u003cspan\u003eആർ. രാജശ്രീ ഏതാണ്ട് അൻപതോളം വർഷം മുൻപ് കണ്ണൂർ ജില്ലയിലെ ഒരു കുഗ്രാമത്തിൽ ജീവിച്ച കല്യാണിയുടെയും ദാക്ഷായണിയുടെയും അവരുമായി ബന്ധപ്പെട്ടു പ്രത്യക്ഷപ്പെടുന്ന അനേകം സ്ത്രീകളുടെയും പുരുഷന്മാരുടെയും സങ്കീർണമായ ജീവിതസന്ധികൾ പ്രതിപാദിക്കുന്ന ഒരാഖ്യായികയെ, ഏറ്റവും സമകാലികമായ ഒരു ജീവിതാഖ്യാനമാക്കി നിബന്ധിക്കുന്നതിൽ നോവലിന്റെ ഘടനയും ആഖ്യാതാവിന്റെ ഇടപെടലുകളും വലിയ പങ്കുവഹിക്കുന്നുണ്ട്. പലതായി പടർന്നു വളരുന്ന കഥകളുടെ ചരരാശിയിൽ, ആഖ്യാതാവ് കേവലമൊരു കാണിയായും പങ്കാളിയായും വിധികർത്താവായും ‘സൂത്രധാര’യായും പലമട്ടിൽ വെളിപ്പെടുന്നു. ആഖ്യാനത്തിന്റെ വ്യത്യസ്ത സന്ദർഭങ്ങളെ വ്യത്യസ്തമായ ഭാഷയും ഭാവുകത്വവും കൊണ്ട് സമ്പന്നമാക്കുന്നു. നോവലിൽ ആവിഷ്കരിക്കപ്പെടുന്ന ചരിത്രം ഗതകാലസംഭവങ്ങളുടെ ചിതീകരണമല്ല, ഫിക്ഷനായി പുനരവതരിപ്പിക്കാനായി കണ്ടെത്തെപ്പെടുന്ന അനുഭവങ്ങളുടെയും ഓർമകളുടെയും പുനരെഴുത്താണ് എന്ന പുതിയ സങ്കല്പനത്തെ രാജശ്രീയുടെ നോവൽ അടിവരയിടുന്നു. -എൻ. ശശിധരൻ ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോൾത്തന്നെ ഏറെ ചർച്ചചെയ്യപ്പെടുകയും സമീപകാലത്ത് ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട മറ്റൊരു നോവലിനുമുണ്ടാകാത്ത സ്വീകാര്യത ലഭിക്കുകയും ചെയ്തു അസാധാരണ നോവൽ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50013693673776,"sku":null,"price":421.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250112-WA0008.jpg?v=1753952702"},{"product_id":"randamoozham","title":"Randamoozham","description":"\u003cp\u003eഎം.ടി. വാസുദേവൻ നായർ രചിച്ച മലയാളത്തിലെ പ്രശസ്തമായ നോവലാണ് രണ്ടാമൂഴം. മഹാഭാരത കഥ ആസ്പദമാക്കി രചിച്ച ഈ നോവലിൽ ഭീമനാണ് കേന്ദ്രകഥാപാത്രം. അഞ്ചു മക്കളിൽ രണ്ടാമനായ ഭീമന് എല്ലായ്പ്പോഴും അർജ്ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമേ ലഭിക്കുന്നുള്ളൂ. പാഞ്ചാലിയുടെ കാര്യത്തിലും ഇത് തുടരുന്നു\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50020199924016,"sku":null,"price":553.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250806-WA0026.jpg?v=1754471534"},{"product_id":"spandhamapinikale-nandi","title":"Spandhamapinikale Nandi","description":"\u003cp\u003e\u003cspan\u003e1989 ലെ കേന്ദ്രസാഹിത്യ അക്കാഡമി അവാർഡിന് അർഹമായ കൃതി. വികാരങ്ങളെന്നല്ല വിചാരങ്ങളും പുരോഗതിയും സ്നേഹവും വിദ്വേഷവും വളർച്ചയും തളർച്ചയും എല്ലാം തരംഗസ്പന്ദങ്ങളായി പ്രപഞ്ചമായി പരിണാമമായി ജീവിതമായി സ്വപ്നമായി യാഥാർഥ്യമായിരിക്കുന്നു, ഈ കൃതിയിൽ. നിതാന്തമായി ജാഗ്രത്തായിരിക്കുന്ന കുരുക്ഷേത്രങ്ങളിലെ നിയോഗങ്ങളുടെ മൊത്തം കഥയാണ് സി. രാധാകൃഷ്ണൻ തന്റെ അനുഗ്രഹീത ശൈലിയിൽ പറയുന്നത്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50020248322352,"sku":null,"price":578.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250117-WA0008_186bd2d5-1f2e-4444-8185-7946c5cc3a44.jpg?v=1754160947"},{"product_id":"ekanthathayude-nooru-varshangal","title":"Ekanthathayude Nooru Varshangal","description":"\u003cp\u003e\u003cspan\u003eഗബ്രിയേല് ഗാര്സിയ മാര്ക്വിസിന്റെ മാസ്റ്റര്പീസ് നോവല്. മാക്കോണ്ടയിലെ ബുവേന്ഡിയ കുടുംത്തിന്റെ വംശഗാഥയിലൂ ടെ മനുഷ്യാവസ്ഥകളുടെ സമസ്തവശങ്ങളെയും മാര്ക്വിസ് കാട്ടിത്തരുന്നു. പ്രണയവും കാമവും അഗമ്യഗമനവും കുടുംബ ബന്ധങ്ങളുടെ തീവ്രതയും പ്രതികാരവുമെല്ലാം മാജിക്കല് റിയലിസമെന്ന മന്ത്രച്ചരടില് കോര്ത്ത് ഒരു ഹാരമായി വായനക്കാരന്റെ ഉള്ളിലേക്ക് നീട്ടുകയാണ് ഗ്രന്ഥകാരന്. ലോകസാഹിത്യത്തിലെ ഇതിഹാസമായി മാറിയ കൃതിയുടെ പരിഭാഷ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50025814556976,"sku":null,"price":383.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/WhatsAppImage2025-01-08at11.49.05_1815a578.jpg?v=1754286111"},{"product_id":"asuravithu","title":"Asuravithu","description":"\u003cp\u003e\u003cspan\u003eജീവിതസന്ദര്ഭങ്ങളുടെ അയുക്തികതയില് നിന്ന് ഊറിവരുന്ന സംഘര്ഷങ്ങളുടെ സമാഹാരമാണ് ഈ നോവല്. ഇതൊരു വ്യക്തിയുടെയോ കുറെ വ്യക്തികളുടെയോ കഥ മാത്രമല്ല; ഒരു ദേശത്തിന്റെ ചരിത്രവും കാലഘട്ടത്തിന്റെ രൂപരേഖയുമാണ്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50025825108272,"sku":null,"price":357.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250809-WA0004.jpg?v=1754712229"},{"product_id":"cholerakalathe-pranayam","title":"Cholerakalathe Pranayam","description":"\u003cdiv class=\"row\"\u003e\n\u003cdiv class=\"col-md-12\"\u003e\u003cspan\u003eറെൻതീനോ അരീസയും ഫെർമീനാ ദാസയും ഉത്സാഹഭരിതരും ശുഭാപ്തിവിശ്വാസവുമുള്ള ചെറുപ്പക്കാരാണ്. സമാനചിന്താഗതികൾ പേറുന്ന അവർ പ്രണയത്തിലാകുന്നു. വിധി അവർക്ക് വിരഹമായിരുന്നു ഒരുക്കിയത്. കാതങ്ങൾ അകലെ നിന്നുകൊണ്ട് പ്രണയലേഖനങ്ങളിലൂടെയും ടെലിഗ്രാമുകളിലൂടെയും തങ്ങളുടെ പ്രണയത്തെ കെടാതെ സൂക്ഷിക്കാൻ അവർ ശ്രമിച്ചു. ഒടുവിൽ തങ്ങളുടെ പ്രണയം കേവലമൊരു സ്വപ്നമായിരുന്നുവെന്ന് തിരിച്ചറിഞ്ഞ ഫെർമീനാ പിൻമാറി. കോളറയെ ഉന്മൂലനം ചെയ്യാൻ അക്ഷീണം പ്രയത്നിക്കുന്ന ഡോ. ഉർബീനോയെ ഫെർമീനാ വിവാഹം കഴിക്കുന്നു. തന്റെ പ്രണയത്തിനായി കാത്തിരിക്കാനായിരുന്നു ഫ്ലോറെൻതീനോ തീരുമാനിച്ചത്. ജീവിതത്തിലെ ചില നിർണ്ണായകമായ തിരിമറിയലുകൾ അവരെ വീണ്ടും കൂട്ടിമുട്ടിക്കുന്നു. കോളറയെന്ന മഹാമാരി വിതച്ച കെടുതികൾ ഒരുക്കുന്ന പശ്ചാത്തലത്തിൽ ഇരുവരുടെയും ജീവിതത്തിലെ ശരി തെറ്റുകൾ തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിക്കുകയായി. ആഖ്യാനത്തിന്റെ ചാരുതയാൽ വായനക്കാരെ മായികലോകത്തേക്കുയർത്തിയ വിശ്വസാഹിത്യകാരന്റെ രചന. വിവർത്തനം: വി.കെ. ഉണ്ണികൃഷ്ണൻ\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50025830482224,"sku":null,"price":468.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/WhatsAppImage2025-01-08at11.49.06_c56033bf.jpg?v=1754286719"},{"product_id":"ghathakan","title":"Ghathakan","description":"\u003cp\u003e\u003cspan\u003eസമകാലിക രാഷ്ട്രവ്യവഹാരത്തിലെ ഒരു നിർണായകസന്ദർഭത്തിലുള്ള തുടക്കവും ഘാതകനെത്തേടിയുള്ള സത്യപ്രിയയുടെ അപസർപ്പണവും വായനക്കാരെ സവിശേഷമായൊരു ചിഹ്നവ്യൂഹത്തിലേക്കു നയിക്കുന്നു. ഗാന്ധിനോട്ട് നിരോധനവും നഗരത്തിലെ രാഷ്ട്രീയക്കൊലയും വധോദ്യമങ്ങളും അച്ഛന്റെ മരണവുമെല്ലാമടങ്ങിയ ഈ ചിഹ്നവ്യൂഹം സത്യം, വ്യാജം, പ്രതിനിധാനം, മൂല്യം, മൂല്യശോഷണം, ഉന്മൂലനം തുടങ്ങിയ ഒട്ടേറെ സൂചകങ്ങളിലേക്കു കൊണ്ടുപോകുന്നു. വർത്തമാനകാലത്തിന്റെ അനുഭവത്തിലെയും ഭൂതകാലത്തിന്റെ ഓർമയിലെയും ആ ചിഹ്നലോകത്തു നടക്കുന്ന സത്യപ്രിയയുടെ 'ആരായിരുന്നു ഘാതകൻ, എന്തിനാണ് അയാൾ കൊല്ലാൻ ശ്രമിച്ചത്' എന്ന അന്വേഷണം അർഥത്തിനുവേണ്ടിയുള്ള തിരച്ചിലാണ്, മറ്റൊരുതരത്തിൽപ്പറഞ്ഞാൽ സത്യത്തിനുവേണ്ടിയുള്ള തിരച്ചിൽ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50025856368944,"sku":null,"price":594.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/WhatsAppImage2025-01-11at10.45.36_908e2674.jpg?v=1754287694"},{"product_id":"the-girl-before-you","title":"The Girl Before You","description":"\u003cp\u003e\u003cspan\u003eShe was his. She was perfect. And then, she was gone. An addictive and twisting psychological suspense, perfect for summer. If you liked My lovely wife, you’ll love this. Alice has always been haunted by the women from her husband’s past. As a politician and now a TV personality, George Bell’s reputation as a ladies’ man precedes him. But when Alice falls pregnant, her unease becomes an obsession. And there’s one ex in particular she can’t get out of her head, a beautiful student who went missing before they finished University: Ruth. When Alice thinks she see Ruth on a train, she can’t shake the feeling there’s more to the disappearance than George has told her. But does she really want to know what her husband has been up to behind her back all these years?.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50029569638704,"sku":null,"price":449.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250807-WA0053.jpg?v=1754550333"},{"product_id":"thakara-chenda","title":"Thakara Chenda","description":"\u003cp\u003e\u003cspan\u003eമൂന്നാമത്തെ പിറന്നാൾ ദിനത്തിൽ തന്റെ വളർച്ചയ്ക്ക് വിരാമമിടാൻ ഓസ്കാർ തീരുമാനിക്കുന്നു. പിറന്നാൾ സമ്മാനമായ തകരച്ചെണ്ടയും കഴുത്തിൽ തൂക്കിക്കൊണ്ട് ഓസ്കാർ തന്റെ യാത്ര ആരംഭിച്ചു. പേടിസ്വപ്നങ്ങൾ നിറഞ്ഞ നാസി ഭരണകാലത്തിനും അരാജകത്വം നിറഞ്ഞ യുദ്ധപൂർവ്വകാലത്തിനും ഇടയിലുള്ള തന്റെ അനന്യസാധാരണമായ ജീവിതത്തെ അവൻ ചെണ്ടയിലൂടെ കൊട്ടിയുണർത്തി. വ്യത്യസ്തമായ രചനാശൈലികൊണ്ടും ഭാവനാശേഷികൊണ്ടും ലോകസാഹിത്യത്തെ വിസ്മയിപ്പിച്ച ഗ്യുന്തർ ഗ്രാസ്സിന്റെ മാസ്റ്റർപീസ് നോവലിന്റെ മലയാള പരിഭാഷ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50029583499568,"sku":null,"price":552.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/WhatsAppImage2025-01-23at17.56.49_04903b9d.jpg?v=1754405268"},{"product_id":"kathapadmam","title":"Kathapadmam","description":"\u003cp\u003e\u003cspan\u003e1992 മുതൽ 2021 വരെ പത്മരാജൻ പുരസ്കാരം ലഭിച്ച മുപ്പത് കഥകളുടെ സമാഹാരം\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50029592084784,"sku":null,"price":357.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/WhatsAppImage2025-01-11at11.32.42_027d7c21.jpg?v=1754405458"},{"product_id":"premalepanam","title":"Premalepanam","description":"\u003cdiv class=\"row\"\u003e\n\u003cdiv class=\"col-md-12\"\u003e\u003cspan\u003eചരിത്രത്തിന്റെ ഭാരമോ ഇതിഹാസങ്ങളുടെ കനമോ ഇല്ല. വേണമെങ്കില് ഒരു ഫാമിലി റൊമാന്റിക് എന്റര്ടെയിന്മെന്റ് ബ്ലാക് ഹ്യൂമര് സസ്പെന്സ് ത്രില്ലര് എന്ന് പറയാം. ഒരു തീവണ്ടിയാത്രയിലോ വിമാനയാത്രയിലോ ലളിതമായി വായിച്ചുതീര്ക്കാവുന്ന ഒരു നോവലാണിത്. ഒരു കോവിഡ്കാലത്ത് അപ്രതീക്ഷിതമായി വിവാഹിതരാകേണ്ടി വന്ന രാജേഷിന്റെയും സഹനയുടെയും ജീവിതത്തിൽ സംഭവിച്ചതെല്ലാം ഒരു രസച്ചരടിൽ കോർത്തിണക്കിയിരിക്കുകയാണിവിടെ. ഇത് സംവാദത്തിന്റെ, തിരിച്ചറിവിന്റെ, ചെറുത്തുനിൽപ്പിന്റെ, പ്രയത്നസാഫല്യത്തിന്റെ കഥയാണ്.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50029598540080,"sku":null,"price":169.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250221-WA0027.jpg?v=1754405877"},{"product_id":"mazhayil-kuthirnna-ormmakal","title":"Mazhayil Kuthirnna Ormmakal","description":"\u003cp\u003e\u003cspan\u003eജീവിതമെന്ന നേർത്ത കിനാവള്ളിയിൽ കനലും കനവും ഇടവിട്ട് കോർത്ത കഥകളാണ് ഈ പുസ്തകം. അതിജീവനത്തിന്റെ തിക്കും തിരക്കും നിറഞ്ഞ തെരുവിനപ്പുറം നീരുറവകൾ തേടുന്ന ഒരുപിടി ജീവിതങ്ങളുടെ നിഴലാട്ടങ്ങളാണവ. എവിടെയൊക്കെയോ വായനക്കാരന്റെ നിഴലും പതിഞ്ഞു മാഞ്ഞുപോകുമെന്ന് തീർച്ച.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50029608501552,"sku":null,"price":187.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250221-WA0030.jpg?v=1754406269"},{"product_id":"snow-lotus","title":"Snow Lotus","description":"\u003cp\u003e\u003cspan\u003eഹിമാലയത്തിന്റെ നിഗൂഢവും അപ്രാപ്യവുമായ പര്വ്വതനിരകളിലൂടെ പര്വ്വതാരോഹകയായ ഒരു പട്ടാളക്കാരി തേടിപ്പോവുകയാണ്. ഹിമവാതങ്ങളുടെ ചുഴിച്ചുറ്റലില് എന്നോ മറഞ്ഞുപോയ പ്രിയപ്പെട്ട ഒരാള്ക്കുവേണ്ടിയുള്ള അന്വേഷണം.\u003c\/span\u003e\u003cbr\u003e\u003cspan\u003eസമാന്തരമായി ശരീരത്തിന്റെയും ആത്മാവിന്റെയും അന്വേഷണങ്ങളുമുണ്ട്. കൊടുംശൈത്യത്തെ മഞ്ഞുപോലെ\u003c\/span\u003e\u003cbr\u003e\u003cspan\u003eഉരുക്കുന്ന പ്രണയമുണ്ട്. ബുദ്ധിസത്തിന്റെ സുഗന്ധവും ടിബറ്റന് അഭയാര്ത്ഥിത്വത്തിന്റെ സങ്കടങ്ങളുമുണ്ട്. അനവധി അടരുകളില്\u003c\/span\u003e\u003cbr\u003e\u003cspan\u003eപടര്ന്നുകിടക്കുന്ന ആഖ്യാനം. ചരിത്രവും മിത്തുകളും അന്വേഷണവും കാത്തിരിപ്പും സാഹസികതയും മനുഷ്യബന്ധങ്ങളുടെ തീര്പ്പില്ലായ്മകളും ഒന്നുചേര്ന്ന് ഒരു പ്രവാഹമായി തീരുന്ന ഈ നോവല് അസാധാരണമായ വായനാനുഭവമാണ്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50029614072112,"sku":null,"price":298.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250815-WA0025.jpg?v=1755281485"},{"product_id":"vishesham","title":"Weshesham","description":"\u003cp\u003e\u003cspan\u003eപ്രെഗ്നന്സി കാര്ഡില് പ്രതീക്ഷയുടെ രണ്ടാംവര തെളിയുന്നത് ആകാംക്ഷയോടെ കാത്തുനില്ക്കുന്ന ദമ്പതിമാരുടെ ഹൃദയമിടിപ്പുകള് പശ്ചാത്തലസംഗീതമൊരുക്കുന്ന രചന. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നവരുടെ 'വിശേഷമൊന്നുമായില്ലേ?'\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50031100166448,"sku":null,"price":136.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250812-WA0035.jpg?v=1754995223"}],"url":"https:\/\/yellowfeatherbookstore.in\/collections\/malayalam-fiction.oembed","provider":"Yellow Feather Bookstore","version":"1.0","type":"link"}