{"title":"Memories and Nostalgia","description":"","products":[{"product_id":"poomarangal-thanal-viricha-pathakal","title":"Poomarangal Thanal Viricha Pathakal","description":"\u003cp\u003e\u003cspan\u003eആരും നടാതെ, ആരും നനയ്ക്കാതെ ഒരു ചെറിയ വിത്ത് ഭൂമിക്കുമേൽ നാമ്പെടുക്കുന്നു. ചെടിയായിരിക്കുമ്പോൾ മറ്റു ജീവികളാൽ ഭക്ഷിക്കപ്പെടാതെയും വേനലിൽ ഉണങ്ങിപ്പോകാതെയും വർഷത്തിൽ ഒഴുകിപ്പോകാതെയും അത് പ്രകൃതിയോടു മല്ലിട്ട് വളരാൻ ശ്രമിക്കുന്നു. വളർന്ന് വലിയ മരമായി ശിഖരങ്ങൾ പടർന്ന അതിൽ ചുവന്ന പൂക്കൾ നിറയുന്നു. പൂവിന്റെ ഭംഗി കണ്ട് അതിന്റെ താഴെ എത്തുന്ന നമുക്ക് അതു തണൽ നൽകുന്നു. അങ്ങിനെ ഒരു ചെടി നമുക്കായി അവിടെ വളർന്നുവരുന്നുണ്ടായിരുന്നുവെന്ന് അപ്പോഴാണു നമ്മൾ അറിയുന്നത്\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Books","offers":[{"title":"Default Title","offer_id":49997217005872,"sku":"6G-S9NN-IMVX","price":240.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260302-WA0006.jpg?v=1772523905"},{"product_id":"amina-to-from-delhi","title":"Amina To \u0026 From Delhi","description":"\u003cp\u003e\u003cspan\u003eഎഴുത്തുകാരിയുടെ യഥാർത്ഥ്യത്തിനും ഭാവനക്കുമിടയിലൂടെ സഞ്ചരിച്ച് ആമി ഡൽഹിയിലെത്തുന്നു. ഡൽഹിയിലേക്കുള്ള യാത്രയിലേക്ക് ട്രെയിൻ കയറിയത് മുതൽ പഠന കാലവും ജോലി കാലവും വരെ വ്യത്യസ്ത മനുഷ്യരുമായും ജീവിതങ്ങളുമായും സാഹചര്യങ്ങളുമായും അവളുടെ മല്ലിടലാണ് ഈ നോവൽ. അതിൽ സൗഹൃദവും പ്രണയവും സന്തോഷങ്ങളും ദുഃഖങ്ങളും നിരാശകളും എല്ലാമുണ്ട്. ലോകത്തോടും വ്യവസ്ഥകളോടുമുള്ള അവളുടെ വീക്ഷണവും എതിർപ്പും കലഹിക്കലുമെല്ലാമുണ്ട്. അവളുടെ പുറം കാഴ്ചകളും ഉൾക്കാഴ്ചകളുമുണ്ട്. ഒടുവിൽ അപ്രതീക്ഷിത വഴിത്തിരിവിൽ ജീവിതം തന്നെ തല തിരിഞ്ഞുപോയപ്പോൾ അതിനെ നേരെ പിടിക്കാൻ നടത്തുന്ന ഓട്ടങ്ങളുണ്ട്. ഒടുവിലത്തെ നിശ്വാസമുണ്ട്.\u003c\/span\u003e\u003c\/p\u003e","brand":"Mankind Literature","offers":[{"title":"Default Title","offer_id":50001877205296,"sku":"PE-1DC2-Y0I8","price":213.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250308-WA0030.jpg?v=1753499556"},{"product_id":"ormayile-kadumkappi","title":"Ormayile Kadumkappi","description":"\u003cp\u003e\u003cspan\u003eകാറ്റിനെപ്പിടിച്ച് കണ്ണിലൊളിപ്പിക്കാമെന്ന് അവനും, അവന്റെ മുടിയിഴകള്ക്കിടയിലെ നേര്ത്ത വിരലോട്ടങ്ങളില് പകര്ന്നാട്ടങ്ങളുണ്ടാകുമെന്ന് അവളും തിരിച്ചറിഞ്ഞതുപോലെ അനിര്വചനീയമായ അനുഭൂതിയായി മാത്രം ആസ്വദിക്കാനാവുന്ന ചില അടുപ്പങ്ങളുണ്ട്.., 'മ്മക്കൊരു കാപ്പി കുടിച്ചാലോ' എന്ന ചോദ്യത്തില് പുഞ്ചിരിയാകുന്നത്..! മധുരമില്ലാത്ത കടുംകാപ്പിയില് നിറങ്ങള് ചാലിക്കാന് ചില മനുഷ്യര്ക്ക് മായികതയുണ്ട്, ഒപ്പം ഓര്മ്മയില് മധുരമാവാനും... കോരിച്ചൊരിയുന്ന പുതുമഴയില് ഒരു കടുംകാപ്പി കുടിച്ചുതീര്ത്ത നിര്വൃതി സമ്മാനിക്കുന്നു ഈ ഓര്മ്മ\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50001902043440,"sku":"32-KEIF-807Y","price":94.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250808-WA0043.jpg?v=1755197198"},{"product_id":"jeevitham-oru-kalkanda-thundanu","title":"Jeevitham Oru Kalkanda Thundanu","description":"\u003cp\u003e\u003cspan\u003eഓർമ്മകളുടെ കൽക്കണ്ട മധുരം പോലെ ഒരു പുസ്തകം.\u003c\/span\u003e\u003cbr\u003e\u003cspan\u003eവായിച്ചു തീർന്നാലും മനസ്സിൽ മായാതെ വായനയുടെ മധുരം പടർന്നു കിടക്കുന്ന വായനാനുഭവം.\u003c\/span\u003e\u003c\/p\u003e","brand":"Pravada Books","offers":[{"title":"Default Title","offer_id":50003678495024,"sku":"PS-HZMZ-WFAB","price":145.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250315-WA0017.jpg?v=1753584200"},{"product_id":"mashiyunangatha-ormmakal","title":"Mashiyunangatha Ormmakal","description":"\u003cp\u003e\u003cspan\u003eഓർമകൾക്ക് കയ്പ്പാണ്. പക്ഷേ, കാഞ്ഞിരത്തിന്റെ കയ്പ്പല്ല, കയ്പ്പയ്ക്കയുടെ കയ്പ്പാണ്\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50003689439536,"sku":"6A-ZBMD-AWJP","price":102.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250808-WA0043_a00431af-c722-43b2-974e-ac954872789f.jpg?v=1755971895"},{"product_id":"kaviyude-kalppadukal","title":"Kaviyude Kalppadukal","description":"\u003cp\u003e\u003cspan\u003eകവിതതേടി നക്ഷത്രങ്ങളുടെയും നിലാവിന്റെയും വഴിവെളിച്ചത്തിൽ നിളാനദിയുടെ തീരത്തും, ഋതുഭേദങ്ങൾ വികാരവൈവിധ്യം വരുത്തുന്ന പ്രകൃതിയുടെ കളിത്തട്ടുകളിലും ക്ഷേത്രപ്രാന്തങ്ങളിലും അനുസ്യൂതമായി സഞ്ചരിച്ച കവി പിന്നിട്ട കാല്പാടുകളിലേക്കു തിരിഞ്ഞുനോക്കുന്നു. ആത്മാലാപത്തോടെ, ആത്മരോഷത്തോടെ ചിലപ്പോൾ ആത്മനിന്ദയോടെ പിന്നിട്ട ജീവിതരംഗങ്ങൾ ആവിഷ്കരിക്കുന്നു. യാത്രയ്ക്കിടയിൽ കൈമോശംവന്ന സ്നേഹങ്ങളുടെയും സൗഭാഗ്യങ്ങളുടെയും ഓർമ്മകളുടെ പീഡനത്തെക്കാൾ 'കവിയുടെ കാല്പാടുകളി'ൽ ഉയർന്നുനില്ക്കുന്ന കവിത എന്ന സൗന്ദര്യദേവതയുടെ ആത്മാവു കണ്ടെത്താൻ എന്തും സഹിച്ചു തീർത്ഥാടനം നടത്തുന്ന ഉപാസകന്റെ തീവ്രതപസ്യ.''\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50018164539696,"sku":"SW-T76V-R1ZA","price":679.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250805-WA0020.jpg?v=1754383335"},{"product_id":"enikku-nee-marikkunnillallo","title":"Enikku Nee Marikkunnillallo","description":"\u003cp\u003e\u003cspan\u003eഹൃദയഹാരിയായ നൂറ് ചിത്രങ്ങളുടെയും നൂറ് ചെറിയ കുറിപ്പുകളുടെയും പുസ്തകം. വാക്കിൽ പകരാനാവാത്തത് വരയിലും വരയിൽ പറയാനാവാത്തത് വാക്കിലും ആവിഷ്ക്കരിച്ച ആത്മാവിന്റെ സുഗന്ധമായി മാറിയ രേഖാമൊഴികൾ. ചിലത് കവിത പോലെ സ്വയം പൂർണമായത്. പ്രണയാനുഭവങ്ങളും പ്രകൃതിയത്ഭുതങ്ങളും ഉൾപ്പെടെ മനുഷ്യാനുഭവങ്ങൾ കാവ്യാത്മകമായി പകർത്തിയ നാനോ കുറിപ്പുകളുടെ അപൂർവ്വസമാഹാരം\u003c\/span\u003e\u003c\/p\u003e","brand":"Mankind Literature","offers":[{"title":"Default Title","offer_id":50029605585200,"sku":"VF-DF2E-MDQ2","price":204.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250221-WA0029.jpg?v=1754406068"},{"product_id":"ente-katha","title":"Ente Katha","description":"\u003cp\u003e\u003cspan\u003eകാലം ജീനിയസ്സിന്റെ പദവിമുദ്രകൾ നൽകി അംഗീകരിച്ച മാധവിക്കുട്ടി സമകാലികമൂല്യങ്ങൾക്കു വിപരീതമായി സ്വയം നിർമിച്ച എഴുത്തുകാരിയാണ്. എന്റെ കഥ ഇതിനു തെളിവാണ്. ഇന്ത്യയിൽ മറ്റൊരു എഴുത്തുകാരിയും ഇങ്ങനെയൊരു സംഭാവന ആത്മകഥയുടെ രൂപത്തിൽ സാഹിത്യത്തിനു നൽകിയിട്ടില്ല. നിരുപാധികമായ സ്വാതന്ത്ര്യത്തിന്റെ ബലിഷ്ഠസൗന്ദര്യമാണ് ആ കൃതി. ഹിമഭൂമികളുടെ അലസമായ സമാധാനം വെറുക്കുന്ന കലാകാരിയാണ് എന്റെ കഥ എഴുതിയ മാധവിക്കുട്ടി. എഴുതുമ്പോൾ അവർക്ക് ഭയത്തിന്റെ അർത്ഥം അറിഞ്ഞുകൂടാ. വിനാശത്തിന്റെ മുന്നേറ്റംപോലെ എഴുതാൻപോലും അവർക്കു കഴിയുന്നു. പ്രാർത്ഥനയുടെ അടിസ്ഥാനരൂപങ്ങൾ കൈകാര്യം ചെയ്യുന്നതുപോലെ സെക്സിനെ അവർ വിശകലനം ചെയ്യുന്നു. എന്റെ കഥയിൽ ആത്മകഥാപരമായ യാഥാർത്ഥ്യങ്ങൾ അവർ ആവിഷ്കരിക്കുന്നു. അതോടൊപ്പം ആത്മസുഖത്തിനുവേണ്ടി സ്വന്തം യാഥാർത്ഥ്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ കലാസൃഷ്ടി ഒരേസമയം ആത്മകഥയും സ്വപ്നസാഹിത്യവുമാണ്. സ്നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പുതിയ ആഖ്യാനങ്ങൾക്കുവേണ്ടിയുള്ള പരീക്ഷണംലകൂടിയാണത്\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50031299821872,"sku":"GF-N5FY-27JD","price":213.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250806-WA0023.jpg?v=1754472789"},{"product_id":"isthanbul-oru-nagarathinte-ormmakal","title":"Isthanbul Oru Nagarathinte Ormmakal","description":"\u003cp\u003e\u003cspan\u003eഓർമ്മകളുടെ വിഷാദഭരിതവും ഏകാന്തസാന്ദ്രവുമായ ഒരു ആഘോഷമാണ് തുർക്കിയുടെ എക്കാലത്തെയും മഹാനായ നോവലിസ്റ്റ് ഓർഹൻ പാമുക്കിന്റെ ഇസ്താംബുൾ. ചരിത്രം തൊട്ടെടുക്കാവുന്ന തെരുവുകളിലൂടെയും കാവ്യാത്മകത നിറഞ്ഞുതുളുമ്പുന്ന ഓർമകളിലൂടെയും ഉള്ള ഒരു മടക്കയാത്രയാണിത്. ബാല്യകൗമാരങ്ങളുടെ നിഷ്കളങ്കസ്മൃതികളെ ജീവിത യാഥാർത്ഥ്യങ്ങളുമായി വിഷാദമൂകമാംവണ്ണം ചാലിച്ചുചേർക്കുന്ന ഇത്തരം കൃതികൾ ലോകസാഹിത്യത്തിൽ വിരളമാണ്. വായനക്കാർക്ക് അപൂർവ്വസുന്ദരമായ വായനാനുഭവം പകരുന്ന കൃതിയുടെ മികച്ച പരിഭാഷ.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50031511765296,"sku":"WY-NLXV-P6P2","price":254.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250806-WA0035.jpg?v=1754479649"},{"product_id":"khayal","title":"Khayal","description":"\u003cp\u003e\u003cspan\u003eചൈനീസ്ജീവിതത്തിന്റെ, സംസ്കൃതിയുടെ, നാഗരികതയുടെ സൂക്ഷ്മങ്ങളായ പാളികൾ അതീവ ഹൃദ്യമായ രീതിയിൽ വിടർത്തിക്കാട്ടുന്ന ഖയാൽ സവിശേഷമായ ഒരു വായനാനുഭവം പകരുന്നു. പ്രിയസ്മൃതികളുടെ സുഗന്ധം നിറഞ്ഞുനിൽപ്പുണ്ട് ഇതിലെങ്ങും. വ്യക്തിഗതങ്ങളായ ഓർമ്മകൾ ചരിത്രപരവും സാമൂഹ്യവുമായ മാനം കൈവരിക്കുന്നതിനാൽ അങ്ങേയറ്റം മൂല്യവത്താണ്. വ്യത്യസ്തവും അപരിചിതവു മായ ഒരു ജീവിതമേഖലയെ സ്നിഗ്ദ്ധ മധുരമായി ആവിഷ്കരിക്കാൻ ഫർസാനയ്ക്കു സാധിച്ചിട്ടുണ്ട്. അത്യാകർഷകമായ ഒരു വസന്തകാല ഉദ്യാനശോഭ ഖയാലിലാകെ കാണാം\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50036715651376,"sku":"EE-5RO4-59XA","price":169.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250809-WA0002.jpg?v=1754711817"},{"product_id":"koodikazcha","title":"Koodikazcha","description":"\u003cp\u003e\u003cspan\u003eഒ.എന്.വി, എന്.പിമുഹമ്മദ്, എം.മുകുന്ദന്, മമ്മുട്ടി,എസ്.ജയചന്ദ്രന് നായര്, ടി.വി.കൊച്ചു ബാവ, ജോണ് പോള്, എം.കെ.ഹരികുമാര്, ഡോ.ആര്ദു, ശ്രീജിത്ത് പെരിന്തച്ചന്, കോഴിക്കോടന്, ഇ.പി.രാജഗോപാലന്, രജി.ആര്.നായര്, ലത്തീഫ് പറമ്പില്, രഘുരാമന് എന്നിവരുമായി എം.ടി ഹൃദയം തുറക്കുന്നു.\u003c\/span\u003e\u003cbr\u003e\u003cspan\u003eബാല്യം, പ്രണയം, എഴുത്ത്, വായന്, സാഹിത്യം, സൗഹൃദം, പരിസ്ഥിതി, രാഷ്ട്രീയം തുടങ്ങി ഈ ചര്ച്ചയില് ഉള്പ്പെടാത്ത വിഷയങ്ങളില്ല. അതുകൊണ്ടുതന്നെ എം.ടിയുടെ എഴുതപ്പെടാത്ത ആത്മകഥയായി മാറുന്നു ഈ പുസ്തകം.\u003c\/span\u003e\u003c\/p\u003e","brand":"Current Books","offers":[{"title":"Default Title","offer_id":50086958498096,"sku":"9V-1TQ8-IM18","price":264.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250825-WA0015.jpg?v=1756120949"},{"product_id":"ottayadippatha","title":"Ottayadippatha","description":"\u003cp\u003e\u003cspan\u003eസാമൂഹികപ്രവർത്തകയായി മറ്റുള്ളവരുടെ കണ്ണുനീർ തുടച്ചുമാറ്റാനും അവരുടെ നന്ദിയും സ്നേഹവും സമ്പാദിക്കുവാനും ഞാൻ ഒരിക്കൽ ആഗ്രഹിച്ചു. പക്ഷേ, ഇന്നു ഞാൻ തനിച്ചാണ്. എന്റെ യാത്രയിൽ എനിക്ക് ആരും കൂട്ടിനില്ല. ലഗേജിന്റെ ഭാരം കൂടാതെ ഒരൊറ്റയടിപ്പാതയിൽക്കൂടി ഞാൻ അലയുന്നു. ദിക്ക് ഏതെന്നറിയാതെ, കാണാൻ ഇരിക്കുന്നത് എന്തെന്നാലോചിക്കാതെ, ഞാൻ ഒരു സ്വപ്നാടനക്കാരിയെപ്പോലെ ഒരിക്കലും തിരിഞ്ഞുനോക്കാതെ മുന്നേറുന്നു. ഓരോ രക്ഷാവലയവും ക്രമേണ തകർന്നുവീഴുമെന്നും ഒടുവിൽ മതിലില്ലാത്ത, അംഗരക്ഷകരില്ലാത്ത, വാതിലുകളില്ലാത്ത ഒരു തുറന്ന ലോകത്തിൽ ഒരനാഥയായി അവശേഷിക്കുമെന്നും ബാല്യകാലത്തിന്റെ ആഘോഷവേളയിൽ ഞാൻ ഒരിക്കലും വിചാരിച്ചില്ല. ജീവിതത്തിന്റെ ഒറ്റയടിപ്പാതകളിൽ ഏകയും നിരാലംബയുമായി നടക്കേണ്ടിവരുന്നവർക്ക്\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50104996397360,"sku":"V7-YPVJ-ZPXA","price":221.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250901-WA0000.jpg?v=1756699915"},{"product_id":"mother-mary-comes-to-me","title":"Mother Mary Comes to Me","description":"\u003cp\u003e\u003cspan\u003eArundhati Roy, whose memoir is partly an account of her life with her mother Mary Roy, might recognise this insight. Arguably, all mothers appear to their children as mad: madness here meaning an unbounded force, at odds with what society imagines normal parenting to consist of. The manifestations of this madness are as disparate as those of love, and these two aspects – the abnormal, the overbearing, and the protective, the nurturing – can be, in our mothers, intimately intertwined (“She was my shelter and my storm,” writes Roy). It is through loving and depending on the mysterious and incomprehensible that we come to “tolerate”, even embrace, the strangest thing of all: life itself.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50106726482224,"sku":"FD-F4OK-WMOC","price":809.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250901-WA0058.jpg?v=1756743469"},{"product_id":"ente-jeevithathile-chilar","title":"Ente Jeevithathile Chilar","description":"\u003cp\u003e\u003cspan\u003eസ്വന്തം ജീവിതത്തോട് ചേര്ത്തുനിര്ത്താന് കുറെ വ്യക്തികള് ഓരോരുത്തര്ക്കും ഉണ്ടാകും. കാഴ്ചയും കാഴ്ചപ്പാടുകളും സ്വരൂ പിക്കാന് വഴികാട്ടികളായവര്. ജീവിതത്തിന്റെ അര്ത്ഥമോ അര്ത്ഥ മില്ലായ്മയോ കാണിച്ചുതന്നവര്. ഭാവനാലോകങ്ങളെ സൃഷ്ടിക്കു ന്നതില് പങ്കാളികളായവര്. വൈകാരികതയുടെ ഹൃദയാകാശ ങ്ങളില്നിന്നും നിലാവുപെയ്യിച്ചവര്. അത്തരം ചിലരെ ഓര്മ്മയില് കൂട്ടുകയാണ് പ്രശസ്ത കഥാകാരിയായ മീര. ഇവിടെ ഓരോ വാക്കും മിടിക്കുന്നത് വായനക്കാര്ക്ക് തൊട്ടറിയാനാകും.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50131114328368,"sku":"RP-FCRM-7KCL","price":322.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250910-WA0044.jpg?v=1757508999"},{"product_id":"ethrayayalum-manushyaralle","title":"Ethrayayalum Manushyaralle","description":"\u003cp\u003e\u003cspan\u003e“എല്ലാരും കൈവിട്ടൂവെന്ന് തോന്നിപ്പോകുന്ന അവസ്ഥയില്ലേ. പ്രതീക്ഷിച്ചവരെല്ലാം കൈയൊഴിഞ്ഞല്ലോ എന്നോർത്ത് മനസ്സുപൊട്ടുന്ന നിമിഷം. ആ നിമിഷമൊന്നു പിടിച്ചുനിന്നാൽ പിന്നെ പടച്ചോന്റെയൊരു കൂട്ടിപ്പിടിക്കലുണ്ട്. പറഞ്ഞുകേട്ടതല്ല, അനുഭവിച്ചതാണ്.” ജീവിതത്തെ, ജീവിതപ്പിടച്ചിലുകളെ ആഴമുള്ള ഉള്ക്കാഴ്ച്ചകൊണ്ട് ആര്ദ്രമാക്കുന്ന പി എം എ ഗഫൂറിന്റെ കുറിപ്പുകള്.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50199581819184,"sku":"DT-886S-ZQQ8","price":357.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251007-WA0011.jpg?v=1759842345"},{"product_id":"kupeelitta-pranaya-mittayikal","title":"Kupeelitta Pranaya Mittayikal","description":"\u003cp\u003e\u003cspan\u003eകവിതകളുടെ ആഴക്കയങ്ങളിലേക്ക് മുങ്ങാംകുഴിയിടുന്ന വായനക്കാരൻ ഒരിക്കലും നിരാശനാകേണ്ടി വരില്ല എന്നുറപ്പുതരുന്ന പുസ്തകമാണ് 'കുപ്പീലിട്ട പ്രണയമിഠായികൾ.' ഈ സമാഹാരത്തിലെ ഓരോ വരിയിലൂടെയും കടന്നുപോകുമ്പോൾ 'ഞാൻ' തന്നെയാണോ ആ കവിതകളിലെന്ന് ഒരു നിമിഷം വായനക്കാരൻ സംശയിച്ചുപോകുന്നു. എ.ഐ യുഗത്തിൽ ജീവിക്കുന്ന നമുക്ക്, ജീവിതത്തിലെ വരണ്ടമേഖലകളിലെ പൊള്ളലുകൾ അസഹ്യമാകുമ്പോൾ കുപ്പീലിട്ടു സൂക്ഷിച്ചിരിക്കുന്ന ഓർമകളുടെ ഇനിപ്പ് പലപ്പോഴും എടുത്ത് നുണയാം; ഈ ‘പ്രണയമിഠായികളിലൂടെ’...\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50239496061232,"sku":"CY-PB9D-2DXY","price":128.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251019-WA0010.jpg?v=1761193094"},{"product_id":"ormmakal-uppilittathu","title":"Ormmakal Uppilittathu","description":"\u003cp\u003e\u003cspan\u003eവീടുകളിൽ ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളിൽ അതിങ്ങനെ കിടന്ന് കിടന്ന് രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്ക് വഴുതി വീഴുന്നു. ഇടയ്ക്കൊക്കെ അതൊന്ന് തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓർമ്മകളും അങ്ങനെ തന്നെ. ഹൃദയത്തിൽ ഉപ്പിലിട്ട് സൂക്ഷിക്കുന്നത്. ഓർമ്മകൾ അവസാനിക്കരുതേയെന്ന ആർദ്രവും നിശബ്ദവുമായ പ്രാർത്ഥനയാണ് ഈ പുസ്തകം. ഒന്ന് കണ്ണടച്ചാൽ എന്തുമാത്രം ഓർമ്മകളാണ്. ഓർമ്മകൾ ഉപ്പിലിട്ടത്!\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50249749135664,"sku":"GK-GYAG-G7QW","price":145.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251025-WA0008.jpg?v=1761574359"},{"product_id":"njavalpazha-madhurangal","title":"Njavalpazha Madhurangal","description":"\u003cp\u003e\u003cspan\u003eഎഴുത്തുകാരിക്ക് മാത്രമല്ല നമുക്കൊക്കെയും നഷ്ടപ്പെട്ട നല്ലൊരു കാലത്തിന്റെ രേഖപ്പെടുത്തലാണ് ഈ പുസ്തകത്തിലൂടെ സജ്ന നടത്തിയിരിക്കുന്നത്.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50335820579120,"sku":"IG-6U57-VTG9","price":162.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/njavalpazha.png?v=1762070897"},{"product_id":"ozhivukalam","title":"Ozhivukalam","description":"\u003cp\u003e\u003cspan\u003eഓർമ്മകളുടെ തണുത്ത വിരലുകൾ കൊണ്ട് എഴുതിയ പുസ്തകം. ഭൂതകാലത്തെ നൊസ്റ്റാൾജിയയോടെ ഓർമ്മിക്കാൻ ഇഷ്ടപ്പെടുന്നവർക്കായി ഒരു പുസ്തകം.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50335823069488,"sku":"0S-GV3F-PC4W","price":187.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/Ozhivu.png?v=1762071416"},{"product_id":"pulinji","title":"Puleenji","description":"\u003cp\u003e\u003cspan\u003eരുചിയും യാത്രയും പാട്ടോർമ്മകളും പ്രണയ നിമിഷങ്ങളും തുടങ്ങി എരിവും പുളിയും മധുരവുമുള്ള കുറിപ്പുകൾ ഡബ്ളിയു. പി.ടി ലൈവ് എന്ന ഓൺലൈൻ മാഗസിനിൽ സീരീസായി എഴുതാൻ തുടങ്ങിയപ്പോൾ പുളീഞ്ചി എന്ന പേരല്ലാതെ മറ്റൊന്നും മുന്നിൽ വന്നില്ല. ഒന്നാമത്തെ അധ്യായം എഴുതി നൽകിയപ്പോൾ ആശങ്കയുണ്ടായിരുന്നു. എൻ്റെ പക്കാ വെജ് നാട്ടുരുചികളും ചുരുങ്ങിയ അനുഭവകാലത്തിലെ കാഴ്ചകളും സ്വീകരിക്കപ്പെടുമോ എന്ന ചിന്ത. പക്ഷേ അതിനെയെല്ലാം പിൻതള്ളിക്കൊണ്ടുള്ള നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. പ്രായഭേദമെന്യേ നിരവധി യാളുകൾ വായനക്കാരായി എത്തുകയും സ്നേഹത്തോടെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50377800876336,"sku":"D8-NGEE-GQH7","price":196.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/Puleenji2.png?v=1763391550"},{"product_id":"bougainvilleakal-pookkumbol","title":"Bougainvilleakal Pookkumbol","description":"\u003cp\u003e\u003cspan\u003eഗ്രീഷ്മ വേദനകളെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കെ ഉള്ളം കയ്യിൽ നിന്ന് വസന്തത്തെ നുള്ളിയെടുക്കും.\u003c\/span\u003e\u003cspan\u003eചിലപ്പോൾ അങ്ങനെയാണ്. ജീർണ്ണിച്ചു പോയി എന്ന് കരുതിയ ഇടങ്ങളിൽ നിന്ന് പിന്നെയും ഓർമ്മകളുടെ പവിഴ പുറ്റുകൾ കണ്ടെത്തും.\u003c\/span\u003e\u003cspan\u003eദ്രവിച്ചു പോയ കോശങ്ങൾ നിറയെ ഓർമ്മയുടെ തളിരിലകൾ പൊടിഞ്ഞു വരും.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50416891756848,"sku":"RO-ZU4Z-X1V1","price":128.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/Bogainvillakalpookkumbol.jpg?v=1765008079"},{"product_id":"oru-penkuttiyude-diarykurippukal","title":"Oru Penkuttiyude Diarykurippukal","description":"\u003cp\u003e\u003cspan\u003eഅസാധാരണമാം വിധം ഹൃദയകാരിയായ ഒരു കൃതി.യുദ്ധഭീരകതകളെയും അവ മനുഷ്യമനസ്സിലേല്പ്പിക്കുന്ന അഘാതങ്ങളുടെയും അനാവരണം ചെയ്യുന്ന പുസ്തകം.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50418020155696,"sku":"4P-VWOT-HZDC","price":136.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/AnnFrank.jpg?v=1765114370"},{"product_id":"nilayil-nilavu-peyyumbol","title":"Nilayil Nilavu Peyyumbol","description":"\u003cp\u003e\u003cspan\u003eഅലക്ഷ്യമായി എഴുതിയതാണെങ്കിലും സൂക്ഷ്മമായി നോക്കിയാല്] വായനക്കാരെയും ഉള്]പ്പെടുത്തുന്ന ഓര്]മ്മകളുടെ ശേഖരമാണ് ഈ കൃതി. ജീവിതത്തില്] തോറ്റുപോയവരും ജീവിക്കാന്] മറന്നവരും പ്രണയവേനലില്] വെന്തവരും തനിച്ചായി പോയവരും ഈ കൃതിയിലുടനീളം നിറഞ്ഞുകിടപ്പുണ്ട്.നിളയുടെ ഓരങ്ങളില്]നിന്ന് ഓര്]മ്മകളുടെ തടവറയിലേക്ക് തിരിച്ചിറങ്ങുന്ന എഴുത്തുകാരന്] അമ്മമണമുള്ള സുഖദമായ വാത്സല്യത്തിലേയ്ക്കും, അച്ഛനോർമ്മകളുടെ ആഴങ്ങളിലേയ്ക്കും മുങ്ങിപ്പോകുന്നുണ്ട്. നാട്ടുവിശേഷങ്ങളും ചേറു മണക്കുന്ന ബാല്യവും കാവിനു പറയാനുണ്ടായിരുന്നതും മുണ്ട്യാറക്കുന്നിലെ വെയില്] താഴുമ്പോള്] വീണുപോയ ഇലകള്] പറഞ്ഞതും മുറിവുകള്] തന്നെയാണ്. മഞ്ഞിൻെറയും പുഴയുടെയും നാട്ടുവിശേഷങ്ങളുടെയും പ്രണയത്തിൽ കുതിർന്ന സ്]മൃതിചിത്രങ്ങൾ .\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50478985871664,"sku":"ND-TTVD-75NG","price":111.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251212-WA0038.jpg?v=1767098769"},{"product_id":"kavalkkari","title":"Kavalkkari","description":"\u003cp\u003e\u003cspan\u003e “Lots of memories, but no evidence” സോഷ്യൽ മീഡിയയുടെയും ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെയും കടന്നു വരവിനുമുമ്പ് ജീവിതം തുടങ്ങിയ മനുഷ്യർക്കെല്ലാം ഈയൊരു വാചകം വലി യൊരു ശരിയാണ്. മറവിയുടെ കാറ്റ് ജീവിതത്തിലേക്കു വീശിത്തുടങ്ങുമ്പോൾ മെല്ലെ ആടിയുലഞ്ഞു പതുക്കെ കെട്ടുപോകുന്ന ഒർമകൾക്ക് ആരെങ്കിലും കാവൽ നിന്നിരുന്നെങ്കിൽ ഈ പുസ്തകം വായിച്ചുതീരുമ്പോൾ കുറച്ചു നിങ്ങൾ കണ്ണടച്ചിരിക്കാൻ സാധ്യതയുണ്ട്. കൈമോശം വന്ന ആ പഴയ നിഷ്ക ളങ്കതയിലേക്കു മടങ്ങിപ്പോകാൻ മാർമലയും വല്യമ്മച്ചിയും വല്യപ്പാപ്പനും തങ്ക ച്ചിയും ഗോവിന്ദനപ്പൂപ്പനും, അരുവിയും ചാമ്പമരവും കാപ്പിത്തോട്ടവും നിങ്ങളെ സാഹായിച്ചേക്കും. ഹാ! മാർമലയിലെ തണുത്ത കാറ്റ് മെല്ലെ മുഖത്തേക്കു വീശുന്നു… എന്റെ കണ്ണുകൾ ഓർമയിലേക്കു പതിയെ അടയുന്നു…\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50478995374384,"sku":"ID-OCC5-649F","price":169.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251220-WA0004.jpg?v=1767101638"},{"product_id":"manassinakathoru-muri","title":"Manassinakathoru Muri","description":"\u003cp\u003e\u003cspan\u003eപരിണതപ്രജ്ഞയായ എഴുത്തുകാരി ഗതകാലസ്മരണകളെയും സമീപകാലസംഭവങ്ങളെയും അയവിറക്കുന്നു, ആത്മനിഷ്ഠമായ അനുഭവങ്ങള് വിവരിക്കുമ്പോള് ഒരു ആര്ദ്രമനസ്കയെ കണ്ടുമുട്ടുന്നു.\u003c\/span\u003e\u003c\/p\u003e","brand":"H\u0026C Books","offers":[{"title":"Default Title","offer_id":50582724935984,"sku":"AJ-TYZJ-3XMA","price":102.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260203-WA0015.jpg?v=1770227609"},{"product_id":"premapakida","title":"Premapakida","description":"\u003cp\u003e\u003cspan\u003eഓർമ്മകളുടെ ഭാണ്ഡക്കെട്ടുകളും പേറി നടക്കുന്നവനാണ് മനുഷ്യൻ. അതേ ഓർമ്മകളെയാണ് ജീവിതം പലപ്പോഴും പകിടക്കരുക്കളിൽ പന്തയം വെച്ച് അന്തരീക്ഷത്തിലേക്ക് ചുഴറ്റിയെറിയുന്നതും. ഭാഗ്യനിർഭാഗ്യങ്ങളുടെ തേരോട്ടങ്ങൾക്ക് ശേഷം ജീവിതം തിരികെ നൽകുന്നതെന്തെന്നത് കാലം നമുക്കുമുന്നിൽ മറച്ചുപിടിച്ചിരിക്കുന്ന അറിയാക്കഥകളാണ്. ആ കഥകളിലേക്ക് നടക്കുമ്പോഴും പ്രേമപ്പകിടയുടെ പണയ ഉരുപ്പടി ഒരുകൂട്ടം ഓർമ്മകൾ തന്നെയാണെന്ന് മാഹിൻ ഷാജഹാൻ പറഞ്ഞുവെക്കുന്നുണ്ട്.\u003c\/span\u003e\u003c\/p\u003e","brand":"Mankind Literature","offers":[{"title":"Default Title","offer_id":50583557701936,"sku":"LN-3HYA-7EVX","price":179.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260203-WA0021.jpg?v=1770262749"},{"product_id":"mazhayurumbukalude-rajyam","title":"Mazhayurumbukalude Rajyam","description":"\u003cp\u003e\u003cspan\u003eപൂക്കാതെ കായ്ക്കുന്ന മരങ്ങളും വിരലറ്റത്തെ ആകാശവും ഉറുമ്പോളം ചുരുങ്ങിയ ഓര്മ്മകളും രഹസ്യമറിഞ്ഞ മീന്കണ്ണുകളും പൂട്ടിവച്ച നിഴലും കാറ്റിന്റെ മുഖമുള്ള കട്ടച്ചെമ്പരത്തിയും കൊന്തപ്പുല്ലുകള് തറഞ്ഞ പാവാടയും ഉപ്പുതൊട്ടാല് നീറാത്ത മുറിവും സഞ്ചിയറകളിലെ പുളിങ്കുരുവും കഥ പെയ്യുന്ന ഉമ്മറവും അക്ഷരപ്പിശകുള്ള വാക്കിനുമേലേ പറന്നിരിക്കുന്ന പച്ചക്കുതിരയും ആകാശത്തേക്കുള്ള കുറുക്കുവഴിയും ചെമ്പകമണമുള്ള പകലോര്മ്മയും ഈ കവിതകളിലുണ്ട്. അതെ, വിസ്മയ സന്ധ്യകളുടെ കലവറയാണ് ഈ കാവ്യപുസ്തകം.\u003c\/span\u003e\u003c\/p\u003e","brand":"Saikatham Books","offers":[{"title":"Default Title","offer_id":50752687472944,"sku":"G9-12VQ-JW86","price":119.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260207-WA0019.jpg?v=1770711509"},{"product_id":"tta-yillatha-muttaayikal","title":"Tta Yillatha Muttaayikal","description":"\u003cp\u003e\u003cspan\u003eഅശ്വതി ശ്രീകാന്ത് എന്ന അവതാരകയെ അറിയാത്ത മലയാളികള് കുറവാണ്, ഈ കാലത്ത്. അക്ഷരങ്ങള് കൊണ്ടൊരു കാഴ്ചക്കോലമിട്ട്, ഐശ്വര്യപൂര്ണ്ണമായൊരു നവലോകത്തെ വരവേല്ക്കാനൊരുങ്ങിയ, മലയാളത്തനിമയാര്ന്ന ഈ അക്ഷരശ്രീയെ മലയാളം അറിഞ്ഞു വരുന്നേയുള്ളൂ. കുറഞ്ഞകാലം കൊണ്ട് അഞ്ചാം പതിപ്പിലെത്തിയ ഈ കഥ മിഠായികളുടെ ജീവിതമധുരം, മലയാള സാഹിത്യലോകത്ത് വേറിട്ടു നില്ക്കുന്ന ഒരു പുത്തന് ആസ്വാദന വഴി തുറന്നതിന് സാക്ഷ്യമാകുന്നു\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50799949316400,"sku":"BV-XQ0I-6X8P","price":153.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260302-WA0011.jpg?v=1772524312"},{"product_id":"balyakalasmaranakal","title":"Balyakalasmaranakal","description":"\u003cdiv class=\"row\"\u003e\n\u003cdiv class=\"col-md-12\"\u003e\u003cspan\u003eപുന്നയൂർക്കുളത്തെ നാലപ്പാട്ടും കൽക്കത്തയിൽ ലാൻസ്ഡൗൺ റോഡിലെ വസതിയും വരുംകാലത്തെ അപൂർവ്വ പ്രതിഭയുടെ തുടുത്ത കാലടിപ്പാടുകളും കിളിക്കൊഞ്ചലുകളും ഏറ്റുവാങ്ങി പുളകംകൊണ്ടിരുന്നു. വളർച്ചയുടെ പാതയിലെങ്ങോ നഷ്ടപ്പെട്ട ബാല്യത്തിന്റെ സ്മൃതിച്ചെപ്പുകൾ ഒന്നൊന്നായി തുറക്കുന്ന മാധവിക്കുട്ടി സ്നേഹത്തിന്റെയും നൈർമ്മല്യത്തിന്റേതുമായ ഒരു ലോകത്തിലേക്ക് നമ്മെ കൈപിടിച്ചാനയിക്കുമ്പോൾ നാം നമ്മുടെ തന്നെ ബാല്യകാലം ഒരിക്കൽക്കൂടി അനുഭവിക്കുക എന്ന അനുഭൂതിക്ക് വിധേയരാവുകയാണ്. ഓർമ്മയിൽ എന്നും ഹരിതഭംഗിയോടെ പീലിവിടർത്തി നില്ക്കുന്ന ബാല്യത്തിന്റെ ചെറിയ ചെറിയ കുസൃതികളും വികൃതികളും ആരെയാണ് മോഹിപ്പിക്കാതിരിക്കുക! ബാല്യത്തിന്റെ നിരപേക്ഷമായ സൗന്ദര്യം മുഴുവൻ വിടർത്തി നില്ക്കുന്ന ഒരു പൂങ്കുലയാണ് ഈ സ്മരണകൾ.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51094244786480,"sku":"DB-FB4X-ZGU8","price":179.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/91lnOWvjokL.jpg?v=1784136341"},{"product_id":"shavundi","title":"Shavundi","description":"\u003cp\u003e\u003cspan\u003eഅമ്മിക്കല്ലിന്റെ ആകൃതിയില് കുഴച്ചുവെച്ച നീളന്, ചോറുരുളക്കുമുന്നില് അമ്പിയെ ഇരുത്തി. ഏതോ മന്ത്രസാന്നിദ്ധ്യത്തില് ആ ഉരുളച്ചോറിനെ ദര്ഭകൊണ്ട് മൂന്നായി പകുത്തു. ഇടത്തെ കഷ്ണം മാതൃവര്ഗ്ഗം. വലത്തെ കഷ്ണം പിതൃവര്ഗ്ഗം. നടുവിലത്തെ കഷ്ണം മരിച്ച ആള് എന്നു സങ്കല്പം. മരിച്ച ആള് പുരുഷനായതുകൊണ്ട് ആ പിണ്ഡത്തെ പിതൃവര്ഗ്ഗവുമായി സംയോജിപ്പിച്ചു.\u003c\/span\u003e\u003cbr\u003e\u003cbr\u003e\u003cspan\u003eപിണ്ഡസംയോജനം\u003c\/span\u003e\u003cbr\u003e\u003cbr\u003e\u003cspan\u003eഅമ്പി എല്ലാം കണ്ടിരുന്നു. മരണപ്പെട്ട ആത്മാവിനെ പിന്നീട് അമ്പിയിലേക്ക് ആവാഹിച്ചു. അമ്പി പ്രേമമായി. ജീവിക്കാന്വേണ്ടി മരിച്ചവന്റെ ആത്മാവിനെ എടുത്തണിയേണ്ടിവന്ന അമ്പി എന്ന ദാരുണ ബ്രാഹ്മണന്റെ കഥയാണ് ശവുണ്ഡി എന്ന നോവല്\u003c\/span\u003e\u003c\/p\u003e","brand":"Poorna Publications","offers":[{"title":"Default Title","offer_id":66601462825264,"sku":"18-X8OH-VEQ9","price":47.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260430-WA0011.jpg?v=1778770469"},{"product_id":"kaladikkalam","title":"Kaladikkalam","description":"","brand":"DC Books","offers":[{"title":"Default Title","offer_id":66768497180976,"sku":"26-VERH-JQG8","price":213.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/kaladikkalam.jpg?v=1783309974"},{"product_id":"achappam-kathakal","title":"Achappam Kathakal","description":"ഇരുട്ട് പെയ്തവസാനിച്ച രാത്രിയുടെ നേര്‍പ്പിലേയ്ക്ക് പ്രഭാതം ചിറകു വിരിച്ചു ഉള്ളിലെ അഗാധതകള്‍ പൊട്ടിയൊഴുകി പിന്നെ മുറികുട്ടിയായി മാറിയ എഴുത്ത്.","brand":"Litmus","offers":[{"title":"Default Title","offer_id":66785934836016,"sku":"SG-KM3F-S581","price":187.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260530-WA0009.jpg?v=1780286649"},{"product_id":"mohanlal-an-actors-blog-book","title":"Mohanlal An Actor's Blog Book","description":"An actor and an icon has transformed visual culture oa a generation , Mohanlal is sharing his intimate feelings on society anf life around him . Friendship , patience , devotion , silence , and memories weave a web of love in his words . Every chapter in this book will delight you and transform you","brand":"Mathrubhumi Books","offers":[{"title":"Default Title","offer_id":66993027219760,"sku":"YE-AWTE-VV0K","price":102.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/16411_13527.jpg?v=1784174014"},{"product_id":"rithumarmarangal","title":"Rithumarmarangal","description":"അച്ഛനോടും അമ്മയോടുമുള്ള സ്‌നേഹം ആന്തരികയാത്രയാണ്. അത് ഭക്തിയോളം വിശുദ്ധമായ സ്‌നേഹമാണ്. അവിടെ മടക്ക യാത്രയില്ലെന്നുമാത്രം. അത് വിവരിക്കുമ്പോള്‍ ലാല്‍ മനുഷ്യബന്ധങ്ങളിലെ ആഴത്തിലുള്ള സ്പന്ദനം അറിയുന്നുണ്ടായിരുന്നു. അതുപോലെ ഓഷോയുടെ വായന ബൗദ്ധികമായ ആന്തരികയാത്രയാണ്. ഇതെല്ലാം വായിക്കുമ്പോള്‍ ഒരു നടനില്‍ അഭിനയമായിത്തീരാത്ത അനുഭവങ്ങളിലൂടെയാണ് വായനക്കാര്‍ സഞ്ചരിക്കുന്നത്.","brand":"Mathrubhumi Books","offers":[{"title":"Default Title","offer_id":66996440596784,"sku":null,"price":153.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/Ritumarmarangal-Front-Cover-scaled.jpg?v=1784174156"},{"product_id":"velichappadum-pokkattadikkarum","title":"Velichappadum Pokkattadikkarum","description":"ജെല്ലിക്കെട്ടുകാര്‍, ഉരുവില്‍ കടലില്‍പ്പോവുന്ന പൊന്നാനിയിലെ മഞ്ചൂക്കാര്‍, ചവിട്ടുനാടകക്കാര്‍, വെളിച്ചപ്പാട്, പോക്കറ്റടിക്കാര്‍, മട്ടാഞ്ചേരിയിലെ സാറയും താഹയും, ഗോതുരുത്തും അവിടത്തെ മനുഷ്യരും അങ്ങനെ എത്രയെത്ര ലോകങ്ങള്‍! ഈ മനുഷ്യരെയെല്ലാം സുനില്‍ സമീപിക്കുന്നതും അവരുടെ കഥകള്‍ കേള്‍ക്കുന്നതും സഹജമായ മനുഷ്യസ്നേഹത്തോടെയും കാരുണ്യത്തോടെയുമാണ്. ഇതിലെ ഒരു ജീവിതത്തെയും ഈ എഴുത്തുകാരന്‍ വിധിക്കുന്നില്ല. ഇങ്ങനെയും ജീവിതങ്ങളുണ്ട് എന്നു കാണിച്ചുതരിക മാത്രം ചെയ്യുന്നു","brand":"Mathrubhumi Books","offers":[{"title":"Default Title","offer_id":66996449870128,"sku":null,"price":204.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/Velichappadum-Pocketadikkarum-Cover-Front_5e5870b7-740a-4633-8e21-7b1eb1040db9.jpg?v=1784174166"},{"product_id":"sammohanam","title":"Sammohanam","description":"കഥാപാത്രത്തിനും നടനുമിടയിൽ മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ കണ്ടെത്തുന്ന ജീവിത യാഥാർഥ്യങ്ങളുടെ ആൽബമാണ് ഈ പുസ്തകം. ഒരിക്കൽ വായിച്ചാൽ വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുംവിധം ആരുടെയും ഉള്ളിൽത്തട്ടുന്ന അനുഭവങ്ങളുടെ തിരകൾ. മനസ്സിലേക്ക് കിനിഞ്ഞിറങ്ങുന്ന ഭാഷ.","brand":"Mathrubhumi Books","offers":[{"title":"Default Title","offer_id":67142097010992,"sku":null,"price":128.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/Sammohanam2_1761802237777.jpg?v=1784174249"},{"product_id":"kunnolamundallo-bhoothakalakulir","title":"Kunnolamundallo Bhoothakalakulir","description":"ഒരു നിലവറയ്ക്കുള്ളില്‍ അടുക്കിവച്ച പുസ്തകങ്ങളെപ്പോലെയാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍. ഈ ഓര്‍മ്മകള്‍ക്ക് നാം ഇന്നോളം അനുഭവിക്കാത്തൊരു ഗന്ധമുണ്ട്. ആനന്ദത്തിലാറാടുന്ന നിമിഷങ്ങളിലും ഹൃദയം നുറുങ്ങുന്ന വേദനകളിലും നമ്മുടെ പ്രാണനില്‍ പറ്റിപ്പിടിച്ച ചില ഗന്ധങ്ങള്‍ ഈ പുസ്തകം അനുഭവിപ്പിക്കുന്നു. വെറുമൊരു ഓര്‍മ്മക്കുറിപ്പായി ഈ പുസ്തകം വായിച്ചു മടക്കിവയ്ക്കുവാന്‍ നമുക്കു കഴിയാത്തതും അതുകൊണ്ടുതന്നെ. ഏതു വലിയ കീറാമുട്ടിയെയും നൂറായിരം ചീളുകളാക്കി അവള്‍ തോളിലേറ്റും. പ്രകൃതി കനിഞ്ഞുനല്‍കിയ ഈ അതിജീവനശക്തിയാണ് പെണ്ണിനു ഭാഷ. ദീപയുടെ ഈ ചെറുകുറിപ്പുകള്‍ എന്നെ ആഹ്ലാദിപ്പിക്കുന്നത് അതിലെ പ്രതികരണശേഷിയിലുള്ള നിര്‍വ്യാജമായ ആത്മാര്‍ത്ഥതകൊണ്ടാണ് വായനാസുഖമുള്ള, സാമൂഹ്യബോധമുള്ള കുറിപ്പുകളാണവ.","brand":"DC Books","offers":[{"title":"Default Title","offer_id":67163406205232,"sku":null,"price":169.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260630-WA0019.jpg?v=1783309572"},{"product_id":"nananju-theertha-mahazkal","title":"Nananju Theertha Mahazkal","description":"ഓർമ്മകൾക്ക് പല നിർവ്വചനങ്ങളുണ്ട്. ഉച്ചാടനം അതിലൊന്നാണ്. ഒരു കാലത്തെ മറികടക്കലാണ് ഓർമ്മയെഴുത്ത്. കരൾ പിളർന്നുകൊണ്ടാണെങ്കിലും കാലത്തെ ഓർമ്മയുടെ ഉളികൊണ്ട് പലരും കൊത്തിവയ്ക്കുന്നത് അതുകൊണ്ടാണ്. കൊത്തിക്കഴിയുമ്പോൾശില്പം എല്ലാരുടേതുമാകുന്നു...","brand":"DC Books","offers":[{"title":"Default Title","offer_id":67163464171824,"sku":null,"price":213.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260707-WA0030.jpg?v=1783836033"},{"product_id":"jeevitham-oru-monalisachiriyanu","title":"Jeevitham Oru Monalisachiriyanu","description":"കാലങ്ങളായി അളന്നിട്ടും പഠിച്ചിട്ടും നിരീക്ഷിച്ചിട്ടും ഇനിയും കണ്ടുപിടിക്കാനാവാത്ത മോണാലിസയുടെ നിഗൂഡമായ മുഖം പോലെ ഈ വരികള്‍ക്കിടയില്‍ ഒളിച്ചു കിടക്കുന്ന വികാരം ചിരിയോ കരച്ചിലോ വേദനയോ നൊമ്പരമോ എന്നറിയാന്‍ കഴിയാനാവാത്തതിന്റെ ഒരു വശ്യത ഈ കുറിപ്പുകളില്‍ ഓരോന്നിലും ഉറങ്ങിക്കിടക്കുന്നുമുണ്ട്. അങ്ങനെയാണ് ഈ പുസ്തകത്തിനു ജീവിതം ഒരു മോണാലിസച്ചിരിയാണ് എന്ന പേര് അത്രമാത്രം അര്‍ത്ഥവത്താകുന്നത്","brand":"DC Books","offers":[{"title":"Default Title","offer_id":67163522007344,"sku":null,"price":187.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260630-WA0018.jpg?v=1783309531"},{"product_id":"altharayile-nilavettangal","title":"Altharayile Nilavettangal","description":"നാട്ടിടവഴിയിലൂടെ മാമ്പുമണം ആസ്വദിക്കുന്ന അനുഭവമാണ് ഈ പുസ്‌തകം. ഹൃദയത്തെ മയിൽപ്പീലികൊണ്ട് തഴുകുംപോലെ. മനുഷ്യജീവിതങ്ങൾ, സുഹൃത്തുക്കൾ, ബന്ധങ്ങൾ, മനോഭാവങ്ങൾ... ഉൾക്കാഴ്ചയുടെ കരുത്തുമായി ഭാഷ.ജീവിതത്തിന്റെ അപരതയിൽ അലിയുന്ന അനുഭവം.","brand":"Green Books","offers":[{"title":"Default Title","offer_id":67164105113904,"sku":null,"price":196.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/1c44056b3e086492f96f61fcfdf56c83.jpg?v=1784491171"}],"url":"https:\/\/yellowfeatherbookstore.in\/collections\/memories-and-nostalgia.oembed?page=3","provider":"Yellow Feather Bookstore","version":"1.0","type":"link"}