{"title":"🏺 ⏳ 🏰 Novels","description":"","products":[{"product_id":"alikhitha","title":"Alikhitha","description":"\u003cp\u003eനൂറ്റാണ്ടുകൾ കഴിഞ്ഞാലും സെന്തമിഴ് ശീലുകൾ ഇവിടെ ഉയരും.. അവരുടെ കഥകളും.. മണ്ണിനടിയിലെ വേരുകൾ ഒരിക്കലും നശിച്ചു പോകാത്തത് പോലെ അവരുടെ തലമുറകൾ ഇവിടെ തളിർക്കും.. നമ്മൾ പോലും അറിയാതെ നമ്മളിൽ ഒരാളായി അവർ ചേരും.. \u003c\/p\u003e\n\u003cp\u003eഅലിഖിത... എഴുതപ്പെടാത്ത ചരിത്രത്തിന്റെ പുനരാവിഷ്ക്കാരം\u003c\/p\u003e","brand":"Yellow Feather Books","offers":[{"title":"Default Title","offer_id":49996512067888,"sku":null,"price":360.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260302-WA0017.jpg?v=1772524831"},{"product_id":"chittilasseryile-choolamvilikkar","title":"Chittilasseriyile Choolamvilikkar","description":"\u003cp\u003e\u003cspan\u003eഅവിചാരിതമായി ചിറ്റിലശ്ശേരിയിലേക്ക് ജീവിതം ചെന്ന് ചേർന്ന ശ്രീഹരിയുടെ ആദ്യ ദിവസങ്ങൾ മനോഹരമായ ഗ്രാമകാഴ്ചകളിലും കഥകളിലും നിറഞ്ഞതായിരുന്നു. പതിയെ പതിയെ ചിറ്റിലശ്ശേരിയുടെ ജീവതാളത്തിലേക്ക് അവൻ ചേർന്ന് പോയി. ചിറ്റിലശ്ശേരിയുടെ രീതികളും ഗന്ധങ്ങളും അവന്റേതായിത്തീർന്നു\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":49997207929136,"sku":"C3-8S9H-4TQJ","price":424.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260302-WA0004.jpg?v=1772523730"},{"product_id":"ettavum-priyapetta-enndou","title":"Ettavum Priyapetta Enndou","description":"\u003cp\u003e\u003cspan\u003eഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാന് ആവശ്യപ്പെട്ടാല് എത്ര പേരുകള്ക്കൊടുവിലാണ് നാം നമ്മെക്കുറിച്ചോര്ക്കുന്നത് ? എനിക്ക് എന്നെത്തന്നെയാണ് ഏറ്റവും ഇഷ്ടം എന്ന് പറയാന് നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത്, നാം നമ്മെ സ്വയം ചേര്ത്തു നിര്ത്തുന്നിടത്തുവെച്ചാണ് സത്യത്തില് ജീവിതം മാറി തുടങ്ങുന്നത്. അങ്ങനെ ഒരു യാഥാര്ത്ഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവല്. ജീവിതത്തിന്റെ എല്ലാ വൈകാരികതയും കടന്നുവരുന്ന ഈ യാത്രക്കൊടുവില് എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടമെന്ന് നിങ്ങള് തിരിച്ചറിയുന്നിടത്ത് ഈ നോവല് പൂര്ണമാകുന്നു.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50001889001776,"sku":null,"price":298.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250802-WA0011.jpg?v=1754160800"},{"product_id":"adrishyamurivukal","title":"Adrishyamurivukal","description":"\u003cp\u003e\u003cspan\u003eഅദൃശ്യമുറിവുകൾ മരണങ്ങളും അതിൻ്റെ അന്വേഷണവും അടങ്ങിയ ഒരു നോവൽ എന്നതിലുപരി ചരിത്രത്തെ അന്വേഷിച്ചുകണ്ടെത്തുന്ന ഒരു രേഖയുമാകുന്നു.\" - ശ്രീപാർവതി ഇടുക്കിയിലെ പുലിയൻമല എന്ന മലയോരഗ്രാമത്തിൽ അടുത്തടുത്തായി നടക്കുന്ന ഏഴ് ആത്മഹത്യകളും, അതിനെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന ദുരൂഹതകളുടെ ചുരുളഴിക്കാൻ ഇറങ്ങി പുറപ്പെടുന്ന കട്ടപ്പന സ്റ്റേഷനിലെ രണ്ട് പോലീസുകാരുടെയും കഥയാണിത്. Crime investigation, myths, fantasy ഒക്കെ ഇഷ്ടപ്പെടുന്നവർക്ക് ഇഷ്ടമാകുന്ന, ഒരു സിനിമ കാണുമ്പോലെ imagine ചെയ്തു വായിക്കാൻ കഴിയുന്നൊരു പുസ്തകമാണിത്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50003684360496,"sku":null,"price":272.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250316-WA0017.jpg?v=1753585720"},{"product_id":"nee-nadanna-pathayil","title":"Nee Nadanna Pathayil","description":"\u003cp\u003e\u003cspan\u003eവെറുപ്പും പകയും ഭ്രാന്തും നിറഞ്ഞ, അഭിയുടെയും അനാമിയുടെയും അപൂർവ പ്രണയ കഥ\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50003684524336,"sku":null,"price":145.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250316-WA0018.jpg?v=1753585914"},{"product_id":"kalyanee-madhavam","title":"Kalyanee Madhavam","description":"\u003cp\u003e\u003cspan\u003eഒരു ഗ്രാമീണജീവിതത്തിന്റെ ഉള്ത്തുടിപ്പാര്ന്ന നോവല്. അപ്പൂപ്പന്പ്ലാവിന്റെയും മുത്തശ്ശിമാരുടെയും നാട്ടുനന്മയുടെയും കഥ. കല്യാണിയുടെയും മാധവന്റെയും പ്രണയജീവിതം. അവരുടെ മക്കളുടെയും പേരമക്കളുടെയും സ്വപ്നങ്ങള്. കഠിനാദ്ധ്വാനത്തിന്റെ നാള്വഴികള് താണ്ടി ഉയരങ്ങള് കീഴടക്കി, തങ്ങളുടെ തലമുറയെ പുതുപാഠം പഠിപ്പിച്ചവര്. പ്രണയത്തിന്റെയും സാഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും അദ്ധ്വാനമഹത്വത്തിന്റെയും കഥ പറയുന്ന ഈ രചന, കാലത്തിന്റെ നൈര്മ്മല്യത്തെ തോറ്റിയുണര്ത്തുന്നു. മാധവന്റെയും കല്യാണിയുടെയും അവരുടെ കുടുംബത്തിന്റെയും ചരിത്രത്തില് നിന്നു തുടങ്ങിയ നോവല്,കേരളത്തിന്റെ രണ്ടു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു.\u003c\/span\u003e\u003cbr\u003e\u003cspan\u003eഭാഷയുടെ തെളിമയും ബന്ധങ്ങളുടെ ഇഴയടുപ്പവും സൂക്ഷ്മമായി പകര്ത്തുന്നതില് എഴുത്തുകാരിയുടെ രചനാവൈഭവം പ്രകടമാണ്. തോല്പ്പിക്കാനാവാത്ത ഇച്ഛാശക്തിയുടെ വക്താക്കളായ കല്യാണീമാധവജീവിതം സഫലമായിരുന്നു എന്ന് കാനഡയിലിരുന്ന് കൊച്ചുമകളുടെ ഓര്മ്മകളിലൂടെ അനാവരണം ചെയ്യുന്നു. എന്നാല് കല്യാണിയുടെ അന്ത്യത്തില് മക്കള് കൊടുത്ത വിധിയെന്ത് എന്ന ദുഃഖം വായനക്കാരന്റേതുമായി മാറ്റുന്ന മനോഹരമായ എഴുത്ത്. ആകാംക്ഷയോടെ വായിച്ചു പോകാവുന്ന മികവുറ്റ നോവല്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50003687113008,"sku":null,"price":468.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250805-WA0018.jpg?v=1754383287"},{"product_id":"ente-chembakam-parukuttikku-vendi","title":"Ente Chembakam Parukuttikku Vendi","description":"\u003cdiv class=\"row\"\u003e\n\u003cdiv class=\"col-md-12\"\u003e\u003cspan\u003eഈ കഥകളിൽ ഹൃദയസ്നാനം ചെയ്യപ്പെട്ട ജീവിതത്തിന്റെ ഭിന്ന മുഖങ്ങളുണ്ട്. കാത്തിരിപ്പും പ്രതീക്ഷയും ദുഃഖവും പ്രതികാരവും നിഗൂഢമായ അന്വേഷണങ്ങളും ഓർമ്മകളിലേക്ക് കുഴമറിഞ്ഞു വീഴാനുള്ള സർവ്വലൗകീകമായ മനുഷ്യന്റെ ആശയും ഈ കഥകളുടെ ആന്തരിക ജീവിതത്തെ കരുപ്പിടിപ്പിക്കുന്നു. ചോരയും നീരും മാംസവും വിഷാദവും ഫലിതബോധവും ഇഴപിരിയുന്ന സാധാരണ മനുഷ്യരുടെ അസാധാരണ ജീവിതങ്ങളെ കാലത്തിന്റെയും ചരിത്രത്തിന്റെയും ഹാങ്ങറിൽ കൊരുത്തിടാനുള്ള ശ്രമമാണ് ഈ പുസ്തകം.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50003687735600,"sku":null,"price":145.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250316-WA0020.jpg?v=1753586291"},{"product_id":"othappu","title":"Othappu","description":"\u003cp\u003e\u003cspan\u003eആനന്ദമാണ് ദൈവമെന്നും ലോകത്തിലെ എല്ലാവർക്കും പ്രണയത്തിന്റെ ആനന്ദം നിലനിർത്താൻ കഴിഞ്ഞാൽ സമാധാനമുണ്ടാകുമെന്നും ഭൂമി ഹരിതാഭമവുമെന്നും പ്രണയിക്കുമ്പോൾ ശരീരം അനുഭവിക്കുന്നത് ആദ്ധ്യാത്മികാനന്ദമണെന്നുമുള്ള മർഗലീത്തയുടെ തിരിച്ചരിവുകൾ അവളുടെ കാഴ്ചകളെ തന്നെ മാറ്റിമറിക്കുന്നു. മതം, പള്ളി, കുടുംബം, സമൂഹം, സദാചാരസങ്കല്പങ്ങൾ, തന്നെതന്നെയും അവൾക്ക് പുതുക്കിപണിയേണ്ടിവരുന്നു. നഷ്ടപ്പെട്ട മതത്തിന്റെ ആത്മ്മാവിനെ തിരിച്ചുപിടിക്കാലാണതെന്ന്, ആത്മാവും ശരീരവും തമ്മിൽ അകലങ്ങളില്ലതാവലാണതെന്ന് മർഗലീത്ത അറിയുന്നു. കണ്ണീരും വിയർപ്പുംകൊണ്ട് ലോകത്തെ പുതുക്കിപണിയാൻ ശ്രമിക്കുന്ന മനുഷ്യരെ അവൾ ഹൃദയം കൊണ്ട് തൊടുന്നു. പൊടുന്നനെ ഉയർന്നുവന്ന തിരപോലെ അപമാനങ്ങൾക്കിടയിലും ആന്ദത്തെ അവൾക്ക് വേർതിരിച്ചെടുക്കാനാകുന്നു... മലയാള നോവൽസാഹിത്യചരിത്രത്തിലെ സ്ത്രീജന്മങ്ങളിൽ സഹനം കൊണ്ടും ധിഷണാപാടവം കൊണ്ടും സ്ത്രൈണതയുടെ ആർജ്ജവം കൊണ്ടും വേറിട്ടുനില്ക്കുന്നു. ഒതപ്പിലെ മർഗലീത്ത.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50003690914096,"sku":null,"price":298.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250317-WA0044.jpg?v=1753586765"},{"product_id":"aalam-noor","title":"Aalam Noor","description":"\u003cp\u003e\u003cspan\u003eഒരു നോവലും അതിന്റെ കഥാസാരമല്ല. ആഖ്യാനമാണ് നോവലിന്റെ ശരീരം. ഒരു യാത്രയിലെന്നപോലെ ഗദ്യത്തിന്റെ തീവണ്ടിപ്പാളത്തിലൂടെ ശ്രുതി മുറിയാതെ, താളം പിഴയ്ക്കാതെ വായനക്കാരായ യാത്രികരെ കൊണ്ടുപോകാന് കഴിയുന്നുണ്ട് ഇതിന്റെ രചയിതാവിന്. ഖവാലികളുടെയും തുമ്രികളുടെയും സുഫിഗീതത്തിന്റെയും പശ്ചാത്തലസംഗീതം നിറഞ്ഞ, ഉത്തരേന്ത്യന് വാസ്തുശില്പങ്ങളുടെ നിരതിശായിത്വം ഏതുരംഗത്തിനും പിന്കാഴ്ചയായി പുലരുന്ന വ്യത്യസ്തമായ ഒരു കഥയാണ് റഫീക്ക് ആഖ്യാനം ചെയ്യുന്നത്. ഓര്മ്മകളും സ്വപ്നവും ഊടും പാവുമായി നെയ്ത ഒരു ചിത്രകംബളം എന്ന് ഈ നോവലിനെ വിശേഷിപ്പിക്കാം.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50003691798832,"sku":null,"price":153.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250317-WA0045.jpg?v=1753586897"},{"product_id":"marannu-vecha-hridayam","title":"Marannu Vecha Hridayam","description":"\u003cp\u003e\u003cspan\u003eനിങ്ങൾക്കെപ്പോഴെങ്കിലും ആരെയെങ്കിലും നഷ്ടപ്പെട്ടതുപോലെ തോന്നിയിട്ടുണ്ടോ? പ്രണയത്തിൽ, ജീവിതത്തിൽ, ജീവിച്ചിരിയ്ക്കെ തന്നെ നമുക്ക് നഷ്ടപ്പെട്ടു പോകുന്നവർ.. എന്നാൽ, ഈ ബഹളങ്ങൾക്കിടയിൽ, നിങ്ങൾ മറന്നു വെച്ച ഹൃദയം നിങ്ങളുടേതാണെങ്കിലോ? നിങ്ങൾക്ക് നഷ്ടപ്പെട്ടത് നിങ്ങളെത്തന്നെയായിരുന്നു എന്ന് നിങ്ങൾ തിരിച്ചറിയുന്നതിനേപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അവനവനെ അന്വേഷിച്ചു കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ എങ്ങനെയാണ് നമുക്ക് മറ്റൊരാളെ കണ്ടെത്താനാവുക? ജീവിതത്തിന്റെയും അതിജീവനത്തിന്റെയും വഴികളിലൂടെ മറന്നു വെച്ച ഹൃദയങ്ങൾ തേടിയൊരു യാത്ര..\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50007501603120,"sku":null,"price":357.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250805-WA0001.jpg?v=1754371262"},{"product_id":"ezham-branthan","title":"Ezham Branthan","description":"\u003cp\u003e\u003cspan\u003eവിചിത്ര ഭാവനകളുടെ പായ്മരം കെട്ടിയ വഞ്ചിയാണ് ഈ പുസ്തകം. തുഴഞ്ഞു നാമെത്തുന്നത്, അടിമുടി പരിക്കേറ്റവരുടെ ഒരു തുരുത്തിലാണ്. 'ഇതല്ല ജീവിതം.. ഇതല്ല ജീവിതം' എന്ന വീണ്ടു വിചാരത്തിന്റെ മിന്നലേറ്റ് നീലിച്ചുപോയ മനുഷ്യരാണവർ. നാമണഞ്ഞ ജീവിതത്തിനും, നാം തിരഞ്ഞ ജീവിതത്തിനുമിടയിലുള്ള ദീർഘനിശ്വാസത്തിന്റെ ചുടുകാറ്റ് മീതെ വീശുന്നുണ്ട്. എന്നിട്ടും, ഇരുട്ടിപ്പിഴിഞ്ഞ വെളിച്ചം എന്നൊക്കെ പറയാറുമാറ്, പ്രസാദത്തിൻ്റെ ഒരു കനൽ വായനക്കാരനെ തേടിയെത്തുന്നു. ‘പോയിന്റ് ഓഫ് നോ റിട്ടേർണി‘ലല്ല ആരുമെന്ന് സാരം\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50007509762352,"sku":null,"price":187.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250809-WA0005.jpg?v=1754712257"},{"product_id":"jewel","title":"Jewel","description":"\u003cp\u003e\u003cspan\u003eജയ്ലക്ഷ്മി ശ്രീനിവാസന്റെ ആദ്യ നോവലായ ’ജ്യുവൽ’ അടിസ്ഥാനപരമായി ഒരു പ്രണയകഥയാണ് . പ്രിൻസ്, ജ്യുവൽ, അനു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെങ്കിലും ഇതൊരു ത്രികോണ പ്രണയകഥയുമല്ല. സാമ്പ്രദായിക കഥാകഥന രീതിയേയും സമൂഹത്തിന്റെ സദാചാര കണ്ണുകളേയുമെല്ലാം ഒരു കൈപ്പാടകലം നിർത്തുവാൻ ജയ് ലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50007512482096,"sku":null,"price":169.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250806-WA0025.jpg?v=1754471614"},{"product_id":"tharangazhi","title":"Tharangazhi","description":"\u003cp\u003eപ്രശസ്ത നോവലിസ്റ്റായ കോവിലന്റെ അതിപ്രശസ്തമായ തട്ടകം മുഴുമിപ്പിക്കാത്ത നോവലായിരുന്നു. അതു മുഴുമിപ്പിക്കാനുള്ള ഒരു ശ്രമത്തിന്റെ കഥപറയുകയാണ് രജിതൻ കണ്ടാണശ്ശേരി തരങ്ങഴിയിലൂടെ. തട്ടകം ഇവിടെ ദേശമാകുന്നു. കോവിലൻ വരുണനും. ഒരു ദേശത്തിലെ നിരവധി കഥാപാത്രങ്ങളും അനവധി സംഭവപരമ്പരകളും വിഭ്രമാത്മകമായ കഥകളും നിറഞ്ഞ തരങ്ങഴി ദേശത്തെയും നോവലിനെയും നോവലിസ്റ്റിനെയും വായനക്കാരെയും കുറിച്ചുള്ള നോവലായി മാറുന്നു...\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50010965868848,"sku":null,"price":424.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250805-WA0003.jpg?v=1754371081"},{"product_id":"thattakam","title":"Thattakam","description":"\u003cp\u003e\u003cspan\u003eതട്ടകം ഐതിഹാസികമാകുന്നത് വ്യക്തികളെ ഗോത്രകഥനത്തിന്റെ അധ്യായങ്ങളാക്കിക്കൊണ്ടാണ്. ഭാഷ ഈ കൃതിയില് പൂവിടുന്നതും നൃത്തം ചെയ്യുന്നതും ഞാന് കാണുന്നു. മലയാളത്തിന്റെ സംഗീതം ഇതിന്റെ മുന്നൂറ് തന്ത്രികളിലും മുഴങ്ങിനില്ക്കുന്നു. അനുഭവങ്ങളുടെ സാന്ദ്രവിപിനം, പുരാവൃത്തങ്ങളുടെ മഹാഗോപുരം..- സച്ചിദാനന്ദന്\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50010969309488,"sku":null,"price":340.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250224-WA0067.jpg?v=1753847566"},{"product_id":"janeman","title":"Janeman","description":"\u003cp\u003e\u003cspan\u003eഏത് ഋതുവും വസന്തമെന്നു മാത്രം അനുഭവിക്കാൻ നമ്മെ ക്ഷണിക്കുന്ന പ്രണയത്തിന്റെ പുസ്തകം.പ്രണയത്തിന്റെ അതിസങ്കീർണ്ണതയും പകയും പ്രതികാരവും പതഞ്ഞു പെയ്യുന്ന ഈ കഥ തുടങ്ങുന്നതും അവസാനിക്കുന്നതും കോഴിക്കോടെ ഉൾഗ്രാമത്തിലെ ഒരു തെരുവിൽ നിന്നാണ്. മനോഹരമായ ഒരു റൊമാന്റിക്ക് ത്രില്ലർ നോവൽ..\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50013257400624,"sku":null,"price":204.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250821-WA0016.jpg?v=1755781009"},{"product_id":"isneham","title":"Isneham","description":"\u003cp\u003e\u003cspan\u003eസ്നേഹം അതിന്റെ ചില വേരിയന്റുകളെ എനിക്ക് മുന്നിലേക്കും അയച്ചു. അതിൽ ചിലതെന്നെ സ്നേഹിച്ചു, ചിലതെന്നെ ചിന്തിപ്പിച്ചു. ചിലതെന്നെ കൂടുതൽ മനുഷ്യനാക്കി. കൊടുക്കൽ വാങ്ങലുകളിലല്ലാതെ ഭൂമിയിൽ എനിക്ക് ചുറ്റും സ്നേഹമുണ്ടെന്നും സ്നേഹിക്കാൻ മാത്രമല്ലാതെ ചുറ്റിലും സ്നേഹത്തിന് സാധ്യതകളുണ്ടെന്നും അവരെന്നെ ഓർമപ്പെടുത്തി. എന്റെ ജീവന് ദൈവം തന്ന സ്നേഹത്തിന്റെ മുഖവുമായി ഞാൻ കണ്ടുമുട്ടിയ മനുഷ്യരെ ഞാൻ എന്റെ മനുഷ്യരെന്ന് വിളിച്ചു. ഈ പുസ്തകത്തിലുടനീളം എന്റെ മനുഷ്യരെ ഞാൻ നിങ്ങൾക്ക് തുറന്ന് തരുന്നു. ഇതാണ് ഞങ്ങൾ... ഇസ്നേഹം!\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50013650256176,"sku":null,"price":187.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250224-WA0018.jpg?v=1753951301"},{"product_id":"premanagaram","title":"Premanagaram","description":"\u003cp\u003e\u003cspan\u003eപ്രേമവും രതിയും ദർശനവും ആത്മബോധവുമെല്ലാം ഇഴചേർന്ന നോവലാണ് പ്രേമനഗരം. നീലുവും മാധവും തമ്മിലുള്ള അനശ്വര പ്രേമകഥയിലൂടെ നിരുപാധിക സ്നേഹത്തിന്റെ പൊരുൾ തേടുന്നു. ഒപ്പം സ്ത്രീ പുരുഷ ബന്ധത്തിന്റെ ആഴവും പരപ്പും ആവോളം ആവിഷ്ക്കരിക്കുന്നു. ഒരു ഭാഗത്ത് പുരോഗമനവും മറുഭാഗത്ത് കനത്ത അന്ധവിശ്വാസവും തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്ന കേരളത്തിന്റെ ദ്വന്ദ്വ മുഖത്തെ നോവൽ വെളിപ്പെടുത്തുന്നുണ്ട്. വായനാരസത്തിന്റെ മുകുളങ്ങളാൽ ഒറ്റയിരുപ്പിൽ വായിക്കാവുന്ന മനോഹര പുസ്തകം.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50013656285488,"sku":null,"price":169.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250224-WA0074.jpg?v=1753951552"},{"product_id":"anuragalolagathri","title":"Anuraga Lolagathri","description":"\u003cp\u003e\u003cspan\u003eഓരോ യാത്രയും വ്യത്യസ്തമാണ്. ചിലത് ജീവിതത്തിൽ നിന്ന്, ചിലത് ജീവിതത്തിലേയ്ക്ക്. കോളേജ് പഠനകാലത്തെ ട്രെയിൻ യാത്രയിൽ തന്റെ സഹയാത്രികനോട് തോന്നിയ പ്രണയത്തിന്റെ തുടർച്ചയെന്നോണം മതവും ഭാഷയും സംസ്കാരവും താണ്ടി ഒരു നീണ്ട യാത്ര ചെയ്യുകയാണ് അനാമിക. അവളുടെ യാത്രയിലുടനീളം പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും നിറങ്ങൾ മാറിമാറി വന്നണയുന്നു. തീർത്തുമൊരു സിനിമാറ്റിക് രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ആ യാത്രയിലേക്ക് നിങ്ങളെയും സ്വാഗതം ചെയ്യുന്നു.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50013676699952,"sku":null,"price":169.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250224-WA0077.jpg?v=1753951947"},{"product_id":"karnnan","title":"Karnnan","description":"\u003cp\u003e\u003cspan\u003eമഹാഭാരതത്തിന്റെ കേന്ദ്രകഥാപാത്രങ്ങളുടെ വ്യക്തിത്വ ബഹിര്സ്ഫുരണത്തിലൂടെ ജീവിതമെന്ന വിഹ്വലസമസ്യയുടെ അര്ത്ഥമന്വേഷിക്കുകയാണ് വിശ്രുത മറാത്തി നോവലിസ്റ്റ് ശിവാജി സാവന്ത്. കര്ണ്ണന്, കുന്തി, വൃഷാലി, ദുര്യോധനന്, ശോണന്, ശ്രീകൃഷ്ണന് എന്നിവരുടെ ആത്മകഥാകഥനത്തിലൂടെ, ഒന്പത് അദ്ധ്യായങ്ങളിലായി ഭാരതകഥ ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. അത്യന്തം നൂതനമായ കഥാഖ്യാനരീതിയാലും ഭാവതലങ്ങളെ തൊട്ടുണര്ത്തുന്ന വൈകാരികസംഭവങ്ങളാലും സമ്പുഷ്ടമായ ഈ നോവലില് ഭാവനാസമ്പന്നനായ ഒരു ശില്പിയുടെ കരവിരുത് പ്രകടമാണ്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50013684924720,"sku":null,"price":553.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250805-WA0019.jpg?v=1754383212"},{"product_id":"manju-orhan-pamuk","title":"Manju - Orhan Pamuk","description":"\u003cp\u003e\u003cspan\u003eകീറിമുറിക്കപ്പെട്ട ആധുനിക തുർക്കിയുടെ ആത്മാവിലേക്ക് പാമുക് നടത്തുന്ന യാത്രയുടെ നോവലനുഭവം. പന്ത്രണ്ടു വർഷത്തെ ജർമ്മൻ പ്രവാസത്തിനുശേഷം പത്രപ്രവർത്തകനായ കാ, തുർക്കിയിൽ തിരിച്ചെത്തുന്നു. സ്കൂളിൽ തലമുണ്ടു ധരിക്കാൻ അനുമതി നിഷേധിക്കപ്പെട്ടതിന്റെ പേരിൽ ആത്മഹത്യ ചെയ്ത പെൺകുട്ടികളെക്കുറിച്ചുള്ള അന്വേഷണത്തിലാണയാൾ. സഹപാഠിയും വിവാഹ മോചിതയുമായ യൂപ്ക് എന്ന സുന്ദരിയെക്കുറിച്ചും അടുത്തിടെ കൊലചെയ്യപ്പെട്ട സിറ്റി മേയറെക്കുറിച്ചും അയാൾക്കറിയണം. അനാട്ടോലിയയിലെ കാർ അഥവാ മഞ്ഞ് എന്ന പട്ടണത്തിലൂടെ അയാൾ യാത്ര തുടങ്ങുന്നു. അപ്പോൾ ദുരന്തങ്ങളുടെയും അശാന്തിയുടെയും തീവ്രമൗലികവാദത്തിന്റെയും ഒട്ടനവധി സംഘർഷങ്ങൾ അയാളെ തേടിയെത്തുന്നു. ആധുനിക തുർക്കിയുടെ സകലമാന ജീർണ്ണതകൾക്കും നേരേ ഉയർത്തുന്ന കണ്ണാടിയാണിത്\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50013689282864,"sku":null,"price":451.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250112-WA0006.jpg?v=1753952495"},{"product_id":"kalyaniyennum-dakshayaniyennum-perulla-randu-sthreekalude-katha","title":"Kalyaniyennum Dakshayaniyennum Perulla Randu Sthreekalude Katha","description":"\u003cp\u003e\u003cspan\u003eആർ. രാജശ്രീ ഏതാണ്ട് അൻപതോളം വർഷം മുൻപ് കണ്ണൂർ ജില്ലയിലെ ഒരു കുഗ്രാമത്തിൽ ജീവിച്ച കല്യാണിയുടെയും ദാക്ഷായണിയുടെയും അവരുമായി ബന്ധപ്പെട്ടു പ്രത്യക്ഷപ്പെടുന്ന അനേകം സ്ത്രീകളുടെയും പുരുഷന്മാരുടെയും സങ്കീർണമായ ജീവിതസന്ധികൾ പ്രതിപാദിക്കുന്ന ഒരാഖ്യായികയെ, ഏറ്റവും സമകാലികമായ ഒരു ജീവിതാഖ്യാനമാക്കി നിബന്ധിക്കുന്നതിൽ നോവലിന്റെ ഘടനയും ആഖ്യാതാവിന്റെ ഇടപെടലുകളും വലിയ പങ്കുവഹിക്കുന്നുണ്ട്. പലതായി പടർന്നു വളരുന്ന കഥകളുടെ ചരരാശിയിൽ, ആഖ്യാതാവ് കേവലമൊരു കാണിയായും പങ്കാളിയായും വിധികർത്താവായും ‘സൂത്രധാര’യായും പലമട്ടിൽ വെളിപ്പെടുന്നു. ആഖ്യാനത്തിന്റെ വ്യത്യസ്ത സന്ദർഭങ്ങളെ വ്യത്യസ്തമായ ഭാഷയും ഭാവുകത്വവും കൊണ്ട് സമ്പന്നമാക്കുന്നു. നോവലിൽ ആവിഷ്കരിക്കപ്പെടുന്ന ചരിത്രം ഗതകാലസംഭവങ്ങളുടെ ചിതീകരണമല്ല, ഫിക്ഷനായി പുനരവതരിപ്പിക്കാനായി കണ്ടെത്തെപ്പെടുന്ന അനുഭവങ്ങളുടെയും ഓർമകളുടെയും പുനരെഴുത്താണ് എന്ന പുതിയ സങ്കല്പനത്തെ രാജശ്രീയുടെ നോവൽ അടിവരയിടുന്നു. -എൻ. ശശിധരൻ ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോൾത്തന്നെ ഏറെ ചർച്ചചെയ്യപ്പെടുകയും സമീപകാലത്ത് ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട മറ്റൊരു നോവലിനുമുണ്ടാകാത്ത സ്വീകാര്യത ലഭിക്കുകയും ചെയ്തു അസാധാരണ നോവൽ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50013693673776,"sku":null,"price":421.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250112-WA0008.jpg?v=1753952702"},{"product_id":"randamoozham","title":"Randamoozham","description":"\u003cp\u003eഎം.ടി. വാസുദേവൻ നായർ രചിച്ച മലയാളത്തിലെ പ്രശസ്തമായ നോവലാണ് രണ്ടാമൂഴം. മഹാഭാരത കഥ ആസ്പദമാക്കി രചിച്ച ഈ നോവലിൽ ഭീമനാണ് കേന്ദ്രകഥാപാത്രം. അഞ്ചു മക്കളിൽ രണ്ടാമനായ ഭീമന് എല്ലായ്പ്പോഴും അർജ്ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമേ ലഭിക്കുന്നുള്ളൂ. പാഞ്ചാലിയുടെ കാര്യത്തിലും ഇത് തുടരുന്നു\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50020199924016,"sku":null,"price":553.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250806-WA0026.jpg?v=1754471534"},{"product_id":"spandhamapinikale-nandi","title":"Spandhamapinikale Nandi","description":"\u003cp\u003e\u003cspan\u003e1989 ലെ കേന്ദ്രസാഹിത്യ അക്കാഡമി അവാർഡിന് അർഹമായ കൃതി. വികാരങ്ങളെന്നല്ല വിചാരങ്ങളും പുരോഗതിയും സ്നേഹവും വിദ്വേഷവും വളർച്ചയും തളർച്ചയും എല്ലാം തരംഗസ്പന്ദങ്ങളായി പ്രപഞ്ചമായി പരിണാമമായി ജീവിതമായി സ്വപ്നമായി യാഥാർഥ്യമായിരിക്കുന്നു, ഈ കൃതിയിൽ. നിതാന്തമായി ജാഗ്രത്തായിരിക്കുന്ന കുരുക്ഷേത്രങ്ങളിലെ നിയോഗങ്ങളുടെ മൊത്തം കഥയാണ് സി. രാധാകൃഷ്ണൻ തന്റെ അനുഗ്രഹീത ശൈലിയിൽ പറയുന്നത്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50020248322352,"sku":null,"price":578.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250117-WA0008_186bd2d5-1f2e-4444-8185-7946c5cc3a44.jpg?v=1754160947"},{"product_id":"ekanthathayude-nooru-varshangal","title":"Ekanthathayude Nooru Varshangal","description":"\u003cp\u003e\u003cspan\u003eഗബ്രിയേല് ഗാര്സിയ മാര്ക്വിസിന്റെ മാസ്റ്റര്പീസ് നോവല്. മാക്കോണ്ടയിലെ ബുവേന്ഡിയ കുടുംത്തിന്റെ വംശഗാഥയിലൂ ടെ മനുഷ്യാവസ്ഥകളുടെ സമസ്തവശങ്ങളെയും മാര്ക്വിസ് കാട്ടിത്തരുന്നു. പ്രണയവും കാമവും അഗമ്യഗമനവും കുടുംബ ബന്ധങ്ങളുടെ തീവ്രതയും പ്രതികാരവുമെല്ലാം മാജിക്കല് റിയലിസമെന്ന മന്ത്രച്ചരടില് കോര്ത്ത് ഒരു ഹാരമായി വായനക്കാരന്റെ ഉള്ളിലേക്ക് നീട്ടുകയാണ് ഗ്രന്ഥകാരന്. ലോകസാഹിത്യത്തിലെ ഇതിഹാസമായി മാറിയ കൃതിയുടെ പരിഭാഷ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50025814556976,"sku":null,"price":383.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/WhatsAppImage2025-01-08at11.49.05_1815a578.jpg?v=1754286111"},{"product_id":"asuravithu","title":"Asuravithu","description":"\u003cp\u003e\u003cspan\u003eജീവിതസന്ദര്ഭങ്ങളുടെ അയുക്തികതയില് നിന്ന് ഊറിവരുന്ന സംഘര്ഷങ്ങളുടെ സമാഹാരമാണ് ഈ നോവല്. ഇതൊരു വ്യക്തിയുടെയോ കുറെ വ്യക്തികളുടെയോ കഥ മാത്രമല്ല; ഒരു ദേശത്തിന്റെ ചരിത്രവും കാലഘട്ടത്തിന്റെ രൂപരേഖയുമാണ്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50025825108272,"sku":null,"price":357.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250809-WA0004.jpg?v=1754712229"},{"product_id":"cholerakalathe-pranayam","title":"Cholerakalathe Pranayam","description":"\u003cdiv class=\"row\"\u003e\n\u003cdiv class=\"col-md-12\"\u003e\u003cspan\u003eറെൻതീനോ അരീസയും ഫെർമീനാ ദാസയും ഉത്സാഹഭരിതരും ശുഭാപ്തിവിശ്വാസവുമുള്ള ചെറുപ്പക്കാരാണ്. സമാനചിന്താഗതികൾ പേറുന്ന അവർ പ്രണയത്തിലാകുന്നു. വിധി അവർക്ക് വിരഹമായിരുന്നു ഒരുക്കിയത്. കാതങ്ങൾ അകലെ നിന്നുകൊണ്ട് പ്രണയലേഖനങ്ങളിലൂടെയും ടെലിഗ്രാമുകളിലൂടെയും തങ്ങളുടെ പ്രണയത്തെ കെടാതെ സൂക്ഷിക്കാൻ അവർ ശ്രമിച്ചു. ഒടുവിൽ തങ്ങളുടെ പ്രണയം കേവലമൊരു സ്വപ്നമായിരുന്നുവെന്ന് തിരിച്ചറിഞ്ഞ ഫെർമീനാ പിൻമാറി. കോളറയെ ഉന്മൂലനം ചെയ്യാൻ അക്ഷീണം പ്രയത്നിക്കുന്ന ഡോ. ഉർബീനോയെ ഫെർമീനാ വിവാഹം കഴിക്കുന്നു. തന്റെ പ്രണയത്തിനായി കാത്തിരിക്കാനായിരുന്നു ഫ്ലോറെൻതീനോ തീരുമാനിച്ചത്. ജീവിതത്തിലെ ചില നിർണ്ണായകമായ തിരിമറിയലുകൾ അവരെ വീണ്ടും കൂട്ടിമുട്ടിക്കുന്നു. കോളറയെന്ന മഹാമാരി വിതച്ച കെടുതികൾ ഒരുക്കുന്ന പശ്ചാത്തലത്തിൽ ഇരുവരുടെയും ജീവിതത്തിലെ ശരി തെറ്റുകൾ തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിക്കുകയായി. ആഖ്യാനത്തിന്റെ ചാരുതയാൽ വായനക്കാരെ മായികലോകത്തേക്കുയർത്തിയ വിശ്വസാഹിത്യകാരന്റെ രചന. വിവർത്തനം: വി.കെ. ഉണ്ണികൃഷ്ണൻ\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50025830482224,"sku":null,"price":468.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/WhatsAppImage2025-01-08at11.49.06_c56033bf.jpg?v=1754286719"},{"product_id":"ghathakan","title":"Ghathakan","description":"\u003cp\u003e\u003cspan\u003eസമകാലിക രാഷ്ട്രവ്യവഹാരത്തിലെ ഒരു നിർണായകസന്ദർഭത്തിലുള്ള തുടക്കവും ഘാതകനെത്തേടിയുള്ള സത്യപ്രിയയുടെ അപസർപ്പണവും വായനക്കാരെ സവിശേഷമായൊരു ചിഹ്നവ്യൂഹത്തിലേക്കു നയിക്കുന്നു. ഗാന്ധിനോട്ട് നിരോധനവും നഗരത്തിലെ രാഷ്ട്രീയക്കൊലയും വധോദ്യമങ്ങളും അച്ഛന്റെ മരണവുമെല്ലാമടങ്ങിയ ഈ ചിഹ്നവ്യൂഹം സത്യം, വ്യാജം, പ്രതിനിധാനം, മൂല്യം, മൂല്യശോഷണം, ഉന്മൂലനം തുടങ്ങിയ ഒട്ടേറെ സൂചകങ്ങളിലേക്കു കൊണ്ടുപോകുന്നു. വർത്തമാനകാലത്തിന്റെ അനുഭവത്തിലെയും ഭൂതകാലത്തിന്റെ ഓർമയിലെയും ആ ചിഹ്നലോകത്തു നടക്കുന്ന സത്യപ്രിയയുടെ 'ആരായിരുന്നു ഘാതകൻ, എന്തിനാണ് അയാൾ കൊല്ലാൻ ശ്രമിച്ചത്' എന്ന അന്വേഷണം അർഥത്തിനുവേണ്ടിയുള്ള തിരച്ചിലാണ്, മറ്റൊരുതരത്തിൽപ്പറഞ്ഞാൽ സത്യത്തിനുവേണ്ടിയുള്ള തിരച്ചിൽ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50025856368944,"sku":null,"price":594.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/WhatsAppImage2025-01-11at10.45.36_908e2674.jpg?v=1754287694"},{"product_id":"the-girl-before-you","title":"The Girl Before You","description":"\u003cp\u003e\u003cspan\u003eShe was his. She was perfect. And then, she was gone. An addictive and twisting psychological suspense, perfect for summer. If you liked My lovely wife, you’ll love this. Alice has always been haunted by the women from her husband’s past. As a politician and now a TV personality, George Bell’s reputation as a ladies’ man precedes him. But when Alice falls pregnant, her unease becomes an obsession. And there’s one ex in particular she can’t get out of her head, a beautiful student who went missing before they finished University: Ruth. When Alice thinks she see Ruth on a train, she can’t shake the feeling there’s more to the disappearance than George has told her. But does she really want to know what her husband has been up to behind her back all these years?.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50029569638704,"sku":null,"price":449.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250807-WA0053.jpg?v=1754550333"},{"product_id":"thakara-chenda","title":"Thakara Chenda","description":"\u003cp\u003e\u003cspan\u003eമൂന്നാമത്തെ പിറന്നാൾ ദിനത്തിൽ തന്റെ വളർച്ചയ്ക്ക് വിരാമമിടാൻ ഓസ്കാർ തീരുമാനിക്കുന്നു. പിറന്നാൾ സമ്മാനമായ തകരച്ചെണ്ടയും കഴുത്തിൽ തൂക്കിക്കൊണ്ട് ഓസ്കാർ തന്റെ യാത്ര ആരംഭിച്ചു. പേടിസ്വപ്നങ്ങൾ നിറഞ്ഞ നാസി ഭരണകാലത്തിനും അരാജകത്വം നിറഞ്ഞ യുദ്ധപൂർവ്വകാലത്തിനും ഇടയിലുള്ള തന്റെ അനന്യസാധാരണമായ ജീവിതത്തെ അവൻ ചെണ്ടയിലൂടെ കൊട്ടിയുണർത്തി. വ്യത്യസ്തമായ രചനാശൈലികൊണ്ടും ഭാവനാശേഷികൊണ്ടും ലോകസാഹിത്യത്തെ വിസ്മയിപ്പിച്ച ഗ്യുന്തർ ഗ്രാസ്സിന്റെ മാസ്റ്റർപീസ് നോവലിന്റെ മലയാള പരിഭാഷ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50029583499568,"sku":null,"price":552.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/WhatsAppImage2025-01-23at17.56.49_04903b9d.jpg?v=1754405268"},{"product_id":"premalepanam","title":"Premalepanam","description":"\u003cdiv class=\"row\"\u003e\n\u003cdiv class=\"col-md-12\"\u003e\u003cspan\u003eചരിത്രത്തിന്റെ ഭാരമോ ഇതിഹാസങ്ങളുടെ കനമോ ഇല്ല. വേണമെങ്കില് ഒരു ഫാമിലി റൊമാന്റിക് എന്റര്ടെയിന്മെന്റ് ബ്ലാക് ഹ്യൂമര് സസ്പെന്സ് ത്രില്ലര് എന്ന് പറയാം. ഒരു തീവണ്ടിയാത്രയിലോ വിമാനയാത്രയിലോ ലളിതമായി വായിച്ചുതീര്ക്കാവുന്ന ഒരു നോവലാണിത്. ഒരു കോവിഡ്കാലത്ത് അപ്രതീക്ഷിതമായി വിവാഹിതരാകേണ്ടി വന്ന രാജേഷിന്റെയും സഹനയുടെയും ജീവിതത്തിൽ സംഭവിച്ചതെല്ലാം ഒരു രസച്ചരടിൽ കോർത്തിണക്കിയിരിക്കുകയാണിവിടെ. ഇത് സംവാദത്തിന്റെ, തിരിച്ചറിവിന്റെ, ചെറുത്തുനിൽപ്പിന്റെ, പ്രയത്നസാഫല്യത്തിന്റെ കഥയാണ്.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50029598540080,"sku":null,"price":169.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250221-WA0027.jpg?v=1754405877"},{"product_id":"snow-lotus","title":"Snow Lotus","description":"\u003cp\u003e\u003cspan\u003eഹിമാലയത്തിന്റെ നിഗൂഢവും അപ്രാപ്യവുമായ പര്വ്വതനിരകളിലൂടെ പര്വ്വതാരോഹകയായ ഒരു പട്ടാളക്കാരി തേടിപ്പോവുകയാണ്. ഹിമവാതങ്ങളുടെ ചുഴിച്ചുറ്റലില് എന്നോ മറഞ്ഞുപോയ പ്രിയപ്പെട്ട ഒരാള്ക്കുവേണ്ടിയുള്ള അന്വേഷണം.\u003c\/span\u003e\u003cbr\u003e\u003cspan\u003eസമാന്തരമായി ശരീരത്തിന്റെയും ആത്മാവിന്റെയും അന്വേഷണങ്ങളുമുണ്ട്. കൊടുംശൈത്യത്തെ മഞ്ഞുപോലെ\u003c\/span\u003e\u003cbr\u003e\u003cspan\u003eഉരുക്കുന്ന പ്രണയമുണ്ട്. ബുദ്ധിസത്തിന്റെ സുഗന്ധവും ടിബറ്റന് അഭയാര്ത്ഥിത്വത്തിന്റെ സങ്കടങ്ങളുമുണ്ട്. അനവധി അടരുകളില്\u003c\/span\u003e\u003cbr\u003e\u003cspan\u003eപടര്ന്നുകിടക്കുന്ന ആഖ്യാനം. ചരിത്രവും മിത്തുകളും അന്വേഷണവും കാത്തിരിപ്പും സാഹസികതയും മനുഷ്യബന്ധങ്ങളുടെ തീര്പ്പില്ലായ്മകളും ഒന്നുചേര്ന്ന് ഒരു പ്രവാഹമായി തീരുന്ന ഈ നോവല് അസാധാരണമായ വായനാനുഭവമാണ്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50029614072112,"sku":null,"price":298.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250815-WA0025.jpg?v=1755281485"},{"product_id":"vishesham","title":"Weshesham","description":"\u003cp\u003e\u003cspan\u003eപ്രെഗ്നന്സി കാര്ഡില് പ്രതീക്ഷയുടെ രണ്ടാംവര തെളിയുന്നത് ആകാംക്ഷയോടെ കാത്തുനില്ക്കുന്ന ദമ്പതിമാരുടെ ഹൃദയമിടിപ്പുകള് പശ്ചാത്തലസംഗീതമൊരുക്കുന്ന രചന. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നവരുടെ 'വിശേഷമൊന്നുമായില്ലേ?'\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50031100166448,"sku":null,"price":136.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250812-WA0035.jpg?v=1754995223"},{"product_id":"naalukettu","title":"Naalukettu","description":"\u003cp\u003e\u003cspan\u003eകേരളത്തിലെ നായർ സമുദായത്തിന്റെ വൈവാഹിക സാമൂഹിക ക്രമത്തിന്റെ യഥാർത്ഥ ചിത്രീകരണമാണ് നാലുകെട്ട് . ഒരു കാലത്ത് സമ്പന്നനും ശക്തനുമായ ഒരു കുടുംബത്തിന്റെ അജണ്ടയാണ് നായകൻ അപ്പുണ്ണി. സ്വന്തം ഇഷ്ടപ്രകാരം ഒരു പുരുഷനെ വിവാഹം കഴിച്ചതും അവളുടെ കർണാവർ നിർദ്ദേശിച്ച പുരുഷനെ വിവാഹം കഴിക്കാത്തതുമായ ഒരു സ്ത്രീയുടെ മകനാണ് അപ്പുനി. അതിനാൽ അവൾക്ക് മകനോടൊപ്പം കുടുംബം വിടേണ്ടിവരും, അപ്പുനി അച്ഛനില്ലാതെ വളരുന്നു, ഒപ്പം അദ്ദേഹം താമസിക്കുന്ന മാട്രിലൈനൽ വീടിന്റെ അന്തസ്സിൽ നിന്നും സംരക്ഷണത്തിൽ നിന്നും അകന്നുപോകുന്നു. അന്തർമുഖനും കോപാകുലനുമായ ഒരു യുവാവായ അപ്പുണ്ണിയുടെ ആഘാതവും മനശാസ്ത്രപരമായ ഗ്രാഫും ഈ നോവൽ പകർത്തുന്നു, ഒരു മാട്രിലീനിയൽ കുടുംബത്തിൽ അദ്ദേഹത്തിന് സംഭവിച്ച അപമാനത്തിന് പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്നു, \u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50031101149488,"sku":null,"price":272.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250806-WA0034.jpg?v=1754479384"},{"product_id":"maranavamsham","title":"Maranavamsham","description":"\u003cp\u003e\u003cspan\u003eവടക്കന് മലബാറിലെ ഏര്ക്കാന എന്ന ദേശത്ത് തലമുറകളായി കുടിപ്പകയും പ്രതികാരവും മാതൃഭാഷയായിത്തീര്ന്ന ഒരുകൂട്ടം മനുഷ്യരുടെയും മറ്റനേകം നിസ്സഹായരുടെയും കഥ. രക്ഷപ്പെടാനോടുന്ന ഓരോ വഴിത്തിരിവിലും കൊടുംവിദ്വേഷത്തിന്റെ ചോരപുരണ്ട കത്തിയോ വെടിയുണ്ടയോ കാത്തിരിക്കുന്ന, മനുഷ്യനെന്നാല് കൊല്ലുന്നവനോ കൊല്ലപ്പെടുന്നവനോ മാത്രമായിത്തീരുന്ന മഹാദുരന്തം ഈ കൊച്ചു ഭൂമികയില് മാത്രം ഒതുങ്ങിത്തീരുന്നില്ലെന്ന താക്കീതിന്റെ പൊള്ളല് ഓരോ വരിയിലൂടെയും അനുഭവിപ്പിക്കുന്നു. സദാചാരനാട്യങ്ങളെയും മനുഷ്യബന്ധങ്ങളിലെ കാപട്യത്തെയും ജീവിതംകൊണ്ട് ചോദ്യംചെയ്യുന്ന കഥാപാത്രങ്ങളിലൂടെ എഴുത്തിന്റെ നടപ്പുരീതികളെ അട്ടിമറിക്കുന്ന രചന.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50031104524592,"sku":null,"price":357.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250807-WA0051.jpg?v=1754550277"},{"product_id":"athreyakam","title":"Athreyakam","description":"\u003cp\u003e\u003cspan\u003eഇതിഹാസങ്ങളിലൊരിടത്തും സ്ഥാനപ്പെട്ടിട്ടില്ലാത്ത, ക്ഷാത്രനാഗരികതയ്ക്ക് അപരിചിതമായ ആത്രേയകം എന്ന അജ്ഞാതദേശം. രാജദ്രോഹികളും അജ്ഞാതശവങ്ങളും അശരണരും രോഗികളുമെല്ലാം കൊണ്ടുതള്ളപ്പെടുന്ന, ഔഷധഗന്ധം ആധാരശ്രുതിയായ ആത്രേയകത്തിലേക്ക് അഭയംതേടി എത്തിച്ചേരുന്ന നിരമിത്രൻ എന്ന അനാഥയുവത്വം. പൗരുഷത്തിന്റെ ഘോഷാക്ഷരങ്ങളുച്ചരിക്കുമ്പോൾ എപ്പോഴും പിഴച്ചുപോകുന്ന, ജന്മഫലത്താൽ രാജമുദ്രകൾ മാഞ്ഞുതുടങ്ങിയ ആ അത്യപൂർവ്വ കഥാപാത്രത്തെ മുൻനിർത്തി, ധർമ്മാധർമ്മങ്ങളും പാപപുണ്യങ്ങളുമെല്ലാം പലയളവിൽ പകുത്തെടുക്കപ്പെടുന്ന ജീവിതമെന്ന പ്രഹേളികയെ പുത്തനായി വ്യാഖ്യാനിക്കുന്ന രചന\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50031106687280,"sku":null,"price":383.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20241030-WA0085.jpg?v=1754458882"},{"product_id":"ini-njan-urangatte","title":"Ini Njan Urangatte","description":"\u003cp\u003e\u003cspan\u003eവ്യാസഭാരതത്തിലെ കഥയെയും സന്ദർഭങ്ങളെയും പാത്രങ്ങളെയും ഇതിഹാസത്തിന്റെ അതേ അന്തരീക്ഷത്തിൽ നിലനിർത്തിക്കൊണ്ട് ഉപജീവിക്കുന്ന നോവലാണിത്. കർണ്ണന്റെ സമ്പൂർണ്ണകഥയാണ് ഈ കൃതിയുടെ പ്രധാനഭാഗം. ദ്രൗപദിയെപ്പറ്റി സ്വകീയമായ ഒരു സമാന്തരകഥാസങ്കല്പം നടത്തി, ആ സങ്കല്പത്തിന്റെ നൂലിഴകളിൽ കർണ്ണകഥാദളങ്ങൾ കൊരുത്തെടുത്തിരിക്കുന്നു. 1974-ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1978-ൽ വയലാർ രാമവർമ്മ സാഹിത്യ അവാർഡും ലഭിച്ച ഇനി ഞാൻ ഉറങ്ങട്ടെ കാലത്തെ അതിജീവിക്കുന്ന പ്രമേയവും ആഖ്യാനമികവുംകൊണ്ട് മലയാളത്തിൽ ജ്വലിച്ചുനില്ക്കുന്ന നോവലാണ്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50031294710064,"sku":null,"price":238.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250806-WA0028.jpg?v=1754472177"},{"product_id":"vilapayathra","title":"Vilapayathra","description":"\u003cp\u003e\u003cspan\u003eതിരികെ കിട്ടാത്ത നിമിഷങ്ങളുടെ തേങ്ങലുകളാണ് ചില ജീവിതങ്ങള്. കാലത്തിനൊപ്പം സഞ്ചരിക്കാന് പാടുപ്പെടുന്ന ജന്മങ്ങള്. ജീവിതത്തിന്റെ വേദനകളും ചെറുസന്തോഷങ്ങളും നഷ്ടബോധങ്ങളും ഉണര്ത്തുന്ന നോവല്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50031303033136,"sku":null,"price":128.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250529-WA0025_9edacaf2-c845-4335-b888-5bef7275efd1.jpg?v=1754473387"},{"product_id":"iit-madras","title":"IIT Madras","description":"\u003cp\u003e\u003cspan\u003eപൂർണമായും ഐഐടി മദ്രാസാണ് കെ.വി. മണികണ്ഠന്റെ നോവലിന്റെ പശ്ചാത്തലം. പ്രമേയവും. ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസ കേന്ദ്രത്തെ മാത്രം കേന്ദ്രീകരിച്ച് മലയാളത്തിൽ ആദ്യമായാണ് ഒരു നോവലുണ്ടാകുന്നത്. എന്നാൽ ഇത് രൂപരമായോ പ്രമേയപരമായോ പരിമിതിയാകുന്നില്ല എന്നതാണ് ഈ നോവലിന്റെ സവിശേഷത. കുറ്റാന്വേഷണ നോവൽ പോലെ പിടിച്ചിരുത്തി വായിപ്പിക്കുന്നതിനൊപ്പം കൗതുകങ്ങളിലേക്കും ആകാംക്ഷകളിലേക്കും ചിറകു വിടർത്തി.ഭാവനയുടെ പുതിയ ആകാശം സമ്മാനിക്കുന്നു. മലയാളത്തിന് ഏറ്റവും പുതിയ കാലത്തിന്റേത് എന്നു വിശേഷിപ്പിക്കാവുന്ന ഒരു കലാസൃഷ്ടിയും. \u003cbr\u003e\u003c\/span\u003e\u003cbr\u003e\u003cbr\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50044278735152,"sku":null,"price":298.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250811-WA0008.jpg?v=1754903704"},{"product_id":"maranathinte-nizhalil","title":"Maranathinte Nizhalil","description":"\u003cp\u003e\u003cspan\u003eഓരോ പുസ്തകത്തിനും കഥയ്ക്കും പ്രത്യേകം യോജ്യമായ ഭാഷ ഉപയോഗിക്കുവാനായി വളരെ സൂക്ഷ്മമായ ശൈലീവ്യതിയാനങ്ങള് വരുത്തിയിരിക്കുന്നത് അവയുടെ ഓരോ താളിലൂടെയും കടന്നുപോകുന്ന ഒരുവന് സഹജവാസനയിലൂടെ പെട്ടെന്നുതന്നെ തിരിച്ചറിയാനാവും.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50044308980016,"sku":null,"price":84.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250811-WA0014.jpg?v=1754904551"},{"product_id":"anuragathinte-dinangal","title":"Anuragathinte Dinangal","description":"\u003cp\u003e\u003cspan\u003eനാട്ടുമനുഷ്യന്റെ നാവില് വിയര്ത്തും വിശന്നും ചിരിച്ചും കളിച്ചും തളര്ന്നും വഴക്കുകൂടിയും ജീവിക്കുന്ന മലയാളത്തിന്റെ സ്നേഹിതനായിരുന്നു ബഷീര്. സംസ്കൃതത്തിന്റെ ഝടപടകളില്ലാതെ, ആധുനികതയുടെ മഹേന്ദ്രജാലങ്ങളില്ലാതെ, പാരമ്പര്യത്തെയും അഗാധമായ ഒരു സമകാലീനതയെയും ബഷീര് തന്റെ കൃതികളില് ഒന്നിപ്പിച്ചു. നമ്മുടെ ദന്തഗോപുരങ്ങള്ക്കൊന്നും ബഷീറിനെ തടവിലാക്കാന് കഴിഞ്ഞില്ല.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50044390113584,"sku":null,"price":213.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250811-WA0012.jpg?v=1754904675"},{"product_id":"moonnamidangal","title":"Moonnamidangal","description":"\u003cp\u003e\u003cspan\u003eസഹോദരന്റെ ഗര്ഭം പേറുകയും ആ കുഞ്ഞിനെ വളര്ത്തുകയും ചെയ്യേണ്ടിവന്ന ഒരു കവയിത്രി അവരുടെ കഥ നോവല്രൂപത്തില് എഴുതി പ്രസിദ്ധീകരിക്കുന്നതാണ് ഈ നോവലിലെ പ്രമേയം. സ്ത്രീമനസ്സിന്റെ അഗാധതലങ്ങളിലേക്കുള്ള അന്വേഷണമാണ് ഇതിലൂടെ നോവലിസ്റ്റ് നിര്വ്വഹിക്കുന്നത്. വൈചിത്ര്യങ്ങളിലൂടെ കടന്നു പോകുന്ന കഥാവിഷ്കാരം വായനക്കാരില് വിസ്മയവും കൗതുകവുമുണ്ടാക്കുന്നു, ഡിസി കിഴക്കെമുറി ജന്മശതാബ്ദി സ്മാരക നോവല് മത്സരത്തില് ഒന്നാംസമ്മാനം നേടിയ കൃതി.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50044440215856,"sku":null,"price":204.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250811-WA0007.jpg?v=1754907790"},{"product_id":"balyakalasakhi","title":"Balyakala Sakhi","description":"\u003cdiv class=\"row\"\u003e\n\u003cdiv class=\"col-md-12\"\u003e\u003cspan\u003eമലയാളത്തിലെ വിശ്വവിഖ്യാതമായ പ്രണയകഥകളിലൊന്നാണ് ബാല്യകാലസഖി. ഒന്നും ഒന്നും ചേര്ന്നാല് ഇമ്മിണിബല്യ ഒന്നാവുമെന്ന മഹാഗണിതത്തെ അവതരിപ്പിച്ച നോവലാണിത്. സുഹ്റയുടെയും മജീദിന്റെയും ബാല്യകാലാനുഭവങ്ങളിലൂടെ വികസിക്കുന്ന നോവല് വായനക്കാരനില് ആത്മനൊമ്പരമുണര്ത്തുന്ന സ്നേഹഗാഥയാണ്. വക്കില് ചോരപൊടിയുന്ന നോവല് എന്നാണ് ബാല്യകാലസഖിയെ പ്രശസ്ത നിരൂപകനായ എം പി പോള് വിശേഷിപ്പിച്ചത്. ചലച്ചിത്രമായും നാടകമായും അനവധി മാധ്യമങ്ങളിലേക്ക് ഈ നോവലിന്റെ ഭാവാന്തരമുണ്ടായിട്ടുണ്ട്.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC BOOKS","offers":[{"title":"Default Title","offer_id":50044449128752,"sku":null,"price":153.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250811-WA0013.jpg?v=1754907947"},{"product_id":"premalekhanam","title":"Premalekhanam","description":"\u003cp\u003e\u003cspan\u003e''ജീവിതം യൗവനതീക്ഷ്ണവും പ്രേമസുരഭിലവുമായിരിക്കുമ്പോൾ ജീവിതത്തിന് മധുരം പകരാൻ മറ്റൊന്നും ആവശ്യമില്ലല്ലോ.'' കേശവൻനായർ എന്ന യുവാവ് സാറാമ്മ എന്ന യുവതിയിൽ അനുരക്തനായി. വിവാഹപ്രായം കഴിഞ്ഞ സാറാമ്മ കേശവൻനായ രോട് ഒരു ജോലിക്കായി അപേക്ഷിക്കുന്നു. 'സാറാമ്മയെ ഞാൻ സ്നേഹിക്കുന്നതുപോലെ സാറാമ്മ എന്നെയും സ്നേഹിക്കണം' ഇതായിരുന്നു അയാൾ നിർദ്ദേശിച്ച ജോലി. സമുദായ സൗഹാർദ്ദത്തിനോ, സന്മാർഗ്ഗചിന്തയ്ക്കോ കോട്ടംതട്ടാത്തവിധത്തിൽ ഒരു പ്രേമകഥ വിജയകരമായി അവതരിപ്പിക്കുകയാണ് ബഷീർ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50044450865456,"sku":null,"price":77.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250811-WA0015.jpg?v=1754908181"},{"product_id":"manthrikappoocha","title":"Manthrikappoocha","description":"\u003cdiv class=\"row\"\u003e\n\u003cdiv class=\"col-md-12\"\u003e\u003cspan\u003eബഷീര്കൃതികളിലൂടെ വായിച്ചുനീങ്ങുമ്പോള് നമ്മുടെ മുന്നിലുയരുന്ന പ്രധാന ചോദ്യം സാഹിത്യവും യാഥാര്ത്ഥ്യവും തമ്മിലുള്ള വേര്തിരിവ് എവിടെ എന്നതാണ്. ബഷീറിന്റെ രചനകളില് ചിലത് കെട്ടുകഥകളാവാം. ചിലതില് യാഥാര്ത്ഥ്യത്തിന്റെ അംശങ്ങളുണ്ടാവാം. യാഥാര്ത്ഥ്യം എന്നു പറയുന്നത് ഈ സന്ദര്ഭത്തില് ആത്മകഥാപരം എന്നതിനു സമാനമാണ്.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50044456042800,"sku":null,"price":136.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250811-WA0019.jpg?v=1754908881"},{"product_id":"nte-uppappakkoru-anendarnnu","title":"Nte Uppappakkoru Anendarnnu","description":"\u003cp\u003e\u003cspan\u003eമനോഹരവും ശുഭാന്തവുമായ ഒരു പ്രേമകഥയാണ് ഇതിലെ കേന്ദ്രകഥാംശം. നര്മ്മരസത്തിന് യാതൊരു കുറവുമില്ല. യാഥാസ്ഥിതിക മുസ്ലിം സമുദായത്തിലെ ആചാരവഴക്കങ്ങള്, വിശ്വാസങ്ങള് എന്നിവയെക്കുറിച്ചുള്ള പ്രതിപാദനങ്ങള് ഒട്ടുവളരെയുണ്ട് ഈ ഗ്രന്ഥത്തില്. വര്ത്തമാനകാലത്തു ജീവിക്കൂ എന്നതാണ് ഇതിലെ ആഹ്വാനം.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50044827402544,"sku":null,"price":136.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250811-WA0029.jpg?v=1754919430"},{"product_id":"pathiravum-pakalvelichavum","title":"Pathiravum Pakalvelichavum","description":"\u003cp\u003e\u003cspan\u003eഅയാളുടെ കാലൊച്ചയ്ക്കുവേണ്ടി 'പെയച്ച പെണ്ണും' കാഫറിന്റെ കുട്ടിയും രാവിന്റെ മനസ്സിൽ കാതോർത്തു കിടന്നു. പാതിരാവുകളുടെ ഇരുപത് വർഷങ്ങൾ... അറിയപ്പെടാത്ത ബാപ്പ. അയാൾ കണ്ണിൽ ഇരുട്ടുമായി വന്നു. ചെറുപ്പത്തിൽ മൊയ്തീന്റെ കുരുന്നുഭാവനയ്ക്ക് കസവണിയിച്ചിരുന്ന ഒരു ദിവസമാണ് കഴിഞ്ഞത്. അജ്ഞാതനായ ബാപ്പയുടെ തിരിച്ചെത്തൽ! ഓർത്തപ്പോൾ നടുങ്ങിപ്പോയി. കൈയിൽ എരിയുന്ന ചൂട്ടും പിടിച്ച് നീങ്ങിയ ആ പ്രാകൃതരൂപം കണ്ണിൽനിന്നു മായുന്നില്ല. ഒരു തകർന്ന ഹൃദയത്തിന്റെ നുറുങ്ങുകളിൽ അവൻ നൃത്തം വയ്ക്കുകയായിരുന്നു. ആ പാവപ്പെട്ട മനുഷ്യന്റെ അഭ്യർത്ഥനകളെല്ലാം തട്ടിമാറ്റി. ആ മനുഷ്യൻ അവന്റെ പിതാവായിരുന്നു. അതിലുമുപരി അയാളും ഒരു മനുഷ്യനായിരുന്നു. മനസ്സിനെ തൊട്ടുണർത്തുന്ന ജീവിതയാഥാർത്ഥ്യത്തിന്റെ ചൈതന്യവത്തായ ആവിഷ്കാരമാണ് ഈ നോവൽ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50048245399856,"sku":null,"price":153.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250416-WA0053.jpg?v=1755008378"},{"product_id":"varanasi","title":"Varanasi","description":"\u003cp\u003e\u003cspan\u003eമരണവും നഷ്ടവും അഭിമുഖീകരികുന്ന സമയത്ത് ഒരു കഥാപാത്രം അയാളുടെ ജീവിതത്തിലെ സ്നേഹിതരെയും പരേമികകളേയും ഓര്മിക്കുന്നു. വാരാണസി ഒരു പശ്ചാത്തലം മാത്രമല്ല ഒരു കഥാപാത്രം കൂടിയാണ്.സുധാകരാന് എന്നയാളുടെ കര്മ്മങ്ങളുടെ കഥയാണിത്. സ്വന്തം കര്മ്മങ്ങളുടെ ഫലത്തില് നിന്ന് രക്ഷപ്പെടാന് പറ്റിയ സ്ഥലം നോക്കി നടക്കുകയാണ് സുധാകരന്. നല്ല ജീവിതം കിട്ടാത്തവരാണ് ഭൂമിയില് അധികംപേരും. നല്ല മരണം തേടി കാശിയില് വരുന്നതില് തെറ്റുണ്ടോ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50048870187312,"sku":null,"price":247.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250815-WA0019.jpg?v=1755241162"},{"product_id":"amavasi","title":"Amavasi","description":"\u003cp\u003e\u003cspan\u003eഇത് പ്രേമത്തിന്റെ കഥയാണ്, ക്രൂരതയുടെയും. ചുവന്ന മണ്ണുള്ള ഒരു ജയില്അങ്കണം. പോലീസുകാരുടെ പാദമുദ്രകളും ഗാനശകലങ്ങളും മന്ത്രിക്കപ്പെട്ട സ്നേഹവചനങ്ങളും സ്വവര്ഗ്ഗരതിയുടെ സീല്ക്കാരങ്ങളും മരണമുഹൂര്ത്തത്തിന്റെ ആവലാതികളും അവിടെ നിറഞ്ഞുനില്ക്കുന്നു. മനുഷ്യന്റെ അന്തഃകരണംപോലെ ഭയാനകമാണ് ഈ നോവലിന്റെ ഉള്ളടക്കം\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50049852014896,"sku":null,"price":225.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250427-WA0002.jpg?v=1755057873"},{"product_id":"kavadam","title":"Kavadam","description":"\u003cp\u003e\u003cspan\u003eഅഞ്ചോ ആറോ ഭിഷഗ്വരന്മാരുടെ വിവിധ ഋതുകാലങ്ങളുടെ കഥയാണ് ഈ നോവലില് അവതരിപ്പിക്കുന്നത്. വസന്തം, ഗ്രീഷ്മം, ശിശിരം, പിന്നെ ഹേമന്തവും ഇതിലെ സര്വ്വകഥാപാത്രങ്ങളും ആശുപത്രിയുടെ ചുവന്ന കവാടം അതിജീവിക്കുന്നു. ചരിത്രത്തിന്റെ മൂകസാക്ഷിയായി അത് അനവധി വത്സരങ്ങള്ക്കുശേഷവും നിലകൊള്ളുന്നു.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50049865187632,"sku":null,"price":319.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250427-WA0004.jpg?v=1755058092"},{"product_id":"itha-ivide-vare","title":"Itha Ivide Vare","description":"\u003cp\u003e\u003cspan\u003eഓരോ പുറപ്പെട്ടുപോക്കും അവസാനിക്കുന്നത് തിരിച്ചുവരരുത് എന്നാഗ്രഹിച്ച ഇടത്തുതന്നെയാകുന്ന അസന്ദിഗ്ധാവസ്ഥ എത്രമാത്രം വ്യാകുലപ്പെടുത്തുന്നതാണെന്ന് ഈ രചനയിലൂടെ പത്മരാജൻ വരച്ചിടുന്നു.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50057200763184,"sku":null,"price":111.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250502-WA0042.jpg?v=1755197439"}],"url":"https:\/\/yellowfeatherbookstore.in\/collections\/novels.oembed?page=10","provider":"Yellow Feather Bookstore","version":"1.0","type":"link"}