{"title":"Period Drama","description":"","products":[{"product_id":"tharangazhi","title":"Tharangazhi","description":"\u003cp\u003eപ്രശസ്ത നോവലിസ്റ്റായ കോവിലന്റെ അതിപ്രശസ്തമായ തട്ടകം മുഴുമിപ്പിക്കാത്ത നോവലായിരുന്നു. അതു മുഴുമിപ്പിക്കാനുള്ള ഒരു ശ്രമത്തിന്റെ കഥപറയുകയാണ് രജിതൻ കണ്ടാണശ്ശേരി തരങ്ങഴിയിലൂടെ. തട്ടകം ഇവിടെ ദേശമാകുന്നു. കോവിലൻ വരുണനും. ഒരു ദേശത്തിലെ നിരവധി കഥാപാത്രങ്ങളും അനവധി സംഭവപരമ്പരകളും വിഭ്രമാത്മകമായ കഥകളും നിറഞ്ഞ തരങ്ങഴി ദേശത്തെയും നോവലിനെയും നോവലിസ്റ്റിനെയും വായനക്കാരെയും കുറിച്ചുള്ള നോവലായി മാറുന്നു...\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50010965868848,"sku":null,"price":424.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250805-WA0003.jpg?v=1754371081"},{"product_id":"thattakam","title":"Thattakam","description":"\u003cp\u003e\u003cspan\u003eതട്ടകം ഐതിഹാസികമാകുന്നത് വ്യക്തികളെ ഗോത്രകഥനത്തിന്റെ അധ്യായങ്ങളാക്കിക്കൊണ്ടാണ്. ഭാഷ ഈ കൃതിയില് പൂവിടുന്നതും നൃത്തം ചെയ്യുന്നതും ഞാന് കാണുന്നു. മലയാളത്തിന്റെ സംഗീതം ഇതിന്റെ മുന്നൂറ് തന്ത്രികളിലും മുഴങ്ങിനില്ക്കുന്നു. അനുഭവങ്ങളുടെ സാന്ദ്രവിപിനം, പുരാവൃത്തങ്ങളുടെ മഹാഗോപുരം..- സച്ചിദാനന്ദന്\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50010969309488,"sku":null,"price":340.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250224-WA0067.jpg?v=1753847566"},{"product_id":"karnnan","title":"Karnnan","description":"\u003cp\u003e\u003cspan\u003eമഹാഭാരതത്തിന്റെ കേന്ദ്രകഥാപാത്രങ്ങളുടെ വ്യക്തിത്വ ബഹിര്സ്ഫുരണത്തിലൂടെ ജീവിതമെന്ന വിഹ്വലസമസ്യയുടെ അര്ത്ഥമന്വേഷിക്കുകയാണ് വിശ്രുത മറാത്തി നോവലിസ്റ്റ് ശിവാജി സാവന്ത്. കര്ണ്ണന്, കുന്തി, വൃഷാലി, ദുര്യോധനന്, ശോണന്, ശ്രീകൃഷ്ണന് എന്നിവരുടെ ആത്മകഥാകഥനത്തിലൂടെ, ഒന്പത് അദ്ധ്യായങ്ങളിലായി ഭാരതകഥ ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. അത്യന്തം നൂതനമായ കഥാഖ്യാനരീതിയാലും ഭാവതലങ്ങളെ തൊട്ടുണര്ത്തുന്ന വൈകാരികസംഭവങ്ങളാലും സമ്പുഷ്ടമായ ഈ നോവലില് ഭാവനാസമ്പന്നനായ ഒരു ശില്പിയുടെ കരവിരുത് പ്രകടമാണ്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50013684924720,"sku":null,"price":553.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250805-WA0019.jpg?v=1754383212"},{"product_id":"kalyaniyennum-dakshayaniyennum-perulla-randu-sthreekalude-katha","title":"Kalyaniyennum Dakshayaniyennum Perulla Randu Sthreekalude Katha","description":"\u003cp\u003e\u003cspan\u003eആർ. രാജശ്രീ ഏതാണ്ട് അൻപതോളം വർഷം മുൻപ് കണ്ണൂർ ജില്ലയിലെ ഒരു കുഗ്രാമത്തിൽ ജീവിച്ച കല്യാണിയുടെയും ദാക്ഷായണിയുടെയും അവരുമായി ബന്ധപ്പെട്ടു പ്രത്യക്ഷപ്പെടുന്ന അനേകം സ്ത്രീകളുടെയും പുരുഷന്മാരുടെയും സങ്കീർണമായ ജീവിതസന്ധികൾ പ്രതിപാദിക്കുന്ന ഒരാഖ്യായികയെ, ഏറ്റവും സമകാലികമായ ഒരു ജീവിതാഖ്യാനമാക്കി നിബന്ധിക്കുന്നതിൽ നോവലിന്റെ ഘടനയും ആഖ്യാതാവിന്റെ ഇടപെടലുകളും വലിയ പങ്കുവഹിക്കുന്നുണ്ട്. പലതായി പടർന്നു വളരുന്ന കഥകളുടെ ചരരാശിയിൽ, ആഖ്യാതാവ് കേവലമൊരു കാണിയായും പങ്കാളിയായും വിധികർത്താവായും ‘സൂത്രധാര’യായും പലമട്ടിൽ വെളിപ്പെടുന്നു. ആഖ്യാനത്തിന്റെ വ്യത്യസ്ത സന്ദർഭങ്ങളെ വ്യത്യസ്തമായ ഭാഷയും ഭാവുകത്വവും കൊണ്ട് സമ്പന്നമാക്കുന്നു. നോവലിൽ ആവിഷ്കരിക്കപ്പെടുന്ന ചരിത്രം ഗതകാലസംഭവങ്ങളുടെ ചിതീകരണമല്ല, ഫിക്ഷനായി പുനരവതരിപ്പിക്കാനായി കണ്ടെത്തെപ്പെടുന്ന അനുഭവങ്ങളുടെയും ഓർമകളുടെയും പുനരെഴുത്താണ് എന്ന പുതിയ സങ്കല്പനത്തെ രാജശ്രീയുടെ നോവൽ അടിവരയിടുന്നു. -എൻ. ശശിധരൻ ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോൾത്തന്നെ ഏറെ ചർച്ചചെയ്യപ്പെടുകയും സമീപകാലത്ത് ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട മറ്റൊരു നോവലിനുമുണ്ടാകാത്ത സ്വീകാര്യത ലഭിക്കുകയും ചെയ്തു അസാധാരണ നോവൽ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50013693673776,"sku":null,"price":421.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250112-WA0008.jpg?v=1753952702"},{"product_id":"keezhalan","title":"Keezhalan","description":"\u003cp\u003e\u003cspan\u003eപെരുമാൾ മുരുകന്റെ ശ്രദ്ധേയമായ ഒരു നോവലാണ് കൂലമാതാരി. മലയാളത്തിൽ ഈ കൃതി കീഴാളൻ എന്ന പേരിലാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അർദ്ധനാരീശ്വരനീലൂടെ ഒരു സമുദായത്തിന്റെ ജീവിതം വരഞ്ഞിട്ട പെരുമാൾ മുരുകൻ 'കീഴാളൻ'എന്ന നോവലിൽ ഗൗണ്ടർമാരുടെ കൃഷിയിടങ്ങളിൽ മാടുകളെപ്പോലെ പണിയെടുക്കുകയും ആടുമാടുകളെ തീറ്റിപ്പോറ്റുകയും ചെയ്യുന്ന ചക്കിലിയന്മാരുടെ ദരിദ്രമായ ജീവിതം ആവിഷ്കരിക്കുകയാണ്. ഗൗണ്ടർമാരുടെ ആട്ടും തുപ്പും തൊഴിയുമേറ്റ് അതെല്ലാം തങ്ങൾക്കു വിധിച്ചിട്ടുള്ളതാണെന്നു വിശ്വസിച്ച് കഴിയുന്ന കീഴാള ജീവിതത്തിന്റെ ദൈന്യം മുഴുവൻ ഈ നോവലിൽ നിറഞ്ഞുനിൽക്കുന്നു. കൂലയ്യനും കൂട്ടുകാരും ഈ വേദനകളുടെ രൂപങ്ങളാണ്. ക്ലാസ്സ് മുറികളിൽ സാമൂഹിക പാഠപുസ്തകങ്ങളിൽ നമ്മൾ പഠിക്കുന്ന തൊട്ടുകൂടായ്മയും ജാതി വിലക്കുകളും തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ യാഥാർത്ഥ്യങ്ങളായി മാറുകയാണ്. ഗൗണ്ടറുടെ കീഴിൽ പണിയുന്ന കൂലയ്യന്റെയും കൂട്ടുകാരുടേയും കാഴ്ച്ചപ്പാടിലൂടെയാണ് കഥ വികസിക്കുന്നത്. അവർ കുട്ടികളാണ്, എങ്കിലും അവർക്ക് അവരുടെ മുൻഗാമികളുടെ പാത പിന്തുടരേണ്ടിയിരിക്കുന്നു. പാടങ്ങളിലൂടെ ഓടി, മരങ്ങളിൽ കയറി, മീനുകൾ പിടിച്ച് തിമിർക്കുന്ന ഒരു കുട്ടിക്കാലം നോവലിൽ വരച്ചിടുമ്പോൾ ആ വരികൾക്കിടയിൽ കീഴാളൻ എന്ന ചങ്ങലപ്പൂട്ടിൽ പരിമിതപ്പെടുന്നതിന്റെ, അടിച്ചമർത്തപ്പെടുന്നതിന്റെ അരക്ഷിതാവസ്ഥയും വായിച്ചെടുക്കാനാവും\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50018170962224,"sku":null,"price":298.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250112-WA0010.jpg?v=1754111918"},{"product_id":"meesa","title":"Meesa","description":"\u003cp\u003e\u003cspan\u003eപുലയക്രിസ്ത്യാനിയായ പവിയാന്റെ മകൻ വാവച്ചൻ മീശ വളർത്താൻ ഒരുമ്പെട്ടത് നാട്ടിലെങ്ങും വിവാദമായി. മീശയുടെ ചുറ്റും മധ്യതിരുവതാംകൂറിന്റെ ചരിത്രം വട്ടമിട്ടു പറന്നു. നാട്ടിലെ പെണ്ണുങ്ങളും മൃഗങ്ങളും ജലജീവികളും പ്രകൃതിയും മീശയിൽ കുരുങ്ങി. പോലീസും അധികാരികളും ജന്മിമാരും മീശയെ ഭയന്നു. ഐതിഹ്യങ്ങളിലും വായ്പ്പാട്ടുകളിലും മീശ പടർന്നു. തന്റെ ഉടമയെക്കാളും വളർന്ന മീശ ദേശത്തിനുമുകളിൽ കറുത്ത മേലാപ്പ് തീർത്തു. മീശയെയും മീശയോടൊപ്പം വളർന്ന ഒരു കാലത്തെയും അഗാധമായി അടയാളപ്പെടുത്തുകയാണ് ആധുനിക ക്ലാസിക് നോവലെന്ന് വിശേഷിപ്പിക്കാവുന്ന ഈ നോവലിൽ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50018190295344,"sku":null,"price":339.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250813-WA0009.jpg?v=1755064609"},{"product_id":"mayyazhippuzhayude-theerangalil","title":"Mayyazhippuzhayude Theerangalil","description":"\u003cp\u003e\u003cspan\u003eമയ്യഴിപ്പുഴയുടെ തീരങ്ങളിൽ സ്ഥലത്തെക്കുറിച്ചുള്ള വലിയ ധ്യാനമായിരുന്നു. മയ്യഴിയുടെ ചരിത്രം, സ്ഥലം അതിന്റെ സ്വത്വം തിരയുന്നതിന്റെ സമരചരിത്രമാണ്. ഫ്രാൻസിനും ഇന്ത്യയ്ക്കുമിടയിലെ ത്രിശങ്കുവിന്റെ അവസ്ഥയിൽ മയ്യഴി സ്ഥലത്തിന്റെ പുതിയൊരു മാനത്തേക്കുകൂടി പ്രവേശിക്കുന്നു. സ്ഥലത്തെ അങ്ങനെ മാറ്റിയെഴുതുന്നതിന്റെ കഥയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50018193113392,"sku":null,"price":306.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250813-WA0012.jpg?v=1755064802"},{"product_id":"manushyanu-oru-amukham","title":"Manushyanu Oru Amukham","description":"\u003cp\u003e\u003cspan\u003eഅർത്ഥരഹിതമായ കാമനകൾക്കുവേണ്ടി ജീവിതമെന്ന വ്യർത്ഥകാലത്തിലൂടെ സഞ്ചരിക്കുന്ന മനുഷ്യജന്മങ്ങൾക്ക് ഒരു ആമുഖം. ഭീരുവും പരതന്ത്രനും ഷണ്ഡനുമായി കാലം ചെലവിട്ട് തീർത്തും സാധാരണമായി ഒടുങ്ങുന്ന ആധുനിക മലയാളിജീവിതത്തെ ധർമ്മാർത്ഥകാമമോക്ഷങ്ങളാകുന്ന പുരുഷാർത്ഥദർശനത്തിലൂടെ പുനരാഖ്യാനം ചെയ്യുകയാണിവിടെ. ഭാരതീയ ആഖ്യാന പാരമ്പര്യത്തിന്റെ ക്ലാസിക് സ്വരൂപത്തെ സുഭാഷ് ചന്ദ്രൻ തന്റെ ഈ നോവലിലൂടെ പുനഃപ്രതിഷ്ഠിക്കുകകൂടിയാണ്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50018240561456,"sku":null,"price":424.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250807-WA0042.jpg?v=1754546742"},{"product_id":"muthal","title":"Muthal","description":"\u003cp\u003e\u003cspan\u003eഎന്താണ് മുതൽ? അതിന് അനേക രൂപങ്ങളുണ്ട്. ഒരാൾക്ക് മുതലായിരിക്കുന്നത് മറ്റൊരാൾക്ക് അങ്ങനെയല്ല. ഒരു കാലഘട്ടത്തിൽ മുതലായിരിക്കുന്നത് മറ്റൊരിക്കൽ മുതലായി നിലനിൽക്കണമെന്നില്ല. ഒരു ദേശത്ത് മുതലായി കണക്കാക്കപ്പെടുന്നത് മറ്റൊരിടത്ത് ഒന്നുമേയായിരിക്കില്ല. പാറക്കഷണങ്ങളിലും കക്കത്തൊണ്ടിലും തുടങ്ങി ക്രിപ്റ്റോ ഭാഷയിലുള്ള ഡാറ്റാബേസിലെത്തി നിൽക്കുന്ന പലരൂപിയായ മുതലിന്റെ വിപുലവും വിചിത്രവുമായ ചരിത്രവർത്തമാനങ്ങൾ കഥയെഴുത്തിന്റെ സർവ്വതന്ത്ര സ്വാതന്ത്ര്യത്തോടെ നെയ്തെടുത്തിരിക്കുന്ന വിസ്മയകരമായ നോവൽ. കരിക്കോട്ടക്കരി, പുറ്റ് എന്നീ നോവലുകൾക്കു ശേഷം വിനോയ് തോമസിന്റെ മറ്റൊരു മുതൽ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50018254389552,"sku":null,"price":383.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250815-WA0026.jpg?v=1755281452"},{"product_id":"oru-desathinte-katha","title":"Oru Desathinte Katha","description":"\u003cp\u003e\u003cspan\u003eഅതിരാണിപ്പാടം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ എസ് കെ പൊറ്റെക്കാട്ട് രചിച്ച ഇതിഹാസതുല്യമായ രചനയാണ് ഒരു ദേശത്തിന്റെ കഥ. നീണ്ട വർഷത്തെ ഇടവേളയ്ക്കുശേഷം ജനിച്ചു വളർന്ന അതിരാണിപ്പാടമെന്ന സ്ഥലത്തേക്ക് ഒരുപാട് ഓർമ്മകളുമായി എത്തുന്ന പാർലമെന്റെംഗമായ ശ്രീധരനിലൂടെയാണ് ഒരു ദേശത്തിന്റെ കഥ ജനിക്കുന്നത്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50018283749680,"sku":null,"price":553.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250115-WA0007.jpg?v=1754113979"},{"product_id":"pattam-parathunnavan","title":"Pattam Parathunnavan","description":"\u003cp\u003e\u003cspan\u003eഅഫ്ഘാനിസ്ഥാന്റെ സമകാലികാവസ്ഥയും രാഷ്ട്രീയ-മതസംഘടനയുടെ അവസ്ഥയും വിശദമാക്കുന്ന വിഖ്യാത നോവൽ. ആഖ്യാനത്തിലും അവതരണത്തിലുമുള്ള നവീനത ഈ നോവലിനെ വളരെപ്പെട്ടന്നുതന്നെ വായനക്കാരുടെ ശ്രദ്ധയിലെത്തിച്ചു. ആഗോളീകരണ കാലഘട്ടത്തിലെ വിസ്ഫോടനാവസ്ഥകൾ നോവലിനെ നീരൂപകരുടെയും പഠിതാക്കളുടെയും പാഠവായനകൾക്ക് സാഹചര്യമൊരുക്കി\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50020142448944,"sku":null,"price":424.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250809-WA0001.jpg?v=1754711954"},{"product_id":"parinamam","title":"Parinamam","description":"\u003cp\u003e\u003cspan\u003e'നായയും മനുഷ്യനുമായുള്ള പ്രധാന വ്യത്യാസം നായയ്ക്ക് കള്ളത്തരമില്ല എന്നുള്ളതാണ് ' എന്ന് നാരായണപിള്ള പറയുന്നു. നായയാണ് പരിണാമത്തിലെ കേന്ദ്രകഥാപാത്രം. ഇത്രയധികം സംവാദ-വിവാദങ്ങള്ക്ക് ആസ്പദമായ മറ്റൊരു നോവല് മലയാളത്തിലുണ്ടായിട്ടില്ല. വായനയുടെ ലോകത്ത് വിപ്ലവം സൃഷ്ടിച്ച ഈ നോവല് സമകാലീന സമൂഹത്തിന്റെ വിഷലിപ്തമായ മുഖംമൂടികളെ തട്ടിയെറിയുന്നു. രചനയുടെ ചാരുത എന്താണെന്ന് അനുഭവിക്കാന് കഴിയുന്ന അപൂര്വ്വം കൃതികളിലൊന്നാണിത്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50020148445488,"sku":null,"price":442.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250116-WA0033.jpg?v=1754158867"},{"product_id":"zin","title":"Zin","description":"\u003cp\u003eഹരിത സാവിത്രിയുടെ പ്രഥമ നോവലായ 'സിന്' ഏറെ ചര്ച്ചചെയ്യപ്പെട്ടത് അതിന്റെ പ്രമേയാവതരണത്തിലെ വ്യത്യസ്തതകൊണ്ടാണ്. ഇന്ത്യക്കാരിയായ സീത എന്ന ഗവേഷണ വിദ്യാര്ഥിനി തന്റെ കാമുകനും വൈ.പി.ജി അനുകൂലിയുമായ ദേവ്റാനെ തേടിയുള്ള യാത്രയില് നിന്നു തുടങ്ങുന്നു സിന്......\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50020182655280,"sku":null,"price":391.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250117-WA0005.jpg?v=1754159037"},{"product_id":"randamoozham","title":"Randamoozham","description":"\u003cp\u003eഎം.ടി. വാസുദേവൻ നായർ രചിച്ച മലയാളത്തിലെ പ്രശസ്തമായ നോവലാണ് രണ്ടാമൂഴം. മഹാഭാരത കഥ ആസ്പദമാക്കി രചിച്ച ഈ നോവലിൽ ഭീമനാണ് കേന്ദ്രകഥാപാത്രം. അഞ്ചു മക്കളിൽ രണ്ടാമനായ ഭീമന് എല്ലായ്പ്പോഴും അർജ്ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമേ ലഭിക്കുന്നുള്ളൂ. പാഞ്ചാലിയുടെ കാര്യത്തിലും ഇത് തുടരുന്നു\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50020199924016,"sku":null,"price":553.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250806-WA0026.jpg?v=1754471534"},{"product_id":"valli","title":"Valli","description":"\u003cp\u003e\u003cspan\u003eആര്ത്തിപൂണ്ട ഇരുകാലികള് മഴുവുമേന്തി ഒളിച്ചും പാത്തും എത്തിയിരുന്നെങ്കിലും കാനനം വിശുദ്ധമായിരുന്നു. പ്രശാന്തമായിരുന്നു. കാട് നിറയെ മഞ്ഞു പെയ്തിരുന്നു. മാധവ് ഗാഡ്ഗില് പല ഇക്കോളജിക്കലി സെന്സിറ്റീവ് സോണുകളാക്കി തിരിക്കുന്നതിനും മുമ്പേ എല്ലാ സോണുകളിലേക്കും മനുഷ്യരുടെ അനിയന്ത്രിതമായ തള്ളിക്കയറ്റം സംഭവിച്ചുകഴിഞ്ഞിരുന്ന ബയല്നാട് എന്ന വയനാട്ടില്നിന്ന് ഒരു വനഗാഥ. എപ്പോഴും പരാജയപ്പെടുത്തപ്പെടുന്ന ആദിവാസികളുടെ, പാവപ്പെട്ട കുടിയേറ്റകര്ഷകരുടെ ജീവഗാഥ. കുത്തനെയുള്ള ഇറക്കവും വളവും തിരിവും മലയും പുഴയും കാടും മഞ്ഞുമുള്ള വയനാടിന്റെ മുക്കിലും മൂലയിലുംകൂടി മിത്തുകള്ക്കൊപ്പം ഒരു നവസഞ്ചാരം. ജെ.സി.ബി അവാർഡ് പട്ടികയിൽ ഉൾപ്പെടുത്തിയ, ചെറുകാട് അവാർഡ് നേടിയ നോവൽ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50020222075184,"sku":null,"price":383.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250808-WA0042.jpg?v=1754995479"},{"product_id":"spandhamapinikale-nandi","title":"Spandhamapinikale Nandi","description":"\u003cp\u003e\u003cspan\u003e1989 ലെ കേന്ദ്രസാഹിത്യ അക്കാഡമി അവാർഡിന് അർഹമായ കൃതി. വികാരങ്ങളെന്നല്ല വിചാരങ്ങളും പുരോഗതിയും സ്നേഹവും വിദ്വേഷവും വളർച്ചയും തളർച്ചയും എല്ലാം തരംഗസ്പന്ദങ്ങളായി പ്രപഞ്ചമായി പരിണാമമായി ജീവിതമായി സ്വപ്നമായി യാഥാർഥ്യമായിരിക്കുന്നു, ഈ കൃതിയിൽ. നിതാന്തമായി ജാഗ്രത്തായിരിക്കുന്ന കുരുക്ഷേത്രങ്ങളിലെ നിയോഗങ്ങളുടെ മൊത്തം കഥയാണ് സി. രാധാകൃഷ്ണൻ തന്റെ അനുഗ്രഹീത ശൈലിയിൽ പറയുന്നത്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50020248322352,"sku":null,"price":578.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250117-WA0008_186bd2d5-1f2e-4444-8185-7946c5cc3a44.jpg?v=1754160947"},{"product_id":"ekanthathayude-nooru-varshangal","title":"Ekanthathayude Nooru Varshangal","description":"\u003cp\u003e\u003cspan\u003eഗബ്രിയേല് ഗാര്സിയ മാര്ക്വിസിന്റെ മാസ്റ്റര്പീസ് നോവല്. മാക്കോണ്ടയിലെ ബുവേന്ഡിയ കുടുംത്തിന്റെ വംശഗാഥയിലൂ ടെ മനുഷ്യാവസ്ഥകളുടെ സമസ്തവശങ്ങളെയും മാര്ക്വിസ് കാട്ടിത്തരുന്നു. പ്രണയവും കാമവും അഗമ്യഗമനവും കുടുംബ ബന്ധങ്ങളുടെ തീവ്രതയും പ്രതികാരവുമെല്ലാം മാജിക്കല് റിയലിസമെന്ന മന്ത്രച്ചരടില് കോര്ത്ത് ഒരു ഹാരമായി വായനക്കാരന്റെ ഉള്ളിലേക്ക് നീട്ടുകയാണ് ഗ്രന്ഥകാരന്. ലോകസാഹിത്യത്തിലെ ഇതിഹാസമായി മാറിയ കൃതിയുടെ പരിഭാഷ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50025814556976,"sku":null,"price":383.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/WhatsAppImage2025-01-08at11.49.05_1815a578.jpg?v=1754286111"},{"product_id":"cholerakalathe-pranayam","title":"Cholerakalathe Pranayam","description":"\u003cdiv class=\"row\"\u003e\n\u003cdiv class=\"col-md-12\"\u003e\u003cspan\u003eറെൻതീനോ അരീസയും ഫെർമീനാ ദാസയും ഉത്സാഹഭരിതരും ശുഭാപ്തിവിശ്വാസവുമുള്ള ചെറുപ്പക്കാരാണ്. സമാനചിന്താഗതികൾ പേറുന്ന അവർ പ്രണയത്തിലാകുന്നു. വിധി അവർക്ക് വിരഹമായിരുന്നു ഒരുക്കിയത്. കാതങ്ങൾ അകലെ നിന്നുകൊണ്ട് പ്രണയലേഖനങ്ങളിലൂടെയും ടെലിഗ്രാമുകളിലൂടെയും തങ്ങളുടെ പ്രണയത്തെ കെടാതെ സൂക്ഷിക്കാൻ അവർ ശ്രമിച്ചു. ഒടുവിൽ തങ്ങളുടെ പ്രണയം കേവലമൊരു സ്വപ്നമായിരുന്നുവെന്ന് തിരിച്ചറിഞ്ഞ ഫെർമീനാ പിൻമാറി. കോളറയെ ഉന്മൂലനം ചെയ്യാൻ അക്ഷീണം പ്രയത്നിക്കുന്ന ഡോ. ഉർബീനോയെ ഫെർമീനാ വിവാഹം കഴിക്കുന്നു. തന്റെ പ്രണയത്തിനായി കാത്തിരിക്കാനായിരുന്നു ഫ്ലോറെൻതീനോ തീരുമാനിച്ചത്. ജീവിതത്തിലെ ചില നിർണ്ണായകമായ തിരിമറിയലുകൾ അവരെ വീണ്ടും കൂട്ടിമുട്ടിക്കുന്നു. കോളറയെന്ന മഹാമാരി വിതച്ച കെടുതികൾ ഒരുക്കുന്ന പശ്ചാത്തലത്തിൽ ഇരുവരുടെയും ജീവിതത്തിലെ ശരി തെറ്റുകൾ തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിക്കുകയായി. ആഖ്യാനത്തിന്റെ ചാരുതയാൽ വായനക്കാരെ മായികലോകത്തേക്കുയർത്തിയ വിശ്വസാഹിത്യകാരന്റെ രചന. വിവർത്തനം: വി.കെ. ഉണ്ണികൃഷ്ണൻ\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50025830482224,"sku":null,"price":468.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/WhatsAppImage2025-01-08at11.49.06_c56033bf.jpg?v=1754286719"},{"product_id":"francis-ittikkora","title":"Francis Ittikkora","description":"\u003cp\u003e\u003cspan\u003eഒറ്റയിരുപ്പിന് വായിച്ചുതീർക്കാൻ പ്രേരിപ്പിക്കുന്ന രചനാമാന്ത്രികതയുടെ കരുത്തിൽ അനുവാചകനു മുന്നിൽ പുതിയൊരു അനുഭവതലം സമ്മാനിച്ച നോവലാണ് ടി ഡി രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോര. ഓട്ടേറെ അടരുകളിൽ പടർന്നു കിടക്കുന്ന, ചരിത്രവും ശാസ്ത്രവും ഗണിതവും പെണ്ണും കാമവും വിപ്ലവവും ഉപയോഗിച്ച് ഇഴയടുപ്പം തീർത്തിരിക്കുന്ന ആഖ്യാനമാണ് ഫ്രാൻസിസ് ഇട്ടിക്കോരയെ വ്യത്യസ്തമാക്കി നിർത്തുന്നത്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50025838018864,"sku":null,"price":383.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/WhatsAppImage2025-01-11at10.45.35_f76b5979.jpg?v=1754286930"},{"product_id":"kalam","title":"Kalam","description":"\u003cdiv class=\"yith-wcwl-add-to-wishlist add-to-wishlist-16007\"\u003e\u003c\/div\u003e\n\u003cdiv class=\"product_meta\"\u003e\n\u003cdiv class=\"exerpt-book\"\u003e\n\u003cspan class=\"spec-title\"\u003e\u003c\/span\u003e\n\u003cp\u003eകാലത്തിന്റെ മറുകര തേടുന്ന മനുഷ്യന്റെ ജീവിതേതിഹാസമാണ് ഈ നോവല്. കടന്നു പോകുന്ന ഓരോ പാതയിലും തന്റെ ഒരടയാളമെങ്കിലും അവശേഷിപ്പിക്കാന് ആഗ്രഹിക്കുന്ന മനുഷ്യര് ഒടുവില് മുന്നില് കാണുന്നത് രക്തം വാര്ന്നുതീര്ന്ന മണ്ണിന്റെ മൃതശരീരമാണ്. ആയാള്ക്ക് കൂട്ടായി സ്വന്തമ നിഴല് മാത്രം ശേഷിക്കുന്നു. പച്ചയും ഈര്പ്പവും അലഞ്ഞകലുന്ന നാടിന്റെ കഥയെ മനുഷ്യകഥയില് മനോഹരമായി ലയിപ്പിച്ചിരിക്കുന്ന ഈ നോവലിലെ നായകന്, എങ്കിലും, ഉദയത്തിന്റെ ഗോപുരങ്ങളിലേക്കു നോക്കുന്നു. ആരും കാണാതെ വിടരുന്ന താമരപ്പൂക്കളുടെ ഒരു പൊയ്ക എവിടെയോ ഉണ്ടെന്ന് ആശ്വസിക്കുന്നു. മലവെള്ളം സ്വപ്നം കണ്ടുണങ്ങിയ പുഴുപോലെ, ജീവിതത്തിന്റെ സമൃദ്ധികള് കിനാവുകണ്ടുകൊണ്ടിരിക്കെ കാലഗതിയുടെ കടുന്തുടികള് കേട്ടു നടുങ്ങിയ മനുഷ്യജന്മങ്ങളുടെ കഥ! കാലത്തിന്റെ ആസുരമായ കൈള്ക്കു പിടികൊടുക്കാത്ത കലാശക്തിയുടെ കൈയൊപ്പായ എംടിയുടെ ‘കാലം.’\u003c\/p\u003e\n\u003c\/div\u003e\n\u003c\/div\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50025866985776,"sku":null,"price":442.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250812-WA0034.jpg?v=1754995181"},{"product_id":"poyloth-derby","title":"Poyloth Derby","description":"\u003cp\u003e\u003cspan\u003eവടക്കൻ മലബാറിലെ ഒരു മലയോര പ്രദേശത്ത്, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കർഷകത്തൊഴിലാളികൾക്കും ഹിന്ദുത്വശക്തികളുടെ പിന്തുണയുള്ള ജന്മികുടുംബത്തിനും ഇടയിൽ രൂപപ്പെട്ട സംഘർഷം ഫുട്ബോൾ കളിയുടെ പശ്ചാത്തലത്തിൽ പറഞ്ഞുപോകുന്ന നോവലാണ് പൊയ്ലോത്ത് ഡെർബി. ജന്മി-കുടിയാൻ ബന്ധങ്ങളിൽ നിലനിന്നിരുന്ന ചൂഷണങ്ങളുടെ സൂക്ഷ്മാനുഭവങ്ങൾ നിങ്ങൾക്കീ നോവലിൽ കാണാം. തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഇടയിൽ കാലാകാലങ്ങളായി ഉരുത്തിരിഞ്ഞ വൈരുദ്ധ്യങ്ങളെയും വിമോചനപ്പോരാട്ടങ്ങളെയും ചരിത്രഗതിയിൽ അതിനു സംഭവിച്ച പരിണാമങ്ങളെയും നോവൽ വെളിവാക്കുന്നു\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50029611254064,"sku":null,"price":128.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250221-WA0031.jpg?v=1754406445"},{"product_id":"naalukettu","title":"Naalukettu","description":"\u003cp\u003e\u003cspan\u003eകേരളത്തിലെ നായർ സമുദായത്തിന്റെ വൈവാഹിക സാമൂഹിക ക്രമത്തിന്റെ യഥാർത്ഥ ചിത്രീകരണമാണ് നാലുകെട്ട് . ഒരു കാലത്ത് സമ്പന്നനും ശക്തനുമായ ഒരു കുടുംബത്തിന്റെ അജണ്ടയാണ് നായകൻ അപ്പുണ്ണി. സ്വന്തം ഇഷ്ടപ്രകാരം ഒരു പുരുഷനെ വിവാഹം കഴിച്ചതും അവളുടെ കർണാവർ നിർദ്ദേശിച്ച പുരുഷനെ വിവാഹം കഴിക്കാത്തതുമായ ഒരു സ്ത്രീയുടെ മകനാണ് അപ്പുനി. അതിനാൽ അവൾക്ക് മകനോടൊപ്പം കുടുംബം വിടേണ്ടിവരും, അപ്പുനി അച്ഛനില്ലാതെ വളരുന്നു, ഒപ്പം അദ്ദേഹം താമസിക്കുന്ന മാട്രിലൈനൽ വീടിന്റെ അന്തസ്സിൽ നിന്നും സംരക്ഷണത്തിൽ നിന്നും അകന്നുപോകുന്നു. അന്തർമുഖനും കോപാകുലനുമായ ഒരു യുവാവായ അപ്പുണ്ണിയുടെ ആഘാതവും മനശാസ്ത്രപരമായ ഗ്രാഫും ഈ നോവൽ പകർത്തുന്നു, ഒരു മാട്രിലീനിയൽ കുടുംബത്തിൽ അദ്ദേഹത്തിന് സംഭവിച്ച അപമാനത്തിന് പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്നു, \u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50031101149488,"sku":null,"price":272.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250806-WA0034.jpg?v=1754479384"},{"product_id":"maranavamsham","title":"Maranavamsham","description":"\u003cp\u003e\u003cspan\u003eവടക്കന് മലബാറിലെ ഏര്ക്കാന എന്ന ദേശത്ത് തലമുറകളായി കുടിപ്പകയും പ്രതികാരവും മാതൃഭാഷയായിത്തീര്ന്ന ഒരുകൂട്ടം മനുഷ്യരുടെയും മറ്റനേകം നിസ്സഹായരുടെയും കഥ. രക്ഷപ്പെടാനോടുന്ന ഓരോ വഴിത്തിരിവിലും കൊടുംവിദ്വേഷത്തിന്റെ ചോരപുരണ്ട കത്തിയോ വെടിയുണ്ടയോ കാത്തിരിക്കുന്ന, മനുഷ്യനെന്നാല് കൊല്ലുന്നവനോ കൊല്ലപ്പെടുന്നവനോ മാത്രമായിത്തീരുന്ന മഹാദുരന്തം ഈ കൊച്ചു ഭൂമികയില് മാത്രം ഒതുങ്ങിത്തീരുന്നില്ലെന്ന താക്കീതിന്റെ പൊള്ളല് ഓരോ വരിയിലൂടെയും അനുഭവിപ്പിക്കുന്നു. സദാചാരനാട്യങ്ങളെയും മനുഷ്യബന്ധങ്ങളിലെ കാപട്യത്തെയും ജീവിതംകൊണ്ട് ചോദ്യംചെയ്യുന്ന കഥാപാത്രങ്ങളിലൂടെ എഴുത്തിന്റെ നടപ്പുരീതികളെ അട്ടിമറിക്കുന്ന രചന.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50031104524592,"sku":null,"price":357.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250807-WA0051.jpg?v=1754550277"},{"product_id":"athreyakam","title":"Athreyakam","description":"\u003cp\u003e\u003cspan\u003eഇതിഹാസങ്ങളിലൊരിടത്തും സ്ഥാനപ്പെട്ടിട്ടില്ലാത്ത, ക്ഷാത്രനാഗരികതയ്ക്ക് അപരിചിതമായ ആത്രേയകം എന്ന അജ്ഞാതദേശം. രാജദ്രോഹികളും അജ്ഞാതശവങ്ങളും അശരണരും രോഗികളുമെല്ലാം കൊണ്ടുതള്ളപ്പെടുന്ന, ഔഷധഗന്ധം ആധാരശ്രുതിയായ ആത്രേയകത്തിലേക്ക് അഭയംതേടി എത്തിച്ചേരുന്ന നിരമിത്രൻ എന്ന അനാഥയുവത്വം. പൗരുഷത്തിന്റെ ഘോഷാക്ഷരങ്ങളുച്ചരിക്കുമ്പോൾ എപ്പോഴും പിഴച്ചുപോകുന്ന, ജന്മഫലത്താൽ രാജമുദ്രകൾ മാഞ്ഞുതുടങ്ങിയ ആ അത്യപൂർവ്വ കഥാപാത്രത്തെ മുൻനിർത്തി, ധർമ്മാധർമ്മങ്ങളും പാപപുണ്യങ്ങളുമെല്ലാം പലയളവിൽ പകുത്തെടുക്കപ്പെടുന്ന ജീവിതമെന്ന പ്രഹേളികയെ പുത്തനായി വ്യാഖ്യാനിക്കുന്ന രചന\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50031106687280,"sku":null,"price":383.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20241030-WA0085.jpg?v=1754458882"},{"product_id":"ini-njan-urangatte","title":"Ini Njan Urangatte","description":"\u003cp\u003e\u003cspan\u003eവ്യാസഭാരതത്തിലെ കഥയെയും സന്ദർഭങ്ങളെയും പാത്രങ്ങളെയും ഇതിഹാസത്തിന്റെ അതേ അന്തരീക്ഷത്തിൽ നിലനിർത്തിക്കൊണ്ട് ഉപജീവിക്കുന്ന നോവലാണിത്. കർണ്ണന്റെ സമ്പൂർണ്ണകഥയാണ് ഈ കൃതിയുടെ പ്രധാനഭാഗം. ദ്രൗപദിയെപ്പറ്റി സ്വകീയമായ ഒരു സമാന്തരകഥാസങ്കല്പം നടത്തി, ആ സങ്കല്പത്തിന്റെ നൂലിഴകളിൽ കർണ്ണകഥാദളങ്ങൾ കൊരുത്തെടുത്തിരിക്കുന്നു. 1974-ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1978-ൽ വയലാർ രാമവർമ്മ സാഹിത്യ അവാർഡും ലഭിച്ച ഇനി ഞാൻ ഉറങ്ങട്ടെ കാലത്തെ അതിജീവിക്കുന്ന പ്രമേയവും ആഖ്യാനമികവുംകൊണ്ട് മലയാളത്തിൽ ജ്വലിച്ചുനില്ക്കുന്ന നോവലാണ്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50031294710064,"sku":null,"price":238.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250806-WA0028.jpg?v=1754472177"},{"product_id":"isthanbul-oru-nagarathinte-ormmakal","title":"Isthanbul Oru Nagarathinte Ormmakal","description":"\u003cp\u003e\u003cspan\u003eഓർമ്മകളുടെ വിഷാദഭരിതവും ഏകാന്തസാന്ദ്രവുമായ ഒരു ആഘോഷമാണ് തുർക്കിയുടെ എക്കാലത്തെയും മഹാനായ നോവലിസ്റ്റ് ഓർഹൻ പാമുക്കിന്റെ ഇസ്താംബുൾ. ചരിത്രം തൊട്ടെടുക്കാവുന്ന തെരുവുകളിലൂടെയും കാവ്യാത്മകത നിറഞ്ഞുതുളുമ്പുന്ന ഓർമകളിലൂടെയും ഉള്ള ഒരു മടക്കയാത്രയാണിത്. ബാല്യകൗമാരങ്ങളുടെ നിഷ്കളങ്കസ്മൃതികളെ ജീവിത യാഥാർത്ഥ്യങ്ങളുമായി വിഷാദമൂകമാംവണ്ണം ചാലിച്ചുചേർക്കുന്ന ഇത്തരം കൃതികൾ ലോകസാഹിത്യത്തിൽ വിരളമാണ്. വായനക്കാർക്ക് അപൂർവ്വസുന്ദരമായ വായനാനുഭവം പകരുന്ന കൃതിയുടെ മികച്ച പരിഭാഷ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50031511765296,"sku":null,"price":254.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250806-WA0035.jpg?v=1754479649"},{"product_id":"al-arabian-novel-factory","title":"Al Arabian Novel Factory","description":"\u003cp\u003e\u003cspan\u003eഅറേബ്യൻരാജ്യങ്ങളെ ഇളക്കിമറിച്ച മുല്ലപ്പൂവിപ്ലവത്തിന്റെ പശ്ചാത്തലത്തിലുള്ള രണ്ടു നോവലുകൾ എന്ന പുതുമയോടെ ബെന്യാമിൻ എത്തുകയാണ്. ആ ഇരട്ട നോവലുകളിൽ ഒന്നാണ് അൽ -അറേബ്യൻ നോവൽ ഫാക്ടറി. ഒരു വിദേശ നോവലിസ്റ്റിന് നോവലെഴുത്തിനുള്ള വിവരശേഖരണത്തിനായി ഒരു ഏജൻസി ചുമതലപ്പെടുത്തിയ പത്രപ്രവർത്തകനായ പ്രതാപിന്റെ ആഖ്യാനത്തിലൂടെ വികസിക്കുന്ന നോവലാണിത്. ഈ നോവലിൽ പരാമർശിക്കപ്പെടുന്ന നിരോധിക്കപ്പെട്ട നോവലാണ് അടുത്ത പുസ്തകം.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50047851856176,"sku":null,"price":424.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20241207-WA0009.jpg?v=1755003617"},{"product_id":"thapomayiyude-achan","title":"Thapomayiyude Achan","description":"\u003cp\u003e\u003cspan\u003eകിഴക്കൻ ബംഗാളിൽ നിന്നുള്ള ഒരഭയാർത്ഥി കുടുംബത്തിലെ അംഗമാണ് തപോമയിയുടെ അച്ഛൻ ഗോപാൽ ബറുവ. തപോമയിയെ കഥപറയുന്ന ആൾ \/ ആഖ്യാതാവ് പരിചയപ്പെടുന്നതോടുകൂടിയാണ് അവരുടെ ജീവിതകഥയിലേക്ക് ആഖ്യാതാവ് കടന്നുപോകുന്നത്. തങ്ങൾക്കുകൂടി വേരുറപ്പിക്കാനുള്ള ഒരു വാഗ്ദത്തഭൂമി സ്വപ്നംകാണുന്ന കുറേ മനുഷ്യരിലേക്കും വിചിത്രമായ അവരുടെ അനുഭവങ്ങളിലേക്കും അതുവഴി ഒരു നിഗൂഢലിപിയിലേക്കും വായനക്കാരെ കൊണ്ടുചെന്നെത്തിക്കുകയാണ് എഴുത്തുകാരൻ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50058316218672,"sku":null,"price":339.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250815-WA0024.jpg?v=1755281405"},{"product_id":"ithihasa-paryadanam","title":"Ithihasa Paryadanam","description":"\u003cp\u003eപല അടരുകളും പല വാഖ്യാനങ്ങളും ഉള്ള മഹാഭാരതത്തിന്റെ മറ്റൊരു വായന \u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50076337897776,"sku":null,"price":111.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250722-WA0017.jpg?v=1755743767"},{"product_id":"cheyon","title":"Cheyon","description":"\u003cp\u003e\u003cspan\u003eമലയാളത്തിലെ പുതിയ നോവലുകൾ ഇവിടെ പുതിയ തലമുറയിൽപ്പെട്ട എഴുത്തുകാരുടെ നവ്യങ്ങളായ രചനകളാണ്. പ്രമേയത്തിലെന്നപോലെ ആഖ്യാന രീതികളിലും വൈവിധ്യം പുലർത്തുകയും നൂതനമായ വഴികൾ തേടുകയും ചെയ്യുന്നുണ്ട്. പലരും സ്വാനുഭവങ്ങളിലൂടെ പുതിയ ജീവിത മേഖലകൾ കണ്ടെത്തുന്നു. സാധാരണ നരേറ്റീവിന്റെ പരിമിതികളെ മറികടന്ന് ജീവിതത്തിന്റെ സങ്കീർണഘടനയെ സസൂക്ഷ്മം അപഗ്രഥിക്കുന്നു. ആ വിധത്തിൽ വായനക്കാർക്ക് പൂർവ്വ പരിചിതമല്ലാത്ത ഗൗഢവും തീക്ഷ്ണവുമായ അനുഭവം പ്രധാനം ചെയ്യുന്നു. അഞ്ജു സജിത്ത് ഉൾപ്പെടുന്നത് ആ ശ്രേണിയിലാണ്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50078784323888,"sku":null,"price":179.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250821-WA0014.jpg?v=1755786330"},{"product_id":"oorukaval","title":"Oorukaval","description":"\u003cp\u003e\u003cspan\u003eആദികാവ്യത്തിൽ വാല്മീകി പറഞ്ഞുവെച്ച മർത്ത്യകഥയെ ധർമ്മധീരനായ രാമന്റെ ചാരെ ചേർന്നു നിന്നുകൊണ്ട് ആധുനികകാലത്തും എഴുത്തുകാർ വ്യാഖ്യാനിച്ചിട്ടുണ്ട്. എന്നാൽ ഈ നോവലിൽ തന്റെ പിതാവായ ബാലിയെ വധിച്ച രാമന്റെ ധർമ്മം അധർമ്മമാണെന്നു വിശ്വസിക്കുന്ന അംഗദന്റെ ഇരുളിനെയാചമിച്ചുകൊണ്ടുള്ള അശാന്തയാത്രകളാണ്. രാമായണത്തിൽ സ്ത്രീയുടെ മൗനവ്യഥകൾ പുറത്തേക്കു വഴികാണാതെ ഉറവിടത്തിൽതന്നെ അലിഞ്ഞമരുന്നിടത്ത് അവരുടെ അമ്പുതറഞ്ഞ രസനയായി അംഗദൻ വരുന്നു. ധർമ്മത്തിനുവേണ്ടി ധർമ്മപത്നിയെ അഗ്നിപരീക്ഷയിലേക്കു നയിക്കുന്ന രാമന്റെ രാജധർമ്മം മനുഷ്യഹൃദയത്തിന്റെ ധർമ്മബോധത്തിനെതിരാണെന്ന് അംഗദൻ കാണുന്നു. സമുദ്രത്തിനു നടുവിലെ പാറയിൽ കൊത്തിയ ഏകാകിയുടെ പ്രാക്തനശില്പം പോലെ അംഗദൻ ഈ നോവലിൽ ഏകാന്തവിസ്മയമായി നിലകൊള്ളുന്നു. അംഗദന്റെ തപിച്ച വിരൽ തൊടുമ്പോൾ ആദികാവ്യത്തിന്റെ പരിചിതമായ താളം എങ്ങനെ പിഴക്കുന്നുവെന്ന് ഈ നോവൽ വായിച്ചു മനസ്സിലാക്കാം. എഴുത്തച്ഛന്റെ മലയാളത്തിൽ ഊര് കാവൽ ഒരു പുതുവഴിയാണ്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50163513229616,"sku":null,"price":281.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250921-WA0018.jpg?v=1758598123"},{"product_id":"ushnarashi","title":"Ushnarashi","description":"\u003cp\u003e\u003cspan\u003eബലികുടീരങ്ങളുടെ ഇതിഹാസഭൂമിയെ സമകാല ലോകത്തിന്റെ കാഴ്ചപ്പാടിലൂടെ കണ്ടെടുക്കുന്ന വ്യത്യസ്തമായ ആഖ്യാന കലയാണ് ഉഷ്ണരാശി. എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ ഒരു ദേശത്തേയും കാലത്തേയും വീണ്ടെടുക്കുക എന്ന മഹനീയ ദൗത്യം ഈ നോവല് നിര്വഹിക്കുന്നു. അപഗ്രഥനത്തിന്റെ ആഴങ്ങളിലൂടെ വിപ്ലവത്തിന്റെ സത്തയെ വിലയിരുത്തുന്നു. ചരിത്രപരമായ ഒരു പ്രമേയം മലയാള സാഹിത്യത്തിലെ നാഴികക്കല്ലായി മാറുന്നു.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50176598081840,"sku":null,"price":485.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250926-WA0018.jpg?v=1759022133"},{"product_id":"pathambu","title":"Pathambu","description":"\u003cp\u003e\u003cspan\u003eകേരളത്തിന്റെ നവോത്ഥാനചരിത്രത്തിന്റെ സവിശേഷമായ അടരുകളും അതിലുള്പ്പെട്ട മനുഷ്യാനുഭവങ്ങളുടെ സൂക്ഷ്മലോകവും ഒരു കഥാപാത്രത്തിന്റെ ആന്തരപ്രകൃതിയില് ഇടകലര്ന്ന് കാലത്തിന്റെ കടുംകെട്ടുപോലെ മുറുകിക്കയറുന്ന ചിത്രം ‘പതമ്പ്’ നമുക്കു മുന്നില് കാഴ്ചവെക്കുന്നു\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50195789447472,"sku":null,"price":340.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251004-WA0015.jpg?v=1759649128"},{"product_id":"aithihyamala","title":"Aithihyamala","description":"\u003cdiv class=\"row\"\u003e\n\u003cdiv class=\"col-md-12\"\u003e\u003cspan\u003eദേവീദേവന്മാരും ഋഷികളും സിദ്ധന്മാരും യക്ഷഗന്ധര്വ്വാദികളും ഭരണാധിപരും മഹാത്മാക്കളും മഹാമാന്ത്രികര്, കവികള് ഗജശ്രേഷ്ഠന്മാര് എല്ലാം അണിനിരക്കുന്ന കഥകളുടെ മഹാപ്രപഞ്ചം. മലയാള മനസ്സില് ചിരപ്രതിഷ്ഠ നേടിയ മഹാഗ്രന്ഥമാണ് കൊട്ടാരത്തില് ശങ്കുണ്ണിയുടെ ഐതിഹ്യമാല. ബാലകൗമാരമനസ്സുകളില് ഐതിഹ്യമാല അത്ഭുതകരമായ സ്വാധീനമാണു ചെലുത്തുന്നത്. ലോലഹൃദയങ്ങളെ വശീകരിക്കാന് ശ്രീ ശങ്കുണ്ണിയുടെ തൂലികയ്ക്കുള്ള ശക്തി ഒന്നു പ്രത്യേകമാണ്. ഐതിഹ്യമാലയിലെ ഒരു കഥ വായിച്ചാല് അതു തീര്ച്ചയായും സംഭവിച്ചതാണെന്നേ ഇളംമനസ്സുകള്ക്കു തോന്നൂ. അത്ര തന്മയീഭാവമാണ് അതിലെ ഓരോ കഥയ്ക്കും.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50195823493424,"sku":null,"price":764.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251004-WA0022.jpg?v=1759651841"},{"product_id":"sooryakaladi","title":"Sooryakaladi","description":"\u003cp\u003e\u003cspan\u003eസൂര്യകാലടി പി.വി. തമ്പി ഈ നോവലിലെ ഭീകരമായ സംഭവവികാസങ്ങൾ ഇന്നാട്ടിലുണ്ടായതാണ് എന്നത് നമ്മെ അമ്പരപ്പിക്കും. കേരളചരിത്രത്തിലെ ഇരുളടഞ്ഞ കാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം കുമാരനല്ലൂർ ദേശത്തെ കേന്ദ്രമാക്കി അവതരിപ്പിക്കുകയാണിവിടെ. ബെസ്റ്റ്സെല്ലറായി മാറിയ കൃഷ്ണപ്പരുന്തിനും പള്ളിവേട്ടയ്ക്കും ശേഷം എഴുതപ്പെട്ട ഈ സാമൂഹിക നോവലിലൂടെ ചരിത്രവും സർഗാത്മകതയും തമ്മിലുള്ള ഇടവരമ്പ് വളരെ നേർത്തതാണെന്ന് പി.വി. തമ്പി ബോധ്യപ്പെടുത്തി. കാലത്തിരിച്ചിലിൽ നാം വലിച്ചെറിഞ്ഞ ദുരാചാരങ്ങൾ ഒരുകാലത്ത് എത്രയോ മനുഷ്യരെ നരകക്കയത്തിലേക്കു വലിച്ചിട്ടതിന്റെ യഥാർഥ ചിത്രങ്ങൾ ഇതിൽ വായിക്കാം. സവർണ വാഴ്ചകളുടെ പച്ചയായ ജീവിതം വരച്ചുകാട്ടുകയല്ല അനുഭവിപ്പിക്കുകയാണ് ഈ നോവൽ,\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50210844737840,"sku":null,"price":655.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251011-WA0009.jpg?v=1760253446"},{"product_id":"amminippilla-vettukesu","title":"Amminippilla Vettukesu","description":"\u003cp\u003e\u003cspan\u003eസ്വന്തം ഭാവനയുടെ ലോകത്തെ സ്വതന്ത്രമായി വിടാന് അനുവദിച്ചു കണിശമായ അച്ചടക്കത്തോടെ മാറിനില്ക്കുന്ന എഴുത്തുകാരുടെ ഗണത്തിലാണ് ഇന്ദുഗോപന്. രസച്ചരടു മുറിയാതെ കഥ പറയാനുള്ള ഇന്ദുവിന്റെ മികവാണ് ഈ പുസ്തകത്തെ സവിശേഷമാക്കുന്നത്. ഇന്ദുഗോപന് എത്ര അനായാസം കഥ പറയുന്നു. തറയില് വീണ പാത്രത്തില്നിന്നു ചിതറിയ മുത്തുകള്ക്കു പിന്നാലെ പായുന്ന കുഞ്ഞിനെപ്പോലെയാണു ഇന്ദുഗോപന്റെ വാക്കുകള്. വായനക്കാര് അതിനു പിന്നാലെ അന്തംവിട്ടു പായുന്നു. അജയ് പി. മങ്ങാട്ട് ഇണക്കങ്ങളും പിണക്കങ്ങളും പരിധിവിടുമ്പോഴും സ്നേഹത്തിന്റെ, കെട്ടുറപ്പിന്റെ കരുതലും കാതലും ‘അമ്മിണിപ്പിള്ള വെട്ടുകേസില്’ സദാ പ്രവര്ത്തിച്ചുകൊണ്ടേയിരിക്കുന്നു. ജാതിമത വര്ണവര്ഗ വ്യത്യാസമില്ലാത്ത ആദിമഗോത്രബോധത്തിന്റെ സ്നേഹാര്ദ്രമായ ഇഴയടുപ്പമാണത്…. എ.ജി. പ്രേംചന്ദ് അമ്മിണിപ്പിള്ള വെട്ടുകേസ്, ഗൈനക്, ചെങ്ങന്നൂര് ഗൂഢസംഘം, ഉള്ളിക്കുപ്പം, ജി.ആര്. ഇന്ദുഗോപന്റെ ഏറെ ചര്ച്ചചെയ്യപ്പെട്ട ഏറ്റവും പുതിയ കഥകളുടെ സമാഹാരം\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50256254501168,"sku":null,"price":136.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251027-WA0045.jpg?v=1761709491"},{"product_id":"avicharithangalude-parudeesa","title":"Avicharithangalude Parudeesa","description":"\u003cp\u003e\u003cspan\u003eനാട്ടിൻപുറത്തിന്റെ സമസ്തഭംഗിയും നന്മകളും നൈർമ്മല്യ ഒത്തുചേർന്ന ഒരു ഗ്രാമത്തിന്റെ തുടിപ്പായി നിലകൊള്ളുന്ന ഒരു ക്ലബ്. അതിനെ ചുറ്റിപ്പറ്റി ജീവിക്കുന്ന കുറേ മനുഷ്യർ അവ മുടെ ജീവിതത്തിന്റെ നേർക്കാഴ്ച. ദാരിദ്ര്യവും വൈഷമ്യങ്ങളും വലയ്ക്കുമ്പോഴും ആത്മവിശ്വാസവും അഭിമാനവും കൈമുത ലാക്കി ജീവിതത്തോട് പൊരുതുന്ന ചില മനുഷ്യർക്കിടയിൽ ആമയും അധികാരമോഹവുമായി കുതന്ത്രങ്ങൾ മെനഞ്ഞുകൊ ണ്ടിരിക്കുന്ന ചിലർ. പണവും അധികാരവും മനുഷ്യനെ എത്ര ത്തോളം അധമമാക്കുമെന്നും, ആത്യന്തിക വിജയം നന്മയുടേതാ യിരിക്കുമെന്നും ഈ നോവൽ വരച്ചിടുന്നു.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50376243970352,"sku":null,"price":128.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/Gemini_Generated_Image_vz3w5yvz3w5yvz3w.png?v=1763309045"},{"product_id":"vikrithi-raman","title":"Vikrithi Raman","description":"\u003cp\u003e\u003cspan\u003eനന്നെ ചെറുപ്പത്തിലാണ് വികൃതിരാമന് മനയ്ക്കലെത്തിയത്. അച്ഛന്നമ്പൂതിരിയുടെ തോട്ടത്തില് ഒരു മരക്കൊമ്പില് അവനും അമ്മയും ഇരിക്കുകയായിരുന്നു. അച്ഛന്നമ്പൂതിരി അവനെയെടുത്തു വളര്ത്താന് തീരുമാനിച്ചു. അവന്റെ കഴുത്തില് മിനുസമുള്ള ഒരു ചരടുകെട്ടി. മനയ്ക്കലെ ഉണ്ണികളായ വാസുവിനും നീലാണ്ടനും അവന് കൂട്ടായി. പിന്നെ നടന്നതെല്ലാം വികൃതിരാമന്റെ കഥകളാണ്. കുട്ടികളെ ഏറെ രസിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്ന കഥകള്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50478986559792,"sku":null,"price":68.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251212-WA0039.jpg?v=1767098999"},{"product_id":"korappaappanu-sthuthiyaayirikkatte","title":"Korappaappanu Sthuthiyaayirikkatte","description":"\u003cp\u003e\u003cspan\u003eടി.ഡി. രാമകൃഷ്ണന് ഫ്രാന്സിസ് ഇട്ടിക്കോരയിലൂടെ സൃഷ്ടിച്ച, സമകാലിക മലയാള നോവല് സാഹിത്യത്തിലെ കള്ട്ട് ഫിഗറായ കോരപ്പാപ്പന് ഒന്നര പതിറ്റാണ്ടിന് ശേഷം കൂടുതല് കരുത്തോടെ വായനക്കാരിലേക്ക്. കമനീയമായ രൂപകല്പനയില്, \u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":50774619717936,"sku":null,"price":509.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260302-WA0015.jpg?v=1772524789"},{"product_id":"aadhythe-chumbanam","title":"Aadhythe Chumbanam","description":"","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":51094238953776,"sku":"Default Title","price":169.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260318-WA0007.jpg?v=1773823733"},{"product_id":"aug-17","title":"Aug-17","description":"\u003cp\u003e\u003cspan\u003eനമ്മൾ ജീവിക്കുന്ന ദേശത്തിന്റെയും കാലത്തിന്റേയും പ്രതിചരിത്രമാണ് ആഗസ്റ്റ് 17 എന്ന നോവൽ. തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിക്കാതെ സ്വതന്ത്ര രാജ്യമായി എന്ന് എഴുത്തുകാരൻ ഭാവന ചെയ്യുന്നു. അതിലേക്ക് നയിച്ച ചരിത്രസംഭവങ്ങളെ ഇഷ്ടാനുസരണം മാറ്റിമറിക്കുന്നു. അതിനുശേഷം തലകീഴായി മറിഞ്ഞ ലോകത്തെ ഇരുണ്ട ചിരിയോടെ കാണുന്നു. കാമത്തേയും പ്രണയത്തേയും പലായനത്തേയും അധികാരത്തോട് ചേർത്ത് നിർത്തുന്നു. മലയാളിയുടെ വലിയ എഴുത്തുകാരും രാഷ്ട്രീയ നേതാക്കളും തങ്ങൾ അണിയാത്ത വേഷങ്ങളിൽ ഈ നോവലിൽ പകർന്നാടുകയാണ്. പരിധികളില്ലാതെ ഭാവന ചെയ്യാൻ മാത്രം സ്വതന്ത്രനാണ് എഴുത്തുകാരൻ എന്ന് പ്രഖ്യാപിക്കുകയാണ് ആഗസ്റ്റ് 17.\u003c\/span\u003e\u003c\/p\u003e","brand":"DC BOOKS","offers":[{"title":"Default Title","offer_id":51094244327728,"sku":"Default Title","price":357.0,"currency_code":"INR","in_stock":false}]},{"product_id":"avante-smaranakal","title":"Avante Smaranakal","description":"\u003cp\u003e\u003cspan\u003eജീവിതത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ട ഒരു മനുഷ്യജന്മം. പട്ടിയോടൊപ്പം എച്ചിലിലകളിലെ ഉച്ഛിഷ്ടങ്ങള്കൊണ്ട് വിശപ്പടക്കാനായിരുന്നു അവന്റെ വിധി. അനാഥനെങ്കിലും, സമനിലതെറ്റിയ സ്ത്രീ അമ്മയാണന്നും, ഹോട്ടല് ജോലിക്കാരന് തന്റെ അച്ഛനാണന്നും അവന് സങ്കല്പ്പിച്ചു. മുലപ്പാലിന്റെ സ്വാദറിയാന് ആഗ്രഹിച്ച ആ തെരുവിന്റെ സന്തതിയുടെ മനോവ്യാപാരങ്ങള് ധ്വന്യാത്മകമായി ചിത്രീകരിച്ച തകഴി വരികള്\u003c\/span\u003e\u003c\/p\u003e","brand":"Poorna Publications","offers":[{"title":"Default Title","offer_id":51094244458800,"sku":"Default Title","price":106.0,"currency_code":"INR","in_stock":true}]},{"product_id":"avilayile-sooryodhayam","title":"Avilayile Sooryodhayam","description":"\u003cp\u003e\u003cspan\u003eകുസിനിക്കാരി മാതുവമ്മയുടെ ഗര്ഭത്തില് പിറന്ന, ആട്ടിന്കാഷ്ഠം തിന്നുവളര്ന്ന, അന്തോണി സായ് വിന്റെയും ഉസ്മാന് പോലീസിന്റെയും സ്വപ്നങ്ങ ളില് പൂത്തുനിന്ന കോയിന്ദന്. കോയിന്ദന് ഗോവി ന്ദക്കുറുപ്പായി, ലക്ഷാധിപതിയും മന്ത്രിയുമായി. ഗോവിന്ദക്കുറുപ്പിന്റെ മകന് പ്രഭാകരനോട്, അയാളുടെ ഉറക്കം നഷ്ടപ്പെട്ട രാത്രികളില്, കാലത്തിന്റെ പ്രേതങ്ങള് കഥ പറഞ്ഞു; പാപത്തിന്റെ കഥ... പാപ ബോധത്തില്നിന്ന് രക്ഷനേടാന് അയാള് മാളങ്ങള് തിരഞ്ഞു. തന്റെ വിധിയുടെ കുളമ്പടിശബ്ദം മുഴങ്ങുന്നത് അറിഞ്ഞു. പാപികള് മുടിയഴിച്ചാടുന്ന നരകത്തില്നിന്ന് വിധിയുടെ പിന്നാലെ നടന്നു. സുദീര്ഘമായ യാത്ര...... മുകുന്ദന്റെ ശ്രദ്ധേയമായ നോവല്.\u003c\/span\u003e\u003c\/p\u003e","brand":"DC BOOKS","offers":[{"title":"Default Title","offer_id":51094244557104,"sku":"Default Title","price":213.0,"currency_code":"INR","in_stock":true}]},{"product_id":"ayalkkar","title":"Ayalkkar","description":"\u003cp\u003e\u003cspan\u003eമംഗലശ്ശേരിത്തറവാടുകളും പച്ചാഴിത്തറവാടുകളും മുടിയുകയും പത്മനാഭപിള്ളയുടെ മക്കൾക്ക് തെണ്ടിത്തിരിയേണ്ടിവരികയും ചെയ്തു. ഒരു കുടിലുകെട്ടാൻ സ്ഥലം യാചിച്ചെത്തിയ കുഞ്ഞുവറീതിന്റെ മക്കൾ പിന്നീട് പണക്കാരായി മാറി. ജാതീയമായ അവശതകൾക്കെതിരേ സമരം നയിച്ച്, കുഞ്ഞന്റെ മക്കൾ പല സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും നേടിയെടുത്തു. ശത്രുക്കളും മിത്രങ്ങളും ആയി പല അവസരങ്ങളിലും അവർ പെരുമാറിയിട്ടുണ്ടെങ്കിലും മൂന്നു കൂട്ടരും തൊട്ട് അയൽക്കാർ തന്നെയായിരുന്നു. പത്മനാഭപിള്ളയുടെയും കുഞ്ഞന്റെയും കുഞ്ഞുവറീതിന്റെയും കുടുംബങ്ങളിലൂടെ കേരളത്തിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ ഒരു കാലഘട്ടത്തിലുണ്ടായ പരിവർത്തനങ്ങളുടെ ചിത്രം കരുത്തോടെ ആവിഷ്കരിക്കുകയാണ് അയൽക്കാരിലൂടെ കേശവദേവ്.\u003c\/span\u003e\u003c\/p\u003e","brand":"DC BOOKS","offers":[{"title":"Default Title","offer_id":51094244589872,"sku":"Default Title","price":298.0,"currency_code":"INR","in_stock":false}]},{"product_id":"balyakalasmaranakal","title":"Balyakalasmaranakal","description":"\u003cdiv class=\"row\"\u003e\n\u003cdiv class=\"col-md-12\"\u003e\u003cspan\u003eപുന്നയൂർക്കുളത്തെ നാലപ്പാട്ടും കൽക്കത്തയിൽ ലാൻസ്ഡൗൺ റോഡിലെ വസതിയും വരുംകാലത്തെ അപൂർവ്വ പ്രതിഭയുടെ തുടുത്ത കാലടിപ്പാടുകളും കിളിക്കൊഞ്ചലുകളും ഏറ്റുവാങ്ങി പുളകംകൊണ്ടിരുന്നു. വളർച്ചയുടെ പാതയിലെങ്ങോ നഷ്ടപ്പെട്ട ബാല്യത്തിന്റെ സ്മൃതിച്ചെപ്പുകൾ ഒന്നൊന്നായി തുറക്കുന്ന മാധവിക്കുട്ടി സ്നേഹത്തിന്റെയും നൈർമ്മല്യത്തിന്റേതുമായ ഒരു ലോകത്തിലേക്ക് നമ്മെ കൈപിടിച്ചാനയിക്കുമ്പോൾ നാം നമ്മുടെ തന്നെ ബാല്യകാലം ഒരിക്കൽക്കൂടി അനുഭവിക്കുക എന്ന അനുഭൂതിക്ക് വിധേയരാവുകയാണ്. ഓർമ്മയിൽ എന്നും ഹരിതഭംഗിയോടെ പീലിവിടർത്തി നില്ക്കുന്ന ബാല്യത്തിന്റെ ചെറിയ ചെറിയ കുസൃതികളും വികൃതികളും ആരെയാണ് മോഹിപ്പിക്കാതിരിക്കുക! ബാല്യത്തിന്റെ നിരപേക്ഷമായ സൗന്ദര്യം മുഴുവൻ വിടർത്തി നില്ക്കുന്ന ഒരു പൂങ്കുലയാണ് ഈ സ്മരണകൾ.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC BOOKS","offers":[{"title":"Default Title","offer_id":51094244786480,"sku":"Default Title","price":179.0,"currency_code":"INR","in_stock":true}]},{"product_id":"barbarosa-oru-ithihasam","title":"Barbarosa oru Ithihasam","description":"\u003cp\u003e\u003cspan\u003eബാര്ബറോസ എന്ന വീരനാവികന്റെയും കൂട്ടരുടെയും പല കഥകളും രൂപങ്ങളും നാം കണ്ടിട്ടുണ്ട്. ചിലത് അപൂര്ണം, ചിലത് വികൃതം. കേട്ടുകേള്വിയായിത്തീര്ന്ന ഇവര് മനുഷ്യരാണെന്ന് ഓരോ കഥാവര്ത്തനത്തിലും അല്പാല്പമായി വിസ്മരിക്കപ്പെട്ടു. ഈ നോവല് ഒരു ഓര്മ്മപ്പെടുത്തലാണ്. ബാര്ബറോസ ഹയറുദ്ദിന് പാഷയുടെ യുദ്ധവിജയങ്ങളുടെ മാനുഷികവില രേഖപ്പെടുത്തുന്ന, ടര്ക്കിഷ് ഐതിഹ്യ പാരമ്പര്യത്തിന്റെ ചുവടുപിടിച്ച് എഴുതപ്പെട്ട കൃതി. ഒരു പ്രണയകഥയുടെ ആഴക്കടല്കൂടിയാണ് ഈ നോവല്. ഇനി ജീവിക്കാനാവില്ല എന്ന അവസ്ഥയില് നിന്ന് ലോകം കീഴടക്കാനുള്ള ഊര്ജം ഓരോ വരിയിലും നിറക്കുന്ന ഇസ്കന്ദര് പാലയുടെ അസാധാരണമായ എഴുത്ത്.\u003c\/span\u003e\u003c\/p\u003e","brand":"Green Books","offers":[{"title":"Default Title","offer_id":51094244819248,"sku":"Default Title","price":357.0,"currency_code":"INR","in_stock":true}]},{"product_id":"kara","title":"Kara","description":"\u003cp\u003e\u003cspan\u003eഅതിരുകള് ഭേദിച്ച് പോകുന്ന ഒരു ജനതയുടെ മനസ്സില് വീണ കറയാണ് ഈ നോവലിലൂടെ ആവഷ്ക്കരിക്കുന്നത്. മിത്തുകളും കഥകളും നിറഞ്ഞ മനുഷ്യവംശത്തിന്റെ ഇതുവരെയുള്ള ചരിത്രം നന്മയും തിന്മയും തമ്മിലുള്ള യുദ്ധമാണ്. ഈ യുദ്ധത്തിലെ പ്രപഞ്ചനീതിയെന്തെന്ന ചോദ്യം ഈ കൃതി ഉയര്ത്തുന്നു. മാജിക്കല് റിയലിസ്റ്റിക് ആഖ്യാനത്തിലൂടെ ഇതിഹാസ പശ്ചാത്തലത്തില് രചിക്കപ്പെട്ട മലയാളത്തിലെ ആദ്യത്തെ എപ്പിക്ക് നോവലാണ് കറ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":51094258286896,"sku":"Default Title","price":234.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260528-WA0009.jpg?v=1780285296"},{"product_id":"auschwitzile-chuvanna-porali","title":"Auschwitzile Chuvanna Porali","description":"\u003cp\u003e\u003cspan\u003eനാസി ജർമ്മനിയുടെ പശ്ചാത്തലത്തിൽ ഓഷ്വിറ്റ്സ് തടങ്കൽപ്പാലയങ്ങളെ കേന്ദ്രീകരിച്ചെഴുതിയ നോവൽ. ക്രൂരതയുടെ ആൾരൂപമായ ഹിറ്റ് ലർക്കെതിരെ ഓഷ്വിറ്റ്സിൽ അരങ്ങേറിയ യഹൂദരുടെ ധീരസമരങ്ങളും ചെറുത്തുനില്പുകളും ഈ കൃതിയിൽ അനശ്വരമാകുന്നു. സമരങ്ങൾ പരാജയങ്ങളിൽ അമരുന്പോഴും അനശ്വരനാകുന്ന വിപ്ലവകാരിയെ ഓഷ്വിറ്റ്സിലെ ചുവന്ന പോരാളിയിൽ അടയാളപ്പെടുത്തുന്നുണ്ട് .ആഖ്യാനം കൊണ്ടും ആന്തരിക ഗരിമ കൊണ്ടും സൂക്ഷ്മമായ നിരീക്ഷണപടുത്വം കൊണ്ടും ശ്രദ്ധേയമായ കൃതി. ബ്ലോഗിലൂടെ അസംഖ്യം വായനക്കാരെ സൃഷ്ടിച്ച ചരിത്രവും അരുണ് ആർഷയുടെ ഈ നോവലിനുണ്ട്. പാശ്ചാത്യസാഹിത്യത്തിന്റെ സമഗ്രതയെ ഓർമ്മിപ്പിക്കുന്ന മലയാളത്തിലെ വേറിട്ട രചന...\u003c\/span\u003e\u003c\/p\u003e","brand":"Green Books","offers":[{"title":"Default Title","offer_id":51224953323824,"sku":null,"price":221.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260404-WA0007.jpg?v=1775393758"},{"product_id":"rathisamadhi","title":"Rathisamadhi","description":"","brand":"Hemambika Books","offers":[{"title":"Default Title","offer_id":51229162176816,"sku":"Default Title","price":153.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260404-WA0005.jpg?v=1775393463"},{"product_id":"chandrayanam","title":"CHANDRAYANAM","description":"ഭാരതത്തിന്റെ പ്രഥമ ചക്രവർത്തിയായ ചന്ദ്രഗുപ്ത മൗര്യന്റെ ജീവിതത്തിലെ അവസാന നാളുകളെയും അദ്ദേഹത്തിന്റെ ആത്മീയ പരിവർത്തനത്തെയും അടയാളപ്പെടുത്തുന്ന ചരിത്ര നോവലാണിത്. രക്തച്ചൊരിച്ചിലുകളിലൂടെ പടുത്തുയർത്തിയ സാമ്രാജ്യം ഉപേക്ഷിച്ച്, ജൈനമുനി ഭദ്രബാഹുവിനെ പിന്തുടർന്ന് ദക്ഷിണദേശത്തേക്ക് തീർത്ഥാടനം നടത്തുന്ന ചന്ദ്രഗുപ്തനെയാണ് ഇതിൽ ആവിഷ്കരിച്ചിരിക്കുന്നത്. അധികാരത്തിന്റെ ഉന്നതിയിൽ നിന്ന് 'പ്രഭാചന്ദ്രൻ' എന്ന പേരിൽ ഒരു സന്യാസിയായി മാറുന്ന അദ്ദേഹത്തിന്റെ ആത്മസംഘർഷങ്ങളും തത്ത്വചിന്തകളുമാണ് നോവലിന്റെ പ്രമേയം.","brand":"DC BOOKS","offers":[{"title":"Default Title","offer_id":66578513592624,"sku":null,"price":238.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260428-WA0015.jpg?v=1777613868"}],"url":"https:\/\/yellowfeatherbookstore.in\/collections\/period-drama.oembed?page=4","provider":"Yellow Feather Bookstore","version":"1.0","type":"link"}