{"title":"Stories","description":"","products":[{"product_id":"chillakal-pookkumbol","title":"Chillakal Pookkumbol","description":"\u003cp\u003eതുടർമഴയിൽ ചില്ലകൾ താനെയടർന്ന് വീഴുമെങ്കിലും പൂക്കാതെ പോകുന്നില്ല ഒരു ചില്ലയും..\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":49997218218288,"sku":"BO-K6UT-141P","price":104.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250220-WA0018.jpg?v=1753346367"},{"product_id":"kule","title":"Kule","description":"\u003cp\u003e\u003cspan data-huuid=\"41518950490014294\"\u003e\u003cspan\u003eകൂളെ എന്നത് മൃദുൽ വി.എം.\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003c\/span\u003e\u003cspan data-huuid=\"41518950490016447\"\u003e\u003cspan\u003eഎഴുതിയ ഒരു കഥയാണ്.\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003c\/span\u003e\u003cspan data-huuid=\"41518950490014504\"\u003e\u003cspan\u003eഈ കഥയിൽ, സജീവൻ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങളാണ് പറയുന്നത്.\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003c\/span\u003e\u003cspan data-huuid=\"41518950490016657\"\u003e\u003cspan\u003eഉറക്കത്തിൽ ഭയം കാരണം ഞെട്ടിയുണരുന്ന സജീവൻ, പിന്നീട് ഒരു സ്ത്രീയെ വിവാഹം കഴിക്കാൻ നിർബന്ധിതനാകുന്നു.\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003c\/span\u003e\u003cspan data-huuid=\"41518950490014714\"\u003e\u003cspan\u003eഈ കഥയിൽ, ഭയം, നിർബന്ധിത വിവാഹം, അന്ധവിശ്വാസങ്ങൾ തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു\u003c\/span\u003e\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50000749101360,"sku":null,"price":119.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250730-WA0042.jpg?v=1753947666"},{"product_id":"shankupuzhpangal","title":"Shankupuzhpangal","description":"\u003cp\u003eമനോഹരമായി പൂക്കുന്ന ഒരു വള്ളിച്ചെടി പോലെ, ഒരുമിച്ച് ഇഴചേർന്ന സ്ത്രീകളുടെ കഥകൾ. ശ്രദ്ധേയമായ ചെറുകഥാ സമാഹാരത്തിൽ, എഴുത്തുകാരി സ്മിത ദാസ്, അതിജീവനത്തിന്റെയും മരണത്തിന്റെയും, ജീവിതത്തിന്റെ പൂക്കാലം നഷ്ടപ്പെട്ടപ്പോഴും ജീവിക്കുന്നതിന്റെയും കഥകൾ പറയുന്നു. കാരണം, സന്തോഷത്തിനും വിജയത്തിനും ചിരിക്കും ഒപ്പം ജീവിതത്തിന്റെ സങ്കീർണ്ണതകളിൽ ഇഴചേർന്ന് കിടക്കുന്നത് ഹൃദയവേദനകളും, വഞ്ചനകളും, ക്രൂരതകളുമാണ്. പറയേണ്ടി വന്ന കഥകളുടെ ഒരു സമാഹാരം. വായിക്കേണ്ട കഥകളുടെ ഒരു സമാഹാരം\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50001881661744,"sku":null,"price":118.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/Shanku.jpg?v=1753548076"},{"product_id":"lanki","title":"Lanki","description":"\u003cp\u003eജീവിതത്തിൽ കഥകൾ പറഞ്ഞവസാനിക്കുന്നില്ല. പ്രകൃതിയുള്ളിടത്തോളം കാലം അത്തു ടർന്നുകൊണ്ടേയിരിക്കും. പകയും ദേഷ്യവും വിരഹവും പ്രണയവുമൊക്കെ മനസ്സിൽ നിന്നും മനസ്സുകളിലേക്ക് പടരും ഒരു കഥയിൽ നിന്നും മറ്റൊരു കഥയിലേക്ക് പ്രണയം യാത്ര തുടരും.\u003c\/p\u003e\n\u003cp\u003eസത്യമായ പ്രണയത്തിന്റെ വഴി അപരിചിതമാണ്. ഒരു വാക്കിൽ നിന്നും നോട്ടത്തിൽ നിന്നും സജീവമാകുന്ന പ്രണയം നിന്നെ കുറിച്ചുള്ള ഓർമ്മകളിൽ ഞാൻ സദാ ഉണർന്നിരിക്കുന്നു.\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50001895489840,"sku":null,"price":136.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250308-WA0033.jpg?v=1753500902"},{"product_id":"ashithayude-kathakal","title":"Ashithayude Kathakal","description":"\u003cp\u003eഅഷിത രചിച്ച ചെറുകഥാ സമാഹാരമാണ് അഷിതയുടെ കഥകൾ. 2015 ലെ ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനു ലഭിച്ചു. \u003cspan\u003eലളിതവും സൗമ്യവുമായ സത്യങ്ങളാണ് അഷിതയുടെ കഥകള്. നടക്കുന്തോറും കൂടുതല്ക്കൂടുതല് ഏകാന്തവും വിജനവുമാകുന്ന കഥാവീഥികളിലൂടെയാണ് ഈ എഴുത്തുകാരിയുടെ യാത്രകള്. തനിക്കു മാത്രം സ്വായത്തമായ മാന്ത്രികശൈലിയില് മനുഷ്യന്റെ ജീവിതാവസ്ഥകളും വേവലാതികളും ഹൃദയസ്പര്ശിയായ കഥകളായി അഷിത അവതരിപ്പിക്കുന്നു; അവ ചൊരിയുന്ന പ്രത്യാശയുടെ പ്രകാശനാളങ്ങള് വായനക്കാരന്റെ ഹൃദയചക്രവാളങ്ങളെ തേജോമയമാക്കുന്നു. സൂക്ഷ്മമായ ജീവിതനിരീക്ഷണവും ആഖ്യാനത്തിലെ നൈര്മല്യവും സവിശേഷതകളായുള്ള ഈ കഥകള് വായനക്കാരനു നേര്ക്കു പിടിച്ച കണ്ണാടിയാണ്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50001896702256,"sku":null,"price":281.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250310-WA0049.jpg?v=1753501054"},{"product_id":"oda","title":"Oda","description":"\u003cp\u003e\u003cspan\u003eഒമ്പത് കഥകളാണ് ഇതിൽ. ഓരോ കഥയ്ക്കും ഓരോ ഭൂമിക. ഓരോ ആശയം. ഓരോതരം മുഖത്തെഴുത്ത്. പക്ഷേ, എല്ലാത്തിനും ഒരേ അനുഭവതീവ്രത. വായിച്ചും എഴുതിയും പിന്നെയും എഴുതിയും കൈത്തഴക്കം വന്ന, ഒരു തീച്ചാമുണ്ഡിത്തെയ്യത്തിന്റെ ചിലമ്പു മുഴങ്ങുന്ന ഭാഷ. പിഴകളേതുമില്ല. ഉരിയാട്ടം നന്നായി. വാചാലം നന്നായി. ലക്ഷണമൊത്ത കഥകളുടെ എഴുത്തുകാരി. ജിൻഷയെയും ജിൻഷയുടെ കഥകളുടെ വായനക്കാരെയും ഓർമ്മിപ്പിക്കാൻ ഒന്നുമാത്രം\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50001900044592,"sku":null,"price":187.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250730-WA0041.jpg?v=1753945503"},{"product_id":"mananchira","title":"Mananchira","description":"\u003cp\u003eഗ്രാമത്തിന്റെ പച്ചയും താരുണ്യവും രേഖയുടെ പുതിയ കഥകളിലും സുഖകരമായ തണലിടമൊരുക്കുന്നുണ്ട്. പുതിയ കഥാകൃത്തുക്കളിൽ അപൂർവമായ സവിശേഷത. അപ്പോഴും നഗരത്തിരത്തിന്റെ ആരവവും എത്തിപ്പിടിക്കാനാവാത്ത ഉയരങ്ങളിലേക്കു കുതിക്കുന്ന പുതിയ ജീവിതസാഹചര്യങ്ങളുടെ സങ്കീർണതയും കാണാതെപോകുന്നുമില്ല...\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50001903255856,"sku":null,"price":60.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250311-WA0042.jpg?v=1753502193"},{"product_id":"deseeya-mrigam","title":"Deseeya Mrigam","description":"\u003cp\u003e\u003cspan\u003eമിസാറു, ദേശീയമൃഗം, ഡ്രാക്കുള, ഹൃദയകോശം, ഗോശാല, നിറ, ISLA DE SAN VALENTIN എന്നീ സന്തോഷ് ഏച്ചിക്കാനത്തിന്റെ ഏറെ ചർച്ചചെയ്യപ്പെട്ട കഥകളുടെ സമാഹാരം. സമകാലിക സാമൂഹിക-രാഷ്ട്രീയ ജീവിതത്തിന് പുതിയൊരു ഭാഷാനുഭവം പകരുന്നു ഇക്കഥകൾ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50003679478064,"sku":null,"price":153.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250316-WA0014.jpg?v=1753585142"},{"product_id":"kali","title":"Kali","description":"\u003cp\u003e\u003cspan\u003eകണ്ടുമറന്നതോ, പറഞ്ഞുപിരിഞ്ഞതോ ആയ പെൺജീവിതങ്ങളെക്കുറിച്ചുള്ള എഴുത്തുകൾ, അഥവാ ഉള്ളിൽ ഇപ്പോഴും തോർന്നിട്ടില്ലാത്ത സ്വപ്നസന്നിഭമായ മഴപ്പെയ്ത്തുകൾ. സകല പെൺഭാവങ്ങളെയും ഉൾക്കൊള്ളുന്ന ഒമ്പത് കഥകൾ.വായനക്കാർ ഹൃദയത്തിലേറ്റിയ 'ഠാ' യില്ലാത്ത മുട്ടായികൾ, മഴയുറുമ്പുകളുടെ രാജ്യം തുടങ്ങിയ കൃതികളിലൂടെ ശ്രദ്ധേയയായ അശ്വതി ശ്രീകാന്തിന്റെ ഏറ്റവും പുതിയ പുസ്തകം.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50003691864368,"sku":null,"price":169.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250317-WA0046.jpg?v=1753587066"},{"product_id":"pusthakangalude-veedu","title":"Pusthakangalude Veedu","description":"\u003cp\u003e\u003cspan\u003eജീവിതസന്ദര്ഭങ്ങളെ വളരെ സൂക്ഷ്മതലത്തില് അവതരിപ്പിക്കുന്ന കഥകളാണ് ഷാഹിന ഇ.കെയുടേത്. ഒറ്റയായ മനുഷ്യര്, അരികുവത്കരിക്കപ്പെട്ടവരുടെ അസ്തിത്വപ്രശ്നങ്ങള്, മനുഷ്യജീവിതത്തെപ്രതിയുള്ള സ്വത്വപ്രതിസന്ധികള്, വ്യഥകള്, നിര്ല്ലോഭമായ ഔദാര്യങ്ങള്, തിരിച്ചറിവുകള്, ആത്മഹത്യയില്പ്പോലുംബാക്കിവെച്ചുപോകുന്ന ജീവിതത്തെക്കുറിച്ചുള്ള നിഗൂഢതകള്- ഇങ്ങനെ ഓരോ വ്യക്തിയുടെയും വളിപ്പെടാത്ത വ്യക്തിമനസ്സിന്റെ അബോധതലങ്ങളെ ഈ കഥകള് ആവിഷ്കരിക്കുന്നു. -ഡോ. ഹസീന കെ.പി.എ. ചിന്നബുദ്ധന്, തമാലം, അലിഖിതം, ഇതരവൃത്താന്തങ്ങള്, ചരിത്രാതീതകാലത്തെ അപ്പാപ്പന് അഥവാ ഭഗവാനും തങ്ങളുപ്പാപ്പയും, പുസ്തകങ്ങളുടെ വീട്, യക്ഷിരാത്രി... തുടങ്ങി ഏക്കാലത്തെയും മനുഷ്യവ്യഥകള്ക്കും സംഘര്ഷങ്ങള്ക്കും വെല്ലുവിളികള്ക്കുമെല്ലാം പുത്തന്ലോകത്തിന്റെ വ്യാഖ്യാനങ്ങളായിത്തീരുന്ന ഒന്പതു രചനകള്. ഷാഹിന ഇ.കെയുടെ ഏറ്റവും പുതിയ കഥാസമാഹാരം\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50007499538736,"sku":null,"price":153.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250222-WA0040.jpg?v=1753755426"},{"product_id":"sancharipravu","title":"Sancharipravu","description":"\u003cp\u003e\u003cspan\u003eഅതുവരെയുള്ള യാത്രകൾക്കൊന്നും ഒരർത്ഥവും ഇല്ലായിരുന്നെന്ന് ഷാല മിസ് എന്ന സഞ്ചാരിപ്രാവ് തിരിച്ചറിയുന്നത് ഒടുവിലത്തെ ഈ യാത്രയിലാണ് . ആർക്കും പിടികൊടുക്കാത്ത ഷാല മിസ്സും ചെങ്കുത്തായ മലനിരപോലുള്ള അവരുടെ മനസ്സും. പ്രേമത്തിന്റെ പല രൂപഭാവങ്ങളിലൂടെ പ്രേമാനുഭവത്തിന്റെ ആരും സഞ്ചരിച്ചി ട്ടില്ലാത്ത താഴ് വരകളിലൂടെ ഒരുകൂട്ടം തീർത്ഥാടകരുടെ യാത്ര-വഴിതെറ്റിയും വഴിതെറ്റിച്ചും അവരങ്ങനെ സഞ്ചരിച്ചു കൊണ്ടേണ്ടയിരിക്കുന്നു. നിങ്ങൾ ഒരിക്കലെങ്കിലും പ്രണയത്തിന്റെ മന്ദാരഭംഗിയും സായന്തനച്ചോപ്പും അറിഞ്ഞവരാണെങ്കിൽ നിങ്ങൾക്ക് ഷാല മിസ്സിനെ ചേർത്തുപിടിക്കാനാകും.ഈ പുസ്തകത്തിൽ ''സഞ്ചാരിപ്രാവി''നൊപ്പം''കൂരിരുട്ടിന്റെ കുഞ്ഞാലില'' എന്ന മറ്റൊരു കഥപറച്ചിൽ കൂടിയുണ്ടണ്ട്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50007500063024,"sku":null,"price":84.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250222-WA0041.jpg?v=1753755586"},{"product_id":"moongamguzhi","title":"Moongamguzhi","description":"\u003cp\u003eപുതിയ കഥയിലെ ബലിഷ്ഠസുന്ദരമായ ശബ്ദമാണ് ആഷ് അഷിതയുടേത്. കാപട്യങ്ങളിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച നവസംസ്കാരബോധത്തിൽ അടിയുറച്ചതാണ് ഈ കഥകളിലെ സ്ത്രീ–പുരുഷ–മനുഷ്യവിനിമയങ്ങൾ. ശക്തമായ രാഷ്ട്രീയബോധം; തെളിഞ്ഞ, ദൃഢമായ എഴുത്ത്; വെടിപ്പുള്ള ഭാഷയുടെ ഊർജ്ജം; തന്മയത്വമുള്ള ലൈംഗികതാവിഷ്കാരങ്ങൾ.\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50007504879920,"sku":null,"price":169.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250222-WA0044.jpg?v=1753755985"},{"product_id":"m-t-yude-kathakal","title":"M T yude Kathakal","description":"\u003cp\u003e\u003cspan\u003eകഥയുടെ നിത്യവസന്തത്തിൽനിന്നും ഒരുകുടന്ന കഥാമലരുകൾ വായനക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട എം ടി കഥകളുടെ സമാഹാരം. എക്കാലവും വായിക്കപ്പെടുന്ന മലയാളത്തിന്റെ പ്രിയകഥകൾ. ഓപ്പോൾമുതൽ ഷെർലക് വരെയുള്ള വ്യത്യസ്ത കാലഘട്ടങ്ങളിൽ എഴുതിയ കഥകളിൽനിന്നു തെരഞ്ഞെടുത്തവ\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50007508156720,"sku":null,"price":468.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250805-WA0002.jpg?v=1754371190"},{"product_id":"vettala","title":"Vettala","description":"\u003cp\u003eഈ സമാഹാരത്തിലെ എല്ലാ കഥകളിലും മനുഷ്യമനസ്സിന്റെ സങ്കീര്ണതകളെ അടയാളപ്പെടുത്താനുള്ള ശ്രമങ്ങള് കാണാം. ഇഫ്രീത്ത് എന്നു പേരുള്ള പെണ്ജിന്നിന്റെ കഥയിലെ നായിക നടത്തുന്ന പ്രേതഭാഷണങ്ങളും, 'ചില സ്വയം തോന്നലുകളില് അഭിരമിച്ചാലല്ലാതെ ഒരു സ്ത്രീക്കും പ്രണയത്തില് വിജയിക്കാനാവില്ല' എന്ന ചിന്തയും സ്വതന്ത്രമായ പെണ്ജീവിതവുമെല്ലാം സ്വപ്നസമാനമാണ്.......\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50010961117488,"sku":null,"price":179.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250813-WA0023.jpg?v=1755067460"},{"product_id":"gillattin","title":"Gillattin","description":"\u003cp\u003eഒരു സമ്മര്ദ്ദിത നാടകവേദിയിലെ കുടിപാര്പ്പുകാരാണ് മനുഷ്യര് എന്നതിന് ഈ കഥകള് അടിവരയിടുന്നു. ചരിത്രം കോമാളിവേഷത്തില് മര്ദ്ദനോപകരണങ്ങളുമായി പ്രത്യക്ഷപ്പെടുമ്പോള് കഥകള്കൊണ്ടു തീര്ക്കാവുന്ന പ്രതിരോധങ്ങളാണ് ഒാരോ കഥയിലും സംഭവിക്കുന്നത്. നര്മ്മബോധംപോലും വിലക്കപ്പെട്ട സ്ത്രീലോകത്തിന്റെ പലതരം ഏകാന്തതകളെ ആത്മപരിഹാസത്തോളമെത്തുന്ന നിര്മമതയോടെ ഈ കഥാകാരി അടയാളപ്പെടുത്തുന്നു.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50010975961392,"sku":null,"price":111.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250224-WA0069.jpg?v=1753847993"},{"product_id":"lilly-pookkalude-ormakku","title":"Lilly Pookkalude Ormakku","description":"\u003cdiv class=\"row\"\u003e\n\u003cdiv class=\"col-md-12\"\u003e\u003cspan\u003eപല രീതിയിലുള്ള വാത്മീകങ്ങൾ തീർത്ത്, അതിൽ ഒളിച്ചിരിക്കുന്ന ഒരിക്കലും പഠിച്ചുതീരാത്ത 'മനുഷ്യൻ' എന്ന ജന്തുലോകസമസ്യ, ലളിതമായ രീതിയിൽ അവതരിപ്പിക്കപ്പെടുന്നു. ഹൃദയസ്പർശിയായ ചില തേങ്ങലുകൾ, ഗദ്ഗദങ്ങൾ, നിഷ്കളങ്കമായ ചില ചോദ്യങ്ങൾ, അലഞ്ഞു നടക്കുന്ന നാടോടിയുടെ താത്വിക പരിവേഷം ചാർത്തപ്പെടാത്ത ചില ചിന്തകൾ, അവയുടെ പൂരണങ്ങൾ, ഒത്തുതീർപ്പുകൾ, അറിവിന്റെയും വെളിച്ചത്തിന്റെയും മേഖലകളിലേയ്ക്കുള്ള പ്രയാണങ്ങൾ, ലിംഗസമത്വത്തിന്റെ അനിവാര്യതകൾ, അങ്ങനെയുള്ള പതിമൂന്ന് ചെറുകഥകളുടെ ആവിഷ്ക്കാരം.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50013266739504,"sku":null,"price":187.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250224-WA0015.jpg?v=1753941651"},{"product_id":"kathapadmam","title":"Kathapadmam","description":"\u003cp\u003e\u003cspan\u003e1992 മുതൽ 2021 വരെ പത്മരാജൻ പുരസ്കാരം ലഭിച്ച മുപ്പത് കഥകളുടെ സമാഹാരം\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50029592084784,"sku":null,"price":357.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/WhatsAppImage2025-01-11at11.32.42_027d7c21.jpg?v=1754405458"},{"product_id":"mazhayil-kuthirnna-ormmakal","title":"Mazhayil Kuthirnna Ormmakal","description":"\u003cp\u003e\u003cspan\u003eജീവിതമെന്ന നേർത്ത കിനാവള്ളിയിൽ കനലും കനവും ഇടവിട്ട് കോർത്ത കഥകളാണ് ഈ പുസ്തകം. അതിജീവനത്തിന്റെ തിക്കും തിരക്കും നിറഞ്ഞ തെരുവിനപ്പുറം നീരുറവകൾ തേടുന്ന ഒരുപിടി ജീവിതങ്ങളുടെ നിഴലാട്ടങ്ങളാണവ. എവിടെയൊക്കെയോ വായനക്കാരന്റെ നിഴലും പതിഞ്ഞു മാഞ്ഞുപോകുമെന്ന് തീർച്ച.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50029608501552,"sku":null,"price":187.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250221-WA0030.jpg?v=1754406269"},{"product_id":"ninte-ormmakku","title":"Ninte Ormmakku","description":"\u003cp\u003e\u003cspan\u003eവിളറിയ വട്ടമുഖവും വിടര്ന്ന കണ്ണുകളും കഴുത്തുവരെ വളര്ന്നു ചുരുണ്ട ചെമ്പന്മുടിയുമുള്ള ഒരു പെണ്കുട്ടി... അച്ഛന് അവളോടെന്തോ പറഞ്ഞു. എനിക്കജ്ഞാതമായിരുന്നു ആ ഭാഷ. അവള് തല കുലുക്കി... എന്നിട്ട് പതുക്കെ ഉമ്മറക്കോലായിലേക്കു കയറി, അമ്പരപ്പോടെ നിന്നു. ആ സിംഹളപ്പെണ്ണ് സഹോദരിയാണ്... ഒരു പന്തീരാണ്ടിനുശേഷം അവളെക്കുറിച്ച് ഓര്ത്തുപോയി. ഒരു പിറന്നാളിന്റെ ഓർമ്മ, വളർത്തുമൃഗങ്ങൾ, നിന്റെ ഓർമ്മയ്ക്ക്, മരണത്തിന്റെ കൈത്തെറ്റ്, കോട്ടയുടെ നിഴൽ, ഓപ്പോൾ എന്നീ ആറു കഥകളുടെ സമാഹാരം. മനസ്സിനെ പിടിച്ചുലയ്ക്കുന്ന ആത്മനൊമ്പരങ്ങളാണ് ഈ കഥകളോരോന്നും.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50031296741680,"sku":null,"price":128.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250806-WA0027.jpg?v=1754472354"},{"product_id":"nashtapetta-neelambari","title":"Nashtapetta Neelambari","description":"\u003cp\u003e\u003cspan\u003eനിത്യപ്രണയത്തിന്റെ വ്രതനിഷ്ഠമായ സമരാഗ്നിയിൽ ജ്വലിച്ചുനില്ക്കുന്ന സ്ത്രീസ്വത്വത്തിന്റെ വൈവിദ്ധ്യമാർന്ന ഭാവങ്ങളെ ആവിഷ്കരിക്കുന്ന പതിമൂന്നു കഥകൾ. ഓരോ കഥയിലൂടെയും ഭാഷയുടെ നീലാംബരികൾ വിടർത്തുന്ന ഭാവതീവ്രത ആസ്വാദകരെ സ്വന്തം അനുഭവലോകങ്ങളുടെ കണ്ടെണ്ടത്താത്ത പ്രദേശങ്ങളിലേക്ക് ആനയിക്കുന്നു.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50031298838832,"sku":null,"price":111.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250806-WA0024.jpg?v=1754472545"},{"product_id":"vanaprastham","title":"Vanaprastham","description":"\u003cp\u003e\u003cspan\u003e1993 ഓടക്കുഴൽ അവാർഡ് ലഭിച്ചകൃതി ..ലോകകഥകളോട് ചേർത്തുവയ്ക്കാവുന്ന നാലു കഥകളുടെ സമാഹാരം [സുകൃതം ,പെരുമഴയുടെ പിറ്റേന്ന് ,ചെറിയചെറിയ ഭൂകമ്പങ്ങൾ ഇവയാണ് മറ്റു കഥകൾ .\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50031301951792,"sku":null,"price":136.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250806-WA0022.jpg?v=1754472910"},{"product_id":"sherlak","title":"Sherlak","description":"\u003cp\u003e\u003cspan\u003eഷെര്ലക്ക്, ശിലാലിഖിതങ്ങള്, കഡുഗണ്ണാവഃ ഒരു യാത്രക്കുറിപ്പ്, കല്പ്പാന്തം തുടങ്ങിയ എം ടി യുടെ നാലു വിശിഷ്ട കഥകളുടെ സമാഹാരം\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50036725416240,"sku":null,"price":119.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250414-WA0026.jpg?v=1754635279"},{"product_id":"olavum-theeravum","title":"Olavum Theeravum","description":"\u003cp\u003e\u003cspan\u003eനീലക്കടലാസ്, നുറുങ്ങുന്ന ശൃംഖലകൾ, ഒരുപിടി കുന്നിക്കുരു, ഒരു ദിവസം കഴിഞ്ഞു, ഓളവും തീരവും എന്നീ എം.ടിയുടെ അഞ്ചു കഥകളുടെ സമാഹാരം. ബാപ്പുട്ടിയുടെയും സൈനബയുടെയും അനശ്വരപ്രേമത്തിന്റെ കഥ പറഞ്ഞ ഓളവും തീരവും ചലച്ചിത്രമായും കേരളത്തിന്റെ ഹൃദയം കവർന്നിട്ടുണ്ട്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50036728201520,"sku":null,"price":98.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250414-WA0027.jpg?v=1754635516"},{"product_id":"kaivariyude-thekkeyattam","title":"Kaivariyude Thekkeyattam","description":"\u003cp\u003e\u003cspan\u003eസൂക്ഷ്മവും ഋജുവുമായ മനുഷ്യാവസ്ഥയുടെ ജീവിത സത്യങ്ങള് വിഹ്വലമായ വര്ത്തമാനകാലത്തിന്റെ ഗന്ധപരിസരങ്ങള് മലയാള കഥയുടെ ഭാവുകത്വപരിണാമത്തിന്റെ നിര്ണ്ണായകമായ ഒരു ദശാസന്ധിയിലെ നാഴികക്കല്ലായി ഇതിലെ ഓരോ കഥകളും തലയുയര്ത്തിപ്പിടിച്ചു നില്ക്കുന്നു.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50036737737008,"sku":null,"price":136.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250418-WA0004.jpg?v=1754636037"},{"product_id":"blue-is-the-warmest-color","title":"Blue is the Warmest Color","description":"\u003cp\u003e\u003cspan\u003eപുതുകാലത്തിന്റെ എഴുത്തും ഭാവുകത്വവും അടയാളപ്പെടുത്തുന്ന പരമ്പരയാണ് കഥാഫെസ്റ്റ്. സമകാലിക മലയാളകഥയുടെ ദീപ്തവും വൈവിധ്യ പൂർണ്ണവുമായ മുഖം അനാവരണം ചെയ്യുന്ന എട്ടു കഥാസമാഹാരങ്ങൾ ഡി സി ബുക്സ് ഈ പരമ്പരയിൽ അവതരിപ്പിക്കുന്നു. ജലകന്യക, ട്രിവാൻഡ്രം മെയിൽ, വിമർശനം ഒരു സർഗാത്മക പ്രവർത്തനമാണ്, പരോൾ, ബ്ലൂ ഈസ് ദ വാമെസ്റ്റ് കളർ, പരമപദം, ഡോക്ടർ ഞാൻ ഒരു ലെസ്ബിയൻ ആണോ?, അച്ഛൻമരം തുടങ്ങി എട്ടു കഥകളാണ് കെ.വി. മണികണ്ഠന്റെ ഈ സമാഹാരത്തിലുള്ളത്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50044249604400,"sku":null,"price":77.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250811-WA0005.jpg?v=1754903111"},{"product_id":"bhagavathiyude-jada","title":"Bhagavathiyude Jada","description":"\u003cp\u003e\u003cspan\u003eപരിണമിക്കുന്ന കേരളീയ ജീവിതമുഹൂര്ത്തങ്ങളാണ് എല്ലാ കഥയെഴുത്തുകാരെയുംപോലെ മണികണ്ഠന്റെ കഥകളുടെയും വിഷയമേഖല. എന്നാല് അവയെ കഥാബാധയാക്കുന്ന വൈകാരികാനുഭവങ്ങളായി മാറ്റുന്നതിനാലാണ് ഈ കഥാകൃത്തിന്റെ മിടുക്ക് പ്രകടമാവുന്നത്. വികാരങ്ങളുടെ സമര്ത്ഥമായ വിന്യാസമാണ് അവയില് കാണാനാവുക. --സന്തോഷ് മാനിച്ചേരി\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50044257796400,"sku":null,"price":102.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250811-WA0006.jpg?v=1754903316"},{"product_id":"mathilukal","title":"Mathilukal","description":"\u003cp\u003e\u003cspan\u003eബിട്ടീഷുകാര്ക്കെതിരെ എഴുതിയെന്ന കുറ്റത്തിന് തടവിലാക്കപ്പെട്ട ബഷീറിന്റെ ജയിലനുഭവമാണ് മതിലുകള്. മതിലിനപ്പുറത്തെ സ്ത്രീതടവുകാരുടെ ജയിലിലെ നാരായണിയെ ബഷീര് പരിചയപ്പെടുന്നു. പരസ്പരം കാണാതെതന്നെ ഇരുവരും പ്രണയത്തിലാകുന്നു. സമ്മാനങ്ങള് കൈമാറുന്നു. ഇരുവരും പരസ്പരം കണ്ടുമുട്ടാനുള്ള വഴി ചിന്തിച്ചുണ്ടാക്കുന്നു. കുറച്ചുദിവസങ്ങള്ക്കു ശേഷം ഒരേ ദിവസം തന്നെ ജയിലിനോടനുബന്ധിച്ചുള്ള ആശുപത്രിയില് വെച്ച് കണ്ടുമുട്ടാം എന്നായിരുന്നു അവരുടെ പ്ലാന്.. അതിനുവേണ്ടി ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന ബഷീറിന് താന് അതിനുമുന്പ് തന്നെ ജയില്മോചിതനാകും എന്ന വാര്ത്ത കേള്ക്കേണ്ടി വരുന്നു. അതുവരെ കൊതിച്ചിരുന്ന മോചനം വേണ്ട എന്ന് അദ്ദേഹത്തിന് തോന്നിത്തുടങ്ങുന്നു. മലയാളനോവല് അതുവരെ പരിചയിക്കാത്ത പ്രണയത്തിന്റെ ചെറുമഴകളെ അനുഭവിപ്പിക്കുകയായിരുന്നു ബഷീര്. ഈ നോവലിനെ ഇതേ പേരില് അടൂര് ഗോപാലകൃഷ്ണന് ചലച്ചിത്രമാക്കിയിട്ടുണ്ട്. മമ്മൂട്ടിയായിരുന്നു ബഷീറായി വേഷമിട്ടത്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50044291744048,"sku":null,"price":77.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250811-WA0010.jpg?v=1754904115"},{"product_id":"bhoomiyude-avakashikal","title":"Bhoomiyude Avakashikal","description":"\u003cp\u003e\u003cspan\u003eതന്റെ യൗവനത്തിൽ പ്രബലമായിരുന്ന ഏകലോകാശയവും മനുഷ്യസാഹോദര്യബോധവും ബഷീറിനെ ഏറെ സ്വാധീനിച്ചിട്ടുണ്ട് എന്നതിനു സംശയമില്ല. 'ഞാൻ എല്ലാ ജാതിയിലുംപെട്ട സ്ത്രീകളുടെ മുല കുടിച്ചിട്ടുണ്ട് ' എന്നും 'എല്ലാ ജാതിക്കാരുമായും രമിച്ചിട്ടുണ്ട് ' എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ. ശ്രീമാന്മാർ അതെല്ലാം അശ്ലീലമാണെന്നേ കണ്ടുള്ളൂ. ആഹാരവും രതിയും മനുഷ്യൈക്യത്തിന്റെ മൗലികഘടകങ്ങളാണെന്നു നാം തിരിച്ചറിയുന്നത് മിശ്രഭോജനം, മിശ്രവിവാഹം എന്നെല്ലാംപറയുമ്പോൾ മാത്രമാണ്. 'എല്ലാ മുലകളിലും മുലപ്പാലാണ് ' എന്ന അറിവാണ് ബഷീറിന്റെ മനുഷ്യ സാഹോദര്യബോധത്തിന്റെ അടിത്തറ എന്നും പറയാം.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50044304326960,"sku":null,"price":85.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250811-WA0011.jpg?v=1754904314"},{"product_id":"neelavelicham","title":"Neelavelicham","description":"\u003cdiv class=\"row\"\u003e\n\u003cdiv class=\"col-md-12\"\u003e\u003cspan\u003eആദ്യമായും ഇപ്പോഴും കഥയെഴുതുമ്പോള് എനിക്ക് യാതൊരു ആവേശവുമുണ്ടായിരുന്നില്ല. ഒരു കഥ എന്നിലുണ്ടാവുന്നു. അല്ലെങ്കില് ഒരു കഥ ഞാന് സ്വരുക്കൂട്ടിയെടുക്കുന്നു. അധികവും എന്റെ അനുഭവങ്ങളായിരിക്കും. ഞാന് അതില് ജീവിച്ച് ചിരിച്ചോ, കരഞ്ഞോ, ചിന്തിച്ചോ, ചൂടോടെ പതുക്കെ എഴുതുന്നു. അത്രയേയുള്ളൂ. എഴുതുമ്പോള് വൃത്തിയുള്ള ചുറ്റുപാടായിരിക്കണം. പിന്നെ ശാന്തി അതുമുണ്ടായിരിക്കണം. അധികവും ഞാന് എഴുതിയിട്ടുള്ളത് പൂങ്കാവനത്തിലിരുന്നാണ്. ബാക്ഗ്രൗണ്ടായിട്ട് സംഗീതവുമുണ്ടായിരിക്കും. സംഗീതസാന്ദ്രമായ അന്തരീക്ഷം. ഞാന് ഒരുപാടുകാലം രാജ്യങ്ങളായ രാജ്യങ്ങളെല്ലാം ചുറ്റിക്കറങ്ങിയിട്ടുള്ളതുകൊണ്ട് എനിക്ക് ധാരാളം അനുഭവങ്ങളുണ്ട്. എഴുതുന്നതിലധികവും എന്റെ അനുഭവങ്ങളായിരിക്കും എന്നു ഞാന് പറഞ്ഞല്ലോ. ഞാന് എഴുതുമ്പോള് അതില് തിന്മ ഉണ്ടായിരിക്കരുത് എന്ന് എനിക്ക് നല്ല ബോധം കാണും. പിന്നെ കഥയ്ക്കുവേണ്ടി പൊടിപ്പും തൊങ്ങലുമൊക്കെ ഞാന് വയ്ക്കും. ഞാനും എന്റെ ചുറ്റിലുമുള്ളവരുമൊക്കെ കാമക്രോധാദികളുള്ളവരാണല്ലോ. അനുസ്യൂതമായ ജീവന്റെ പ്രവാഹത്തില് ഞാന് വിശ്വസിക്കുന്നു.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50044453388592,"sku":null,"price":153.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250811-WA0017.jpg?v=1754908692"},{"product_id":"viswavikhyathamaya-mookku","title":"Viswavikhyathamaya Mookku","description":"\u003cp\u003e\u003cspan\u003eഎഴുത്തും വായനയും അറിഞ്ഞുകൂടാത്ത കുശിനിപ്പണിക്കാരനായ കഥാനയകന് 24 – ആമത്തെ വയസ്സില് അയാളുടെ മൂക്ക് വളര്ന്ന് വായും താടിയും പിന്നിട്ട് താഴോട്ടിറങ്ങി . താരമൂല്യമന്വേഷിക്കുന്ന കപടബുദ്ധിജീവികളെയും നവ മാധ്യമസംസ്കാരത്തെയും പരിഹസിക്കാന് ബഷീര് ഈ മൂക്കനെ ആയുധമാക്കുന്നു . ബഷീറിന്റെ ഹാസ്യകലാപാടവത്തിന്റെ വിജയവൈജയന്തിയായി നിലകൊള്ളുന്ന കഥ .\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50044462498096,"sku":null,"price":43.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250811-WA0020.jpg?v=1754909021"},{"product_id":"rakthampuranda-manatharikal","title":"Rakthampuranda Manatharikal","description":"\u003cp\u003e\u003cspan\u003eമലയാളകഥയ്ക്ക് മനുഷ്യമനസ്സിലേക്കുള്ള വാക്കുകളുടെ പ്രകാശജാലകങ്ങള് പണിത കഥകളാണ് ഈ പുസ്കത്തില്. മലയാളിയുടെ എന്നത്തെയും വലിയ കഥാകാരനായ എം.ടിയെ സഹൃദയഹൃദയങ്ങളില് പ്രതിഷ്ഠിച്ച ആദ്യകാലകഥകള്. ജീവിതം നല്കിയ ഉഷ്ണം കുടിച്ച് അന്തര്മുഖരായിപ്പോയ മനുഷ്യരാണ് ഈ കഥകളില്. എന്നാല് അവര് മനസ്സുതുറക്കുമ്പോള് മനുഷ്യബന്ധങ്ങളുടെ മഹാരഹസ്യങ്ങള് കണ്ട് നാം അദ്ഭുതപ്പെടുന്നു. വായനയെ വലിയ അനുഗ്രഹമാക്കുന്ന പതിനാറു കഥകള്. രക്തം പുരണ്ട മണ്തരികള്, വെയിലും നിലാവും, വേദനയുടെ പൂക്കള് എന്നീ മൂന്നു പുസ്തകങ്ങളിലായി സമാഹരിച്ചിരുന്ന കഥകള് ഒറ്റപ്പുസ്തത്തില്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50047891243312,"sku":null,"price":238.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250417-WA0004_8ef1d3fb-1d41-4c2e-becf-2f79122fd2ad.jpg?v=1758203589"},{"product_id":"iruttinte-athmavu","title":"Iruttinte Athmavu","description":"\u003cp\u003e\u003cspan\u003eനോവുകൊണ്ട് മഴവില്ല് വിടർത്തിയ കഥകളാണ് ഈ പുസ്തകത്തിൽ. വായനയെ ഹൃദയത്തിന്റെ ഏറ്റവും സ്വകാര്യമായ ആനന്ദമാക്കിയ ഈ കഥകൾ മലയാളകഥയുടെ എന്നത്തെയും സൗഭാഗ്യങ്ങളാണ്. ഇരുട്ടിന്റെ ആത്മാവിലെ വേലായുധൻ എന്ന മലയാളിയുടെ ഏകാന്ത വേദനകളുടെ ആൾരൂപമായിക്കഴിഞ്ഞു. ഇതൊരു സാധാരണ കഥാപുസ്തകമല്ല. നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിത്തീർന്ന രചനകളുടെ സമാഹാരമാണ്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50047926567216,"sku":null,"price":145.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250417-WA0002.jpg?v=1755004222"},{"product_id":"varikkuzhi","title":"Varikkuzhi","description":"\u003cp\u003e\u003cspan\u003eജീവിതത്തിന്റെ വാരിക്കുഴിയിൽ വീണുപോയ മനുഷ്യർക്ക് ലഭിക്കുക ഖേദത്തിന്റെ ഇരുണ്ട പാനീയമാണെന്ന് ഈ കഥകൾ വായനക്കാരെ ഓർമ്മിപ്പിക്കുന്നു. ഉള്ളിൽ സ്നേഹസാഗരമിരമ്പുമ്പോഴും വിലക്കുകളും വേർപാടുകളും വിധിയായ മനുഷ്യരാണ് ഈ കഥകളിൽ. എന്നാൽ, ചിലപ്പോൾ, ഏതോ ഒരു മനുഷ്യന്റെ മരണശുശ്രൂഷയിൽ പങ്കെടുത്ത് അവരിൽ ഒരാൾ മനുഷ്യൻ എന്ന പദത്തെ മഹത്ത്വപ്പെടുത്തുന്നു. വാരിക്കുഴി, കർക്കിടകം, മരണം, കറുത്ത ചന്ദ്രൻ, അഭയം എന്നീ കഥകളുടെ സമാഹാരം. മറവികളോട് അകലെ എന്നു പറയുന്ന കഥകൾ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50047946129712,"sku":null,"price":111.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250415-WA0075.jpg?v=1755004502"},{"product_id":"pontha","title":"Pontha","description":"\u003cp\u003e\u003cspan\u003eഒന്ന് കണ്ണ് തെറ്റിയാൽ മതി എഴുത്ത് നമ്മളിൽനിന്ന് അകന്നുപോകും. ജീവിതത്തിൽ ഒരിക്കലെങ്കിലും എഴുതിനോക്കിയ ആളെ സംബന്ധിച്ച് അത് ഏറ്റവും വിഷമകരമായ അവസ്ഥയാണ്. എന്നാൽ എഴുത്തുകാരനെ കഥകൾ പിന്തുടരുമെന്നുതന്നെയാണ് എന്റെ അനുഭവവും വിശ്വാസവും. എഴുതുമ്പോഴും റൈറ്റേഴ്സ് ബ്ലോക്കിനിടയിലും ജീവിതവുമായി ഏറ്റുമുട്ടുമ്പോഴും കഥകൾ അയാൾക്കൊപ്പമുണ്ട്. ഈ സമാഹാരത്തിലെ കഥകൾ അതിന് സാക്ഷ്യം പറയും. അവതാരിക: എസ്. ഹരീഷ്. ഉണ്ണികൃഷ്ണൻ കിടങ്ങൂരിന്റെ ആദ്യ ചെറുകഥാസമാഹാരം.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50048237797680,"sku":null,"price":187.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250321-WA0011.jpg?v=1755007048"},{"product_id":"pathanam","title":"Pathanam","description":"\u003cp\u003e\u003cspan\u003eമനുഷ്യാനുഭവത്തിന്റെ അനന്ത വൈചിത്ര്യം കൊണ്ട് മനം നിറയ്ക്കുന്ന നാലു കഥകള്. ഇനിയും പല കഥാകാലങ്ങളെ അഭിമുഖീകരിക്കാന് തക്ക ഉള്ക്കരുത്തുള്ളവ. വായനയെ അനുഭൂതിധന്യമാക്കുന്ന പതനം, കുറുക്കന്റെ കല്യാണം, ജോക്കര്, മഹാനഗരത്തിന്റെ പശ്ചാത്തലത്തില് എന്നീ കഥകളുടെ സമാഹാരം.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50048251363632,"sku":null,"price":111.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250911-WA0011.jpg?v=1757594075"},{"product_id":"malayalathinte-suvarnna-kathakal-mt","title":"Malayalathinte Suvarnna Kathakal - MT","description":"\u003cp\u003e\u003cspan\u003eമലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്റെ ഏറ്റവും പ്രിയപ്പെട്ട കഥകൾ\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50048829948208,"sku":null,"price":298.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250418-WA0003.jpg?v=1755029351"},{"product_id":"pattinte-ulachil","title":"Pattinte Ulachil","description":"\u003cp\u003e\u003cspan\u003eഹൃദയത്തില് സ്നേഹത്തിന്റെ നദിയുള്ള എഴുത്തുകാരിയാണ് മാധവിക്കുട്ടി. മലയാളിയുടെ ജീവിതത്തില് അവര് ഭാഷ കൊണ്ട് മനോഹരങ്ങളായ മുഹൂര്ത്തങ്ങള് സൃഷ്ടിച്ചു. കഥയ്ക്കും സ്വപ്നങ്ങള്ക്കുമിടയില് നൃത്തം ചെയ്യുന്ന മാധവിക്കുട്ടിയെന്ന മഹാപ്രതിഭയുടെ ശ്രദ്ധേയമായ കഥകളടങ്ങിയ പുസ്തകം- പുതിയ ഒരമ്മ, തിമിരം, രാധ… അനുരാധ…, യാത്രയുടെ അവസാനം, പട്ടിന്റെ ഉലച്ചിൽ, ചീത്ത മാമൻ, അമ്മിണിക്കുട്ടിയുടെ പ്രസവം, ഏകാന്തതയുടെ കവാടങ്ങൾ, നേതാവ്, ഇന്റെ സ്വഭാവം അങ്ങനെയാ, ഒരു വിവാഹത്തിന്റെ അന്ത്യം, ഓർമക്കുറിപ്പ്, ഗൾഫിലെ യുദ്ധം, തവളയായിത്തീർന്ന രാജകുമാരൻ, സ്വാതന്ത്ര്യസേനാനിയുടെ മകൾ, ഡോക്ടറുടെ തത്ത, ചാലിയത്തി കുഞ്ഞുവും മകനും, ആഭരണങ്ങൾ, ചന്ദ്രരശ്മികൾ എന്നിങ്ങനെ 19 കഥകൾ\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50049809547568,"sku":null,"price":119.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250426-WA0041.jpg?v=1755056941"},{"product_id":"choondal","title":"Choondal","description":"\u003cp\u003e\u003cspan\u003eയാഥാർഥ്യബോധത്തിൻ്റെയും തീവ്രതയുടേയും ശക്തമായ മിശ്രിതമാണ് പത്മരാജൻ്റെ ചെറുകഥകൾ. പലപ്പോഴും അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങൾ സങ്കീർണമായ വികാരങ്ങളേയും ആന്തരിക സംഘർഷങ്ങളേയും പര്യവേഷണം ചെയ്യുന്നു. ഭാഷയിൽ പ്രാവീണ്യമുള്ള പത്മരാജൻ, പ്രണയം, നഷ്ടം, സ്വത്വം, സാമൂഹിക മാനദണ്ഡങ്ങൾ എന്നിവയുടെ പ്രമേയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നു. മനുഷ്യബന്ധങ്ങളുടെ സൂക്ഷ്മതകളേയും മനുഷ്യമനസ്സിൻ്റെ സങ്കീർണതകളേയും അദ്ദേഹത്തിൻ്റെ എഴുത്ത് ജീവസുറ്റതാക്കുന്നു, അവയെ അസംസ്കൃതവും സഹാനുഭൂതി നിറഞ്ഞതുമായ സ്പർശത്തോടെ ചിത്രീകരിക്കുന്നു.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50057172222256,"sku":null,"price":136.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250816-WA0013_6fd136bc-003e-4c0a-bfc0-119f57c1c706.jpg?v=1755403539"},{"product_id":"kazhinja-vasantha-kalathil","title":"Kazhinja Vasantha Kalathil","description":"\u003cp\u003e\u003cspan data-huuid=\"7011964391986186224\"\u003e\u003cspan\u003e\"കഴിഞ്ഞ വസന്തകാലത്തിൽ\" (Kazhinja Vasantha Kalathil) എന്നത് പി.\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003c\/span\u003e\u003cspan data-huuid=\"7011964391986184651\"\u003e\u003cspan\u003eപദ്മരാജൻ എഴുതിയ പ്രണയ കഥകളുടെ സമാഹാരമാണ്.\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003c\/span\u003e\u003cspan data-huuid=\"7011964391986187174\"\u003e\u003cspan\u003eഈ പുസ്തകത്തിൽ പ്രണയത്തെക്കുറിച്ചും, പ്രണയബന്ധങ്ങളെക്കുറിച്ചുമുള്ള പതിനഞ്ച് കഥകൾ ഉണ്ട്.\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003c\/span\u003e\u003cspan data-huuid=\"7011964391986185601\"\u003e\u003cspan\u003eഈ കഥകൾ വായനക്കാർക്ക് വ്യത്യസ്തവും പുതിയതുമായ വായനാനുഭവമാണ് നൽകുന്നത്\u003c\/span\u003e\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50057191817520,"sku":null,"price":128.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250816-WA0010.jpg?v=1755334612"},{"product_id":"mannu","title":"Mannu","description":"\u003cp\u003e\u003cspan\u003e‘ഒടുവിലുളള യാത്ര മണ്ണിലേക്കാണ്’ എന്ന തരത്തിൽ നമ്മുടെ അടിസ്ഥാന സ്വത്വത്തിലേക്ക് എത്താതെ കടന്നുപോകാൻ നമ്മൾക്കാവില്ല എന്ന വലിയ തിരിച്ചറിവിലേക്ക് നമ്മെ തള്ളിവിടാൻ എഴുത്തിൻറെ പൂർണ്ണത കൊണ്ട് കഥാകാരന് സാധിക്കുന്നുണ്ട്. മലയാള ചെറുകഥാ സാഹിത്യത്തിൽ മനോഹരമായ ഒരു കൂട്ടം കഥകൾ പറഞ്ഞുവച്ചിട്ടുള്ളപ്പോഴും ഒരു പക്ഷേ ആ തലപ്പൊക്കത്തോടെയോ, അതിനേക്കാൾ ജൈവികമായോ ‘മണ്ണ്’ നമ്മെ സ്പർശിക്കും.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50057225961776,"sku":null,"price":145.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250816-WA0012.jpg?v=1755336437"},{"product_id":"uyiradayalangal","title":"Uyiradayalangal","description":"\u003cp\u003e\u003cspan\u003eഅനുഭവങ്ങളുടെ അഭ്രപാളികളെ ശിഥിലീകരിക്കുന്ന ചില രേഖപോലെയാണ് കാലത്തിൻ്റെ ഇടപെടലുകൾ ഓരോരുത്തരുടേയും ജീവിതത്തിൽ സംഭവിക്കുന്നത്. ഓരോ വായനക്കാരനും പരിചിതമോ അപരിചിതമോ അതുമല്ലെങ്കിൽ മറ്റുള്ളവരുടെ ജീവിതാനുഭവത്തി ലൂടെയോ കടന്നുപോയ കഥകൾ ഈ പുസ്തകത്തിൽ വന്നു സംഭവിക്കാൻ സാധ്യതകളുണ്ട്. അനുഭവത്തി ലധിഷ്ഠിതമായ ദിനരാത്രങ്ങളുടെ യാത്രയാണ് നമ്മുടെ എല്ലാവരുടെയും ജീവിതം. നാം മറ്റുള്ളവരുടെ ജീവിതത്തിലൂടെയോ കാഴ്ചപ്പാടിലൂടെയോ യാത്ര ചെയ്യുമ്പോൾ മുന്നിൽ തെളിയുന്ന രേഖാചിത്രമായി മാറുന്ന കഥകളാണ് ഉയിരടയാളങ്ങൾ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50057229402416,"sku":null,"price":153.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250816-WA0009.jpg?v=1755334537"},{"product_id":"pranaya-kathakal","title":"Pranaya Kathakal","description":"\u003cp\u003e\u003cspan\u003eപ്രണയത്തിന്റെ അഗാധവും അവിസ്മരണീയവുമായ ചാരുത സംവഹിക്കുന്ന പത്ത് ചെറുകഥകൾ. തെളിവാർന്നും നിറവാർന്നും മലയാളഭാഷയെ ധന്യമാക്കിയ എൻ. മോഹനന്റെ തിരഞ്ഞെടുത്ത പ്രണയകഥകളുടെ സമാഹാരം. ഇലകൊഴിഞ്ഞ ജീവിതം, ബാലപാഠങ്ങൾ, ശാശ്വതമൊന്നേ ദുഃഖം, മിസ് മേരി തെരേസാ പോൾ, അഹല്യ, കത്താത്ത കാർത്തികവിളക്ക്, വിലാസിനി, ചാമ്പയ്ക്ക, ടിബറ്റിലേക്കുള്ള വഴി, മറിയക്കുട്ടി\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50057318433072,"sku":null,"price":187.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250321-WA0008.jpg?v=1755198720"},{"product_id":"orumbettol","title":"Orumbettol","description":"\u003cp\u003e\u003cspan\u003eവായിച്ചു തീർക്കുന്ന ചില കഥകൾക്ക് മാത്രമേ മനസ്സിനെ എളുപ്പം പിടിച്ച് കുലുക്കുവാൻ കഴിയുകയുള്ളൂ. വരികളിൽ ഒതുങ്ങാതെ കഥാപാത്രങ്ങൾ മനസ്സിൻ്റെ ഉള്ളിൽ സ്ഥാനം പിടിക്കുമ്പോൾ കഥകൾക്കുമപ്പുറം മറ്റെന്തോ ഹൃദയത്തെ കീഴ്പ്പെടുത്തുന്നത് പോലെ, കഥകൾക്കപ്പുറം എഴുത്തുകാരി പറയുന്നത് -എന്തോ അതത്രയുമാഴത്തിൽ തന്നെ വായനക്കാരനിലേക്ക് പകർന്നു തരാൻ ഇതിലെ കഥകൾക്ക് കഴിയുന്നുണ്ട്. ഭാഷയുടെ കെട്ടുപാടുകളോ അതിഭാവുകത്വങ്ങളോ ഇല്ലാതെ സ്വയം നമ്മുടെ ചുറ്റിലുമുള്ള ജീവിതങ്ങളിലേക്ക് താനേ തുറക്കുന്ന കണ്ണുകളാണ് നയന വൈദേഹി സുരേഷ് എന്ന എഴുത്തുകാരിയുടെ “ഒരുമ്പെട്ടോള്’ എന്ന ഈ കഥാസമാഹാരം. ഇതിലെ ഇരുപത്തിയെട്ട് കഥകളിലെയും കഥാപാത്രങ്ങൾ വായനക്ക് ശേഷവും അത്ര പെട്ടെന്നൊന്നും വായനക്കാരുടെ മനസ്സിൽ നിന്നും ഇറങ്ങിപോകില്ല. കാരണം ജീവിതയാത്രയിൽ നാമെവിടെയൊക്കെയോ കണ്ടുമറന്ന അല്ലെങ്കിൽ ഏറെ പരിചിതരായ ചില മുഖങ്ങളാണവ...\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50076343927088,"sku":null,"price":153.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250427-WA0006.jpg?v=1755744459"},{"product_id":"njan-ivideyundu","title":"Njan Ivideyundu","description":"\u003cp\u003e\u003cspan\u003eതച്ചുടയ്ക്കപ്പെട്ടിട്ടും 'കിൻസുഗി' പോലെ സ്വർണ്ണപ്പൊടിയാൽ ഒട്ടിച്ചു ചേർത്ത് പഴയതുപോലെ മികച്ചതാവുന്ന ചില ജീവിതങ്ങളെയാണ് ഹിമ മണികണ്ഠൻ തങ്കം നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് കണ്ടെടുത്ത് 'ഞാൻ ഇവിടെയുണ്ട്' എന്ന സമാഹാരത്തിലെ ഒൻപതു കഥകളായി നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. പല ദേശത്തിലെ പല മനുഷ്യരുടെ കഥകളാണെങ്കിലും അവയെല്ലാം നമ്മോട് പങ്കുവയ്ക്കുന്നത് സ്നേഹത്തിൻ്റെയും കാരുണ്യത്തിന്റെയും നന്മയുടെയും ദേശാതിതമായ വികാരങ്ങളാണ്. അതുകൊണ്ടുതന്നെ ഈക്കഥകൾ നമ്മുടെ ഹൃദയത്തെ തൊടുന്നു. മനുഷ്യർ കഥ പറയുന്നതിനു പകരം അവരുടെ ജീവിതങ്ങളെ അടുത്തു നിന്ന് കാണുന്ന പൂച്ചയും കഫേയും അപ്പുപ്പൻ തറയും സ്വർണ്ണമാലയും സ്കൂട്ടറും ഒക്കെ കഥ പറയുന്നതിലൂടെ ഈ കഥകൾക്ക് നൂതനമായ ഒരു ഭാവം കൈവരുന്നു. നമ്മുടെ തന്നെ ജീവിതങ്ങളെ ഒരു മൂന്നാം കണ്ണ് കൊണ്ട് നോക്കിക്കാണുന്ന കഥകളാണ് 'ഞാൻ ഇവിടെയുണ്ട്.' വായനയിൽ നമുക്ക് നിറവ് നൽകുന്ന കഥകൾ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50076346286384,"sku":null,"price":145.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250427-WA0008.jpg?v=1755744765"},{"product_id":"muthassimarude-rathri","title":"Muthassimarude Rathri","description":"\u003cp\u003e\u003cspan\u003eജീവിതത്തിന്റെ വാരിക്കുഴിയിൽ വീണുപോയ മനുഷ്യർക്ക് ലഭിക്കുക ഖേദത്തിന്റെ ഇരുണ്ട പാനീയമാണെന്ന് ഈ കഥകൾ വായനക്കാരെ ഓർമ്മിപ്പിക്കുന്നു. ഉള്ളിൽ സ്നേഹസാഗരമിരമ്പുമ്പോഴും വിലക്കുകളും വേർപാടുകളും വിധിയായ മനുഷ്യരാണ് ഈ കഥകളിൽ. എന്നാൽ, ചിലപ്പോൾ, ഏതോ ഒരു മനുഷ്യന്റെ മരണശുശ്രൂഷയിൽ പങ്കെടുത്ത് അവരിൽ ഒരാൾ മനുഷ്യൻ എന്ന പദത്തെ മഹത്ത്വപ്പെടുത്തുന്നു. വാരിക്കുഴി, കർക്കിടകം, മരണം, കറുത്ത ചന്ദ്രൻ, അഭയം എന്നീ കഥകളുടെ സമാഹാരം. മറവികളോട് അകലെ എന്നു പറയുന്ന കഥകൾ.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50083568353584,"sku":null,"price":179.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250823-WA0033.jpg?v=1755936715"},{"product_id":"ezhamathe-poovu-1","title":"Ezhamathe Poovu","description":"\u003cp\u003e\u003cspan\u003eവശ്യതയാര്ന്ന കഥകളെഴുതി വായനക്കാരുടെ മനസ്സില് സ്ഥിരപ്രതിഷ്ഠ നേടിയ എം. മുകുന്ദന്റെ കഥാസമാഹാരമാണ് 'ഏഴാമത്തെ പൂവ്'. വ്യക്തികളുടെ നന്മകള്, ദുഃഖങ്ങള്, സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങള്, നഷ്ടപ്പെട്ടുപോയ കൗമാരത്തെക്കുറിച്ചുള്ള ഓര്മ്മകള് ഇവയെല്ലാം അതിമനോഹരവും ആകര്ഷകവുമായ ഭാഷയില് ആവിഷ്കരിച്ചിരിക്കുന്നു. മുകുന്ദന്റെ കഥകളുടെ ആവിഷ്കാര ചാരുത തെളിഞ്ഞുകാണുന്ന പതിനൊന്നു കഥകള്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50086971048240,"sku":null,"price":111.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250825-WA0014.jpg?v=1756121121"},{"product_id":"ente-priyapetta-kathakal","title":"Ente  Priyapetta Kathakal","description":"\u003cdiv class=\"row\"\u003e\n\u003cdiv class=\"col-md-12\"\u003e\u003cspan\u003eപക്ഷിയുടെ മണം, ചുവന്ന പാവാട, നെയ്പ്പായസം, തരിശുനിലം, പരുന്തുകൾ, സ്വയംവരം തുടങ്ങി മാധവിക്കുട്ടിയുടെ ഏറ്റവും പ്രിയപ്പെട്ട 19 കഥകളാണ് ഈ സമാഹാരത്തിലുള്ളത്.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50103914201392,"sku":null,"price":230.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250830-WA0003.jpg?v=1756627125"},{"product_id":"neypayasavum-janapriya-kathakalum","title":"Neypayasavum Janapriya Kathakalum","description":"\u003cp\u003e\u003cspan\u003eമാധവിക്കുട്ടിയുടെ കാലാതിവർത്തിയായ കഥാപ്രപഞ്ചത്തിൽനിന്ന് തിരഞ്ഞെടുത്ത16 ജനപ്രിയകഥകൾ നെയ്പ്പായസം, ചുവന്ന മാളിക, മലഞ്ചെരിവുകളിൽ, നുണകൾ, നീർമാതളത്തിന്റെ പൂക്കൾ, വിരുന്നുകാരൻ, ഉണ്ണി, കുറച്ചു മണ്ണ്, പക്ഷിയുടെ മണം, കാലിച്ചന്ത, കോലാട്, പുലിവേട്ട, പുതിയ രേഖ, നപുംസകങ്ങൾ നഷ്ടപ്പെട്ട നീലാംബരി, ചീത്ത മാമൻ\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50103969612080,"sku":null,"price":153.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250830-WA0005.jpg?v=1756627663"},{"product_id":"ottayadippatha","title":"Ottayadippatha","description":"\u003cp\u003e\u003cspan\u003eസാമൂഹികപ്രവർത്തകയായി മറ്റുള്ളവരുടെ കണ്ണുനീർ തുടച്ചുമാറ്റാനും അവരുടെ നന്ദിയും സ്നേഹവും സമ്പാദിക്കുവാനും ഞാൻ ഒരിക്കൽ ആഗ്രഹിച്ചു. പക്ഷേ, ഇന്നു ഞാൻ തനിച്ചാണ്. എന്റെ യാത്രയിൽ എനിക്ക് ആരും കൂട്ടിനില്ല. ലഗേജിന്റെ ഭാരം കൂടാതെ ഒരൊറ്റയടിപ്പാതയിൽക്കൂടി ഞാൻ അലയുന്നു. ദിക്ക് ഏതെന്നറിയാതെ, കാണാൻ ഇരിക്കുന്നത് എന്തെന്നാലോചിക്കാതെ, ഞാൻ ഒരു സ്വപ്നാടനക്കാരിയെപ്പോലെ ഒരിക്കലും തിരിഞ്ഞുനോക്കാതെ മുന്നേറുന്നു. ഓരോ രക്ഷാവലയവും ക്രമേണ തകർന്നുവീഴുമെന്നും ഒടുവിൽ മതിലില്ലാത്ത, അംഗരക്ഷകരില്ലാത്ത, വാതിലുകളില്ലാത്ത ഒരു തുറന്ന ലോകത്തിൽ ഒരനാഥയായി അവശേഷിക്കുമെന്നും ബാല്യകാലത്തിന്റെ ആഘോഷവേളയിൽ ഞാൻ ഒരിക്കലും വിചാരിച്ചില്ല. ജീവിതത്തിന്റെ ഒറ്റയടിപ്പാതകളിൽ ഏകയും നിരാലംബയുമായി നടക്കേണ്ടിവരുന്നവർക്ക്\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50104996397360,"sku":null,"price":221.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250901-WA0000.jpg?v=1756699915"},{"product_id":"padmasambhava","title":"Padmasambhava","description":"","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50105007407408,"sku":null,"price":128.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250901-WA0008.jpg?v=1756700312"}],"url":"https:\/\/yellowfeatherbookstore.in\/collections\/stories.oembed?page=6","provider":"Yellow Feather Bookstore","version":"1.0","type":"link"}