{"title":"Travel","description":"","products":[{"product_id":"yathrakkappuram","title":"Yathrakkappuram","description":"\u003cp\u003e\u003cspan\u003eഈ പുസ്തകം ഒരു യാത്രാവിവരണമാണോ ഓർമ്മക്കുറിപ്പാണോ എന്നു ചോദിച്ചാൽ രണ്ടും ചേർന്നതാണ് എന്നു പറയാം. ഇത് എന്റെ ഓർമ്മകളിലൂടെയുള്ള ഒരു യാത്രയാണ്, അല്ലെങ്കിൽ ഓർമ്മകളിൽ നിന്ന് ഞാൻ എഴുതുന്ന ഒരു യാത്രാവിവരണം ആണ്. ചെറുപ്പകാലം മുതൽ ഞാൻ കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും ഒറ്റയ്ക്കും നടത്തിയ യാത്രാ ഓർമ്മകളിലൂടെ വീണ്ടും ഒരു സഞ്ചാരം. -ഗായത്രി അരുൺ\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50000760111408,"sku":null,"price":238.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250304-WA0025.jpg?v=1753452498"},{"product_id":"inb-diaries","title":"INB Diaries","description":"\u003cp\u003e\u003cspan\u003eയാത്രയിൽ കാത്തുവച്ചിരിക്കുന്ന അത്ഭുതങ്ങൾ അനുഭവിച്ചു തന്നെയറിയണം. സുജിത്തും കുടുംബവും ആരംഭിച്ച ആ യാത്ര അവർക്കു സമ്മാനിച്ച അനുഭവങ്ങൾ അനേകമാണ്. ഇതൊരു കഥയല്ല... കഥകളെ വെല്ലുന്ന അനുഭവങ്ങളുടെ നേർസാക്ഷ്യമാണ്... ഒരു വയസ്സുകാരൻ മകനെയുംകൂട്ടി കുടുംബത്തോടൊപ്പം നീണ്ട എട്ടുമാസം നടത്തിയ യാത്രയുടെ കഥ. അവർ താണ്ടിയ വഴികൾക്കും മലകൾക്കും പുഴകൾക്കും പറയാൻ ഒരുപാടുണ്ടായിരുന്നു. സഹനത്തിന്റെ, ത്യാഗത്തിന്റെ, സന്തോഷത്തിന്റെ, പങ്കുവയ്ക്കലിന്റെ യാഥാർത്ഥ്യങ്ങൾ. എല്ലാ പ്രതിസന്ധികളെയും തരണംചെയ്ത് അവർ മുന്നോട്ടുപോയത് 42,000 കിലോമീറ്ററുകളാണ്. പ്രകൃതിയും സംസ്കാരവും രുചിയുമെല്ലാം ഈ യാത്രയുടെ ഭാഗമായി. സുജിത് ഭക്തൻ കുടുംബത്തോടൊപ്പം നടത്തിയ ഇന്ത്യ-നേപ്പാൾ- ഭൂട്ടാൻ യാത്രയിലെ വിശേഷങ്ങളിലൂടെ...!\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50000763224368,"sku":null,"price":332.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250304-WA0024.jpg?v=1753452742"},{"product_id":"khayal","title":"Khayal","description":"\u003cp\u003e\u003cspan\u003eചൈനീസ്ജീവിതത്തിന്റെ, സംസ്കൃതിയുടെ, നാഗരികതയുടെ സൂക്ഷ്മങ്ങളായ പാളികൾ അതീവ ഹൃദ്യമായ രീതിയിൽ വിടർത്തിക്കാട്ടുന്ന ഖയാൽ സവിശേഷമായ ഒരു വായനാനുഭവം പകരുന്നു. പ്രിയസ്മൃതികളുടെ സുഗന്ധം നിറഞ്ഞുനിൽപ്പുണ്ട് ഇതിലെങ്ങും. വ്യക്തിഗതങ്ങളായ ഓർമ്മകൾ ചരിത്രപരവും സാമൂഹ്യവുമായ മാനം കൈവരിക്കുന്നതിനാൽ അങ്ങേയറ്റം മൂല്യവത്താണ്. വ്യത്യസ്തവും അപരിചിതവു മായ ഒരു ജീവിതമേഖലയെ സ്നിഗ്ദ്ധ മധുരമായി ആവിഷ്കരിക്കാൻ ഫർസാനയ്ക്കു സാധിച്ചിട്ടുണ്ട്. അത്യാകർഷകമായ ഒരു വസന്തകാല ഉദ്യാനശോഭ ഖയാലിലാകെ കാണാം\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50036715651376,"sku":null,"price":169.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250809-WA0002.jpg?v=1754711817"},{"product_id":"orbital","title":"Orbital","description":"\u003cp\u003e\u003cspan\u003eശാന്തവും വിശാലവുമായ ബഹിരാകാശത്തിൽ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്ന ആറ് ബഹിരാകാശയാത്രികർ. ഓർമ്മകളുടെയും ആഗ്രഹങ്ങളുടെയും ലോലമായ നൂലിഴകളാൽ ബന്ധിതരാണവർ. കാപ്സ്യൂളിലെ ചെറിയ ജാലകങ്ങളിലൂടെ അവർ കാണുന്ന സമുദ്രങ്ങളിലെ ചുഴലിക്കാറ്റും പ്രകാശമാനമായ നഗരങ്ങളും അതിരില്ലാത്ത ഇരുട്ടും എല്ലാം അവരുടെ ചിന്തകളെ സ്വാധീനിക്കുന്നു. ഒരുമിച്ച് സഞ്ചരിക്കുമ്പോഴും ഓരോരുത്തരും തങ്ങളുടേതായ ഭ്രമണപഥത്തിൽ നിന്നുകൊണ്ട് സ്വന്തം അനുഭവങ്ങളെ കുറിക്കുന്നു. നോവലിന്റെ ഓരോ അധ്യായവും ഭൂമിയെ ചുറ്റിപ്പറ്റിയുള്ള 90 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഭ്രമണപഥത്തെ ഉൾക്കൊള്ളുന്നു. അങ്ങനെ 24 മണിക്കൂറിൽ 16 ഭ്രമണപഥങ്ങൾ. അതിശയകരമാംവിധം ദൂരത്തെ നമ്മിലേക്ക് അടുപ്പിക്കുന്ന വായനാനുഭവം.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50199585063216,"sku":null,"price":254.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251007-WA0013.jpg?v=1759842765"},{"product_id":"pathirasooryante-nattil","title":"Pathirasooryante Nattil","description":"\u003cp\u003e\u003cspan\u003eകുന്നുകളും മലകളുമില്ലാത്ത, ചതുപ്പുനിലങ്ങളും തടാകങ്ങളും നിറഞ്ഞ നാടാണ് ഫിൻലൻഡ്. പകലിന്റെ ദൈർഘ്യം കൂടിയ, ഭൂലോകത്തിന്റെ വടക്കേ അറ്റത്ത് മനുഷ്യവാസമുള്ള ഒടുവിലത്തെ രാജ്യമായ ഈ പാതിരാസൂര്യന്റെ നാട്ടിലൂടെ എസ്. കെ. നടത്തിയ യാത്രാനുഭവക്കുറിപ്പുകളാണീ ഗ്രന്ഥം. ഈ രാജ്യത്തെ ജനങ്ങളുടെ ജീവിതരീതികളും സവിശേഷതകളും വളരെ തനിമയോടെ, സ്വാഭാവികതയോടെ കാവ്യാത്മകമായി ആവിഷ്കരിച്ചിരിക്കുന്നു. മലയാള ഭാഷയിലെ സഞ്ചാരസാഹിത്യത്തിന് എസ്.കെ. നല്കിയ വിലപ്പെട്ട സംഭാവനകളിൽപെടുന്ന ശ്രദ്ധേയമായ ഒരു യാത്രാവിവരണ ഗ്രന്ഥമാണ് ‘പാതിരാസൂര്യന്റെ നാട്ടിൽ.’\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50253632569648,"sku":null,"price":145.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/PathiraSooryante.png?v=1761653755"},{"product_id":"pulinji","title":"Puleenji","description":"\u003cp\u003e\u003cspan\u003eരുചിയും യാത്രയും പാട്ടോർമ്മകളും പ്രണയ നിമിഷങ്ങളും തുടങ്ങി എരിവും പുളിയും മധുരവുമുള്ള കുറിപ്പുകൾ ഡബ്ളിയു. പി.ടി ലൈവ് എന്ന ഓൺലൈൻ മാഗസിനിൽ സീരീസായി എഴുതാൻ തുടങ്ങിയപ്പോൾ പുളീഞ്ചി എന്ന പേരല്ലാതെ മറ്റൊന്നും മുന്നിൽ വന്നില്ല. ഒന്നാമത്തെ അധ്യായം എഴുതി നൽകിയപ്പോൾ ആശങ്കയുണ്ടായിരുന്നു. എൻ്റെ പക്കാ വെജ് നാട്ടുരുചികളും ചുരുങ്ങിയ അനുഭവകാലത്തിലെ കാഴ്ചകളും സ്വീകരിക്കപ്പെടുമോ എന്ന ചിന്ത. പക്ഷേ അതിനെയെല്ലാം പിൻതള്ളിക്കൊണ്ടുള്ള നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. പ്രായഭേദമെന്യേ നിരവധി യാളുകൾ വായനക്കാരായി എത്തുകയും സ്നേഹത്തോടെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50377800876336,"sku":null,"price":196.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/Puleenji2.png?v=1763391550"},{"product_id":"devabhoomiyiloode","title":"Devabhoomiyiloode","description":"\u003cp\u003eദേവഭൂമി ഒരു സ്വപ്നഭൂമി പോലെ വശ്യസുന്ദരമാണ്. ഇവിടത്തെ ഓരോ അണുവിലും മുറ്റി നില്ക്കുന്നത് അഭൗമമായായ പ്രകൃതി സൗന്ദര്യമാണ്. സഞ്ചാരികള്ക്ക് എത്തിപ്പെടാന് ഏറെക്കുറെ ദുഷ്ക്കരമാണെന്നത് ഇതിന്റെ മറ്റൊരു വശം.\u003cbr\u003eകിഴക്കന് ഹിമാലയത്തിലെ സിക്കിമും അതിലുള്പ്പെട്ട കാഞ്ചന് ജംഘ, ഛംങ്കുതടാകം, നാഥുലപുരം, ജ്യോര്തെങ്ങ് വനാന്തരങ്ങളിലൂടെ, യക്ഷ-യുധിഷ്ഠരസംവാദം നടന്ന കെച്ചിയൊപാല്റി തടാകം എന്നിവിടങ്ങളിലേക്കും ഹിമാചല് പ്രദേശിലെ കിന്നര് കൈലാസം, മണിമഹേഷ് കൈലാസം, ശ്രീകണ്ഠ്മഹാദേവ് കൈലാസം, ചൂഢേശ്വര് മഹാദേവ് എന്നിവിടങ്ങളിലേക്കും കാല്നടയായി നടത്തിയ യാത്രകളുടെ അനുഭസാക്ഷ്യപുസ്തകം.\u003c\/p\u003e\n\u003cp\u003eഹിമാലയത്തിന്റെ ഇതുവരെ രേഖപ്പെടുത്താത്ത ദൃശ്യവിവരണമാണ് ദേവഭൂമിയിലൂടെ….\u003c\/p\u003e\n\u003cp\u003eഉത്തര്ഖണ്ഡിലൂടെ, കൈലാസ് മാനസസരസ്സ് യാത്ര, തപോഭൂമി ഉത്തര്ഖണ്ഡ്, ആദികൈലാസയാത്ര എന്നീ പുസ്തകങ്ങളുടെ രചയിതാവ് എം. കെ. രാമചന്ദ്രന്റെ ഏറ്റവും പുതിയ രചന.\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50402205466928,"sku":null,"price":595.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251130-WA0011.jpg?v=1764512307"},{"product_id":"himavante-mukalthattil","title":"Himavante Mukalthattil","description":"\u003cp\u003e\u003cspan\u003eസാഹസികവും അവിശ്വസനീയവുമായ ഒരു ഹിമാലയ പര്യടനത്തിന്റെ സ്നിഗ്ദ്ധമായ അനുഭവമാണ് ഈ ഗ്രന്ഥം പകര്ന്നു തരുന്നത്. ഏകനായി, തന്റെ നിഴലിനെമാത്രം സഹയാത്രികനാക്കിക്കൊണ്ട് പര്വതശൃംഗങ്ങളുടെ ഭയാനകവും, ഗംഭീരവും, അപകടപൂര്ണവുമായ പാതകളിലൂടെ നൂറില്പരം മൈല് ദൂരം നിര്ഭയനായി സഞ്ചരിച്ച ധീരനും സാഹസികനുമായ യാത്രികന്റെ ത്രസിപ്പിക്കുന്ന ഈ സ്മരണകള് വായിക്കാനുള്ളതല്ല, അനുഭവിക്കാനുള്ളതാണ്-അനന്യവും അന്യൂനവുമായ അനുഭവം.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50479010316592,"sku":null,"price":191.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251229-WA0013.jpg?v=1767104303"},{"product_id":"amarnath-guhayilekku","title":"Amarnath Guhayilekku","description":"\u003cp\u003e\u003cspan\u003e”ആ കയറ്റം കയറിയപ്പോള് അകലെയായി ആ കാഴ്ച കണ്ടു. ഒന്നിനോടൊന്ന് ഒട്ടിനില്ക്കുന്ന മഞ്ഞില് മൂടിയ മൂന്നു കുന്നുകള്. അതില് നടുക്കത്തെ കുന്ന് മറ്റു രണ്ടില്നിന്നും ഉയര്ന്നിരുന്നു. അതിന്റെ ആകൃതി ശിവന്റെ ത്രിശൂലത്തെ അനുസ്മരിപ്പിച്ചു. ആ കുന്നിന്റെ മധ്യഭാഗത്ത് ഒരു കറുത്ത പാടുകണ്ടു. അതുതന്നെയാണ് അമര്നാഥ് ഗുഹ.\u003c\/span\u003e\u003cbr\u003e\u003cspan\u003eഅമര്നാഥ് കീ ജയ്!”\u003c\/span\u003e\u003cbr\u003e\u003cspan\u003eപുതയ്ക്കാന് ഒരു കരിമ്പടം പോലുമില്ലാതെ കടുത്ത ശൈത്യത്തെ വെല്ലുവിളിച്ച്, ഏകനായി, ദരിദ്രനായി അമര്നാഥ് ഗുഹയിലേക്ക് നടത്തിയ സാഹസിക സഞ്ചാരത്തിന്റെ കോള്മയിര് കൊള്ളിക്കുന്ന കഥയാണ് രാജന് കാക്കനാടന് പറയുന്നത്.\u003c\/span\u003e\u003cbr\u003e\u003cspan\u003eആ യാത്ര വായനക്കാരന്റെ അനുഭവമായി മാറുന്നു. മനോഹരമായ ഒരു ചിത്രം പോലെ. ‘ഹിമവാന്റെ മുകള്ത്തട്ടില്’ എഴുതിയ രാജന്റെ മറ്റൊരു ഉജ്ജ്വലകൃതി.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50479011266864,"sku":null,"price":128.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20251229-WA0015.jpg?v=1767104769"},{"product_id":"karakkam","title":"Karakkam","description":"\u003cp\u003e\u003cspan\u003eജീവിതം ഒരു കറക്കമാണ്. ഞമ്മളെല്ലാരും കറങ്ങിക്കൊണ്ടയിരിക്കുന്നു…ഒരു കറക്കത്തിൽ കണ്ടുമുട്ടിയവരെ, ഞമ്മള് ചെലപ്പോ വേറെ കൊറേ കറക്കങ്ങൾ കഴിഞ്ഞ് പിന്നെയും കണ്ടുമുട്ടും. ആ കണ്ടുമുട്ടലുകളാണ് ജീവിതത്തിന് അർത്ഥം പകരുന്നത്… ഞമ്മളെത്ര മാറിയിരിക്കുന്നുവെന്നും, പെട്ടെന്ന് ഓർമകളിലേക്ക് ഒരുമിച്ച് നടക്കുമ്പോൾ ഞമ്മളെത്ര ചെറുതാവുന്നുവെന്നും മനസ്സിലാവും.. അങ്ങനെ വീണ്ടും കറങ്ങും. വീണ്ടും ഭ്രമണപഥങ്ങൾ കൂട്ടിമുട്ടും…പിന്നെ കഥകൾ. വീണ്ടും കറക്കം… കറങ്ങി കറങ്ങി അവസാനം തലകറങ്ങി മരണം !\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50576568746288,"sku":null,"price":247.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260202-WA0046.jpg?v=1770032948"},{"product_id":"gulika","title":"Gulika","description":"\u003cp\u003e\u003cspan\u003eഎന്തായിപ്പോ ഈ യാത്രയിലുള്ളത്? എന്തുകൊണ്ടാണ് എല്ലാവരും പ്രശ്നപരിഹാരമായി യാത്രയെ ചൂണ്ടി കാണിക്കുന്നത്? അതിപ്പോ, തെറാപ്പി എടുക്കുന്നതിനൊക്കെ പകരമാണോ? ഈ ’യാത്ര’ എന്ന് പറയുന്നതേ, പുറത്തൂടെ മാത്രം സഞ്ചരിക്കാനുള്ളതല്ല, അത് അകത്തൂടെയും സഞ്ചരിക്കാനുള്ളതാണ്. നമ്മള് എത്ര മനോഹരമായി അകത്തൂടെ സഞ്ചരിക്കുന്നുവോ, അതിനനുസരിച്ചായിരിക്കും പുറത്തൂടെയുള്ള നമ്മുടെ ഓരോ യാത്രയും മനോഹരമാകുന്നത്. വരൂ, നമുക്കൊരു യാത്ര പോകാം\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50585455362352,"sku":null,"price":315.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260204-WA0005.jpg?v=1770364375"},{"product_id":"sambarkkakranthi","title":"Sambarkkakranthi","description":"","brand":"DC Books","offers":[{"title":"Default Title","offer_id":51094281584944,"sku":"Default Title","price":254.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260323-WA0036.jpg?v=1774286849"},{"product_id":"thannathan-nashtappettum-pinnethan-kandethiyum","title":"Thannathan Nashtappettum Pinnethan Kandethiyum","description":"\u003cp\u003e\u003cspan\u003eഹിമാലയൻ താഴ്വരകളിലൂടെയും ജനപദങ്ങളിലൂടെയും അറേബ്യൻമണലാരണ്യങ്ങളിലൂടെയും നടത്തിയ യാത്രയുടെ അനുഭവക്കുറിപ്പുകൾ. കശ്മീർ താഴ്വരകൾ, അറേബ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ-ചരിത്രവും സംസ്കാരവും അതിജീവനത്തിന്റെ വഴികളും അവതരിപ്പിക്കുന്ന ഈ പുസ്തകത്തിൽ ഏണസ്റ്റ് ഹെമിങ്വേ, ഇംഗ്മാർ ബെർഗ്മാൻ, ഴാൻ മോറോ, ഉറൂബ് തുടങ്ങി സാഹിത്യ-ചലച്ചിത്ര മേഖലയിലെ നിരവധി പ്രമുഖരെക്കുറിച്ചുള്ള ലേഖനങ്ങളുമുണ്ട്. ഒപ്പം എഴുത്തിന്റെ വഴികളെ അടയാളപ്പെടുത്തുന്ന അഭിമുഖങ്ങളും അനുബന്ധമായി ചേർത്തിരിക്കുന്നു.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51094284861744,"sku":"Default Title","price":153.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260414-WA0020.jpg?v=1776232686"},{"product_id":"moonu-utharendian-yathrakal","title":"Moonu Utharendian Yathrakal","description":"\u003cp\u003e\u003cspan\u003eസുവര്ണ ക്ഷേത്രം, വൈഷ്ണോദേവി ഹരിദ്വാര്, ഋഷികേശ് താജ്മഹല്,വൃന്ദാവനം, കുത്തബ്മീനാര്,കല്ക്കത്ത, മഹാബലി പുരം, അജന്ത, എല്ലാറ, ജന്ദര്മന്ദിര്, ചണ്ഡീഗഢ്,ഡല്ഹി തുടങ്ങിയ നഗരത്തിലൂടെ നടത്തിയ യാത്രാനുഭവങ്ങളുടെ അതീവഹൃദ്യമായ വാങ്മയ ചിത്രങ്ങള്.\u003c\/span\u003e\u003c\/p\u003e","brand":"Poorna Publications","offers":[{"title":"Default Title","offer_id":66601463546160,"sku":"Default Title","price":85.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260428-WA0023.jpg?v=1777618959"}],"url":"https:\/\/yellowfeatherbookstore.in\/collections\/travel.oembed","provider":"Yellow Feather Bookstore","version":"1.0","type":"link"}