{"product_id":"kanathaya-marangalude-dweep","title":"Kanathaya Marangalude Dweep","description":"\u003cp\u003e\u003cspan\u003e1974-ൽ വിഭജിക്കപ്പെട്ട സൈപ്രസിന്റെ എതിർദിശകളിൽനിന്നും രണ്ടു കൗമാരക്കാർ അവർ സ്വന്തമെന്ന് വിളിക്കുന്ന നഗരത്തിലെ ഒരു സത്രത്തിൽ ഒത്തുകൂടി. കോസ്താസ് എന്ന ഗ്രീക്കുകാരനും ഡെഫ്നെ എന്നെ തുർക്കിക്കാരിക്കും രഹസ്യസമാഗമത്തിനുള്ള ഒരേയൊരിടമാണ് സത്രത്തിന്റെ മേല്ക്കൂര തുളച്ച് ആകാശത്തേക്ക് ഉയർന്നുനിൽക്കുന്ന ആ അത്തിമരത്തിന്റെ ഇലച്ചാർത്തുകളുടെ മറവ്. ആ വൃക്ഷം അവരുടെ സ്നേഹമന്ത്രണങ്ങളുടെ ഏകദൃക്സാക്ഷിയാകുന്നു, യുദ്ധം പൊട്ടിപ്പുറപ്പെടുമ്പോഴും ആ കൗമാരക്കാർ അപ്രത്യക്ഷരാകുമ്പോഴും മരം അവിടെത്തന്നെയുണ്ടാകും. ദശാബ്ദങ്ങൾക്കുശേഷം തന്റെ മാതാപിതാക്കൾ ജന്മംകൊണ്ട ആ ദ്വീപിലേക്ക് ഒരിക്കൽപോലും പോകാനാവാത്ത പതിനാറ് വയസ്സുകാരി അഡ വടക്കൻ ലണ്ടനിലെ വീടിനു പിന്നിലെ ഉദ്യാനത്തിലിരുന്ന് തന്റെ കുടുംബത്തിന്റെ നിശ്ശബ്ദതയുടെയും രഹസ്യങ്ങളുടെയും കുരുക്കഴിച്ചെടുക്കുന്നതിനെ ക്കുറിച്ച് ആലോചിക്കുന്നു. എന്നാൽ അവൾക്ക് തന്റെ പൂർവ്വികരുടെ നാടുമായുള്ള ഏകബന്ധം ഉദ്യാനത്തിൽ വളരുന്ന ആ അത്തിമരംമാത്രമാണ്.\u003c\/span\u003e\u003c\/p\u003e","brand":"DC BOOKS","offers":[{"title":"Default Title","offer_id":66601464168752,"sku":"Default Title","price":408.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260428-WA0014.jpg?v=1777613736","url":"https:\/\/yellowfeatherbookstore.in\/products\/kanathaya-marangalude-dweep","provider":"Yellow Feather Bookstore","version":"1.0","type":"link"}