{"product_id":"kilinochiyile-salabhangal","title":"Kilinochiyile Salabhangal ","description":"\u003cp\u003e\u003cspan\u003eചെയ്യാത്ത കുറ്റം ഏറ്റെടുക്കുന്ന ഡാവിഞ്ചിയച്ചനിൽ തുടങ്ങി യേശു എന്ന യുവറബ്ബിയിലൂടെയും അമൽ എന്ന പലസ്തീൻകാരിയിലൂടെയും ഹെബ്രായ വീരനായിക യൂദിത്തിലൂടെയും മറ്റും സഞ്ചരിക്കുന്ന ഹൃദയസ്പർശിയായ ഈ കഥകൾ മനുഷ്യപ്രകൃതിയുടെ അവസ്ഥാന്തരങ്ങളിലൂടെ വായനക്കാരെ അനന്യമായ അനുഭൂതികളിലേക്ക് നയിക്കുന്നു.\u003c\/span\u003e\u003cbr\u003e\u003cspan\u003e-സക്കറിയ\u003c\/span\u003e\u003cbr\u003e\u003cbr\u003e\u003cspan\u003eമുറിവേറ്റ മനസ്സുകളെ ആശ്വസിപ്പിക്കാൻപോന്ന ഒരു വാക്ക്, ലോകഭാഷയിലെങ്ങും ഇനിയും ഉരുവംകൊള്ളാത്ത ഒന്ന്, കണ്ടെത്താനായി ബദ്ധപ്പെടുന്ന ഒരു കഥാപാത്രമുണ്ട് 'കിളിനോച്ചിയിലെ ശലഭങ്ങ'ളിൽ. കണ്ടെടുക്കപ്പെട്ടാൽ മുറിവുകൾക്കുമേൽ അത് ലേപനമായിത്തീരുമായിരിക്കും. എഴുത്ത് സമൂഹത്തിൽ ഒരു സാന്ത്വനചികിത്സയായി പ്രവർത്തിക്കേണ്ടതുണ്ട് എന്നു വിശ്വസിക്കുന്ന ഒരാളുടെ ഉത്കണ്ഠകളാണ് ഈ കഥാസമാഹാരം. ജയിക്കുന്നവന്റെ തൂലികയിൽനിന്നല്ല യഥാർത്ഥ ചരിത്രം രൂപപ്പെടേണ്ടതെന്ന് ഉറപ്പിക്കുന്ന കഥകൾ.\u003c\/span\u003e\u003cbr\u003e\u003cspan\u003e-ഇ. സന്തോഷ്കുമാർ\u003c\/span\u003e\u003cbr\u003e\u003cbr\u003e\u003cspan\u003eഷീലാ ടോമിയുടെ കഥകളുടെ സമാഹാരം\u003c\/span\u003e\u003c\/p\u003e","brand":"Mathrubhumi","offers":[{"title":"Default Title","offer_id":51094259630384,"sku":"Default Title","price":128.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260320-WA0018.jpg?v=1774002717","url":"https:\/\/yellowfeatherbookstore.in\/products\/kilinochiyile-salabhangal","provider":"Yellow Feather Bookstore","version":"1.0","type":"link"}