{"product_id":"noorbhag","title":"Noorbhag","description":"ജീവിതത്തിന്റെ ഒരു കോണിൽവെച്ച് റാസിയെന്ന കഥാനായകന് തൻ്റെ സർവ സന്തോഷവും നഷ്ടപ്പെടുന്നു. ആ സന്തോഷത്തിൻ്റെ താക്കോൽ താൻ സ്നേഹിച്ച മനുഷ്യരിലോ ജനിച്ചുവളർന്ന നാട്ടിലോ ഉണ്ടാകുമെന്ന വിശ്വാസത്തിൽ അവൻ തിരഞ്ഞിറങ്ങുന്നു. പക്ഷെ, കാലം അത് സൂക്ഷിച്ചിരുന്നത് അവനൊരിക്കലും പ്രതീക്ഷിക്കാത്ത ഒരിടത്തിലായിരുന്നു. കണ്ണുകൾ ഇതുവരെ കണ്ടിട്ടില്ലാത്ത, കൈകൾക്ക് എത്തിപ്പെടാനാകാത്ത, അവൻ്റെ ചിന്തകളിൽപോലും ഒരിക്കലും പ്രതിഫലിക്കാത്ത ഒരിടത്ത് - നൂർബാഘ്, അവിടെ അവൻ ഹൃദയത്തിൽ സൗഹൃദം കരുതിയ പലരെയും കണ്ടുമുട്ടുന്നു. അവിടെനിന്നും നാട്ടിലേക്ക് മടങ്ങിയ റാസി അപകടത്തിൽപെട്ട് മരണത്തിൻ്റെയും ജീവിതത്തിന്റെയും ഇടയിൽനിന്ന് തിരികെയെത്തുന്നു. ശേഷം വീണ്ടും തൻ്റെ ഇഷ്ടസ്ഥലത്തേക്ക് യാത്ര തുടങ്ങുന്നു. ആ യാത്രയാണ് നൂർബാഘ്.","brand":"Mankind Literature","offers":[{"title":"Default Title","offer_id":67859993952560,"sku":null,"price":272.0,"currency_code":"INR","in_stock":false}],"url":"https:\/\/yellowfeatherbookstore.in\/products\/noorbhag","provider":"Yellow Feather Bookstore","version":"1.0","type":"link"}