{"product_id":"rahasyamsameer-kalandan","title":"Rahasyam(Sameer Kalandan)","description":"\u003cp\u003e\u003cspan\u003eഒരു അനാഥാലയത്തിന് വേണ്ടി നൂറ് മരക്കട്ടിലുകൾ ഒരാൾ ഓർഡർ ചെയ്തപ്പോൾ ഫർണീച്ചർ കടക്കാരനായ ശിവാനന്ദൻ സന്തോഷിച്ചു. പൊതുവെ കച്ചവടം കുറഞ്ഞിരിക്കുന്നതിനാൽ അപ്രതീക്ഷിതമായി ലഭിച്ച അഞ്ച് ലക്ഷം രൂപയുടെ ആ ഓർഡർ എന്നാൽ അയാൾക്ക് സന്തോഷത്തിന് പകരം ദുഃഖമാണ് നൽകിയത്. കാരണം പണം റൊക്കം കൊടുത്ത് ഓർഡർ നൽകിയ വ്യക്തി പിന്നീട് ആ മരക്കട്ടിലുകൾ വാങ്ങാൻ വന്നില്ല. പണം നൽകുകയും കട്ടിലുകൾ വാങ്ങാൻ വരാതിരിക്കുകയും ചെയ്തപ്പോൾ ഫർണീച്ചർ കടക്കാരൻ പരിഭ്രമിച്ചു. നൽകിയ വിലാസമനുസരിച്ച് അനാഥാലയത്തിൽ പോയി അന്വേഷിച്ചപ്പോഴാണ് അവർ അങ്ങനെയൊരു ഓർഡർ നൽകിയിട്ടില്ലെന്ന് മനസ്സിലായത്. എന്തായിരിക്കും ഇതിന്റെ പിന്നിലെ കൗതുകമെന്നറിയാൻ സായിറാം കൈലാഷ് എന്ന എസ്കെയുടെ സഹായം ശിവാനന്ദൻ തേടി. മൂർച്ചയേറിയ ബുദ്ധിയും സൂക്ഷ്മമായ നിരീക്ഷണ പാടവവും കൈമുതലായുള്ള എസ്കെ ഇതിന്റെ പിന്നിലെ രഹസ്യം വിദഗ്ദമായി കണ്ടെത്തിയപ്പോൾ നടുങ്ങിയത് കേരളം മൊത്തമാണ്. ക്രൂരവും പൈശാചികവുമായ കുടിലതന്ത്രം പ്രയോഗിച്ച, കട്ടിലുകൾ ഓർഡർ നൽകിയ, കൊലപാതകി കൂടിയായ ആ വ്യക്തിയെ എസ്കെ കീഴടക്കുന്ന മാസ്റ്റർ പ്ലാനാണ് ഇ കഥയിലെ ഏറ്റവും വലിയ രഹസ്യം.\u003c\/span\u003e\u003c\/p\u003e","brand":"Dream Bookbindery","offers":[{"title":"Default Title","offer_id":51094280143152,"sku":"Default Title","price":187.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260323-WA0039.jpg?v=1774288078","url":"https:\/\/yellowfeatherbookstore.in\/products\/rahasyamsameer-kalandan","provider":"Yellow Feather Bookstore","version":"1.0","type":"link"}