{"product_id":"vizhivannya","title":"Vizhivannya","description":"\u003cp\u003e\u003cspan\u003eഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം-2024 ചുരുക്കപ്പട്ടികയിൽ ഇടം നേടിയ കൃതി. സമകാല ചരിത്രം നോവൽ രചനയ്ക്കുള്ള പശ്ചാത്തലമാകുന്നതിന്റെ ഉദാഹരണമായി 'വിഴിവന്യ'യെ കാണാം. യുദ്ധങ്ങളുടെയും പലായനങ്ങളുടെയും ചുറ്റുപാടിൽ മനുഷ്യർ ഇരകളായി തീരുകയാണ് യുക്രൈൻ യുദ്ധത്തിന്റെ സമകാലിക പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഈ നോവൽ മെട്രോയിലെ ബങ്കറുകളിൽ ഒളിജീവിതം വിധിക്കപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി മേഘയുടെയും ആകാശ്, നൂർ, കീർത്തി തുടങ്ങി ഒപ്പമുള്ളവരുടെയും അതിജീവനത്തിന്റെ കഥയാണ് ആകാംക്ഷയുണർത്തുന്ന ജീവിതമുഹൂർത്തങ്ങളിലൂടെ ജീവിതത്തിന്റെ നിസ്സാരതയെയും യുദ്ധത്തിൻറെ കരാളതയെയും മനുഷ്യനെന്ന നിലനില്പിന്റെ അനിശ്ചിതാവസ്ഥകളെയും കുറിച്ച് വിചാരപ്പെടുന്ന കൃതി. വായനയ്ക്കിടയിൽ ഈ നോവലിന്റെ ഏതോ പ്രദേശത്ത് പെട്ടുപോയതുപോലെയുള്ള അനിശ്ചിതത്വവും ആകാംക്ഷയും വായനക്കാരനിൽ സൃഷ്ടിക്കാൻ ഈ കൃതിക്ക് കഴിയുന്നുണ്ട്. രാജ്യം രാജ്യത്തിനെതിരെയും മനുഷ്യൻ മനുഷ്യനെതിരെയും നടത്തുന്ന നിന്ദ്യമായ ക്രൂരതകൾ ഏതൊരു യുദ്ധ പരിസര നോവലിനെയും പോലെ നമ്മെ അസ്വസ്ഥപ്പെടുത്തിയെന്നു വരും.\u003c\/span\u003e\u003c\/p\u003e","brand":"DC BOOKS","offers":[{"title":"Default Title","offer_id":51094287876400,"sku":"Default Title","price":254.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260530-WA0011.jpg?v=1780286984","url":"https:\/\/yellowfeatherbookstore.in\/products\/vizhivannya","provider":"Yellow Feather Bookstore","version":"1.0","type":"link"}