Yellow Feather Bookstore
1000BCE
1000BCE
Couldn't load pickup availability
നഗരത്തെ ഞെട്ടിച്ച് നാഷണൽ മ്യൂസിയത്തിൽ ഒരു വൻ കവർച്ച അരങ്ങേറി. മ്യൂസിയം സെക്യൂരിറ്റികളയും അസിസ്റ്റന്റ് ക്യൂറേറ്ററെയും നിശബ്ദരാക്കിയ കവർച്ചക്കാർ 2000 വർഷം പഴക്കമുള്ള പ്രീച്ചിംഗ് ബുദ്ധ എന്ന പ്രതിമ മാത്രം കവർന്ന് അപ്രത്യക്ഷരായി. കോടികൾ വിലമതിക്കുന്ന മറ്റുള്ള പുരാവസ്തുക്കൾ ഒന്നും അവർ തൊട്ടതേയില്ല. കവർച്ചയെ കുറിച്ച് അന്വേഷിക്കാൻ ചുമതലയുള്ള അസിസ്റ്റന്റ് കമ്മീഷണർ നിഖിൽ പ്രതാപന്റെ കണ്ടെത്തലുകൾ ഞെട്ടിക്കുന്നതായിരുന്നു. കഴിഞ്ഞ 25 വർഷത്തിനിടെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് 13 പ്രീച്ചിംഗ് ബുദ്ധ പ്രതിമകൾ സമാനമായ രീതിയിൽ അപ്രത്യക്ഷമായിരിക്കുന്നു. ഈ കവർച്ചകൾക്ക് പുറകിൽ ആരാണ്? അവർക്ക് എന്തിനാണ് ഈ പ്രതിമകൾ? പുരാതന രഹസ്യങ്ങളും, വർത്തമാനകാല കുറ്റകൃത്യങ്ങളും ഇഴചേർന്ന് കിടക്കുന്ന ഈ വലിയ ഗൂഢാലോചനയുടെ ചുരുളഴിക്കാൻ നിഖിലിനോടൊപ്പം പുരോഗസ്ഥ ഗവേഷകയായ രൂപയും അണിചേരുന്നതോടെ 2000 വർഷങ്ങൾ പഴക്കമുള്ള ഒരു രഹസ്യത്തിന്റെ വാതിലുകൾ അവർക്ക് മുമ്പിൽ തുറക്കപ്പെടുന്നു. ഓരോ നിമിഷവും ഉദ്യോഗം നിറയുന്ന ഈ യാത്ര അവരെ എത്തിക്കുന്നത് ചിന്തിക്കാൻ പോലും ആകാത്ത യാഥാർത്ഥ്യങ്ങളിലേക്ക് ആണ്. ഇതൊരു ആക്ഷൻ അഡ്വഞ്ചർ ട്രഷർ ഹണ്ട് നോവലാണ്. നിങ്ങളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ചരിത്രവും കെട്ടുകഥകളും സമന്വയ്ക്കുന്ന ഒരു ത്രില്ലർ നോവൽ. പേജ് മറിക്കും തോറും വർദ്ധിക്കുന്ന ആകാംക്ഷയും അപ്രതീക്ഷിത വഴിത്തിരിവുകളും ഈ നോവലിനെ വായനക്കാരുടെ പ്രിയപ്പെട്ടതാക്കും എന്ന് ഉറപ്പാണ്.
Share
