Yellow Feather Bookstore
Bhagavath Geetha
Bhagavath Geetha
Couldn't load pickup availability
ഭഗവദ്ഗീതഒരുമതപ്രമാണഗ്രന്ഥമോ, അതിന്റെ പ്രവക്താവായ ശ്രീകൃഷ്ണനെന്ന മഹാഭാരതകഥാപാത്രം ഒരു മതപ്രവാചകനോ അല്ല. മനനശക്തികേന്ദ്രിതമായ അസ്തിത്വമുള്ള ഏതൊരു വ്യക്തിക്കും ആത്മീയ-ഭൗതികതലങ്ങളിൽ ഒരുപോലെ ആലംബമാക്കാവുന്ന ഒരു വഴികാട്ടിയാണ്ഈ ഗ്രന്ഥം. "യോഗഃകർമസുകൗശലം" എന്നതും "കർമണ്യേവാധികാരസ്തേമാഫലേഷു" എന്നതും ജീവിതത്തിൽ ആർക്കും പ്രത്യാശയും സാന്ത്വനവുമരുളുന്ന തത്ത്വങ്ങളാണ്. അതുകൊണ്ട്, ഗീതാദർശനമെന്തെന്ന് ഏറ്റവും വലിയ ചിന്തകൻ വ്യക്തമാക്കുംപോലെ ഏറ്റവും എളിയ വ്യക്തിക്കും സ്വന്തം അനുഭവം പ്രകാശിപ്പിക്കാൻ അർഹതയുണ്ട്. ഈ തോന്നലാണ് ഈ വിവർത്തനോദ്യമത്തിന്റെ പ്രചോദനം. അഹന്തയുടെ കണികപോലും ഇല്ലെന്ന ഉത്തമവിശ്വാസത്തോടെ ചെയ്യുന്ന വാങ്മയമാനവസേവനമായി പാരായണോത്സുകർ ഇതു സ്വീകരിക്കുന്നത് കൃതകൃത്യതയരുളും. 'സുദുർഗമതരം' എന്ന് വിശേപ്പിക്കപ്പെട്ടിട്ടുള്ള ഉപനിഷത്തുകളുടെ സാരസർവസ്വം ആയ ഗീത ഉച്ചനീചഭേദങ്ങളോടുകൂടിയ വർണവിവേചനസങ്കല്പത്തെ സാധൂകരിച്ചിട്ടില്ല എന്നു ഗ്രഹിക്കേണ്ടത് നമ്മുടെകാലഘട്ടത്തിന്റെ മാനസികാരോഗ്യത്തിന്നാവശ്യമാണ്. *- എം.ലീലാവതി (ആമുഖത്തിൽനിന്ന്)*
Share
