Yellow Feather Bookstore
Chithrashalabhangale Vida
Chithrashalabhangale Vida
Couldn't load pickup availability
ദിവസങ്ങൾ മാത്രം ജീവിച്ചിരിക്കുന്ന ചിത്രശലഭങ്ങളെ കണ്ടിട്ടുണ്ടോ? ഭൂമിയിൽ നിന്നും വിട്ടു പോകാൻ മടിയില്ലാത്ത, ഒരുപാട് സഹനവും ജീവിതവും താണ്ടിവന്ന ശലഭങ്ങൾ. അതുപോലെയായിരുന്നു എൻ്റെ ശലഭഗ്രന്ഥികളും. ചിറകുകൾ വിരിച്ച് 33 വർഷങ്ങൾ അവ എൻ്റെ കൂടെ പറന്നു. ബാക്കി ദൂരം എന്നെ പറക്കാൻ വിട്ട് എൻ്റെ ചിത്രശലഭങ്ങൾ പറന്നു പോയിരിക്കുന്നു. ഇത് തൈറോയിഡ് ക്യാൻസർ വന്നപ്പോൾ തൈറോയിഡ് ഗ്രന്ഥിയായ ശലഭങ്ങളെ പറത്തിവിട്ട എൻ്റെ കഥയാണ്. എഴുതിക്കഴിഞ്ഞപ്പോൾ എന്നോട് എൻ്റെ ചിത്രശലഭം പറഞ്ഞത്, അവരുടേത് മാത്രമായ ശലഭവാടിയിൽ ഇതുപോലെ പറന്നു പോയ അനേകം ശലഭങ്ങളെ കണ്ടെന്നാണ്. തൈറോയിഡ് പറത്തിവിട്ട പ്രിയപ്പെട്ട മനുഷ്യരേ, നിങ്ങളൊക്കെയും പറത്തിവിട്ട ശലഭങ്ങൾ നിങ്ങളെയും നോക്കിച്ചിരിക്കുന്നുണ്ട്. നിങ്ങളുടെ അതിജീവനം കണ്ട് ഇന്നും നിങ്ങൾക്ക് വേണ്ടി ചിറകടിക്കുന്നുണ്ട്. അഭിവാദ്യങ്ങൾ അറിയിക്കുന്നുണ്ട്. നിങ്ങളെയോർത്ത് അഭിമാനിക്കുന്നും സന്തോഷിക്കുന്നുമുണ്ട്. നിങ്ങളിത് അതിജീവിച്ച മനുഷ്യനാണ്. ഇനിയും ജീവിതത്തെ നോക്കിച്ചിരിക്കാൻ മറക്കരുത്
Share
