Yellow Feather Bookstore
Chuvadu
Chuvadu
Couldn't load pickup availability
ലണ്ടനിലെ കടുത്ത ശൈത്യകാലത്ത് നടക്കുന്ന, മജ്ജയും മാംസവും മരവിപ്പിക്കുന്ന ഒരുപിടി കൊലപാതകങ്ങളും, അവയുടെ അന്വേഷണത്തിൽ സ്കോട്ട്ലൻഡ് യാർഡ് കണ്ടെത്തുന്ന തികച്ചും അവിശ്വസനീയമായ ചില വസ്തുതകളും ചേർന്ന് വായനക്കാരനെ ആകാംക്ഷയുടെ മുനമ്പിൽ നിർത്തുന്ന നോവൽ. അഗസ്റ്റസ് ഫ്രീമാൻ എന്ന സ്കോട്ട്ലൻഡ് യാർഡ് ഉദ്യോഗസ്ഥന് തന്റെ കുറ്റാന്വേഷണ ജീവിതത്തിൽ വിവിധ കാലങ്ങളിലായി നേരിടേണ്ടിവന്ന പ്രതിസന്ധികൾ നോവലിസ്റ്റ് വിവരിക്കുമ്പോൾ, ലണ്ടനിലെ ഒരുകാലത്തെ സാമൂഹികജീവിതംകൂടി അനാവരണം ചെയ്യുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒരു സമൂഹത്തെ മുഴുവൻ വെറുപ്പിന്റെയും പകയുടെയും ക്രോധത്തിന്റെയും പാതയിലൂടെ നടത്തി സർവ്വനാശത്തിലേക്ക് നയിക്കുമെന്ന് പറയുന്ന ഈ നോവൽ, ചർച്ചചെയ്യപ്പെടാത്ത ചില ചരിത്രവസ്തുതകളെ മിത്തുകളുടെ മേമ്പൊടിയോടെ കാണിച്ചുതരുന്നു.
Share
