Skip to product information
1 of 1

Poorna Publications

Chuvappanente Peru

Chuvappanente Peru

Regular price Rs. 468.00
Regular price Rs. 550.00 Sale price Rs. 468.00
Sale Sold out
Shipping calculated at checkout.
Quantity

പതിനാറാം നൂറ്റാണ്ടിലെ ഇസ്താംബുൾ നഗരം. ഹിജറ വർഷത്തിന്റെ സഹസ്രാബ്ദ ആഘോഷങ്ങളുടെ ഭാഗമായി സുൽത്താൻ മുറാദ് മൂന്നാമൻ ഒട്ടോമൻ സാമ്രാജ്യത്തിന്റെ മാഹാത്മ്യം രേഖപ്പെടുത്താൻ 1591-ൽ ഒരു ഗ്രന്ഥം നിർമ്മിക്കാൻ പദ്ധതിയിടുന്നു. പുസ്തകം പാശ്ചാത്യശൈലിയിലുള്ള ചിത്രീകരണങ്ങൾകൊണ്ടണ്ട് അലങ്കരിക്കുന്നതിനായി ഇസ്താംബുളിലെ ഏറ്റവും മികച്ച ചിത്രകാരന്മാരെ ചുമതലയേല്പിക്കുന്നു. ഒരു ദിവസം എലിഗന്റ് എന്ന ചിത്രകാരൻ കൊല്ലപ്പെടുന്നു. തുടർന്ന് പദ്ധതിയുടെ മേൽനോട്ടക്കാരൻ എനിഷ്ത്തെയും. അവശേഷിക്കുന്ന ചിത്രകാരന്മാർ ഭയചകിതരാവുന്നു. സുൽത്താൻ വിശദീകരണം ആവശ്യപ്പെടുന്നു. എന്നാൽ കൊലപാതകിയെക്കുറിച്ചുള്ള ഏക സൂചന പകുതി വരച്ച ചിത്രങ്ങളിൽ ഒളിഞ്ഞുകിടക്കുകയാണ്... പന്ത്രണ്ടണ്ട് വ്യത്യസ്ത കഥാപാത്രങ്ങളുടെ വിവരണങ്ങളിലൂടെ ചുരുൾ നിവരുന്ന ചുവപ്പാണെന്റെ പേര് നിഗൂഢപ്രണയത്തിന്റെയും കലയുടെയും അതിനിപുണമായ മിശ്രണമാണ്. 2006-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഓർഹൻ പാമുക്കിന്റ മികച്ച രചനകളിലൊന്നിന്റെ മലയാള പരിഭാഷ. വിവർത്തനം: ഡെന്നിസ് ജോസഫ്

View full details