Skip to product information
1 of 1

Mathrubhumi

Kilinochiyile Salabhangal

Kilinochiyile Salabhangal

Regular price Rs. 128.00
Regular price Rs. 150.00 Sale price Rs. 128.00
Sale Sold out
Shipping calculated at checkout.
Quantity

ചെയ്യാത്ത കുറ്റം ഏറ്റെടുക്കുന്ന ഡാവിഞ്ചിയച്ചനിൽ തുടങ്ങി യേശു എന്ന യുവറബ്ബിയിലൂടെയും അമൽ എന്ന പലസ്തീൻകാരിയിലൂടെയും ഹെബ്രായ വീരനായിക യൂദിത്തിലൂടെയും മറ്റും സഞ്ചരിക്കുന്ന ഹൃദയസ്പർശിയായ ഈ കഥകൾ മനുഷ്യപ്രകൃതിയുടെ അവസ്ഥാന്തരങ്ങളിലൂടെ വായനക്കാരെ അനന്യമായ അനുഭൂതികളിലേക്ക് നയിക്കുന്നു.
-സക്കറിയ

മുറിവേറ്റ മനസ്സുകളെ ആശ്വസിപ്പിക്കാൻപോന്ന ഒരു വാക്ക്, ലോകഭാഷയിലെങ്ങും ഇനിയും ഉരുവംകൊള്ളാത്ത ഒന്ന്, കണ്ടെത്താനായി ബദ്ധപ്പെടുന്ന ഒരു കഥാപാത്രമുണ്ട് 'കിളിനോച്ചിയിലെ ശലഭങ്ങ'ളിൽ. കണ്ടെടുക്കപ്പെട്ടാൽ മുറിവുകൾക്കുമേൽ അത് ലേപനമായിത്തീരുമായിരിക്കും. എഴുത്ത് സമൂഹത്തിൽ ഒരു സാന്ത്വനചികിത്സയായി പ്രവർത്തിക്കേണ്ടതുണ്ട് എന്നു വിശ്വസിക്കുന്ന ഒരാളുടെ ഉത്കണ്ഠകളാണ് ഈ കഥാസമാഹാരം. ജയിക്കുന്നവന്റെ തൂലികയിൽനിന്നല്ല യഥാർത്ഥ ചരിത്രം രൂപപ്പെടേണ്ടതെന്ന് ഉറപ്പിക്കുന്ന കഥകൾ.
-ഇ. സന്തോഷ്കുമാർ

ഷീലാ ടോമിയുടെ കഥകളുടെ സമാഹാരം

View full details