Yellow Feather Bookstore
Mallika Flower Stall
Mallika Flower Stall
Couldn't load pickup availability
ക്ലാസ് കഴിഞ്ഞു നേരെ മല്ലികയിലേക്ക് എത്തിയിരുന്ന ലില്ലിയെയും കാത്തു നന്ദനെന്നും കടയിൽ തന്നെ കാണുമായിരുന്നു. അവിടെയിരുന്നു അവൾ അവനോടൊപ്പം കുറച്ചുസമയം സംസാരിച്ചിരിക്കും. അതിനിടയ്ക്ക് എന്നത്തേയും പോലെ ഓരോ ചൂട് ചായയ പരിപ്പുവടയും കൂടി അവരുടെ സൗഹൃദത്തിലേക്ക് കൂടിച്ചേരും. ഒരുപാട് ആളുകളുടെ മുഖങ്ങൾ മുന്നിലൂടെ മിന്നി മറയുമ്പോളും ഓരോ വാഹനങ്ങൾ അവരെ കടന്നു പോവുമ്പോളും ഓരോ നിറങ്ങൾ അവരെ മറഞ്ഞകലുമ്പോളും അതിലൊന്നും ശ്രദ്ധിക്കാതെ കയ്യിൽ പിടിച്ച ചൂട് ചായയും പരിപ്പുവടയ്ക്കുമൊപ്പം അവർ പരസ്പരം തമിഴിൽ സംസാരിച്ചുകൊണ്ടേയിരിക്കും.
ഒരു ജന്മം മുഴുവനേകിയ തീവ്രമായ സ്നേഹത്തിന് പകരമായി തൻ്റെ പ്രണയവും പ്രാണനും സമർപ്പിക്കുന്നു. അതിനെല്ലാം മല്ലിക ഫ്ലവർ സ്റ്റാൾ സാക്ഷിയായി. അവസാന നിമിഷം വരെ തൻ്റെ ഓർമ്മകൾ മാത്രം പേറി നടക്കുന്ന ഒരു മനുഷ്യൻ്റെ പ്രണയാർദ്രമായ മനസ്സിലേക്കുള്ള യാത്ര.
Share
