Skip to product information
1 of 1

Yellow Feather Bookstore

Nakshathrangal Illatha Rathri

Nakshathrangal Illatha Rathri

Regular price Rs. 254.00
Regular price Rs. 299.00 Sale price Rs. 254.00
Sale Sold out
Shipping calculated at checkout.
Quantity

ലോകോത്തര പ്രേതകഥകൾ ഭീതിസാഹിത്യം എന്ന് മനസ്സിൽ നിനയ്ക്കുമ്പോൾ തന്നെ ഉയർന്നു വരുന്ന ഒരു പേരാണ് ബ്രാം സ്റ്റോക്കറുടേത്. ബ്രാം സ്റ്റോക്കർക്ക് മുമ്പും പിമ്പും ധാരാളം എഴുത്തുകാർ ഭീതിസാഹിത്യം എഴുതിയിരുന്നു. അതിൽ റോബർട്ട് ലൂയിസ് സ്റ്റീവൻസൺ ഭീതിസാഹിത്യത്തിലെ എക്കാലത്തെയും മാസ്റ്റർപീസ് എന്ന് വിളിക്കാവുന്ന The Body Snatcher എഴുതി. അതുപോലെ The Phantom Coach എഴുതിയ അമേലിയ എഡ്വെർഡ്സ്, Mrs Lunt എന്ന വിഭ്രമാത്മക കഥയെഴുതിയ സർ ഹ്യൂഗ് വാൾപോൾ, റിപ് വാൻ വിങ്കിൾ പോലെയുള്ള നിഗൂഢ രചനകളാൽ നമ്മെ വിഭ്രമിപ്പിച്ച വാഷിംഗ്ടൺ ഇർവിംഗ്, ഭീതി- കുറ്റാന്വേഷണ സാഹിത്യത്തിലെ മുടിചൂടാ മന്നനായ എഡ്ഗാർ അലൻപോ, വായനക്കാരെ ജിജ്ഞാസയുടെ മുൾമുനയിൽ നിർത്തുന്ന അമ്യാസ് നോർത്ത് കോട്ട്, കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ ഓസ്കാർ വൈൽഡ്, കാർഷികവൃത്തിയും പ്രണയവും രതിയും വിവരിച്ച മോപ്പസാങ്. അങ്ങനെ ലോക സാഹിത്യത്തിലെ പല മുഖങ്ങൾ ഈ പുസ്തകത്തിൽ ഒരുമിച്ച് ചേരുന്നു. രാത്രിയിലെ ഓരോ ചലനവും തന്നെ മാത്രം ലക്ഷ്യം വെക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന, അനുഭവിപ്പിക്കുന്ന അനശ്വര പ്രേതകഥകൾ. നിഗൂഢതകൾ ഉറങ്ങുന്ന കഥാപരിസരവും, ഭീതിയിലാഴ്ത്തുന്ന അപാരമായ ആഖ്യാനവും.

View full details