Yellow Feather Bookstore
Neeli
Neeli
Couldn't load pickup availability
നീലി, കള്ളിയങ്കാട്ടു നീലിയുടെ കഥ, പുരാതന ദക്ഷിണഭാരതത്തിലെ ശക്തമായ ഒരു പ്രതികാരകഥ പറയുന്ന കാവ്യമാണ് നീലികഥ. ചോളസാമ്രാജ്യകാലത്തോളം പഴക്കമുള്ള ഈ തമിഴ് കൃതി കള്ളിയങ്കാട്ടു നീലിയുടെ ജീവിതകഥയുടെ ആചാരഗീതമാണ്. നീലികഥയെ അവലംബമാക്കി വിനോദ് നാരായണന് എഴുതിയ ത്രില്ലര് നോവലാണ് നീലി. പുനര്ജ്ജന്മം, ശകുനം, നിമിത്തം, മന്ത്രവാദം, ജ്യോതിഷം, യക്ഷി, ചോരകുടിക്കുന്ന ദുരാത്മാക്കള് തുടങ്ങിയ കൗതുകകരങ്ങളായ കാര്യങ്ങള് മറ്റേതു ലോക യക്ഷിക്കഥകളിലേയും പോലെ നീലികഥയിലും സ്ഥാനം പിടിക്കുന്നു. നീലികഥ ആസ്പദമാക്കിയുള്ള ഒരു സ്വതന്ത്ര ആഖ്യാനമാണ് ഈ യക്ഷിക്കഥ. കൊട്ടാരത്തില് ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്പ്പോലും കള്ളിയങ്കാട്ട് നീലിയുടെ കഥ കടമറ്റത്ത് കത്തനാരുമായി ബന്ധപ്പെട്ട് പരാമര്ശിച്ചുപോകുന്നതേയുള്ളൂ. പക്ഷേ നീലിയുടെ യഥാര്ത്ഥ ചരിത്രകഥ അതല്ല. പ്രണയവും പകയും പ്രതികാരവും കൊലപാതകങ്ങളും ഇടകലര്ന്ന രക്തരൂഷിതമായ കഥയാണ് നീലിയുടെ യഥാര്ത്ഥ കഥ. ചരിത്രത്തിന്റെ ഏടുകളില് നിന്ന് അടര്ത്തിയെടുത്ത ആ കഥയാണ് ഈ നോവലില്.
Share
