Yellow Feather Bookstore
Oru Police Surgeonte Ormakkurippukal
Oru Police Surgeonte Ormakkurippukal
Couldn't load pickup availability
മനുഷ്യമരണങ്ങളിൽ, കൊലപാതകമോ ആത്മഹത്യയോ നടന്നുകഴിഞ്ഞാണ് സമൂഹവും നീതിപീഠവും അതിന്റെ കാരണമന്വേഷിക്കുന്നത്. ശവശരീരത്തിൽനിന്ന് ആ അന്വേഷണം തുടങ്ങുന്നു. കാരണം, ഓരോ മൃതശരീരവും അതിന്റെ മരണകാരണം നിശ്ശബ്ദമായി അന്വേഷകരോട് സംസാരിക്കുന്നു. അത് വ്യക്തമായെങ്കിൽ മാത്രമേ തുടരന്വേഷണത്തിന് അർത്ഥമുണ്ടാകൂ. ഫോറൻസിക് മെഡിസിൻ എന്ന വിജ്ഞാനശാഖയാണ് ഇക്കാര്യത്തിൽ കുറ്റാന്വേഷണത്തിന് അവലംബം. ഈ രംഗത്ത് അഖിലേന്ത്യാ പ്രശസ്തനായ ഗ്രന്ഥകാരൻ സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച കുറെ കുപ്രസിദ്ധ കൊലപാതകങ്ങളുടെ ചുരുളഴിച്ചെടുത്ത ഉദ്വേഗജനകമായ അന്വേഷണസംഭവങ്ങൾ വിവരിക്കുന്നു. മിസ് കുമാരിയുടെ മരണം, ചാക്കോ വധം, പാനൂർ സോമൻകേസ്, റിപ്പർകൊലപാതകങ്ങൾ തുടങ്ങി അഭയാകേസ് വരെയുള്ള സംഭവങ്ങളുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ അവയുടെ അന്വേഷകനായിരുന്ന ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നു. കുറ്റാന്വേഷണശാസ്ത്രത്തെയും കുറ്റവാളികളുടെ മനഃശാസ്ത്രത്തെയും മനസ്സിലാക്കിത്തരുന്ന അതുല്യഗ്രന്ഥം!
Share
