Yellow Feather Bookstore
Orumbettol
Orumbettol
Couldn't load pickup availability
വായിച്ചു തീർക്കുന്ന ചില കഥകൾക്ക് മാത്രമേ മനസ്സിനെ എളുപ്പം പിടിച്ച് കുലുക്കുവാൻ കഴിയുകയുള്ളൂ. വരികളിൽ ഒതുങ്ങാതെ കഥാപാത്രങ്ങൾ മനസ്സിൻ്റെ ഉള്ളിൽ സ്ഥാനം പിടിക്കുമ്പോൾ കഥകൾക്കുമപ്പുറം മറ്റെന്തോ ഹൃദയത്തെ കീഴ്പ്പെടുത്തുന്നത് പോലെ, കഥകൾക്കപ്പുറം എഴുത്തുകാരി പറയുന്നത് -എന്തോ അതത്രയുമാഴത്തിൽ തന്നെ വായനക്കാരനിലേക്ക് പകർന്നു തരാൻ ഇതിലെ കഥകൾക്ക് കഴിയുന്നുണ്ട്. ഭാഷയുടെ കെട്ടുപാടുകളോ അതിഭാവുകത്വങ്ങളോ ഇല്ലാതെ സ്വയം നമ്മുടെ ചുറ്റിലുമുള്ള ജീവിതങ്ങളിലേക്ക് താനേ തുറക്കുന്ന കണ്ണുകളാണ് നയന വൈദേഹി സുരേഷ് എന്ന എഴുത്തുകാരിയുടെ “ഒരുമ്പെട്ടോള്’ എന്ന ഈ കഥാസമാഹാരം. ഇതിലെ ഇരുപത്തിയെട്ട് കഥകളിലെയും കഥാപാത്രങ്ങൾ വായനക്ക് ശേഷവും അത്ര പെട്ടെന്നൊന്നും വായനക്കാരുടെ മനസ്സിൽ നിന്നും ഇറങ്ങിപോകില്ല. കാരണം ജീവിതയാത്രയിൽ നാമെവിടെയൊക്കെയോ കണ്ടുമറന്ന അല്ലെങ്കിൽ ഏറെ പരിചിതരായ ചില മുഖങ്ങളാണവ...
Share
