Yellow Feather Bookstore
Pathinettam Patta
Pathinettam Patta
Couldn't load pickup availability
കരളിൽ വന്നുവീഴുന്നവരെല്ലാം കഥകളുടെ കറുത്ത ഖനിയായ ആ ഗ്രാമത്തിൽ നിന്ന് പ്രതികാരമോ പ്രണയമോ വിരഹമോ തിർക്കാൻ ഓടിവന്നവരോ കാത്തിരിക്കുന്നവരോ ആട്ടിപ്പായിക്കപ്പെട്ടവരോ ആണ്. ഭൂമിയിലെ എല്ലാ ജലാശയങ്ങൾക്കും ചൈത്രവാഹിനിപ്പുഴയുടെ തണുപ്പാണ്. ഭക്ഷണശാലകൾക്കെല്ലാം മമ്മാലിയുടെ നീട്ടിയടിച്ച ചായയുടെ അതേ രുചിയും. ആണിനു മുന്നിൽ തുണിയഴിക്കേണ്ടി വന്നവൾക്കെല്ലാം പാടി സാവിത്രിയുടെ കിതപ്പിൻ്റെ വിയർപ്പിന്റെ സാമ്യമുണ്ട്. രവിക്കും രക്ഷകൻ ജിപ്പിനും നന്മയുള്ളവരുടെ താളമാണ്. അങ്ങനെ മയിലുവള്ളിയിലെ എണ്ണിയാൽ തിരാത്ത നിറുന്ന കഥകളിലേക്ക് ഒറ്റക്കോലം കെട്ടിയ കഥാകൃത്ത് നമ്മളെയും കരുത്തോടെ പിടിച്ചുതള്ളുന്നു. ഇല്ല, ഓടിയൊളിക്കാൻ കഴിയില്ല ഈ ഗ്രാമത്തിലെ കഥാപാത്രങ്ങൾക്ക് തുല്യമായി നിങ്ങളിട്ടിരിക്കുന്ന മുഖംമുടി ഏതെന്ന് കണ്ടെടുത്ത് ത്രേസ്യയുടെ ഇരട്ടക്കുഴലിൻ്റെ മുന്നിൽ തലകുനിച്ച് നിൽക്കാൻ മാത്രമേ കഴിയു. വായിക്കുന്നവരെയൊക്കെ തൻ്റെ കഥയിലെ കഥാപാത്രമാക്കി മാറ്റാനുള്ള ഒരു മാജിക്ക് ഈ കഥാകാരനും കഥകൾക്കുമുണ്ട്.
Share
