Yellow Feather Bookstore
Pusthakangalude Veedu
Pusthakangalude Veedu
Couldn't load pickup availability
ജീവിതസന്ദര്ഭങ്ങളെ വളരെ സൂക്ഷ്മതലത്തില് അവതരിപ്പിക്കുന്ന കഥകളാണ് ഷാഹിന ഇ.കെയുടേത്. ഒറ്റയായ മനുഷ്യര്, അരികുവത്കരിക്കപ്പെട്ടവരുടെ അസ്തിത്വപ്രശ്നങ്ങള്, മനുഷ്യജീവിതത്തെപ്രതിയുള്ള സ്വത്വപ്രതിസന്ധികള്, വ്യഥകള്, നിര്ല്ലോഭമായ ഔദാര്യങ്ങള്, തിരിച്ചറിവുകള്, ആത്മഹത്യയില്പ്പോലുംബാക്കിവെച്ചുപോകുന്ന ജീവിതത്തെക്കുറിച്ചുള്ള നിഗൂഢതകള്- ഇങ്ങനെ ഓരോ വ്യക്തിയുടെയും വളിപ്പെടാത്ത വ്യക്തിമനസ്സിന്റെ അബോധതലങ്ങളെ ഈ കഥകള് ആവിഷ്കരിക്കുന്നു. -ഡോ. ഹസീന കെ.പി.എ. ചിന്നബുദ്ധന്, തമാലം, അലിഖിതം, ഇതരവൃത്താന്തങ്ങള്, ചരിത്രാതീതകാലത്തെ അപ്പാപ്പന് അഥവാ ഭഗവാനും തങ്ങളുപ്പാപ്പയും, പുസ്തകങ്ങളുടെ വീട്, യക്ഷിരാത്രി... തുടങ്ങി ഏക്കാലത്തെയും മനുഷ്യവ്യഥകള്ക്കും സംഘര്ഷങ്ങള്ക്കും വെല്ലുവിളികള്ക്കുമെല്ലാം പുത്തന്ലോകത്തിന്റെ വ്യാഖ്യാനങ്ങളായിത്തീരുന്ന ഒന്പതു രചനകള്. ഷാഹിന ഇ.കെയുടെ ഏറ്റവും പുതിയ കഥാസമാഹാരം
Share
