Yellow Feather Bookstore
Shyuli
Shyuli
Couldn't load pickup availability
ഒക്ടോബറിലാണ് ഷ്യൂലി പൂക്കൾ ബംഗാളിൽ വിരിയുക. കേവലം ഒരൊറ്റ രാത്രിയിൽ പൂത്ത് അടുത്ത പകലിന് മുമ്പ് കൊഴിഞ്ഞു വീഴുന്ന അല്പ ജീവനുകൾ. അവയുടെ പിറവിക്ക് പിന്നിൽ മനോഹരമായൊരു പ്രണയ കഥയുണ്ട്. ഷ്യൂലിയുടെ ഗന്ധം പോലെ ഹൃദയത്തിൽ വന്നലയ്ക്കുന്ന വിരഹവും പ്രതികാരവും ചേർന്ന പ്രണയ കഥ. രാത്രിയിൽ വിരിയുന്ന ഈ പാരിജാത പൂക്കളെ ഒരുപാട് ഇഷ്ടപ്പെട്ട ഷോനയുടെയും അപ്രതീക്ഷിതമായി അവളുടെ ജീവിതത്തിലേക്ക് കടന്നു വന്ന തപൻ്റെയും പ്രണയമാണ് ഈ നോവൽ. ഒറ്റപ്പെട്ടുപോയ അവർ ഇരുവരുടെയും ജീവിതത്തിൽ, സ്നേഹം കൊണ്ട് അവർ പരസ്പരം ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു. എന്തുകൊണ്ടായിരിക്കാം മനുഷ്യൻ ജീവിതത്തിൽ എല്ലാം നഷ്ടപ്പെടുമ്പോൾ സ്നേഹത്തിൽ അഭയം പ്രാപിക്കുന്നത്? എന്നാൽ ആ സ്നേഹവും നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യുക? ഇത് ദുഃഖത്തിന്റെ പൂക്കളെ പോലെ നിമിഷ നേരത്തേക്ക് പൂത്തുലഞ്ഞ് കൊഴിഞ്ഞു വീഴുന്ന ഒരു പ്രണയത്തിന്റെ കഥ. ബംഗാളിൻ്റെ പശ്ചാത്തലത്തിൽ വിടരുന്ന മനോഹരമായ പ്രണയ കഥ.
Share
