Yellow Feather Bookstore
Suspense Gene
Suspense Gene
Couldn't load pickup availability
പവിത്രമഠ് മെഡിക്കൽ കോളേജിലെ സീനിയർ സർജനായ ഡോക്ടർ അലക്സ് മരണത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന്റെ ജൂനിയറായ ഹരീഷ് അത്ര കാര്യമായെടുത്തില്ല. എന്നാൽ ഒരിക്കൽ ആശുപത്രിയിലെ ഇരുട്ടുമുറിയിൽ അപ്രതീക്ഷിതമായി കണ്ട വിചിത്രമായ രീതിയിൽ തിളങ്ങുന്ന മനുഷ്യ ശവശരീരം അയാളെ ഭയപ്പെടുത്തി. താൻ കണ്ടത് സത്യമോ മിഥ്യയോ എന്ന ചിന്തയ്ക്കിടയിൽ ചുറ്റും നടക്കുന്ന മരണങ്ങൾ അയാളെ ആശയക്കുഴപ്പത്തിലാക്കി. അർബുദത്തിനെതിരേ നാനോമരുന്ന് കണ്ടെത്താനുള്ള തന്റെ ലക്ഷ്യത്തിൽമാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് അയാൾ ജോലി തുടരാൻ ശ്രമിച്ചു. എങ്കിലും ഒരു പ്രത്യേക സാഹചര്യത്തിൽ ലക്ഷ്യപ്രാപ്തിക്കായി അയാൾക്ക് ചില രഹസ്യങ്ങൾ അറിയാതെ പറ്റില്ല എന്ന സ്ഥിതി വന്നു- ഡോക്ടർ അലക്സ് ചെകുത്താനോ ദൈവമോ? ഉത്തരം എന്തുതന്നെയായാലും ആ മരണങ്ങൾ അയാളുടെ ജീവിതത്തെ മാറ്റിമറിക്കുകതന്നെ ചെയ്തു! കോവിഡ് കാലഘട്ടത്തിലൂടെ കടന്നുപോകുന്ന മെഡിക്കൽ സസ്പെൻസ് നോവൽ.
Share
