Yellow Feather Bookstore
Totto Chan
Totto Chan
Couldn't load pickup availability
ജപ്പാനിലെ പ്രശസ്ത ടെലിവിഷന് പ്രതിഭയും യുനിസെഫിന്റെ ഗുഡ് വില് അംബാസിഡറും ആയ തെത്സുകോ കുറോയാനഗി എഴുതിയ പ്രശസ്തഗ്രന്ഥത്തിന്റെ മലയാള പരിഭാഷ. ടോട്ടോചാന് എന്ന വികൃതിയായ പെണ്കുട്ടിയുടെ അനുഭവങ്ങളിലൂടെ നമുക്ക് വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങള് ഈ കൃതി കാട്ടിത്തരുന്നു. കൊബായാഷി മാസ്റ്ററുടെ പ്രിയപ്പെട്ട വിദ്യാര്ത്ഥിയായി ടോട്ടോചാന് ഈ അനുഭവകഥയില് നിറഞ്ഞു നില്ക്കുന്നു. ലോകമെമ്പാടുമുള്ള വായനക്കാര് ടോട്ടോചാനെ നെഞ്ചിലേറ്റിയത് ഒരു സാധാരണ അനുഭവകഥ എന്ന നിലക്കായിരുന്നില്ല, മറിച്ച് വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങള് നിറഞ്ഞ ഒരു വിദ്യാഭ്യാസ പുസ്തകം എന്ന നിലക്കാണ്. കേരളത്തില് നടപ്പാക്കിയിരിക്കുന്ന പുതിയ വിദ്യാഭ്യാസ രീതിയുമായി പൊരുത്തപ്പെടുന്ന പല ബോധനരീതികളും കൊബായാഷി മാസ്റ്റര് തന്റെ ടോമോ എന്ന സ്കൂളില് നടപ്പാക്കിയിരുന്നു. പല രാജ്യങ്ങളിലേയും അധ്യാപന പരിശീലന കോളേജുകളില് ടോട്ടോചാന് ഒരു പഠനവിഷയമാണ്. വിദ്യാര്ത്ഥികള് മാത്രമല്ല മുതിര്ന്നവരും നിര്ബന്ധമായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം.
Share
